നെരുവമ്പ്രം യു പി സ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
നെരുവമ്പ്രം യു പി സ്ക്കൂൾ
വിലാസം
നെരുവമ്പ്രം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
31-01-201713571




ചരിത്രം

ഏഴോം ചെറുതാഴം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിട്ടുകൊണ്ട് നെരുവമ്പ്രം പ്രദേശം സ്ഥിതിചെയ്യുന്നു.1950-കളില്‍ സാംസ്കാരിക രാഷ്ട്രീയരംഗത്ത് ഈ ദേശം മുന്നേറിയെങ്കിലും ഉന്നതവിദ്യാഭ്യാസരംഗത്ത് ഏറെ പിന്നിലായിരുന്നു.കേവലം പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുവാനുള്ളസൗകര്യം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ.ദാരിദ്രത്തിന്റെ പടുകുഴിയില്‍ കഴിഞ്ഞിരുന്ന ഗ്രാമീണ ജനതയ്ക്ക് എലിമെന്ററി വിദ്യാഭ്യാസം കൂടി നേടുവാനുള്ള കഴിവുണ്ടായിരുന്നില്ല.ഇടത്തരം കുടുംബത്തില്‍പ്പെട്ടവര്‍ ഹയര്‍ എലിമെന്ററി വിദ്യാഭ്യാസത്തിനായി നാലഞ്ചു കിലോമീറ്റര്‍ അകലെയുള്ള മാടായി ഹയര്‍എലിമെന്ററി സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്.മാടായി,ചെറുതാഴം,ഏഴോം,കടന്നപ്പള്ളി വില്ലേജുകളിലെ വിദ്യാര്‍ത്ഥികള്‍ പൂര്‍ണ്ണമായും ചെറുകുന്ന് ,കുഞ്ഞിമംഗലം,പരിയാരം വില്ലേജുകളിലെ വിദ്യാര്‍ത്ഥികള്‍ ഭാഗികമായും ഭാഗികമായും എട്ടാംതരം വരെ വിദ്യാഭ്യാസം നേടിയിരുന്നത് ഈ വിദ്യാലയത്തിലാണ്.ഇത് ഒരു സ്വകാര്യ എയിഡഡ് സ്കൂള്‍ ആയിരുന്നു.സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച അതിയടക്കാരനായ ശ്രീ.എം.കെ.ഗോവിന്ദന്‍ നമ്പ്യാരായിരുന്നു സ്കൂളിന്റെ സ്ഥാപകമാനേജരും ഹെഡ്മാസ്റ്ററും.

                     സമീപ പ്രദേശങ്ങളിലൊന്നും ഹൈസ്കൂള്‍ ഉണ്ടായിരുന്നില്ല.തളിപ്പറമ്പ്,ചെറുകുന്ന്,പയ്യന്നൂര്‍ എന്നിവിടങ്ങളിലെ ഹൈസ്കൂളുകളിലായിരുന്നു ഭേതപ്പെട്ടവര്‍ പഠിച്ചിരുന്നത്.ഇന്നത്തെപ്പോലെ റോഡുകളോ,പാലങ്ങളോ,വാഹനസൗക

ര്യങ്ങളോ അന്നുണ്ടായിരുന്നില്ല.നടന്നും മറ്റുവീടുകളില്‍ താമസിച്ചുമാണ് വിദ്യാഭ്യാസം ചെയ്തത്.പെരുമ്പ,കുപ്പം,പഴയങ്ങാടി എന്നീ റോഡുപാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായത് 1956ഓടുകൂടിയാണ്.എരിപുരം,കുപ്പം റോഡുനിര്‍മ്മിച്ചതും അതിനുശേഷ മാണ്.

