ജി എം യു പി സ്ക്കൂൾ പഴയങ്ങാടി
ജി എം യു പി സ്ക്കൂൾ പഴയങ്ങാടി | |
---|---|
വിലാസം | |
പഴയങ്ങാടി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-02-2017 | 13551 |
== ചരിത്രം
മാടായി ഗ്രാമപഞ്ചായത്തില്‍ പഴയങ്ങാടി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗവ:മാപ്പിള യു.പി സ്ക്കൂള് 1919 ല്‍ ശ്രീ:മുഹമ്മദ് ഈസ സേട്ട് തുടങ്ങിയവരുടെ ശ്രമഫലമായി ഒരു വാടക കെട്ടിടത്തിലാണ് ആരംഭിച്ചത്.
മാതൃകാപരമായ രീതിയില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷരത്തെളിച്ചം പകര്‍ന്ന് നല്കി കൊണ്ട് നിരവധി പ്രഗത്ഭമതികള്‍ ഈ വിദ്യാലത്തില്‍ സേവനമനുഷ്ടിച്ചു.സമൂഹത്തിലെ വിവിധ തുറകളില്‍ അറിയപ്പെട്ടവരും ഈ വിദ്യലയത്തിന്റെ സന്തതികളായുണ്ട് എന്നത് ഞങ്ങളെ ഹര്‍ഷപുളകിതരാക്കുന്നു.
1983 ല്‍ പഴയങ്ങാടി പുഴയുടെ തീരത്ത് ഇന്ന് കാണുന്ന ഇരുനില കെട്ടിടം നിലവില്‍ വന്നു.ഇപ്പോള്‍ ഏഴു ക്ലാസ്സുകളും പത്തോളം അദ്ധ്യാപകരും ഉണ്ട്.ഇന്നും നല്ല നിലയില്‍ പ്രവര്‍ത്തിച്ചു പോകുന്നു.ഒരു നുറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ വിദ്യാലയം നാടിന്റെ ഐശ്വര്യവും നാട്ടുകാരുടെ അഭിമാനവുമാണ്.സ്കൂള്‍ പി.ടി.എ, നാട്ടുകാര്‍, സന്നദ്ധസംഘടനകള്‍,പൗരപ്രമുഖര്‍ തുടങ്ങിയവരുടെയെല്ലാം സഹായ സഹകരണങ്ങളോടെ പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികച്ചുനില്‍ക്കുന്ന ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ തന്നെ ഏറ്റവും മികച്ച വിദ്യാലയമായി മാറ്റാനുള്ള അക്ഷീണ പ്രയത്നത്തിലാണ് ഈ സ്ഥാപനത്തിന്റെ അഭ്യുദയാകാംക്ഷികള്‍ എല്ലാവരും.ഈ ലക്ഷ്യം സാക്ഷത്കരിക്കുന്നതിനായി ഒരു വര്‍ഷം മുമ്പ് രൂപീകൃതമായ സ്ക്കൂള് വികസന സമിതി സ്ക്കൂളിന്റെ അക്കാദമികവും ഭൌതികവുമായ സൗകര്യങ്ങള്‍ സാമൂഹിക പങ്കാളിത്തത്തോടെ നടപ്പിലാക്കി വരികയാണ്.==
== ഭൌതിക സൗകര്യങ്ങള്‍
ശിശുസൗഹൃദ അന്തരീക്ഷം പ്രഗല്ഭരായ അദ്ധ്യാപകര്‍ സുസജ്ജമായ ക്ലാസ്മുറികള് സ്മാര്‍ട്ട് ക്ലാസ്റൂം ഓന്നാം ക്ലാസ് - ഒന്നാം തരം സ്ക്കൂള് പ്രക്ഷേപണ നിലയം വിപുലമായ ലബോറട്ടറി എല്ലാഭാഗത്തേക്കും വാഹന സൗകര്യം. ഗേള്‍സ് ഫ്രണ്ട്ലി ടോയിലെറ്റ് ഹൈടെക്ക് ക്ലാസ്മുറികള് പ്രീ പ്രൈമറി ക്ലാസ് ==