സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്/ഇ-വിദ്യാരംഗം
വിദ്യാരംഗം :- വിദ്യാര്‍ത്ഥികളില്‍ അന്തര്‍ലീനമായിരിക്കുന്ന സര്‍ഗവാസനകളെ വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം സാഹിത്യവേദിക്കുള്ളത്. വിവിധ സാഹിത്യ രചനകളിലൂടെയും കലാപ്രകടനങ്ങളിലൂടെയും ഈ സര്‍ഗ പ്രക്രിയ നടന്നുകൊണ്ടേയിരിക്കുന്നു. ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍, നല്ലൊരു വാഗ്മിയായി തീരാന്‍ പരന്ന വായന ആവശ്യമാണ്. വായനയിലൂടെയാണ് ഒാരോ സാഹിത്യസൃഷ്ടിയും നടന്നുവരുന്നത്. ഇങ്ങനെ സാഹിത്യത്തെ പോഷപ്പിക്കുവാനും വിദ്യാര്‍ത്ഥികളെ കലാസാഹിത്യത്തോടു ചേര്‍ത്തു നിറുത്തുവാനും വിദ്യാരംഗം സാഹിത്യവേദിക്ക് കഴിഞ്ഞിട്ടുണ്ട്. വളര്‍ന്നുവരുന്ന സാഹിത്യത്തെ സ്നേഹിക്കാനും അറിയുന്നതിനുമുള്ള ഒരു മുതല്‍കൂട്ട് തന്നെയാണ് വിദ്യരംഗം കലാ സാഹിത്യവേദി.
കണ്ണീരുണങ്ങാതെ തണ്ണീര്‍തടങ്ങള്‍
മനുഷ്യാ നിന്‍ കാല്‍വെപ്പ്
ഇളകിയാടുന്നതു കണുക
ജീവിതസഖമെര്രയോ വധികം
അനുഭവിച്ചെങ്കിലും നിന്‍
ചിന്തകള്‍ പെരുകിന്നിതാ
നാശത്തിനായി
- നിന്‍ ജീവിതത്തിനാവശ്യമാം
- വായുഗണങ്ങള്‍ പോല്‍തന്നെ
- പ്രകൃതിമാതാവില്‍ പ്രിയപ്പട്ടതാ
- തണ്ണീര്‍ത്തടങ്ങള്‍ എന്നാല്‍
- നിന്‍ ചെയ്തികള്‍ അതിനോ
- ടെത്ര ക്രൂരമാണ്
തണ്ണീര്‍ത്തടങ്ങളെ പണ്ട് നിങ്ങളെയോര്‍ക്കുമ്പോള്‍
എന്‍ നേത്രങ്ങള്‍ നിറഞ്ഞാടിയുലയുന്നു.
എന്‍ മനം ആനന്തത്തിമിര്‍പ്പിലലിയുന്നു
ഇളകിയാടുന്ന ജലസമൃദ്ധിയും
വേരുറഞ്ഞ സസ്യലതാതികളും
നില്‍ സൗന്ദര്യത്തെ വര്‍ണിക്കുന്നു.
- ഇന്നു നിന്‍ ഗതിയോര്‍ക്കുമ്പോള്‍
- എന്‍ ന്ടികള്‍ മരവിക്കുന്നു
- പ്രകൃതിമാതാവിന്‍ നിലച്ച ശ്വാസം
- കണുവാനിനിയെനിക്കാവില്ല
- മനുഷ്യ അരുത് നിന്‍ പ്രവര്‍ത്തികള്‍
- കോര്‍ക്കാം കൈകള്‍,
- കണ്ണീരുണങ്ങാത്ത തണ്ണീര്‍ത്തടങ്ങള്‍ക്കായി.
തയ്യാറാക്കിയത്
******* മെറിന്‍ റെജി (Std: 8-B) *******
ഒാര്‍മകളില്‍ നിറയുമെന്‍ വിദ്യാലയം
ആയിരമോര്‍മകള് ഒന്നിച്ചുചേരുന്ന
കളിമുറ്റമാണെന്റെ വിദ്യാലയം
ഒാടികളിച്ചതും സ്നേഹം പകര്‍ന്നതും
അറിവ് നിറച്ചതും ഒാര്‍മകളായ്
ഗ്രഹപാഠം മറന്നതും കലിലെ നീറ്റലും
വന്നു നിറയുന്നെന്‍ ഒാര്‍മകളില്‍
പങ്കിട്ടെടുക്കുന്ന സ്നേഹത്തിന്‍ മധുരവും
ഗുരുവെന്ന വാക്കിന്റെ അര്‍ത്ഥം അറിഞ്ഞതും
വന്നു തെളിയുന്നെന്‍ ചിന്തകളില്‍,
പോയ് മറഞ്ഞെങ്ങോ ആ കാലമത്രയും
ഒരു ഗദ്ഗദമെന്നില്‍ മയങ്ങിടവേ
ജീവിത നൗകയില്‍ നഷടബാല്യത്തിന്റെ
ഒാര്‍മകള്‍ മാത്രം ബാക്കിയായി.
******* ചന്ദന സനോജ് [ IX-C ] *******
ആത്മസമര്‍പ്പണം
- വാകമരങ്ങള്‍ വിരിപ്പിട്ട് ആ വഴിയിലൂടെ മഞ്ഞിന്റെ ആലിംഗനമേറ്റ് ഏതോ പാട്ടിന്റെ ഈണംപോലെ അവള്‍ നടന്നു നീങ്ങി. പ്രകാശത്തിന്റെ പുഞ്ചിരിയുടെ ഒരു കുപ്പായത്താല്‍ അവള്‍ തന്റെ മുഖത്തെ മൂടിയിരുന്നു. അതിനുള്ളില്‍ ആരോരും തന്റെ ദുഖങ്ങള്‍ കാണാതിരിക്കാന്‍ ആ കുപ്പായം അവളെ സഹായിച്ചു. അപ്പോഴാണ് അവള്‍ ആ കഴ്ച കാണുന്നത്. കുട്ടിക്കാലത്തിന്റെ എല്ലാ പ്രസരിപ്പും നിഷ്കളങ്കതയും നിറഞ്ഞ ഒരുപറ്റം കുട്ടികള്‍. ബാഗുകള്‍ തോളിലിട്ട് അങ്ങുമിങ്ങും കുളലം പറഞ്ഞ് അവളെ കടന്നു പോയപ്പോള്‍ ആ പോയത് തന്റെ കുട്ടിക്കാലമാണന്ന് അവള്‍ ഒാര്‍ത്തു.