                  ഈ സാഹചര്യത്തില്‍ മാടായിയില്‍ ഒരു ഹൈസ്കൂള്‍ സ്ഥാപിക്കേണ്ട ആവശ്യകത ഉയര്‍ന്നുവന്നു.രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവര്‍ത്തിച്ചിരുന്നവരുടെ കമ്മറ്റി രൂപീകരിക്കുകയും ഹൈസ്കൂളിനുവേണ്ടി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. നിലവിലുള്ള മാടായി ഹയര്‍ എലിമെന്ററി സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തുക എന്നതായിരുന്നു കമ്മറ്റിയുടെ ഉദ്ദേശം.അന്നു പൊതുവിദ്യാഭ്യാസം കൈകാര്യം ചെയ്തിരുന്നത് ഡിസ്ട്രിക്ട് ബോര്‍ഡുകളായിരുന്നു.മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാര്‍ ജില്ലയിലായിരുന്നു നമ്മുടെ ഈ പ്രദേശം.അന്നത്തെ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ട് ശ്രീ.പി.ടി.ഭാസ്കരപണിക്കരുമായികമ്മറ്റി ബന്ധപ്പെടുകയും സ്കൂള്‍ ഏറ്റെടുക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.മാനേജരായ ശ്രീ.എം.കെ.

ഗോവിന്ദന്‍ നമ്പ്യാര്‍ കമ്മറ്റിയില്‍ നിന്ന് തുച്ഛമായ പ്രതിഫലം വാങ്ങി സ്കൂള്‍ കൈമാറുവാന്‍ തീരുമാനിച്ചു.അങ്ങനെ1951 ല്‍ മാടായി ബോര്‍ഡ് ഹൈസ്കൂള്‍ നിലവില്‍ വന്നു.

                            ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസപരമായി പിറകില്‍ നിന്നിരുന്ന നെരുവമ്പ്രം പ്രദേശത്ത് ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ വേണമെന്ന ആശയം ഇവിടുത്തെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രവര്‍ത്തകന്മാര്‍ക്കുണ്ടായി. ശ്രീ. എം.കെ.ഗോവിന്ദന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ തന്നെ ഒരു കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.ശ്രീ.കെ.കെ.ഗോപാലന്‍ നായര്‍,ശ്രീ.മുണ്ടയാടന്‍ ഗോവിന്ദന്‍ നമ്പ്യാര്‍ മുതലായവര്‍ ഈസംരംഭത്തില്‍ സജീവമായി പങ്കെടുത്തു.
                           1952 ല്‍ നെരുവമ്പ്രത്ത് അപ്പര്‍ പ്രൈമറി സ്കൂളിന് (ആറ്,ഏഴ്,എട്ട് ക്ലാസ്സുകള്‍)ഗവര്‍മെന്റില്‍ നിന്ന് അംഗീകാരം ലഭിച്ചു.സമീപ പ്രദേശത്ത് പ്രൈമറി സ്കൂളുകള്‍ ഉള്ളതുകൊണ്ടാണ് അപ്പര്‍ പ്രൈമറിക്ലാസ്സുകള്‍ക്ക് മാത്രം അംഗീ

കാരം ലഭിച്ചത്.ശ്രീ. എം.കെ.ഗോവിന്ദന്‍ നമ്പ്യാരുടെ മാനേജ്മെന്റില്‍ തന്നെയാണ് അഗീകാരം കിട്ടിയത്.ആ അവസരത്തില്‍ ശ്രീ. എം.കെ.ഗോവിന്ദന്‍ നമ്പ്യാര്‍ മാടായി ഹൈസ്കൂളിലെ അദ്ധ്യാപകനായിരുന്നു.പ്രസ്തുത ജോലി രാജിവെച്ച് നെരുവമ്പ്രം അപ്പര്‍ പ്രൈമറി സ്കൂളിന്റെ ഹെഡ്മാസ്റ്റര്‍ സ്ഥാനം ഏറ്റെടുത്തു.ശ്രീ.പി.വി.കേളപ്പന്‍നമ്പ്യാര്‍,പരിയാരം കിട്ടേട്ടന്‍ എന്നീ പ്രമുഖര്‍ കൂടി അദ്ധ്യാപകരായി ജോലിയില്‍ പ്രവേശിച്ചു.

                               തുടക്കത്തില്‍ പീടിക മുറികളിലും താല്കാലിക ഷെഡുകളിലുമായിരുന്നു ക്ലാസ്സുകള്‍ നടത്തിവന്നത്.ആദ്യത്തെ വര്‍ഷം തന്നെ ആറ്,ഏഴ്,എട്ട് ക്ലാസ്സുകളിലേക്ക് ആവശ്യമായ കുട്ടികള്‍ ചേര്‍ന്ന് പഠിച്ചു.ഉടന്‍ തന്നെ ഇന്ന് സ്കൂള്‍

സ്ഥിതിചെയ്യുന്ന സ്ഥലം വാങ്ങുകയും കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു.അന്ന് എട്ടാം തരത്തില്‍ പൊതുപരീക്ഷ ഉണ്ടായിരുന്നു.എലിമെന്ററി ലിവിങ്ങ് സര്‍ട്ടിഫിക്കറ്റ് (ഇഎസ്.എല്‍.സി)സ്കൂള്‍ പഠനം നല്ല നിലവാരം പുലര്‍ത്തി 100% മുതല്‍ 90% വരെ റിസല്‍ട്ട് ലഭിച്ചിരുന്നു.

                            1956 ല്‍ ഇന്ത്യയില്‍ ഭാഷാ സംസ്ഥാനം നിലവില്‍ രൂപീകൃതമായതോടെ മലയാള ഭാഷ സംസാരിച്ചിരുന്ന തിരുവിതാംകൂര്‍,കൊച്ചി,മലബാര്‍ എന്നീ പ്രദേശങ്ങള്‍ സംയോജിപ്പിച്ച് കേരള സംസ്ഥാനം രൂപീകൃതമായി. 1957  ല്‍ ഇ.എം.എസ്സിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നു.ആ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായ  ശ്രീ. ജോസഫ് മുണ്ടശ്ശേരി കേരളത്തില്‍  സമൂലമായി  വിദ്യാഭ്യാസ  പരിഷ്കരണം  നടത്തുകയു

ണ്ടായി.അതിന്റെ ഭാഗമായി ഇ.എസ്.എല്‍.സി പരീക്ഷ എടുത്തുകളഞ്ഞു.സൗജന്യവും സാര്‍വ്വത്രികവുമായ സ്കൂള്‍ വിദ്യാഭ്യാസം 1 മുതല്‍ 10 വരെയായി.പ്രൈമറി 1 മുതല്‍ 4 വരെയും അപ്പര്‍ പ്രൈമറി 5 മുതല്‍ 7 വരെയും ഹൈസ്കൂള്‍ 8 മുതല്‍ 10 വരെ യും ആക്കിമാറ്റി.നെരുവമ്പ്രം യു.പി യില്‍ അഞ്ച്,ആറ്,ഏഴ് ക്ലാസ്സുകളായി നിലനിന്നു .

                          സ്കൂള്‍ പഠനത്തില്‍ മാത്രമല്ല , പാഠ്യേതരപ്രവര്‍ത്തനത്തിലും നല്ലനിലവാരം പുലര്‍ത്തിയിരുന്നു.ഒരു ഘട്ടത്തില്‍ സ്കൂളില്‍ 15 ഡിവിഷനുകള്‍ വരെ ഉണ്ടായിരുന്നു.ക്ലാസ്സ് അദ്ധ്യാപകര്‍ക്ക് പുറമെ വീവിങ്ങ് , കായികം ,ഡ്രോയിംങ്ങ്,

തുന്നല്‍,സംഗീതം,ഭാഷാദ്ധ്യാപനം എന്നീ തസ്തികകളില്‍ അദ്ധ്യാപകരുണ്ടായിരുന്നുമൊത്തത്തില്‍ ഒരു ഹൈസ്കൂളിന്റെ പ്രതീതി തന്നെയായിരുന്നു.മാടായി സബ് ജില്ല യില്‍ എല്ലാ വിധത്തിലും ഉയര്‍ന്നുനിന്ന സ്കൂള്‍.

