വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ പീച്ചങ്കോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് ജി എൽ പി എസ് പീച്ചങ്കോട് . ഇവിടെ 61 ആണ്‍ കുട്ടികളും 62 പെണ്‍കുട്ടികളും അടക്കം 123 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

ജി എൽ പി എസ് പീച്ചങ്കോട്
വിലാസം
പീച്ചങ്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-02-201715444




ചരിത്രം

പ്രമാണം:PicsArt 01-28-09.31.43jpg

[[

പ്രമാണം:Pics Art 01-28-09.31.43.jpg
school photo

]]ഗവ. എല്‍. പി. സ്കൂള്‍ പീച്ചംകോട്

   വയനാട് ജില്ലയിലെ പ്രധാന പഞ്ചാത്തുകളിലൊന്നായ  വെള്ളമുണ്ട ഗ്രാമ പഞ്ചാത്തിലെ 9-ാം വാര്‍ഡില്‍ പൊരുന്നന്നൂര്‍ വില്ലേജില്‍, തരുവണ, കരിങ്ങാരി, 

കാപ്പുംകുന്ന്, നെല്ലേരികുന്ന് എന്നിവയ്ക്ക് മധ്യേ വയലേലകളും കുന്നിന്‍ചെരിവുകളും നിറഞ്ഞ, പീച്ചംകോട് പ്രദേശത്ത് പീച്ചംകോട് ഗവ. എല്‍. പി. സ്കൂള്‍ സ്ഥിതി ചെയ്യുന്നു. മാനന്തവാടി-കല്‍പറ്റ ദേശീയ പാതയില്‍ നാലാംമൈലില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ മാനന്തവാടി-കുറ്റ്യാടി റോഡരുകിലാണ് ഈ വിദ്യാലയം. ഇവിടുത്തെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂരെയുള്ള തരുവണ, കരിങ്ങാരി, നല്ലൂര്‍നാട് പ്രദേശത്തെ സ്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനൊരു ശാശ്വത പരിഹാരമായി, പ്രദേശത്തുകാരുടെ നിരന്തര ഇടപെടലിന്‍ ഫലമായി, ക്രാന്തദര്‍ശിയും അധ്യാപക ശ്രേഷ്ഠനുമായ മുന്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ശ്രീ. ലക്ഷമണന്‍ മാസ്റ്ററുടെ നേതൃതത്തില്‍ 1998 ജൂണ്‍ 5-ാം തിയ്യതി DPEP വിദ്യാലയമായി, GLPS PEECHAMCODEസ്ഥാപിതമായി. വിദ്യാലയത്തിന് 98 സെന്‍റ് സ്ഥലമുണ്ട്. നാലുകെട്ട് മാതൃകയിലുള്ള കെട്ടിടമാണ്.ടൈലുകള്‍ പതിപ്പിച്ച ക്ലാസ് മുറികളും, ഒാട് പാകിയ മുറ്റവും, ആകര്‍ഷകമായ അന്തരീക്ഷവും, 4 ക്ലാസ് മുറികളും, ഓാഫീസ് റൂമും, അടുക്കളയും, സ്റ്റോര്‍ മുറിയുമാണുള്ളത്.കുട്ടികളില്‍ 97% മുസ്ലിം കുട്ടികളാണ്. 3% പട്ടിക വിഭാഗവും.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പീച്ചങ്കോട്&oldid=327142" എന്ന താളിൽനിന്ന് ശേഖരിച്ചത്