- തൊടുപുഴയിലായിരുന്നു അവളുടെ ജനനം. അവളുടെ കുടുംബം സാമ്പത്തികമായി വളരെ താഴെയായിരുന്നു. മൂത്ത മകളായ അവളെ അപ്പന്റെ കയ്യിലേല്‍പ്പിച്ച് അവളുടെ അമ്മ ഈ ലോകത്തോട് വിട പറഞ്ഞു. പിന്നീട് അവള്‍ക്ക് തുണയും ആള്രയവും അഭയവും അവളുടെ അപ്പനായിരുന്നു. ഒരു രക്ഷിതാവിനപ്പുറം ഒരു സുഹൃത്താവാന്‍ അവളുടെ അപ്പനായി. മകളെ ഒരു ഡോക്ടറാക്കാന്‍ ആ അപ്പന്‍ സ്വപ്നം കണ്ടു. അപ്പനെ വളരെയധികം സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ആ മകള്‍ക്ക് അപ്പന്റെ സ്വപ്നം തന്റെ ജീവിതലക്ഷ്യമാക്കാന്‍ കഴിഞ്ഞു. പഠിച്ച ക്ളാസുകളിലെല്ലാം ഉയര്‍ന്ന മാര്‍ക്കും അദ്യാപകരുടെ പ്രിയപുത്രി എന്ന സ്ഥാനവും കരസ്തമാക്കാന്‍ അവള്‍ക്ക് പെട്ടന്നായി. പിതാവിന്റെ ആഗ്രഹം പോലെ ഒരു ഡോക്ടറാകുവാനുള്ള തന്റെ ആഗ്രഹത്തിന് പൂര്‍ത്തീകരണമെന്നോളം ഉയര്‍ന്ന മാര്‍ക്കില്‍ പാസായ അവള്‍ക്ക് എം.ബി.ബി.എസ്. -ന് വേഗം സീറ്റ് ലഭിച്ചു. കോട്ടയത്തെ ആ മെഡിക്കല്‍ കോളേജില്‍ എത്തിയതുമുതലാണ് അവള്‍ ജീവിതം കൂടുതല്‍ അടുത്തറിഞ്ഞത്. ആസ്വദിച്ചത്. സീറ്റുകള്‍ ലക്ഷങ്ങള്‍ എറിഞ്ഞു വാങ്ങിയവരുടെ മുമ്പില്‍ അവള്‍ ഒരു അത്ഭുതമായി മാറി. പണകൊഴുപ്പില്‍ മുങ്ങി ആനന്തമറിഞ്ഞിരുന്ന സഹപാഠികളുടെ പല ദുശീലങ്ങള്‍ക്കും വിളികള്‍ വന്നപ്പോഴും അവള്‍ക്ക് അതിലൊന്നും പങ്കാളിയാവാന്‍ കഴിഞ്ഞില്ല. കാരണം അവളുടെ മനസു നിറയെ തന്റെ സവപ്നസാഷാത്കാരത്തിനായി പട്ടിണി കിടന്നും മുണ്ടു മുറുക്കിയുടുത്തും പണമെത്തിക്കുന്ന തന്റെ പിതാവിന്റെ മുഖമായിരുന്നു. ഒാരോ അവധികളും എത്താന്‍ അവള്‍ കാത്തിരുന്നു. പിതാവിനോടൊപ്പം കഴിയാന്‍.....
- തൊടുപുഴയിലായിരുന്നു അവളുടെ ജനനം. അവളുടെ കുടുംബം സാമ്പത്തികമായി വളരെ താഴെയായിരുന്നു. മൂത്ത മകളായ അവളെ അപ്പന്റെ കയ്യിലേല്‍പ്പിച്ച് അവളുടെ അമ്മ ഈ ലോകത്തോട് വിട പറഞ്ഞു. പിന്നീട് അവള്‍ക്ക് തുണയും ആള്രയവും അഭയവും അവളുടെ അപ്പനായിരുന്നു. ഒരു രക്ഷിതാവിനപ്പുറം ഒരു സുഹൃത്താവാന്‍ അവളുടെ അപ്പനായി. മകളെ ഒരു ഡോക്ടറാക്കാന്‍ ആ അപ്പന്‍ സ്വപ്നം കണ്ടു. അപ്പനെ വളരെയധികം സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന ആ മകള്‍ക്ക് അപ്പന്റെ സ്വപ്നം തന്റെ ജീവിതലക്ഷ്യമാക്കാന്‍ കഴിഞ്ഞു. പഠിച്ച ക്ളാസുകളിലെല്ലാം ഉയര്‍ന്ന മാര്‍ക്കും അദ്യാപകരുടെ പ്രിയപുത്രി എന്ന സ്ഥാനവും കരസ്തമാക്കാന്‍ അവള്‍ക്ക് പെട്ടന്നായി. പിതാവിന്റെ ആഗ്രഹം പോലെ ഒരു ഡോക്ടറാകുവാനുള്ള തന്റെ ആഗ്രഹത്തിന് പൂര്‍ത്തീകരണമെന്നോളം ഉയര്‍ന്ന മാര്‍ക്കില്‍ പാസായ അവള്‍ക്ക് എം.ബി.ബി.എസ്. -ന് വേഗം സീറ്റ് ലഭിച്ചു. കോട്ടയത്തെ ആ മെഡിക്കല്‍ കോളേജില്‍ എത്തിയതുമുതലാണ് അവള്‍ ജീവിതം കൂടുതല്‍ അടുത്തറിഞ്ഞത്. ആസ്വദിച്ചത്. സീറ്റുകള്‍ ലക്ഷങ്ങള്‍ എറിഞ്ഞു വാങ്ങിയവരുടെ മുമ്പില്‍ അവള്‍ ഒരു അത്ഭുതമായി മാറി. പണകൊഴുപ്പില്‍ മുങ്ങി ആനന്തമറിഞ്ഞിരുന്ന സഹപാഠികളുടെ പല ദുശീലങ്ങള്‍ക്കും വിളികള്‍ വന്നപ്പോഴും അവള്‍ക്ക് അതിലൊന്നും പങ്കാളിയാവാന്‍ കഴിഞ്ഞില്ല. കാരണം അവളുടെ മനസു നിറയെ തന്റെ സവപ്നസാഷാത്കാരത്തിനായി പട്ടിണി കിടന്നും മുണ്ടു മുറുക്കിയുടുത്തും പണമെത്തിക്കുന്ന തന്റെ പിതാവിന്റെ മുഖമായിരുന്നു. ഒാരോ അവധികളും എത്താന്‍ അവള്‍ കാത്തിരുന്നു. പിതാവിനോടൊപ്പം കഴിയാന്‍.....
- വളരെ യാദൃശ്ചികമായിട്ടാണ് ആ കാഴ്ച അവളുടെ ജീവിതത്തിലേക്കു കടന്നുവന്നത്. കൂട്ടുകാരിയോടൊപ്പം വേറെയെന്തിനോ പോയ അവള്‍ എത്തിചേര്‍ന്നത് 'ക്യാന്ടസര്‍' വാര്‍ഡിലായിരുന്നു. അവിടെ അവള്‍ കണ്ട കഴ്ച അവളുടെ ജീവിതത്തെതന്നെ സ്വാധീനിക്കുന്ന തരത്തിലൊന്നായിരുന്നു. കൈകള്‍ നഷ്ടപ്പെട്ട സംസാരശേഷി നഷ്ടമായ ഒന്ന് എഴുന്നേറ്റ് നില്‍ക്കാന്‍പോലും കഴിയാത്തവര്‍. അവിടെ, ആ വാര്‍ഡില്‍ അവളെ ഏറ്റവും അധികം സ്പര്‍ശിച്ചത് 5 വയസുകാരി അമ്മുക്കുട്ടിയുടെ മുഖമാണ്. തലച്ചോറില്‍ ക്യന്‍സറാണ് അവള്‍ക്ക്. മുഖം മറഞ്ഞ് ട്യൂബുകളും കൈയ്യില്‍ നിറയെ സൂചി കുത്തിയിറക്കിയ പാടുകളും ആ ആശുപത്രികിടക്കയില്‍ ദു:ഖം തളംകെട്ടിയ മുഖവുമായി നിസ്സഹായയായി കിടക്കുന്ന അമ്മു.
- അവള്‍ ആ നിമിഷം ഒന്നുറപ്പിച്ചു. തന്റെ ജീവിതം ഇനി ഇവള്‍ക്കുവേണ്ടി ചെലവിടും. പിതാവിന്റെ സ്വപ്നത്തിനോടൊപ്പം തന്റെ ആ ആഗ്രഹവും ചേര്‍ത്ത് അവള്‍ തന്റെ ജീവിതലക്ഷ്യം നെയ്തു തുടങ്ങി. നാളുകള്‍ വളരെ പെട്ടെന്ന് കടന്നുപോയി. അങ്ങനെ ആ സുദിനം വന്നെത്തി. തന്റെ ഇത്രനാളത്തെ സ്വപ്ന പൂര്‍ത്തീകരണം. അവള്‍ ആ വെളുത്തകുപ്പായം നെഞ്ചോടുചേര്‍ത്തപ്പോള്‍ അവിടെ സഫലമായത് അവളുടെ അപ്പന്റെ പ്രതീക്ഷകളും സ്വപ്നങ്ങളുമായിരുന്നു. ആതുരസേവനരംഗത്തെ ഒരു പൊന്‍കിരണമായി ഉദിച്ചുയരുവാന്‍ അവള്‍ക്ക് അധികനാളുകള്‍ വേണ്ടിവന്നില്ല.
- അവള്‍ ആ നിമിഷം ഒന്നുറപ്പിച്ചു. തന്റെ ജീവിതം ഇനി ഇവള്‍ക്കുവേണ്ടി ചെലവിടും. പിതാവിന്റെ സ്വപ്നത്തിനോടൊപ്പം തന്റെ ആ ആഗ്രഹവും ചേര്‍ത്ത് അവള്‍ തന്റെ ജീവിതലക്ഷ്യം നെയ്തു തുടങ്ങി. നാളുകള്‍ വളരെ പെട്ടെന്ന് കടന്നുപോയി. അങ്ങനെ ആ സുദിനം വന്നെത്തി. തന്റെ ഇത്രനാളത്തെ സ്വപ്ന പൂര്‍ത്തീകരണം. അവള്‍ ആ വെളുത്തകുപ്പായം നെഞ്ചോടുചേര്‍ത്തപ്പോള്‍ അവിടെ സഫലമായത് അവളുടെ അപ്പന്റെ പ്രതീക്ഷകളും സ്വപ്നങ്ങളുമായിരുന്നു. ആതുരസേവനരംഗത്തെ ഒരു പൊന്‍കിരണമായി ഉദിച്ചുയരുവാന്‍ അവള്‍ക്ക് അധികനാളുകള്‍ വേണ്ടിവന്നില്ല.
- അങ്ങനെയിരക്കെയാണ് ആരും പ്രതികഷിക്കാത്ത ആ ദുരന്തം അവളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. അന്നു രാവിലെ അവള്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. പെട്ടന്ന് അവള്‍ക്ക് എന്തോ വിഷമം അനുഭവപ്പെട്ടു. തല കറങ്ങുന്നു. കലുകള്‍ മുന്നോട്ട് ചലിപ്പിക്കാന്‍ സാധിക്കുന്നില്ല. പെട്ടന്നവള്‍ ആ വഴിയരുകിലേക്ക് വീഴാന്‍ തുടങ്ങി. എവിടെനിന്നോ രണ്ടു കൈകള്‍ അവളെ താങ്ങി. കണ്ണ് തുറന്നു നോക്കുമ്പോള്‍ ആശുപത്രികിടക്കയില്‍ അവള്‍ കിടക്കുന്നു. തൊട്ടരുകില്‍ ആശങ്കനിറഞ്ഞ മുഖവുമായി അപ്പനും നില്‍പ്പുണ്ടായിരുന്നു. മകളുടെ കണ്ണ് തുറക്കുന്നതുകണ്ട് ആ പിതാവ് ഒാടിചെന്നു. എന്തുപറ്റി മോളേ… ആ പിതാവ് മകളെ വാല്‍സല്യത്തോടെ നോക്കി. “ഒന്നുമില്ല അപ്പച്ചാ”എന്നുപറഞ്ഞ് അവള്‍ എഴുന്നേറ്റു. പെട്ടന്ന് അവള്‍ രക്തം ശര്‍ദിച്ചു. അതുകണ്ട അപ്പനു പേടിയായി. പക്ഷേ ഒരു ക്യാന്‍സര്‍ രോഗവിദഗ്തയായിരുന്ന അവള്‍ക്ക് ഇത് എന്താണെന്ന് തിരച്ചറിയാന്‍ അധികനേരം വേണ്ടിവന്നില്ല. അതെ, മനുഷ്യനെ ഒന്നടങ്കം വിഴുങ്ങുന്ന ക്യാന്‍സര്‍ എന്ന രോഗത്തിന് താനും ഒരു ഇരയായി എന്നവള്‍ തിരിച്ചറിഞ്ഞു. തലിക്ക് സുപരിചിതമായ ആ വാര്‍ഡില്‍ താനും ഒരംഗമാകുകയാണെന്ന സത്യം അവള്‍ തിരിച്ചറിഞ്ഞു. പക്ഷേ ആ സത്യം ഉള്‍ക്കൊള്ളാന്‍ അവളുടെ മനസില്‍ അല്‍പ്പം സമയമെടുക്കേണ്ടി വന്നു.
