ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്
കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളില്‍ ഒന്നാണ് വള്ളിക്കീഴ് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. കൊല്ലം നഗരത്തില്‍ നിന്നും ദേശീയപാതയില്‍ അഞ്ച് കിലോമീറ്ററോളം വടക്കു മാറി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് വള്ളിക്കീഴ് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ് | |
---|---|
വിലാസം | |
കൊല്ലം കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
17-02-2017 | Mtckollam |

ചരിത്രം
സസ്യ ശാമളമായ പ്രകൃതി ഭംഗിയാല്‍ അനുഗൃഹീതമായ വേണാടിന്റെ വിരി മാറില്‍ അഷ്ടമുടിക്കായലിനും അറബിക്കടലിനുമിടയില്‍ ഒന്നര ഏക്കറില്‍ അരനൂറ്റാണ്ടിന്റെ ചരിത്രവും പേറി ശിരസ്സുയര്‍ത്തി നില്‍ക്കുന്ന സരസ്വതീ ക്ഷേത്ര മാണ് വള്ളിക്കിഴ്ഗവണ്‍മെന്റെ് ഹയര്‍ സെക്കന്ററി സ്കൂള്‍. 1985-ല്‍ സ്ഥാപിതമായതായി രേഖകള്‍ സാക്ഷ്യപ്പെടുത്തുന്ന ഈ വിദ്യാലയം പ്രാരംഭത്തില്‍ ശക്തികുളങ്ങര പഞ്ചായത്തില്‍ കന്നിമേല്‍ച്ചരിയില്‍ പാലോട്ട് വീട്ടിലെ വണ്ടിപ്പുരയില്‍ പ്രവര്‍ത്തനം തുടങ്ങി. പിന്നീട് കുഴിക്കര ശ്രീ രാമന്‍പിള്ള വാഗ്ദാനം ചെയ്ത 33 സെന്ര് സ്ഥലത്ത് മുള്ളങ്കാട് ശ്രീ വേലുപ്പിള്ള വൈദ്യര്‍ മാറ്റി സ്ഥാപിക്കുകയും കാലക്രമത്തില്‍ ഗവണ്‍മെന്റിന് വിട്ടുനല്‍കുകയും ചെയ്തു. 1938-39 കാലഘട്ടത്തില്‍ പരിപൂര്‍ണ്ണമായി സര്‍ക്കാര്‍ നിയന്ത്രണത്തിലായ ഈ വിദ്യാലയത്തില്‍ അന്ന് ഒന്ന് മുതല്‍ ഏഴാം ക്ലാസ്സ് വരെയാണ് അധ്യയനം നടന്നിരുന്നത്. 1972-ല്‍ ഹൈസ്ക്കൂളായും 1998-ല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. വിവിധരംഗങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ച് ഒട്ടനവധി വ്യക്തികളുടെ ചിന്തകളും സ്വപ്നങ്ങളും നാമ്പിട്ട ക്ലാസ്സ് മുറികളും ചരിത്രമുറങ്ങുന്ന മണ്ണും നയനമനോഹരമായ പൂന്തോട്ടവും ചാരുതചാര്‍ത്തി നിലകൊള്ളന്നതോടൊപ്പം.പിന്നിട്ട നാള്‍വഴികളില്‍ സാമൂഹിക പ്രതിബദ്ധതയുള്ള പൗരസൃഷ്ടിയുടെ ശാക്തീകരണവേദിയായിത്തീരുവാനും കഴിഞ്ഞ ഈ വിദ്യാലയത്തില്‍ ഇന്ന് പ്രീപ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററിവരെയുള്ള ക്ലാസ്സുകളിലായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പ്രീപ്രൈമറിക്ക് ഒരു കെട്ടിടത്തില്‍ 3 ക്ളാസ് മുറികളും പ്രൈമറി വിഭാഗത്തിന് 6 കെട്ടിടങ്ങളിലായി 25 ക്ളാസ് മുറികളും ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമല്ലാത്ത ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 22 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
മോഡല്‍ ഐ.സി.ടി സ്കൂള്‍
ചവറ നിയമസഭാ മണ്ഡലത്തിലെ മോഡല്‍ ഐ.സി.ടി സ്കൂള്‍ ആയി 2010ല്‍ ജലഗതാഗത വകുപ്പ് മന്ത്രി ശ്രീ.എന്‍.കെ.പ്രേമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു..അഞ്ച് ക്ലാസ് മുറികള്‍ ലാപ്പ്ടോപ്പും എല്‍.സി.ഡി.പ്രൊജക്റ്ററും ഘടിപ്പിച്ച് മള്‍ട്ടിമീഡിയ സ്മാര്‍ട്ട് ക്ലാസ് മുറികളാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
യൂണിഫോം വിതരണം 2012-13
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ഭരണ നിര്‍വഹണം
ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. എല്‍. മിനിയും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീമതി. രാജേശ്വരി അമ്മയുമാണ്.
മുന്‍ സാരഥികള്‍
സ്ഥാപകന്‍---ശ്രീ.മുളളങ്കോട്ട് വേലുപ്പിളള വൈദ്യര്‍
സ്കൂളിനെ നയിച്ച പ്രഗത്ഭരായ അദ്ധ്യാപകര്‍
ശ്രീ തച്ചന്റയ്യത്ത് ചെല്ലപ്പന്‍പിളള
ശ്രീ ജനാര്‍ദ്ദനന്‍പിളള
ശ്രീ ജോസഫ്
ശ്രീ ഫ്രാന്‍സിസ്
ശ്രീ പീറ്റര്‍
ശ്രീമതി പങ്കജാക്ഷി അമ്മ
ശ്രീമതി കുഞ്ഞിപ്പിള്ള അമ്മ
ശ്രീ സദാനന്ദന്‍
ശ്രീ കേശവന്‍
ശ്രീമതി ദേവകി
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ശ്രീ ജോസഫ്
ശ്രീ ഹരോള്‍ഡ്
ശ്രീമതി ഗൗരിക്കുട്ടി അമ്മ
ശ്രീമതി തങ്കമ്മ
ശ്രീമതി രത്നമ്മ
ശ്രീമതി ചന്ദ്രിക. സി.എസ്
ശ്രീമതി അന്നമ്മ.ബി.ജോണ്‍
ശ്രീ പ്രഭാകരന്‍ പിളള
ശ്രീ ഗോപിദാസ്. വി
ശ്രീമതി ഓമനക്കുട്ടി
ശ്രീ ശിവന്‍ക്കുട്ടി
ശ്രീ കെ.ബി. ഭരതന്‍
ശ്രീമതി സുകുമാരി അമ്മ
ശ്രീ രാജേന്ദ്രന്‍ (കൊല്ലം ഡി.ഡി.ഇ.)
ശ്രീമതി റോസ് മേരി
ശ്രീമതി സുമംഗലാദേവി
ശ്രീമതി ശ്രീദേവിയമ്മ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
അധ്യാപക രക്ഷാകര്‍തൃ സമിതി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="8.912122" lon="76.561478" zoom="17" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 8.912143, 76.562127, G.H.S.S Vallikkeezhu G.H.S.S. Vallikkeezhu 8.91227, 76.560652, VALLIKKEEZHU TEMPLE Vallikkeezhu Temple </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക