ഉള്ളടക്കത്തിലേക്ക് പോവുക

എസ്.ഡി.എൽ.പി.എസ് പാവറട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
എസ്.ഡി.എൽ.പി.എസ് പാവറട്ടി
വിലാസം
പാവറട്ടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-02-201724414





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് സംസ്കൃത പ്രണയഭാജനം ശ്രീ. പി. ടി. കുരിയാക്കു മാസ്റ്ററാണ്. തൃശൂർ ജില്ലയിയിൽ പാവറട്ടി ഗ്രാമ പഞ്ചായത്തിൽ മൂന്നാം വാർഡിലാണ്‌ സാഹിത്യ ദീപിക എൽ പി സ്‌കൂൾ എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1909 ൽ സംസ്കൃതം പഠിപ്പിക്കുന്നതിനുള്ള ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം 1911 ൽ ഓറിയന്റൽ പ്രൈമറി സ്‌കൂളായി വളർന്നു. 1957 ലാണ് സാഹിത്യ ദീപിക ലോവർ പ്രൈമറിയായി സ്‌കൂളായി കേരളസർക്കാർ അംഗീകരിച്ചത്. ആദ്യത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ എം കെ കുമാരൻ മാസ്റ്റർ ആയിരുന്നു.

ഭൗതികസൗകര്യങ്ങള്‍

പ്രീ കെ ഇ ആർ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒറ്റ ഹാളിൽ തട്ടിക വെച്ച് തിരിച്ചു നാലു ക്ലാസ് മുറിയും ഒരു ഓഫീസു മുറിയും പ്രവർത്തിക്കുന്നു.ഉച്ചഭക്ഷണം തയ്യാറാക്കുന്നത് സ്കൂളിനോട് ചേർന്ന ഷീറ്റു മേഞ്ഞ ഷെഡിലാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരകളും ടോയ്‌ലെറ്റുകളും ഉണ്ട്. കുടിവെള്ളത്തിനായി കിണറിനെ ആശ്രയിക്കുന്നു. സ്കൂൾ വൈദ്യുതികരിച്ചിട്ടുണ്ട്. ഇന്റർനെറ്റ് സൗകര്യവുമുണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രവേശനോത്സവം

പരിസ്ഥിതിദിനാഘോഷം

വായനാവാരം

സ്വാതന്ത്ര്യദിനാഘോഷം

ഓണാഘോഷം

,

ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം

2017 ജനുവരി 27 നു രാവിലെ പത്തു മണിയുടെ സ്കൂൾ അസ്സംബ്ലിയിൽ “ഈ വിദ്യാലയത്തിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിൽ വരുത്തിയതായി പ്രഖ്യാപിക്കുന്നു” എന്ന് പ്രതിജ്ഞ എടുത്തതിനു ശേഷം പ്രധാനാധ്യാപിക ഗ്രീൻ പ്രോട്ടോകോൾ എന്താണെന്നു കുട്ടികൾക്ക് വിശദീകരിച്ചു നൽകി.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

2017 ജനുവരി 27 പതിനൊന്നു മണിയോടെ പൂർവ വിദ്യാർത്ഥികളും, രക്ഷിതാക്കളും, കുടുംബശ്രീ അംഗങ്ങളും, എസ് എസ് ജി അംഗങ്ങളും, സ്കൂൾ വികസന സമിതി അംഗങ്ങളും, മാനേജ്മന്റ് അംഗങ്ങളും അധ്യയനത്തിനു തടസ്സം വരാത്ത വിധത്തിൽ സ്കൂൾ അങ്കണത്തിൽ ഒത്തു ചേർന്നു പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി

ജലസംരക്ഷണദിനം

ജലസംരക്ഷണദിനം പ്രധാനാധ്യാപിക രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നൽകുന്നു .പോസ്റ്ററുകൾ പ്രദർശിപ്പിക്കുന്നു

  • എസ്.പി.സി പ്രവര്‍ത്തിക്കുന്നു
  • വിദ്യാരംഗം കലാ സാഹിത്യ വേദി.പ്രവര്‍ത്തിക്കുന്നു
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.നടക്കുന്നു

വഴികാട്ടി

{{#multimaps:10.5690,76.0570| width=1100px |zoom=10}}SDLPS PAVARATTY

"https://schoolwiki.in/index.php?title=എസ്.ഡി.എൽ.പി.എസ്_പാവറട്ടി&oldid=327768" എന്ന താളിൽനിന്ന് ശേഖരിച്ചത്