- ആ രോഗം ഒരിക്കലും തന്നെ കീഴ്പെടുത്തരുത് എന്നവള്‍ തീരുമാനിച്ചു. മനശക്തി വീണ്ടെടുത്ത അവള്‍ ആ രോഗത്തിനെതിരെ പോരാടാന്‍ തീരുമാനിച്ചു. അപ്പോള്‍ ഈ രോഗത്തിനടിമയായവരേയും അവള്‍ ഒപ്പം കൂട്ടി. മരുന്നിനപ്പുറ്ം മനസിന്റെ ശക്തിക്ക് ഇതിന് ഉയര്‍ന്ന സ്ഥാനമുണ്ടെന്ന് തിരച്ചറിഞ്ഞ അവള്‍ തന്റെ രോഗത്തിനെതിരെ പോരാടി. അങ്ങനെ പുതിയ ഒരു അദ്യായം അവളുടം ജീവിതത്തില്‍ ആരംഭിച്ചു.
- ആ രോഗം ഒരിക്കലും തന്നെ കീഴ്പെടുത്തരുത് എന്നവള്‍ തീരുമാനിച്ചു. മനശക്തി വീണ്ടെടുത്ത അവള്‍ ആ രോഗത്തിനെതിരെ പോരാടാന്‍ തീരുമാനിച്ചു. അപ്പോള്‍ ഈ രോഗത്തിനടിമയായവരേയും അവള്‍ ഒപ്പം കൂട്ടി. മരുന്നിനപ്പുറ്ം മനസിന്റെ ശക്തിക്ക് ഇതിന് ഉയര്‍ന്ന സ്ഥാനമുണ്ടെന്ന് തിരച്ചറിഞ്ഞ അവള്‍ തന്റെ രോഗത്തിനെതിരെ പോരാടി. അങ്ങനെ പുതിയ ഒരു അദ്യായം അവളുടം ജീവിതത്തില്‍ ആരംഭിച്ചു.
- ഒരു പൂവിന്റെ സ്പര്‍ശനം അവളെ ഒാര്‍മകളില്‍നിന്നുണര്‍ത്തി. എന്തോ ഒന്ന് മനസ്സില്‍ ഉറപ്പിച്ച് അവള്‍ മുന്നോട്ട് നീങ്ങി. ആശുപത്രിയുടെ ആ ക്യന്‍സര്‍ വാര്‍ഡിനുമുന്നിലെത്തി. അവളുടെ മനസ്സിലെ സ്വപ്നം പൂവണിഞ്ഞുനില്‍ക്കുന്നതവള്‍ കണ്ടു. ക്യാന്‍സര്‍ രോഗികള്‍ക്കായി ഒരു പുതിയ ആശുപത്രി. ഇന്ന് ആ പഴയ വാര്‍ഡിലുമുന്‍പില്‍ നില്‍ക്കുമ്പോള്‍ നന്ദിയുടെ ഒരായിരം മുഖങ്ങള്‍ അവളുടെ മനസ്സില്‍ തെളിഞ്ഞു. പുതിയ ആശുപത്രി കെട്ടിടത്തിലൂടെ കൂടുതല്‍ രോഗികളെ ശുശ്രൂഷിക്കുക എന്ന ലക്ഷ്യവുമായി അവള്‍ നടന്നു നീങ്ങി.
- കഥാകൃത്ത് : റിയ സെബാസ്റ്റ്യന്‍ [10 - D]
ഒരു കമ്പനി തങ്ങളുടെ തൊഴിലാളികള്‍ക്കു വേണ്ടി സംഘടിപ്പിച്ച ഒരു സെമിനാറാണ് വേദി.
അവതാരകന്‍ പത്തു പേരെ വോളന്‍റിയര്‍മാരായി സ്റ്റെജിലേക്ക് ക്ഷണിച്ചു.
പത്തു പേരുടെ കയ്യിലും ഓരോ ബലൂണുകള്‍ നല്‍കി -"എല്ലാവരും അവരവര്‍ക്കു കിട്ടിയ ബലൂണ്‍ ഊതിവീര്‍പ്പിച്ച ശേഷം നന്നായി കെട്ടുക."
ശേഷം എല്ലാവര്‍ക്കും ഓരോ ടൂത്ത് പിക്കുകള്‍ നല്‍കപ്പെട്ടു.
"ഇപ്പോള്‍ നിങ്ങളുടെ ഒരു കയ്യില്‍ ബലൂണും മറുകയ്യില്‍ ടൂത്ത്പിക്കുമുണ്ട്. നിങ്ങളുടെ പക്കല്‍ അഞ്ചു മിനിറ്റ് സമയമുണ്ട്, അഞ്ചു മിനിറ്റ് കഴിയുമ്പോള്‍ ആരുടെ പക്കലാണോ ബലൂണ്‍ പൊട്ടാതെ അവശേഷിക്കുന്നത് - അവരായിരിക്കും വിജയി. ത്രീ, ടു, വണ്‍ - നിങ്ങളുടെ സമയം ഇതാ ആരംഭിക്കുന്നു"
അവതാരകന്‍റെ വിസില്‍ മുഴങ്ങിയതും വോളന്‍റിയര്‍മാര്‍ ഓരോരുത്തരും സ്വന്തം ബലൂണുകള്‍ സുരക്ഷിതമാക്കാന്‍ ശ്രമിച്ചു കൊണ്ട് തൊട്ടടുത്തു നില്‍ക്കുന്നയാളിന്‍റെ കയ്യിലെ ബലൂണ്‍ കുത്തിപ്പോട്ടിക്കാനുള്ള ശ്രമം തുടങ്ങി. ബലൂണുകള്‍ പൊട്ടുന്ന ശബ്ദം ഹാളില്‍ മുഴങ്ങിത്തുടങ്ങി. സ്വന്തം ബലൂണ്‍ പൊട്ടിയവര്‍ കൂട്ടം ചേര്‍ന്ന് ബലൂണ്‍ കയ്യിലുള്ളവരെ ആക്രമിച്ച് അവരുടെ ബലൂണുകളും കുത്തിപ്പൊട്ടിച്ചു. ഒരു മിനിട്ടിനുള്ളില്‍ എല്ലാവരുടെയും കയ്യിലെ ബലൂണുകള്‍ പൊട്ടിത്തീര്‍ന്നു.
