സി സി യു പി എസ് നാദാപുരം
................................
സി സി യു പി എസ് നാദാപുരം | |
---|---|
വിലാസം | |
ആവോലം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-02-2017 | CCUP SCHOOL |
ചരിത്രം
കോഴിക്കോട് ജില്ലയില് വടകര താലൂക്കില് പെട്ട തൂണേരി ഗ്രാമ പഞ്ചായത്തില് ഏഴാം വാര്ഡില് ചാലപ്പുറം ദേശത്താണ് ചാലപ്പുറം ചാലിയ യു പി സ്കൂള് സ്ഥിതി ചെയ്യുന്നത്.1929 ല് നാദാപുരം പുതിയ തെരുവില് പൈങ്കീന്റവിട രാമന് വൈദ്യരാല് സ്ഥാപിക്കപ്പെട്ട ഗേള്സ് ലോവര് എലിമെന്ററി സ്കൂളാണ് ഇന്ന് സി സി യു പി സ്കൂളായി അറിയപ്പെടുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില് കേറളത്തിലെ മറ്റ് പ്രദേശങ്ങളെ പോലെ ചാലപ്പുറം ദേശവും സാന്പത്തിക,സാമൂഹ്യ വിദ്യാഭ്യാസ മേഖലകളില് വളരെ പിന്നാക്കമായിരുന്നു.നിത്യവൃത്തിക്ക് പോലും വകയില്ലാത്തവരായിരുന്നു. ഭൂരിപക്ഷം ജനങ്ങളുംഈ സാമൂഹിക പശ്ചാത്തലത്തിലാണ് ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കപ്പെട്ടത്. ഇതിന്റെ സ്ഥാപകമാനേജര്‍ ആയിരുന്ന ശ്രീ പി.രാമന്‍വൈദ്യര്‍ ഈ പ്രദേശത്തെ രോഗികള്‍ക്ക് കണ്‍കണ്ട ദൈവമായിരുന്നു. അയിത്തവും അനാചാരവും കൊടിക്ുത്തി വാണിരുന്ന ആ കാലത്ത് ജാതിമത ഭേദമന്യേ എല്ലാവരേയും ഒന്നായികാണാനും അവര്‍ക്കായി പ്രവര്‍ത്തിക്കാനും അദ്ദേഹം തയ്യാറായിരുന്നു. പാവുചുറ്റുന്ന പെണ്ണുങ്ങള്‍ നൂല് എണ്ണിതിട്ടപെടുത്തുമ്പോള്‍ പത്തിനുശേഷം പത്ത് ഒന്ന് പത്ത് രണ്ട് എന്നും ഒരുക്കപത്ത്, ഇരിക്കപത്ത് എന്നും പറയുന്നത് കേള്‍ക്കാന്‍ ഇടയായതാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് ഒരു നിമിത്തമായത് എന്ന് പറയപ്പെടുന്നു. 1929 ജനുവരി ഒന്നാം തീയ്യതിയാണ് ചാലപ്പുറം ചാലിയ ഗേള്‍സ് ലോവര്‍ എലിമന്ററി സ്കൂള്‍ ചാലപ്പുറത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. 1930 ല്‍ ഒരു ബോയ്സ് എലിമെന്ററി സ്കളും ഇവിടത്തന്നെ പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ ഇതിന് സര്‍ക്കാരിന്റെ അംഗീകാരം ഉണ്ടായിരുന്നില്ല. അക്കാലത്ത് തന്നെ ശ്രീ രാമന്‍വൈദ്യരുടെ സുഹ്യത്തായിരുന്ന, വലിയഗുരുക്കള്‍ എന്നറിയപ്പെട്ടിരുന്ന ശ്രീ ചാപ്പന്‍ നമ്പ്യാര്‍ നടത്തിയിരുന്ന നെല്ലോളി ഹിന്ദി ലോവര്‍ എലിമെന്ററി സ്കൂളും ആവോലത്ത് പ്രവര്‍ത്തിക്കുന്നണ്ടായിരുന്നു. 