                         അദ്ധ്യാപനം സാധനയാക്കിയ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.എം.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് അദ്ധ്യാപകര്‍ക്കുള്ള സ്റ്റേറ്റ് അവാര്‍ഡും നാഷണല്‍ അവാര്‍ഡും ഈ സ്കൂളില്‍ ജോലി ചെയ്തിരിക്കെയാണ് ലഭിച്ചത്.ഉത്സവ പ്രതീതിയോ

ടെയാണ് രണ്ടു പ്രാവശ്യവും അദ്ധ്യാപകരക്ഷാകര്‍തൃസമിതിയും നാട്ടുകാരും ചേര്‍ന്ന് വമ്പിച്ച സ്വീകരണം നല്‍കിയത്.സമീപ പ്രദേശങ്ങളിലൊന്നും യു പി സ്കൂള്‍ ഇല്ലാത്തതിനാല്‍ പരിയാരം,നരിക്കോട് ഭാഗങ്ങളില്‍ നിന്നുകൂടി കാല്‍നടയായി വന്ന് സ്കൂളി ല്‍ പഠനം നടത്തിയിരുന്നു.പിന്നീട് ഏഴോം,ചെറുതാഴം,പരിയാരം എന്നിവിടങ്ങളില്‍ യു പി സ്കൂള്‍ വന്നതോടുകൂടി ഈ സ്കൂളില്‍ കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറയുകയും ഡിവിഷനുകളുടെ എണ്ണം 12 ആയി കുറയുകയും ചെയ്തു.

                             വിദ്യാഭ്യാസരംഗത്ത് ഉന്നത നിലവാരം പുലര്‍ത്തിവന്നിരുന്ന ഈ സ്കൂളിന്റെ പൈതൃകം തലമുറയായി വന്ന് കൊണ്ടിരിക്കുന്ന അദ്ധ്യാപകരും,വിദ്യാര്‍ത്ഥികളും നലനിര്‍ത്തി കൊണ്ടുവരുന്നത് ഏറെ സന്തോഷമുള്ളതും അഭിമാ

നാര്‍ഹവുമായ കാര്യമാണ്.

              കടപ്പാട് :ഇ.നാരായണന്‍ മാസ്റ്റര്‍,അതിയടം (പൂര്‍വ്വാദ്ധ്യാപകന്‍ )


ഭൗതികസൗകര്യങ്ങള്‍

14 ക്ലാസ്സ് മുറികള്‍,ഓഫീസ് റൂം,,സ്റ്റാഫ് റൂം,13 ഗേള്‍സ് ഫ്രന്റ്ലി ടോയ്ലറ്റുകള്‍,ആണ്‍കുട്ടികള്‍ക്ക് 7 യൂറിനലും ഒരു ടോയ്ലറ്റും,പാചകപ്പുര,ബയോഗ്യാസ് പ്ലാന്റ്,കിണര്‍,പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ക്ലാസ്സ് മുറികളിലെത്താന്‍ റാമ്പും റെയ്ലും സൗകര്യം,ഓപ്പണ്‍ ക്ലാസ്സ് റൂം,600 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും സ്റ്റേജും,ഒരു ലാപ്പ് ടോപ്പ്,5 കംപ്യൂട്ടറുകള്‍,ഒരു എല്‍.സി.ഡി പ്രൊജക്ടര്‍,ജപ്പാന്‍ കുടിവെള്ളം എന്നിവ ലഭ്യമാണ്.

മികവുകള്‍ 2016-17

കായികമേള (സബ് ജില്ല) റണ്ണേര്‍സ് അപ്പ്,യു.പി.കിഡീസ് സെക്ഷന്‍ ചാമ്പ്യന്‍ ഷിപ്പ്,,വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ്,100 മീറ്ററില്‍ രണ്ട് പേര്‍ക്ക് മൂന്നാം സ്ഥാനം.