"ആരുടെയെങ്കിലും കയ്യില്‍ ബലൂണ്‍ പൊട്ടാതെ അവശേഷിച്ചിട്ടുണ്ടോ ?" പരിശീലകന്‍ ചോദിച്ചു.
"ഇല്ല" എല്ലാവരും ഒരേസ്വരത്തില്‍ മറുപടി പറഞ്ഞു.
"മത്സരം തുടങ്ങും മുന്‍പ് ഞാനെന്താണ് പറഞ്ഞത് ?" പരിശീലകന്‍ അവരെ നോക്കി ചോദിച്ചു.
"അഞ്ചു മിനിറ്റ് കയ്യിലുള്ള ബലൂണ്‍ പൊട്ടാതെ സൂക്ഷിക്കുന്നവര്‍ വിജയിക്കും" അവര്‍ പറഞ്ഞു.
"മറ്റുള്ളവരുടെ കയ്യിലെ ബലൂണ്‍ കുത്തിപ്പോട്ടിക്കാന്‍ ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നോ ?"
"ഇല്ല"
"നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുമിച്ചു വിജയിക്കുവാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ലേ ?"
"ഉണ്ടായിരുന്നു"
"എങ്ങനെ ?"
"ആരും പരസ്പരം ബലൂണുകള്‍ കുത്തിപ്പൊട്ടിക്കാതിരുന്നെങ്കില്‍"
"അതേ, ആരും ആരുടെയും ബലൂണുകള്‍ കുത്തിപ്പോട്ടിക്കാന്‍ ശ്രമിക്കാതിരുന്നെങ്കില്‍ എല്ലാവര്‍ക്കും ഒരുമിച്ചു വിജയിക്കാമായിരുന്നു."
ഒന്നു നിര്‍ത്തിയശേഷം പരിശീലകന്‍ തുടര്‍ന്നു "വിജയിക്കുവാനായി മറ്റൊരാളെ പരായപ്പെടുത്തണമെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നില്ല. വിജയിക്കുവാനായി മറ്റൊരാള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തണമെന്നും ഞാന്‍ നിങ്ങളോട് പറഞ്ഞിരുന്നില്ല. എന്നിട്ടും നിങ്ങള്‍ പരസ്പരം ബലൂണുകള്‍ പൊട്ടിച്ചു. നമ്മുടെ മനശാസ്ത്രം അങ്ങനെയാണ്. ജയിക്കണോ ആരെയെങ്കിലുമൊക്കെ തോല്‍പ്പിക്കണം. ആരുടെ കൈയ്യിലാണ് ബലൂണ്‍ പൊട്ടാതെ അവശേഷിക്കുന്നത് അവര്‍ വിജയിക്കുമെന്ന് പറഞ്ഞപ്പോള്‍ ഒാരോരുത്തരും അവരവരുടെ കൈയ്യിലെ ടൂത്ത്പിക്കുകള്‍ ഉപയോഗിച്ച് മറ്റെ ആളുടെ കൈയ്യിലെ ബലൂണ്‍ പൊട്ടിച്ചു. ബലൂണ്‍ പൊട്ടിയവര്‍ ഒത്തു ചേര്‍ന്ന് പൊട്ടാത്ത ബലൂണ്‍ കൈയ്യിലുള്ളവരെ ആക്രമിച്ചു. ഇതുതന്നെയല്ലേ വീടുകളില്‍ നടക്കുന്നത്. ജോലിസ്ഥലങ്ങളിലും, രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയിലും, രാജ്യങ്ങള്‍ക്കിടയിലും നടക്കുന്നത് ?" "മറ്റുള്ളവരെ പരാചയപ്പെടുത്തുവാനുള്ള മല്‍സരത്തില്‍ ആരെങ്കിലും വിജയ്ക്കുന്നുണ്ടോ ? ഇല്ല, നമ്മളെല്ലാരും ഒരുമിച്ചു പരാചയപ്പെടുന്നു. മറ്റു പാര്‍ട്ടികളെ കീഴ്പെടുത്താനുള്ള വ്യഗ്രതയില്‍ രീഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്തെയൊന്നാകെ പരാചയപ്പെടുത്തുന്നു." ഒരു നിമിഷത്തെ മൗനത്തിനുശേഷം അദ്ദേഹം തുടര്‍ന്നു. "നിങ്ങളെല്ലാവരും ഈ ഒരു സത്യം മനസ്സിലാക്കണം.-
- ഒറ്റക്കു നമ്മളൊരു തുള്ളിയാണെങ്കില്‍, ഒരുമിച്ചു ചേരുമ്പോള്‍ നമ്മളൊരു സമുദ്രമാണ്. !
- ഒറ്റക്കു നമ്മളൊരു ദുര്‍ബലമായ ഒരു നൂലാണെങ്കില്‍, ഒരുമിച്ചു ചേരുമ്പോള്‍ നമ്മളൊരു മനോഹരമായ പരവതാനിയാണ്. !
- ഒറ്റക്കു നമ്മളൊരു കടലാസാണെങ്കില്‍, ഒരുമിച്ചു ചേരുമ്പോള്‍ നമ്മളൊരു പുസ്തകമാണ്. !
- ഒറ്റക്കു നമ്മളൊരു കല്ലാണെങ്കില്‍, ഒരുമിച്ചു ചേരുമ്പോള്‍ നമ്മളീ ഭൂമിയാണ്. !
- ഒറ്റക്കു നമ്മളൊരു തുള്ളിയാണെങ്കില്‍ ഒരുമിച്ചു ചേരുമ്പോള്‍ നമ്മളൊരു സമുദ്രമാണ്. !