1939 ല്‍ ഈസ്ഥാപനത്തെ ചാലപ്പുറം ചാലിയ ഗേള്‍സ് എലിമെന്ററി സ്കൂളിനോട് ലയിപ്പിക്കുകയും ഹയര്‍ എലിമെന്ററി സ്കൂളായി മാറ്റപ്പെടുകയും ചെയ്തു. അങ്ങനെ സ്കൂളിന്റെ പേര് ചാലപ്പുറം ചാലിയ ഗേള്‍സ് ഹയര്‍ എലിമെന്ററി സ്കൂളായി മാറ്റപ്പെട്ടു. മാത്രമല്ല ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്ന ആണ്‍കുട്ടികളുടെ പഠനവും അംഗീകരിക്കപ്പെട്ടു. പുതിയ വിദ്യാഭ്യാസചട്ടം നിലവില്‍ വന്നതോടെ സ്കൂളിന്റെ പേര് ചാലപ്പുറം ചാലിയ അപ്പര്‍ പ്രൈമറി സ്കൂള്‍ എന്നായി മാറി. ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രധാനദ്ധ്യാപകന്‍ ശ്രീ ചാത്തുകുറുപ്പ് മാസ്റ്റര്‍ ആയിരുന്നു.ആദ്യത്തെ വിദ്യാര്‍ത്ഥി വലിയപുരയില്‍ ലക്ഷ്മിയും. ആദ്യ ബാച്ചില്‍ 74 വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. 1942 ലാണ് ഈ സ്കൂളിലെ ആദ്യത്തെ ഇ.എസ്. എല്‍.സി. ബാച്ച് പുറത്ത്വന്നത്. ഈ ബാച്ചില്‍പ്പെട്ട മുഴുവന്‍ പേരും വിജയിച്ചു. 85 സെന്റ് സ്ഥലത്ത് ഒരു ഓലമേഞ്ഞ കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ആവിശ്യമായ ഭൗതീക സാഹചര്യങ്ങള്‍ ഉണ്ടായിരുന്നില്ല. രാമന്‍ വൈദ്യര്‍ക്ക് ശേഷം മകനായ പി. രൈരു വൈദ്യരാണ് വളരെക്കാലം മാനേജര്‍ പദവി വഹിച്ചിരുന്നത്. സ്കൂള്‍നടത്തിപ്പിനായി വളരെയധികം സാമ്പത്തികബുദ്ധിമുട്ടുകള്‍ അദ്ദേഹം അനുഭവിച്ചിട്ടുണ്ട്. പ്രദേശത്തെ എല്ലാ വിഭാഗം കുട്ടികളെയും സ്കൂളിലെത്തിച്ച് അവര്‍ക്ക് വിദ്യാഭ്യാസം ഉറപ്പ്വരുത്തുന്നലും അവരുടെ ഭാവി ജീവിതത്തിന് ആവിശ്യാമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിലും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. അദ്ദേഹത്തിന്ശേഷം ശ്രീ ബാലക്യഷ്ണന്‍ മാസ്റ്ററാണ് മാനേജര്‍ സ്ഥാനം വഹിക്കുന്നത്. ഈ വിദ്യാലയത്തിന്റെ ആദ്യകാലഘട്ടങ്ങളില്‍ മാനേജര്‍ക്കും ഹെഡ്മാസ്റ്റര്‍ ശ്രീ ചാത്തുകുറുപ്പ് മാസ്റ്റര്‍ക്കുമൊപ്പം ഈ സ്ഥാപനത്തിന്റെ സര്‍വതോന്‍മുഖമായ വികസനത്തിന് പ്രവര്‍ത്തിച്ചവരില്‍ പ്രഥമസ്മരണീയനാണ് ശ്രീ മണ്ണന്‍പൊയില്‍ നാരായണകുറുപ്പ് മാസ്റ്റര്‍. ശ്രീ ചാത്തുകുറുപ്പുമാസ്റ്റര്‍ക്കുശേഷം സര്‍വ്വ ശ്രീ ഗോപാലകുറുപ്പ് മാസ്റ്റര്‍, രാമന്‍ മാസ്റ്റര്‍, പുത്തലത്ത് രാമന്‍ നമ്പ്യാര്‍, വി.പി. കുഞ്ഞിക്യഷ്ണന്‍ നമ്പ്യാര്‍, എം.സി. കുഞ്ഞിരാമന്‍ നമ്പ്യാര്‍, എന്‍. ഗോവിന്ദകുറുപ്പ് മാസ്റ്റര്‍, പുതിയോട്ടില്‍ കുഞ്ഞിക്യഷ്ണകുറുപ്പ് മാസ്റ്റര്‍ എന്നിവര്‍ ഈ വിദ്യാലയത്തിലെ പ്രധാനഅദ്ധ്യാപകരായി. കാലയവനികയ്ക്കുള്ളില്‍ മറിഞ്ഞ ഇവരോരുത്തരും സ്കൂളിനായി ചെയ്ത സേവനങ്ങള്‍ എന്നും ഓര്‍മ്മീക്കത്തക്കതാണ്. ഈ മഹത് വ്യക്തികള്‍ക്ക് ശേഷം പ്രധാനഅദ്ധ്യാപതനായ ശ്രീ എന്‍ കരുണാകരകുറുപ്പ് മാസ്റ്റര്‍ സ്കൂളിന്റെ വളര്‍ച്ചയില്‍ എടുത്തുപറയത്തക്ക സേവനം അനുഷ്ഠിച്ച വ്യക്തിയാണ്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}