ആർ.സി. അമല ബി.യു.പി.എസ്
ആർ.സി. അമല ബി.യു.പി.എസ് | |
---|---|
വിലാസം | |
പിണറായി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
05-02-2017 | 14368 |
ചരിത്രം
പിണറായിപഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ആര്‍.സി.അമല ബേസിക് യു.പി.സ്കൂള്‍ 2-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്നു.ഇവിടെ ചേരിക്കല്‍ ,കിഴക്കുംഭാഗം,വെണ്ടുട്ടായി,ഉമ്മന്‍ചിറ,അണ്ടലൂര്‍ എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പഠിക്കുന്നുണ്ട്.ശാരദ വിലാസം LP , ചേരിക്കല്‍ JBS , ചാത്തോത്ത് LP , വെണ്ടുട്ടായി LP , കിഴക്കുംഭാഗം LP , പിണറായി മാപ്പിള , ഉമ്മന്‍ചിറ മാപ്പിള , അണ്ടലൂര്‍ JBS , എന്നീ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഇവിടെ പഠിക്കുന്നു. 1919ല്‍ സ്ഥാപിതമായ ആര്‍.സി.അമല ബേസിക് യു.പി.സ്കൂളിന് പിണറായിയുടെ ചരിത്രവുമായി ബന്ധപ്പെട്ട് ധാരാളം കഥകള്‍ പറയാനുണ്ട്.മത പ്രചാരത്തിന്റെ ഭാഗമോയിക്രിസ്ത്യന്‍ പുരോഹിതനായ ഫാദര്‍ ഫെര്‍ണാണ്ടസ് പിണറായില്‍ വന്ന് താമസിക്കൂകയും സ്കൂള്‍ ആരംഭിക്കുകയും ചെയ്തു.പിന്നീട് അവര്‍ എം.പി കുഞ്ഞിരാമന്‍ മാസ്റററെ സ്കൂള്‍ ഏല്‍പ്പിച്ചു.അദ്ദേഹം വളരെക്കാലം ഹെഡ്മാസ്റററായും മാനേജറായും ജോലി ചെയ്തു.അതിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി പി.സി. മീനാക്ഷിയമ്മ മാനേജരായി.ഇപ്പോഴത്തെ മാനേജര്‍ പി.സി മാധവിക്കുട്ടിയാണ്.മുന്‍പ് ഇവിടെ ഇ.എസ്.എസ്.എല്‍.സി. ക്ലാസുണ്ടായിരുന്നു.അഞ്ചരക്കണ്ടി,വേങ്ങാട്,പെരളശ്ശേരി,ധര്‍മ്മടം,എരഞ്ഞോളി എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഇവിടെ വന്ന് പഠിച്ചിരുന്നു. ശ്രീ പിണറായി വിജയന്‍ , പരേതനായ ശ്രീ പാണ്ഡ്യാല ഗോപാലന്‍ മാസ്ററര്‍ , പരേതനായ എന്‍.ഇ ബലറാം എം.പി , ടി.വി അച്യുതന്‍ നായര്‍ , എന്നീ പ്രമുഖ വ്യക്തികള്‍ ഇവിടുത്തെ വിദ്യാര്‍ഥികളായിരുന്നു എന്നത് ഞങ്ങള്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു.കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു പി.ടി.എ ഇന്ന് നിലവിലുണ്ട്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മാനേജ്‌മെന്റ്
മുന്‍സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ പിണറായി വിജയന്‍
- പരേതനായ ശ്രീ പാണ്ഡ്യാല ഗോപാലന്‍ മാസ്ററര്‍
- പരേതനായ എന്‍.ഇ ബലറാം എം.പി
- ടി.വി അച്യുതന്‍ നായര്‍
വഴികാട്ടി
{{#multimaps: 11.810909, 75.495590 | zoom=18}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|