പരസ്പരം തോല്‍പ്പിക്കാന്‍ ശ്രമിക്കാതെ ഒറ്റകെട്ടായി നിന്നാല്‍ നമ്മുക്കെല്ലാവര്‍ക്കും ഒരുമിച്ചുവിജയിക്കാം. !!"
- തയ്യാറാക്കിയത് : ജൂബിന്‍ റ്റോമി [8 - B]
ഒരിക്കൽ രാജസന്നിധിയിലേക്ക് കടന്നുവന്ന പണ്ഡിതനായ മനുഷ്യനെ ആ രാജ്യത്തിന്‍റെ രാജാവ് 'ശിരസ്സ് വണങ്ങി' സ്വീകരിച്ചു. വന്ന കാര്യം അവതരിപ്പിച്ചു അതിഥി മടങ്ങിയപ്പോൾ, രാജസന്നിധിയിൽ ഇതെല്ലാം കണ്ടുകൊണ്ടിരുന്ന മന്ത്രി രാജാവിനോട് അരുളി : " പ്രഭോ, അങ്ങ് ഈ രാജ്യത്തിന്‍റെ രാജാവാണ്. ഈ രാജ്യവും, ഇവിടുത്തെ സകല സമ്പത്തുകളും, പ്രജകളും അങ്ങേക്ക് അടിമപ്പെട്ടതാണ്. അങ്ങ് ഒരു രാജാവായിരിക്കെ കൊട്ടാരത്തിൽ വരുന്ന പ്രജകളെ ശിരസ്സ് വണങ്ങി സ്വീകരിക്കുന്നത് അങ്ങയുടെ പദവിക്ക് യോജിച്ചതല്ല !" ഇത് കേട്ട രാജാവ് ഒരു പുഞ്ചിരികൊണ്ട് പ്രതികരിച്ച് മടങ്ങി. പിറ്റേന്നു പുലർച്ചെ മന്ത്രിയെ കാത്തിരുന്നത് ഒരു തളികയിൽ 3 തലകളാണ് . ഒരു മനുഷ്യന്റെ, ഒരു പക്ഷിയുടെ, ഒരു ആടിന്റെ. ഇവ മൂന്നും ചന്തയിൽ കൊണ്ടുപോയി വിൽക്കുവാൻ രാജാവ് ആവശ്യപ്പെട്ടു. കാര്യം മനസ്സിലാകാതെ ഉത്തരവ് നടപ്പിലാക്കാൻ മന്ത്രി പുറപ്പെട്ടു. മനുഷ്യന്റെ തലയൊഴികെ മറ്റു 2 തലകളും വില്‍ക്കുവാൻ സാധിച്ചു. ഏറെ വൈകി രാജസന്നിധിയിൽ എത്തി കാര്യം ബോധിപ്പിച്ചു. രാജാവ് പിറ്റേന്ന് രാവിലെ വീണ്ടും വരാൻ ആവശ്യപ്പെട്ടു . അന്നും 3 തലകളാണ് മന്ത്രിയെ കാത്തിരുന്നത്. ഒരു മനുഷ്യന്റെ, ഒരു പക്ഷിയുടെ, ഒരു മത്സ്യത്തിന്റെ. അന്നും ചന്തയിൽ നിന്നും ഏറെ വിഷമത്തോടെ മനുഷ്യന്റെ തലയുമായി മന്ത്രി തിരികെ എത്തി. രാജാവിനോട് അരുളി : "പ്രഭോ, അങ്ങ് ഇനിയും എന്നെ പരീക്ഷിക്കരുത്. എന്നിൽ നിന്നും സംഭവിച്ച തെറ്റ് എന്താണെന്ന് പറഞ്ഞാലും. എന്നെ ഇനിയും ചന്തയിലേക്ക് അയക്കരുതേ. " ഇത് കേട്ട് രാജാവ് പറഞ്ഞു "അല്ലയോ പ്രിയപ്പെട്ട മന്ത്രീ, കഴിഞ്ഞ ദിനങ്ങൾ കൊണ്ട് അങ്ങേക്ക് മനസ്സിലായിക്കാണും. മരണത്തിനു ശേഷം വിലയില്ലാതാകുന്നത് മനുഷ്യന്റെ തലകൾക്ക് മാത്രമാണ്. ജീവൻ വെടിഞ്ഞ മനുഷ്യന്റെ തലകൾ കാണുമ്പോൾ ആളുകൾക്ക് വെറുപ്പും ഭയവുമാണ്. ശിരസ്സുകൾക്ക് വിലയുണ്ടാവുന്നത് അത് ജീവിച്ചിരിക്കുമ്പോൾ കാണിക്കുന്ന വിനയത്തിലൂടെ മാത്രമാണ്. വിനയമില്ലാത്ത ശിരസ്സുകൾ മൃതശരീരത്തിന്റെ തലകൾ പോലെയാണ്. അതുകൊണ്ട് നമ്മൾ എത്ര ഉയരത്തിൽ എത്തുന്നുവോ, അത്രയും വിനയമുള്ളവരാവുക. നമ്മുടെ ശിരസ്സുകൾ മൂല്യമുള്ളതാവട്ടെ !
സംഗീതോപകരണം :- സംഗീതത്തിന്റെ ശബ്ദം പുറപ്പെടുവിപ്പിക്കാനുണ്ടാക്കുന്ന ഉപകരണത്തെ സംഗീതോപകരണം അഥവാ വാദ്യം എന്നു വിളിക്കുന്നു. മനുഷ്യസംസ്കാരം ആവിര്‍ഭവിച്ചുതുടങ്ങിയകാലം മുതലെ സംഗീതോപകരണങ്ങളുടെ ഉപയാഗവും തുടങ്ങിയിരുന്നു. സംഗീതോപകരണത്തെക്കുറിച്ചുള്ള പഠനത്തെ ഒാര്‍ഗനോളജി എന്നാണ് വിളിക്കുന്നത്. പുരാതന ഒാടക്കുഴലുകള്‍ 37000 വര്‍ഷങ്ങള്‍ക്കുമുമ്പ്തന്നെ ഉണ്ടെന്നാണ് ചരിത്രം സൂചിപ്പിക്കുന്നതെങ്കിലും സസംഗീതോപകരണങ്ങളുടെ ഉപയോഗം 6700 വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഉള്ളതായി കണക്കാക്കുന്നു. എന്നാല്‍ ഇതിന്റെ ആരംഭം എന്നാണെന്ന് കൃത്യമായി കണക്കാക്കാന്‍ പറ്റില്ലെന്നാണ് ചരിത്രകാരന്‍മാര്‍ പറയുന്നത്. ഭാരതീയ സംഗീതശാസ്ത്രപ്രകാരം വാദ്യങ്ങളെ നാലായി തരംതിരിച്ചിരിക്കുന്നു.
