ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.യു.പി.എസ് ഗുരുവായൂർ
വിലാസം
ഗുരുവായൂര്‍
സ്ഥാപിതം2 - സെപ്റ്റംബര്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-02-201724254





ചരിത്രം

തൃശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിലെ ഗുരുവായൂർ മുനിസിപ്പാലിറ്റി 18- ം വാർഡിൽ നിരവധി ചരിത്ര സംഭവങ്ങൾക്ക് മൂകസാക്ഷിയായ ക്ഷേത്രത്തിന്റെ കിഴക്കെ നടയിൽ പോയകാലത്തിന്റെ സൗഭാഗ്യ സ്മരണകളുമായി നിൽക്കുന്ന മഞ്ജുളാലിനു സമീപത്ത് ഗവണ്മെന്റ് വക കെട്ടിടത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്വാതന്ത്ര്യ പ്രാപ്തിക്കു മുമ്പ് കേരളത്തിലെ മലബാർ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നുവല്ലോ. VI th സർക്കിൾ മദിരാശി സംസ്ഥാനത്തിലെ മലബാർ കോഴിക്കോട് കേന്ദ്രമാക്കി പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിന്ന് ‘ഡിസോസ’ മദാമ്മ ഡി ഇ ഒ ആയി പ്രവർത്തിച്ചിരുന്നു. അവരുടെ പ്രോത്സാഹന ത്തിലായിരിക്കണം ഈ വിദ്യാലയം ആരംഭിച്ചതും അഭിവൃദ്ധിപ്പെട്ടതും. ഗുരുവായൂർ പ്രദേശത്തെ സ്ത്രീകളുടെ ഇടയിൽ സാക്ഷരത വളരെകുറവായിരുന്നു അത് പരിഹ രിക്കാൻ കൂടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ഏകദേശം 32 വർഷത്തോളം പെൺകുട്ടികൾക്ക് മാത്രമായി നിലനിന്നിരുന്ന ഈ സ്ഥാപനത്തില്‍ 1946-47 കാലഘട്ടത്തോടെയാണ് ആൺകുട്ടികളെക്കൂടി ചേർത്ത് തുടങ്ങിയത്.

                        ഗുരുവായൂർ സത്യാഗ്രഹം നടക്കുന്നതിനു മുമ്പ് 1912  സെപ്തെംബർ 2 ം  തിയതി      ഗേൾസ് എലിമെന്റെറി സ്കൂളായി    ഇപ്പോഴത്തെ പോസ്റ്റഫീസിനു കിഴക്കു വശത്ത് വീടുപോലുള്ള രണ്ടു നില കെട്ടിടത്തിൽ ഡിസ്ട്രിക്ട് ബോർഡ് വകയായാണ് ഈ വിദ്യാലയം    നിലവിൽ വന്നത് . ആദ്യകാലത്ത് മാണിക്കത്തുവക വീട്ടിൽ വാടകയ്ക്കാണ്  സ്കൂൾ പ്രവർത്തിച്ചിരുന്നത്.പിന്നീട്  സ്ഥലംപോരാതെ വന്നപ്പോൾ ഇപ്പോൾ വിജയബാങ്ക് നിൽക്കുന്നിടത്ത് സെമിപെർമനന്റ് ആയി മറ്റൊരുകെട്ടിടം നിർമ്മിച്ചു. പിന്നീട് 1950 കാലഘട്ടത്തിൽ ശ്രീ വടക്കേത്തല വറീത്  മാസ്റ്റർ പ്രധാന അധ്യാപകനായിരുന്നപ്പോഴാണ് ഇപ്പോഴത്തെ സ്ഥലത്തിന്റെ അക്വിസിഷൻ നടപടികൾ ആരംഭിച്ചത്. ബഹുമാഹ്യനായ ഗുരുവായൂർ എം.എൽ.എ ശ്രീ.കെ.വി അബ്ദുൾ ഖാദറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ ഉപയോഗപ്പെടുത്തി നിർമ്മിച്ച എല്ലാവിധ ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

വിദ്യാഭ്യാസ സംരക്ഷണയജ്ഞം

സ്‌കൂൾ വിദ്യാഭ്യാസ സംരക്ഷണയജ്ഞം ഗുരുവായൂർ നഗരസഭാ ചെയർപേഴ്സൺ പ്രൊഫ.പി.കെ.ശാന്തകുമാരി ഉദ്‌ഘാടനം ചെയ്തു .വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈ ലജ ദേവൻ വാർഡ് മെംബർ ശോഭ ഹരിനാരായണൻ ,എ .ഇ.ഓ. പി.ബി.അനിൽ,എന്നിവർ പങ്കെടുത്തു .

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_ഗുരുവായൂർ&oldid=326315" എന്ന താളിൽനിന്ന് ശേഖരിച്ചത്