ഒരു കായിക അദ്ധ്യാപകന്റെ അഭാവത്തില്‍ വര്‍ഷങ്ങളായി മികവാര്‍ന്ന പ്രകടനവും ,വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് എല്ലാ വര്‍ഷവും നേടിയെടുക്കുന്നതിനും സാധിച്ചിട്ടുണ്ട്. 
പ്രവൃത്തിപരിചയമേള

സ്ട്രോബോര്‍ഡ്,വുഡ് കാര്‍വിംഗ് ഒന്നാം സ്ഥാനം എ ഗ്രേഡ് ,വെജിറ്റബിള്‍ പ്രിന്റിംഗ്,ക്ലേമോഡലിംഗ് രണ്ടാം സ്ഥാനം എ ഗ്രേഡ് ,പേപ്പര്‍ക്രാഫ്റ്റ്,ചന്ദനത്തിരി നിര്‍മ്മാണം,കോക്കനട്ട് ഷെല്‍ പ്രൊഡക്ട് ബി ഗ്രേഡ്.മെറ്റല്‍ എന്‍ഗ്രേവിംഗ്,ഫാബ്രിക്ക് പെയിന്റിംഗ് സി ഗ്രേഡ് ശാസ്ത്രമേള സയന്‍സ് ക്വിസ്സില്‍ മൂന്നാം സ്ഥാനം, ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ് മൂന്നാം സ്ഥാനം എ ഗ്രേഡ്,വര്‍ക്കിംഗ് മോഡല്‍ മൂന്നാം സ്ഥാനം എ ഗ്രേഡ്,സ്റ്റില്‍ മോഡല്‍ ബി ഗ്രേഡ്.പ്രോജക്ട് ബി ഗ്രേഡ് ഇവ ലഭിച്ചിട്ടുണ്ട്.

സാമൂഹ്യശാസ്ത്രമേള 

സ്റ്റില്‍മോഡല്‍ മൂന്നാം സ്ഥാനം എ ഗ്രേഡ്,വര്‍ക്കിംഗ് മോഡല്‍ മൂന്നാം സ്ഥാനം എ ഗ്രേഡ്,പ്രസംഗം ബി ഗ്രേഡ്. സ്കൂള്‍കലോത്സവം(സബ് ജില്ല) സ്കൂള്‍കലോത്സവത്തിലും സംസ്കൃതോത്സവത്തിലും റണ്ണേര്‍സ് അപ് കിരീടം നേടി.മത്സരിച്ച 16 ഇനങ്ങളില്‍ 14 ഇനങ്ങളിലും എ ഗ്രേഡ് നേടി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

*  2016ജുണ്‍ 1  പ്രവേശനോത്സവം 
  • ജൂണ്‍ 5 പരിസ്ഥിതിദിനം
  • മെയ് 31 പുകയില വിരുദ്ധ ദിനം
  • വായനാവാരാഘോഷം 2016
  • പൂന്തോട്ടം
  • ചുമര്‍പത്രിക .
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • കേരളപിറവി
  • ഓണാഘോഷം,
  • കൈപ്പാട് നെല്‍കൃഷി,
  • പച്ചക്കറിത്തോട്ടം,
  • ഔഷധത്തോട്ടം,

മാനേജ്‌മെന്റ്

gthumb

മുന്‍സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1952 - 70 എം.കെ.ഗോവിന്ദന്‍ നമ്പ്യാര്‍
1970 - 74 പി.വി.കേളപ്പന്‍ നമ്പ്യാര്‍
1975 - 87 എന്‍.എം.കെ.ഉണിത്തിരി
1987 -97 എം.കെ.ഭാര്‍ഗ്യവി
1997 - 2000 എം.സരോജനി
2000 - 03 പി.കെ.ശ്രീമതി
2003- 04 എം.കെ.നാരായണന്‍ നമ്പ്യാര്‍
2004- 15 വി.വി.രവി
2014 - നിലവിൽ എ.പി.വത്സല

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ചിത്രശാല

വഴികാട്ടി

പഴങ്ങാടി ബസ് സ്ററാന്ഡില്‍ നിന്ന് തളിപറമ്പ് ഏഴോം റൂട്ടില്‍ നെരുവമ്പ്രം വായനശാല സ്റ്റോപ്പില്‍ ഇറങ്ങി 115 അടി ദൂരം മുന്നോട്ട് നടന്നാല്‍ സ്കൂളിന്റെ കവാടത്തില്‍ എത്താം


{{#multimaps: 12039963,75281295 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=നെരുവമ്പ്രം_യു_പി_സ്ക്കൂൾ&oldid=312397" എന്ന താളിൽനിന്ന് ശേഖരിച്ചത്