- തതം വീണാധികം വാദ്യ-
- മാസദ്ധം മുരജാദികം
- വംശാദികന്തു സുഷിരം
- കാഠസൃതാളാദികം ഘനം
അവനദ്ധവാദ്യങ്ങള്‍ :- സംഗീതോപകരണങ്ങളില്‍ തുകല്‍ നിര്‍മിതമായ വാദ്യങ്ങളാണ് അവനദ്ധവാദ്യങ്ങള്‍. ഉടുക്ക്, ഇടയ്ക്ക, ഗഞ്ചിറ, ചെണ്ട, തകില്‍, ഡമരു എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു. അവനദ്ധവാദ്യങ്ങളെ പ്രധാന താള വാദ്യങ്ങള്‍, ഉപതാളവാദ്യങ്ങള്‍ എന്ന് വിഭജിച്ചിട്ടുണ്ട്.
ചെണ്ട :- കേരളത്തിലെ തനതു വാദ്യമായ ചെണ്ട ഒരു അസുര വാദ്യമാണ്. പ്ലാവില്‍ തടിയില്‍ വീപ്പയുടെ ആകൃതിയില്‍ നില്‍മിച്ചിട്ടുള്ള ചെണ്ടയുടെ ഉള്‍ഭാഗം പൊള്ളയാണ്. രണ്ടുവശവും പശുകിടാവിന്റം തോലുകൊണ്ട് ആവരണം ചെയ്യുന്നു. തോളില്‍ തൂക്കിയിട്ട് രണ്ടു കൈകളില്‍ കോല്‍ പിടിച്ച് ഒരു വശം മാത്രം കൊട്ടുന്നു. ഉരുട്ടു ചെണ്ട, വീക്കന്‍ ചെണ്ട എന്നിങ്ങനെ ചെണ്ടകള്‍ പലതരമുണ്ട്.
ഘടം :- വലിയ കലത്തിന്റെ ആകൃതിയിലുള്ള ഘടം ഒരു ഉപതാളവാഗ്യമാണ്. ഇതിന് ചെറിയ വാവട്ടമേയുള്ളൂ. കളിമണ്ണിനോടൊപ്പം ഇരുമ്പു തരികളും കൂട്ടികുഴച്ച് ചൂളയിലിട്ട് ഘടം ചുട്ടെടുക്കുന്നു. വിരലുകളും മണിബെന്ധവുംകൊണ്ട് തട്ടിയാണ് വായിക്കുന്നത്. വാവട്ടം വയറ്റില്‍ അമര്‍ത്തി ശബ്ദനിയന്ത്രണം സാധിക്കുന്നു.
മൃദംഗം :- കര്‍ണാടക സംഗീതകച്ചേരികള്‍ക്കും ദക്ഷിണേന്ത്യന്‍ നൃത്തപരിപാടികള്‍ക്കും മൃദഗം താളവാദ്യമായി ഉപയോഗിക്കുന്നു. പ്ലാവിന്‍തടിയില്‍ ഉള്ളുപൊള്ളയായി നിര്‍മിക്കുന്നു. വശങ്ങള്‍ ആവരണം ചെയ്തിരിക്കും.
മദ്ദളം :- മൃദഗത്തേക്കാള്‍ അല്പം വലുതാണ് മദ്ദളം. അരയില്‍ തുണി ചുറ്റി മദ്ദളം കോര്‍ത്തുകെട്ടി ഇരുവശത്തും കൈകൊണ്ടടിച്ച് വായിക്കുന്നു. പ്ലാവിന്‍തടിയില്‍ ചട്ടകൂട് നിര്‍മിക്കുന്നു. വലതുവശം കാളയുടെ തുകലുകൊണ്ടും ഇടതുവശം എരുമയുടെ തുകല്‍കൊണ്ടും ആവരണം ചെയ്തിരിക്കും. വിരലുകള്‍കൊണ്ട് തട്ടി വായിക്കുന്നു. വിരലുകള്‍ പൊട്ടാതിരിക്കാനും ശബ്ദം വര്‍ദ്ധിപ്പിക്കുന്നതിനുംവേണ്ടി വിരലുകളുടെ അറ്റത്ത് കട്ടിയുള്ള ഉറക്ള്‍ ധരിച്ചിരിക്കും.
തതവാദ്യങ്ങള്‍:- തതവാദ്യങ്ങളുടെ ഉത്ഭവം വേടന്മാരുടെ അമ്പിലും വില്ലിലും നിന്നാണെന്ന് കരുതപ്പെടുന്നു. വലിച്ച് മുറുക്കികെട്ടിയ കമ്പികളില്‍ തട്ടുകയോ വില്ലുകൊണ്ട് ഉരസുകയോ ചെയ്താല്‍ ശബ്ദം കേള്‍പ്പിക്കാമെന്ന് മനുഷ്യന്‍ മനസ്സിലാക്കിയതാണ് തതവാഗ്യങ്ങളുടെ പിറവിക്കു കാരണം. വീണ, വയലിന്‍, ഗിത്താര്‍, തംബുരു എന്നിവയാണ് തതവാദ്യങ്ങള്‍.
വീണ :- തന്ത്രി വാദ്യങ്ങളില്‍ ഏറ്റവും പ്രധാനമാണ് വീണ. ശ്രുതി, രാഗം, താളം എന്നീ മൂന്നു സംഗീതഘടകങ്ങളും വീണയില്‍ ആവിഷ്കരിക്കാന്‍ കഴിയും. പ്ലാവിന്‍തടിയില്‍ 30 സെന്റീമീറ്റര്‍ വ്യസത്തില്‍ ഒറ്റത്തടിയിലാണ് വീണ നിര്‍മ്മിക്കുന്നത്. ചെറിയകുടം ചുരയ്ക്ക തുരന്ന് പാകപ്പെടുത്തിയെടുത്തതാണ്. രണ്ടു കുടങ്ങളെയും കമ്പികള്‍കൊണ്ട് യോജിപ്പിച്ചിരിക്കുന്നു. ഈ കമ്പികളില്‍ തട്ടിയാണ് ശബ്ദം പുറപ്പെടുന്നത്. ചമ്രം പടഞ്ഞിരുന്ന് പ്രധാനകുടം നിലത്തുറപ്പിച്ച് ചുരക്കാകുടം ഇടതുകാലില്‍വെച്ചാണ് വീണ വായിക്കുന്നത്.
