സൗത്ത് മാപ്പിള യു.പി.എസ് വാടാനപ്പിള്ളി
സൗത്ത് മാപ്പിള യു.പി.എസ് വാടാനപ്പിള്ളി | |
---|---|
വിലാസം | |
വാടാനപ്പള്ളി | |
സ്ഥാപിതം | 01 - ജൂൺ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
05-02-2017 | 24578smup |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വിദ്യാലയ ചരിത്രം എസ് എം യു പി സ്കൂൾ വാടാനപ്പള്ളി
തൃശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിൽ ആ റാം വാർഡിൽ ഗണേശമംഗലം എന്ന സ്ഥലത്തു നാഷണൽ ഹൈവേ 17 ൻ്റെ പടിഞ്ഞാറു വശത്താണ് സൗത്ത് മാപ്പിള യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1926 ൽ ഈ നാട്ടിലെ പൗരപ്രമുഖനും വിദ്യാഭ്യാസതല്പരനുമായ ശ്രീ വൈക്കാട്ടിൽ നാരായണൻ മാസ്റ്റർ അവർക്കാണ് ഈ സ്ഥാപനം ആരംഭിച്ചത് .ആരംഭത്തിൽ അഞ്ചാം തരം വരെയുണ്ടായിരുന്നത് 1953 ലാണ് എട്ടാം തരം വരെയായി ഉയർന്നത് .പിന്നീട് ഏഴാം തരം വരെയായി . മഹാനായ ശ്രീനാരായണഗുരുവിൻ്റെ പാദസ്പർശമേറ്റ സ്ഥലമാണ് ഗണേശമംഗലം .നമ്മുടെ കൊച്ചുമക്കൾക്ക് അറിവിൻ്റെ വെളിച്ചം പകരാൻ വേണ്ടിയാണ് ഈ സ്ഥാപനം ആരംഭിച്ചത് .സമീപ പ്രദേശങ്ങളിൽ ഹിന്ദു യു പി ,എൽ പി വിദ്യാലയങ്ങൾ പ്രവർത്തിച്ചിരുന്നതിനാലും മുസ്ലീം കുട്ടികൾക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നതിനാലും ന്യൂനപക്ഷ അവകാശം എന്ന നിലയ്ക്ക് സ്കൂളിന് സൗത്ത് മാപ്പിള യു പി സ്കൂൾ എന്ന പേരിൽ അംഗീകാരം ലഭിക്കുകയാണുണ്ടായത് .
ഭൗതികസൗകര്യങ്ങള്‍
ഈ വിദ്യാലയത്തിൽ 12 ക്ലാസ് മുറികൾ,ഓഫീസ്‌റൂം ,സ്റ്റാഫ്‌റൂം എന്നിവ ഉണ്ട് .5 ക്ലാസ് മുറികളിൽ ലൈറ്റ് ഫാൻ ഉണ്ട് .കുട്ടികളുടെ പുസ്തകങ്ങൾ സൂക്ഷിക്കാൻ വേണ്ടത്ര അലമാരകൾ ഇല്ല .ലാബ് ലൈബ്രറി വിപുലീകരിക്കേണ്ടതുണ്ട് .കുടിവെള്ളം , ടോയ്‌ലറ്റ് ,അടുക്കള ഉണ്ട് .ഡൈനിങ്ങ് ഹാൾ ഇല്ല .സ്മാർട്ട് ക്ലാസ്സ്‌റൂം ഇല്ല ചുറ്റു മതിൽ ഇല്ല .വിശാലമായ കളിസ്ഥലം ഉണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വിദ്യാരംഗം -കലാസാഹിത്യ വേദി ,നല്ലപാഠം ,സീഡ് ,ഇക്കോ ക്ലബ് ,ഗാന്ധിദർശൻ ക്ലബ് ,ഗണിതക്ലബ്,കാർഷിക ക്ലബ് ,ശാസ്ത്ര ക്ലബ് ,ഭാഷ ക്ലബ്ബുകൾ ,പ്രവർത്തി പരിചയ ക്ലബ് ,ഹെൽത്ത് ക്ലബ് തുടങ്ങിയ ക്ലബ്ബുകളുടെ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു .
മുന്‍ സാരഥികള്‍
വി എസ് കുട്ടപ്പൻമാസ്റ്റർ ,പരമേശ്വരൻമാസ്റ്റർ ,ശിവശങ്കരൻമാസ്റ്റർ ,ലക്ഷ്മിടീച്ചർ ,കുട്ടിരാമൻമാസ്റ്റർ ,രാമകൃഷ്ണൻമാസ്റ്റർ കുട്ടികൃഷ്ണൻമാസ്റ്റർ ,സരോജിനിടീച്ചർ ,പുഷ്പടീച്ചർ ,വിലാസിനിടീച്ചർ ,ഭാനുമതിടീച്ചർ ,മാധവൻമാസ്റ്റർ ,കൃഷ്ണൻമാസ്റ്റർ ,ഏല്യാടീച്ചർ ,വാസുദേവൻമാസ്റ്റർ ,അമ്മിണിടീച്ചർ ,നഫീസടീച്ചർ ,പദ്‌മിനിടീച്ചർ ,കറപ്പക്കുട്ടിമാസ്റ്റർ ,ലളിതാഭായിടീച്ചർ ,പാത്തുമ്മടീച്ചർ ,ചഞ്ചലാകുമാരിടീച്ചർ ,സാവിത്രിടീച്ചർ ,രാധടീച്ചർ ,സദക്കത്തുള്ള മാസ്റ്റർ ,ഗിരിജാദേവിടീച്ചർ ,ഗീതടീച്ചർ ,ജമീലടീച്ചർ ,അഹമ്മദ്‌കുട്ടിമാസ്റ്റർ ,ഹേമടീച്ചർ ,വിജയലക്ഷ്മിടീച്ചർ ,നീനടീച്ചർ ,പ്രസന്നടീച്ചർ ,പുഷ്പാഗദൻ ,കനകറാണി ടീച്ചർ ,സ്റ്റൈജുമാസ്റ്റർ ,ജിജിജോർജ് .
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
==വഴികാട്ട