എ.എം.എൽ.പി.എസ്. കാമ്പ്രം

| എ.എം.എൽ.പി.എസ്. കാമ്പ്രം | |
|---|---|
| വിലാസം | |
കാമ്പുറം | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 08-02-2017 | 18743 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ ആലിപ്പറമ്പ് പഞ്ചായത്തിലെ കാമ്പുറം ആലിപ്പറമ്പ് ഭാഗവും പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ തച്ചനാട്ടുകര പഞ്ചായത്തിന്റെ കുറച്ച് ഭാഗവും ഉൾക്കൊള്ളുന്ന മേഖലയിൽ 1931 മെയ് മാസത്തിൽ മണ്ണിങ്ങൽ നാരായണൻ നായർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ഈ സ്ഥാപനത്തിലെ പ്രധാന അദ്ധ്യാപകരായിരുന്നു അന്തരിച്ച ശ്രീമാൻ ഏച്ചുപണിക്കരും, കെ.കുട്ടി കുഷ്ണഗുപ്തനും. ചുണ്ടയിൽ പ്രഭാകരൻ മാസ്റ്റർ, ടി.കെ.ജയഗോപാലൻ മാസ്റ്റർ, പി.പി.വിജയകുമാരൻ മാസ്റ്റർ, ശ്രീമതി. രുഗ്മിണി എന്നിവർ ഇവിടെ ഹെഡ്മാസ്റ്റർമാരായി സേവനം അനുഷ്ടിച്ചവരാണ്.ശ്രീ.നാരായണൻകുട്ടി അവർകളാണ് ഇപ്പോൾ മാനേജരായി പ്രവർത്തിക്കുന്നത്. ശ്രീമതി. കുഞ്ഞി മാളു അമ്മ, ശാരദഅമ്മ,,മാധവികുട്ടിഅമ്മ, കെ.എം രാധ, സി.പി.ഹംസ, ശ്രീമതി.രമണി, കെ.രാമൻകുട്ടി എന്നിവർ ഇവിടെ നിന്നും വിരമിച്ചവരാണ്.
ഇപ്പോൾ ഈ സ്ഥാപനത്തിൽ 1 മുതൽ 5 വരെ ക്ലാസുകളിലായി മുന്നൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്. ഹെഡ്മാസ്റ്ററെക്കൂടാതെ 9 സഹാധ്യാപകരും 2 അറബി അധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു.വിദ്യാലയത്തിന് ആവശ്യമായ സ്ഥലവും കിണറും ഇവിടെയുണ്ട്.11 ക്ലാസ് മുറികളും, കമ്പ്യൂട്ടർ പഠനത്തിനായി പ്രത്യേകം സജ്ജമാക്കിയ റൂമും ഉണ്ട്. വിശാലമായ മൈതാനമുണ്ട്. കിഡ്സ് പാർക്കുണ്ട്. എല്ലാ ക്ലാസിലും ഫാനുണ്ട്. പഞ്ചായത്തിന്റെ ജലനിധിയുടെ ഭാഗമായി നിർമ്മിച്ച കഞ്ഞിപ്പുരയുണ്ട്. സ്കൂൾ ജലവിതരണ പദ്ധതയിൽ സ്ഥാപിച്ച മോട്ടോർപമ്പ് സെറ്റ് വാട്ടർ ടാങ്ക് ,ടേപ്പുകൾ എന്നിവക്കു പുറമെ ജലനിധിയുടെ കണക്ഷനുമുണ്ട്.കലാകായിക പ്രവൃത്തി പരിചയമേളകളിൽ നല്ല പ്രകടനം കാഴ്ചവെക്കാൻ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. സ്കൗട്ടിന്റെ ഭാഗമായി കബ് യൂണിറ്റും, ബുൾബുൾ യൂണിറ്റും പ്രവർത്തിച്ചു വരുന്നുണ്ട്. രണ്ടായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രറിയുണ്ട്. പ്രദേശത്തിന്റെ പ്രത്യേകതയും പിന്നോക്കാവസ്ഥയും കണക്കിലെടുത്ത് എൽ.പി.വിഭാഗത്തിൽ അഞ്ചാം തരം നിലനിർത്തിയതാണ് ഈ വിദ്യാലയത്തിന്റെ പ്രത്യേകത.ഈ വിദ്യാലയം ഒരു പൂർണ യു.പി.സ്കൂളായി ഉയർത്തുന്നതിന് ഇന്നാട്ടിലെ ജനങ്ങളും, പി.ടി.എ.യും, മാനേജ്മെന്റും, നാട്ടുകാരും നിരന്തരം ആവശ്യപ്പെട്ടു വരുന്നുണ്ട്.
== ഭൗതികസൗകര്യങ്ങള്‍ ==gjfjfjgjg
വിശാലമായ കളിസ്ഥലം
ചുറ്റ്മതിൽ
ശൗചാലയം
ജലനിധി
കുട്ടികൾക്കുളളപാ൪ക്ക്
കഞ്ഞിപ്പുര
പൂന്തോട്ടം
സ്കൂൾബസ്സ്
വൈദൄുതീകരിച്ചക്ളാസ്‍മുറികൾ
എല്ലാക്ളാസിലും ഫാൻ
TV
കളിഉപകരണങ്ങൾ
കിണ൪
പച്ചക്കറിത്തോട്ടം
കമ്പൄൂട്ടർലാബ്
ഭക്ഷണമുറി
കഥ പറയും ചുമരുകള്‍
കഥാചിത്രങ്ങള്‍കൊണ്ട് സമ്പന്നമാണ് സ്കൂളിന്‍റ ചുമരുകള്‍. മഴ,ജൈവവൈവിധ്യം തുടങ്ങി വിവിധ തീമുകള്‍ക്ക് അനുസ്തമായാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. ഒരു ചിത്രംതന്നെ ഒരായിരം ആശയങ്ങള്‍ കുട്ടികളില്‍ വിരിയിക്കുന്നു.ഭാവനയുടെ വളര്‍ച്ചക്കും ചിന്തയുടെ പോഷണത്തിനും സര്‍ഗാത്മകത ഉണരുന്നതിനും ചോദ്യങ്ങള്‍ ചോദിക്കുന്നതിനുമെല്ലാം കഥ പറയുന്ന ഈ ചുമരുകള്‍ കുട്ടികളെ പ്രേരിപ്പിക്കുന്നു.പ്രീ-പ്രൈമറി, ഒന്നാം ക്ലാസ്സുകളുടെ ചുമരുകള്‍ ചിത്രസംമ്പുഷ്ടമാണ
ലൈബ്രറി
ഏകദേശം നാലായിരത്തോളം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ,കവിത, ലേഖനം, യാത്രവിവരണം, ബാലസാഹിത്യം, റഫറന്‍സ്, ആത്മകഥ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഇവ സജ്ജീകരിച്ചിക്കുന്നു
കലാകായിക പ്രവര്‍ത്തനങ്ങള്‍
കലാകായിക രംഗത്ത് തിളക്കമാര്‍ന്ന നേട്ടങ്ങളോടെ മികവ് നിലനിര്‍ത്തുന്നു.കഴിഞ്ഞ വര്‍ഷം ചിത്രതുന്നലില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടി.കായികമേളയില്‍ കിഡ്ഡീസ് വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി.സ്കൂളില്‍ സംഗീതത്തിനും നൃത്തത്തിനും പ്രത്യേക പരിശീലനം നല്‍കി വരുന്നുണ്ട്.പി.ടി.എ. സഹകരണത്തോടെ അത്ലറ്റിക്സിലും ഫുട്ബോളിനും പ്രത്യേക പരിശീലനം നല്‍കി വരുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- കരാട്ടെ പരിശീലനം

