മേലൂർ ഈസ്റ്റ് യു പി എസ്

15:53, 11 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Byju (സംവാദം | സംഭാവനകൾ)
മേലൂർ ഈസ്റ്റ് യു പി എസ്
വിലാസം
മേലൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഉഷാക‌ുമാരി എന്‍. പി
അവസാനം തിരുത്തിയത്
11-02-2017Byju




ചരിത്രം

ധര്‍മടം പഞ്ചായത്തിലെ, പ്രത്യേകിച്ച് മേലൂര്‍ ദേശത്തിലെ പരസഹസ്രം ആളുകള്‍ക്ക് വിജ്ഞാനത്തിന്‍െറ ആദ്യാക്ഷരം പകര്‍ന്നു നല്‍കിയ സരസ്വതി നിലയമാണ് മേലൂര്‍ ഈസ്റ്റ് ബേസിക് യു പി സ്കൂള്‍. മേലൂര്‍ ശിവക്ഷേത്രത്തിന് അടുത്തായി പ്രവര്‍ത്തിച്ചു വരുന്ന ഈ വിദ്യാലയത്തിന് നൂറിലേറെവര്‍ഷത്തെ ചരിത്ര പ്രാധാന്യമുണ്ട്. ഈ മഹാവിദ്യാലയം സ്ഥാപിതമായത് ശ്രീ മാവില കൃഷ്ണന്‍ ഗുരുക്കള്‍ എന്ന മനീഷിയുടെ ശ്രമഫലമായിട്ടാണ്. തുടക്കത്തില്‍ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ശ്രി.കൃഷ്ണന്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ അഞ്ചാം ക്ലാസ്സുവരെയുള്ള വിദ്യാലയമായിമുൻ വർഷങ്ങളിൽ പല ക്ലാസ്സുകളും ഡിവിഷനുകളായി പ്രവർത്തിക്കുകയും തുന്നൽ, ചിത്രകല, ക്രാഫ്റ്റ് തുടങ്ങിയ തസ്തികകളും ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ ഡിവിഷനുകളിലും മേൽപ്പറഞ്ഞ തസ്തികകളും നിലവില്ലാതെയാണ് ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ അതിപ്രസരത്തിൽ തെറ്റിദ്ധരിക്കപ്പെടുന്ന രക്ഷിതാക്കൾ കുട്ടികളെ സർക്കാർ വിദ്യാലയങ്ങളിലും എയ്ഡഡ് വിദ്യാലയങ്ങളിലും ചേർക്കുന്ന പ്രവണത കുറഞ്ഞു വന്നതാണ് ഡിവിഷനുകളും തസ്തികകളും ഇല്ലാതായതിന് പ്രധാന കാരണം ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്ന് പ്രാഥമിക പഠനം ആരംഭിച്ചവരിൽ പലരും ഇന്ന് സമൂഹത്തിന്റെ വിവിധ ശേണികളിൽ ഉന്നതമായ പദവികൾ അലങ്കരിക്കുന്നവരാണ്. പൂർവ്വസൂരികളായ ഗുരുജനങ്ങളുടെ അനുഗ്രഹത്താലും ആത്മാർത്ഥതയും പ്രതിബന്ധതയും കൈമുതലായുള്ള അധ്യാപകരുടെയും നല്ലവരായ നാട്ടുകാരുടെയുo ശക്തമായ പി.ടി.എ കമ്മിറ്റിയുടെയും പ്രവർത്തനം കൊണ്ട് വിവിധ മേഖലകളിൽ എടുത്തുപറയത്തക്ക നേട്ടങ്ങൾ കൈവരിക്കാൻ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഭാഷാ പഠനം സുഗമമാക്കാനുള്ള പ്രവർത്തനം. സഹവാസ ക്യാമ്പുകൾ സംഘടിപ്പിക്കൽ. സ്കോളർഷിപ്പ് പരീക്ഷകൾ മറ്റ് മത്സര പരീക്ഷകൾ എന്നിവയ്ക്കുള്ള പരിശീലനം. പ0ന പിന്നോക്കാവസ്ഥാ പ്രവർത്തനങ്ങൾ . ഹരിത വിദ്യാലയം. പൂർവ്വ വിദ്യാർത്ഥി സേവനം. ക്ലബ്ബ് പ്രവർത്തനo സജീവമാക്കൽ..

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=മേലൂർ_ഈസ്റ്റ്_യു_പി_എസ്&oldid=330888" എന്ന താളിൽനിന്ന് ശേഖരിച്ചത്