കണ്ണപുരം ഈസ്റ്റ് യു പി സ്കൂൾ

21:17, 3 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13554 (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
കണ്ണപുരം ഈസ്റ്റ് യു പി സ്കൂൾ
വിലാസം
മൊട്ടമ്മല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-201713554




ചരിത്രം

   നാടിനെ വെളിച്ചത്തിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടെയാണ് നൂറോളം വര്‍ഷങ്ങള്‍ക്കുമുന്‍പ് നമ്മുടെ വിദ്യാലയവുംആരംഭിച്ചത്.  ശ്രീ മാണിക്കോത്ത്  രാമനെഴുത്തചഛന്‍ തുടക്കം കുറിച്ച  ഈ സ്ഥാപനം എഴ്ശ്ശന്‍ പളളിക്കൂടം എന്നും പേര് ചൊല്ലി വിളിച്ചിരുന്നു.  ഇത് പിന്നീട് കണ്ണപുരം എലിമെന്‍റി സ്കൂളായി. രാമനെഴുത്തചഛന്‍  മരണപ്പെട്ടതോടെ അനാഥമായ സ്കൂള്‍ നിലംപതിച്ചു.  എലിമെന്‍റി സ്കൂളിന്റെപതനകാലത്ത് അവിടെ അധ്യാപകരായിരുന്ന ശ്രീമാന്‍മാര്‍ ഗോപാലന്‍ നമ്പ്യാര്‍, ഗോവിന്ദന്‍ നമ്പ്യാര്‍, രാഘവന്‍ നമ്പ്യാര്‍, കെ .പി കേളു , ടി.വി. നാരായണന്‍ എന്നിവര്‍ സ്കൂളിന്റെ പുനസൃഷ്ടി ഏറ്റെടുത്ത് 1945 ല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു.  ഇത് പിന്നീട് കണ്ണപുരം ഈസ്റ്റ് എല്‍ പി സ്കൂള്‍ എന്ന പേരിലറിയപ്പെട്ടു.  വിദ്യാര്‍ഥികളുടെ എണ്ണം കൂടി വന്നതോടെ  നേരത്തെ ഉണ്ടായിരുന്ന അധ്യാപകരും പുതുതായി വന്ന പി.കണ്ണന്‍ നായര്‍, എം കരുണാകരന്‍ നനപ്യാറ എന്നിവരും ചേര്‍ന്ന് സ്കൂളിന് ഒരു സ്ഥിരം കെട്ടിടം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കി.
               നമ്മുടെ പ്രദേശത്തെ മുഴുവന്‍ കുട്ടികള്‍ക്കും പഠിക്കാനുളള ഒരേയൊരു വിദ്യാലയമായിരുന്നു ഇത്.  മാതൃകാപരമായ രീതിയില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് വെളിച്ചം പകര്‍ന്നു നല്‍കിക്കൊണ്ട് സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രശസ്തരായവര്‍ നിരവധിയാണ്. 
            ഏറെ പരിമിതികള്‍ക്കിടയില്‍ നിന്നുകൊണ്ട് പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തി നമ്മുടെ വിദ്യാലയം തലയെടുപ്പോടെ നില്‍ക്കുന്നു എന്നതില്‍ അഭിമാനമുണ്ട്.

ഭൗതികസൗകര്യങ്ങള്‍

 തുറന്നതാണെങ്കിലും ആവശ്യത്തിന് ക്ലാസ് മുറികളുണ്ട്.  ഒരു സ്മാര്‍ട്ട് ക്ലാസ് മുറി ഉണ്ട്.  ആവശ്യത്തിന് കക്കൂസ് മൂത്രപ്പുര എന്നിവയുണ്ട്. മോട്ടോര്‍ ഘടിപ്പിച്ച കിണറുണ്ട്.  കുടിവെളളവിതരണത്തിനാവശ്യമായ  സൗകര്യങ്ങളുണ്ട്.  പ്രത്യേകം ഓഫീസും സ്ററാഫ് റൂം  ഉണ്ട് ,   ഉച്ചഭ കഷണത്തനാവശ്യമായ അരിയും മറ്റു സാധനങ്ങളും സൂക്ഷിക്കാനാവശ്യമായ മുറിയിണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പാഠ്യപ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികച്ച നിലവാരം പുലര്‍ത്തുന്നു.  ഇംഗ്ലീഷ്, ഹിന്ദി, ഗണിതം,സയന്‍സ്,സാമൂഹ്യം,വിദ്യാരംഗം,ആരോഗ്യം,പരിസ്ഥിതി,ക്ലബുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നു.  എല്ലാ ദിനാചരണങ്ങളും ക്വിസ്, പോസ്റ്റര്‍ നിര്‍മ്മാണം, പതിപ്പ് നിര്‍മ്മാണം,ബാഡ്ജ് നിര്‍മ്മാണം,തുടങ്ങി വിവിധ പരിപാടികളോടെ ആചരിക്കാറുണ്ട്.  ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവര്‍ത്തിപരിചയമേളകളിലും മികച്ച നേട്ടം കൈവരിച്ചു.പാവനിര്‍മ്മാണത്തില്‍സംസ്ഥാന തലത്തില്‍ A ഗ്രേഡ് നേടുകയുണ്ടായി.

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

     കെ.രാഘവന്‍ മാസ്റ്റര്‍ വിരമിച്ചതിനുശേഷം കെ.സി യശോദ ടീച്ചറും  അതിനുശേഷം എം കെ നളിനിക്കുട്ടി ടീച്ചറും പിന്നീട് ജഗദമ്മ ടീച്ചറും അതിനുശേഷം എം എം ജയലക്ഷമി ടീച്ചറും പ്രവര്‍ത്തിച്ചു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

     ===വഴികാട്ടി==={{#multimaps: 11.979292, 75.327027 | width=800px | zoom=16 }}


  **    കണ്ണപുരം റെയില്‍വെ സ്റ്റേഷനില്‍ നിന്ന് രണ്ട് കിലോ മീറ്റര്‍ യാത്ര ചെയ്താല്‍ സ്കൂളിലെത്താം. ചൈനാക്ലേറോഡില്‍ നിന്ന് കണ്ണപുരം- ധര്‍മ്മശാല റോഡിലൂടെ ഒന്നര കിലോമീറ്റര്‍ വന്നാല്‍ സ്കൂളിലെത്താം.