വയലിന്‍ :- കര്‍ണാടകസംഗീതകച്ചേരികള്‍ക്ക് പശ്ചാത്തലവാദ്യമായിട്ടാണ് ഇത് ഉപയോഗിക്കുന്നത്. വയലിനില്‍ ഉടലിനോട് ചേര്‍ന്നുള്ള നീണ്ട ദണ്ടിന് ഫിംഗര്‍ ബോര്‍ഡ് എന്നുപറയുന്നു.
തംബുരു :- കര്‍ണാടകസംഗീത കച്ചേരികള്‍ക്കും ഹിന്ദുസ്ഥാനി സംഗീതക്കച്ചേരികള്‍ക്കും തംബുരു ഉപയോഗിക്കുന്നു. പ്ലാവിന്‍തട് കടഞ്ഞെടുത്ത് ഇത് ഉണ്ടാക്കുന്നു. വീണയില്‍നിന്ന് വ്യത്യസ്തമായി ഇതിന് പ്രധാന കുടം മാത്രമേയുള്ളു. ദണ്ഡ് വണ്ണം കുറഞ്ഞത് നീണ്ടതാണ്. കുടം മടിയില്‍വെച്ച് കുത്തനെ നിറുത്തി തംബുരു മീട്ടുന്നു.
സുഷിരവാദ്യങ്ങള്‍ :- വാദ്യോപകരണങ്ങളില്‍ സുഷിരങ്ങളുണ്ടാക്കി അതിനുള്ളില്‍ വായു കടത്തിവിട്ടാണ് സുഷിരവാദ്യങ്ങളില്‍നിന്നും ശബ്ദം ഉണ്ടാകുന്നത്. ഒാടക്കുഴല്‍, നാഗസ്വരം, കൊമ്പ്, മഗുടി തുടങ്ങിയവ സുഷിരവാദ്യങ്ങളാണ്.
കൊമ്പ് :- പഞ്ചവാദ്യങ്ങളില്‍ ഒന്നായ കൊമ്പ് ലോഹംകൊണ്ടാണ് നിര്‍മ്മിക്കുന്നത്. ഉദ്ദേശം ഒരു മീറ്റര്‍ നീളം വരും കാളകൊമ്പിന്റെ ആകൃതിയില്‍ വളഞ്ഞാണ് ഇരിക്കുന്നത്. വീതി കുറഞ്ഞ അറ്റത്ത് ഊതുമ്പോള്‍ ശബ്ദം പുറപ്പെടുന്നു.
ഒാടക്കുഴല്‍ :- പുല്ലാങ്കുഴല്‍, വേണു എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന ഒാടക്കുഴല്‍ ഒരു പ്രധാന സുഷിരവാദ്യമാണ്. ഒരറ്റം മാത്രം തുറന്നതും എട്ടോ ഒന്‍പതോ സുഷിരങ്ങള്‍ ഉള്ളതുമായ ഒരു മുളങ്കുഴലാണിത്. അടച്ച അറ്റത്തിന്റെ അടുത്തുള്ള സുഷിരത്തിലൂടെ വായു ഊതിവിട്ട് മറ്റുസുഷിരങ്ങള്‍ അടക്കുകയും തുറക്കുകയും ചെയ്ത് ശബ്ദം നിയന്ത്രിച്ച് പാട്ടുകള്‍ പാടാം.
നാഗസ്വരം :- നാഗത്തിന്റെ ആകൃതി ഉള്ളതുകൊണ്ടാണ് ഇതിന് ഈ പേര് ലഭിച്ചതെന്ന് അഭിപ്രായമുണ്ട്. കരിവീട്ടിതടിയിലാണ് നാഗസ്വരം സൃഷ്ടിക്കുന്നത്. ഇതിന് 75 സെന്റീമീറ്റര്‍ നീളമുണ്ടായിരിക്കും. കുഴലിന്റെ ഒരറ്റം കോളാമ്പിയുടെ ആകൃതിയാണുള്ളത്. കുഴലില്‍ 12 ദ്വാരങ്ങള്‍ ഉണ്ടായിരിക്കും. ദ്വാരങ്ങള്‍ അടച്ചും തുറന്നുമാണ് സ്വരനിയന്ത്രണം സാധിക്കുന്നത്.
ഘനവാദ്യങ്ങള്‍ :- ഘനശബമദം പുറപ്പെടുവിക്കുന്നതിനാല്‍ ഘനവാദ്യങ്ങള്‍ എന്ന് അറിയപ്പെടുന്നു ലോഹവാദ്യങ്ങള്‍ എന്നും ഇതിന് പേരുണ്ട്. ചേങ്ങില, ഇലത്താളം എന്നിവയാണ് പ്രധാന ഘനവാദ്യങ്ങള്‍.
ചേങ്ങില :- കഥകളിയില്‍ പശ്ചാത്തലവാദ്യമായി ഉപയോഗിക്കുന്നു. ഒാട്ടുതകിടുകൊണ്ട് നിര്‍മിക്കുന്നത് വൃത്താകൃതിയിലുള്ള പരന്നപ്രതലത്തിന്റെ ഒരരികല്‍ വളയമിട്ട് അതില്‍ തുണിചുറ്റിയിരിക്കും. ഇത് കൈയ്യുടെ പെരുവിരലില്‍ തൂക്കിയിട്ട് വലതു കൈയിലുള്ള കമ്പുകൊണ്ട് പ്രതലത്തില്‍ അടിച്ചാണ് ചേങ്ങില വായിക്കുന്നത്.
ഇലത്താളം :- വെള്ളോടില്‍ ഉണ്ടാക്കിയതാണ് ഈ വാദ്യോപകരണം. ഒരേ വലിപ്പത്തില്‍ പരന്ന് നടുഭാഗം കുഴിഞ്ഞ രണ്ടു ലോഹകഷണങ്ങള്‍. കുഴിഞ്ഞഭാഗത്തുള്ള സുഷിരത്തില്‍ ബലമുള്ള ചരട് കരുതിയിരിക്കും. ഈ ചരടില്‍ പിടിച്ച് രണ്ടു തകിടുകളും കൂട്ടിമുട്ടിച്ച് ശബ്ദമുണ്ടാക്കുന്നു.
- സ്റ്റെനി സ്റ്റീഫന്‍ [VIII - C]