- നൃത്ത പരിശീലനം

- പിന്നോക്കംനിൽക്കുന്ന കുട്ടികൾക്കുള്ള അക്ഷരമുന്നേറ്റം

- നീന്തൽ പരിശീലനം.
- സൈക്കിളിംഗ്

- ടി.വി.പ്രദർശനം.

- വിവിധ തരം ക്വിസ് മത്സരങ്ങൾ

- ചോദ്യപ്പെട്ടി
- LS S ക്ലാസ്സുകൾ

- പത്രവായന

- അസംബ്ലിയിൽ പുസ്തക പരിചയം

- കബ്, ബുൾബുൾ പരിശീലനം

വിശാലമായ കളിസ്ഥലം
കുട്ടികള്‍ക്ക് കളിക്കുന്നതിനും കായിക പരിശീലനം നേടുന്നതിനും വിശാലമായ ഒരു മൈതാനവും അഖിലേന്ത്യ ടൂര്‍ണമെന്‍റുകള്‍പോലും നടക്കുന്ന അതിവിശാലമായ മറ്റൊരു മൈതാനവും സ്കൂളിനുണ്ട

പൂന്തോട്ട നിര്‍മ്മാണം
സ്കൂള്‍ സൗന്ദര്യ വല്‍കരണത്തിന്‍റ ഭാഗമായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ പൂന്തോട്ടം നിര്‍മ്മിച്ച് പരിപാലിക്കുന്നുണ്ട

ഉച്ചഭക്ഷണം
ഹെഡ്മാസ്റ്റര്‍ കണ്‍വീനറായ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ ഭംഗിയായി നടക്കുന്നു.വൃത്തിയായ സാഹചര്യത്തില്‍ ഭംഗിയായി പാചകം ചെയ്ത് ക്രമമായ രീതിയില്‍ വിതരണം ചെയ്യുവാന്‍ സാധിക്കുന്നു. ആഘോഷവേളകളില്‍ പ്രത്യേകമായ അരിവിതരണം അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും നല്‍കി വരുന്നു.ഒരു പാചക തൊഴിലാളി സേവനമനുഷ്ഠിക്കുന്നു.

കമ്പ്യൂട്ടര്‍ ലാബ്
.ഒന്നാം ക്ലാസ്സ്മുതല്‍ തന്നെ ഐടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യാമാകുന്നു.

പ്രീ-പ്രൈമറി ക്ലാസ്സുകള്‍

സ്കൂള്‍ ബസ്സ്
മറ്റു വിദ്യാലയങ്ങള്‍ സ്വകാര്യഏജന്‍സികളുടെ സഹായത്തോടെ സ്കൂള്‍ ബസ്സ് സര്‍വീസ് നടത്തുബോള്‍ സ്കൂളിന്‍റ സ്വന്തം പേരില്‍ തന്നെ വാഹനമുണ്ട് എന്നത് അഭിമാനകരമാണ്. .ഏകദേശം ഇരുന്നൂറോളം കുട്ടികള്‍ വാഹന സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട

വഴികാട്ടി
{{#multimaps: 10.9113103,76.3269923 | width=400px zoom=13 }}
പെരിൻതൽമണ്ണ-കരിങ്കല്ലത്താണി-ആലിപ്പറമ്പ്-( പള്ളിക്കുന്ന്)കാമ്പുറം