എ.എം.എൽ.പി.എസ് പെരിഞ്ഞനം
എ.എം.എൽ.പി.എസ് പെരിഞ്ഞനം | |
---|---|
വിലാസം | |
പെരിഞ്ഞനം | |
സ്ഥാപിതം | 1 - 6 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-01-2017 | AMLPSPERINJANAM |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1928-ൽ ശ്രീ വിജ്ഞാന പ്രദീപിക എന്ന പേരിൽ ആരംഭിച്ച ഈ സ്കൂൾ ഇന്ന് അയ്യപ്പൻ മെമ്മോറിയൽ എൽ .പി.സ്കൂൾ എന്ന് അറിയപ്പെടുന്നു.ഇപ്പോൾ പെരിഞ്ഞനം ഈസ്റ്റ് യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു ഒരു ഒറ്റമുറിയിൽ ഒരു പെൺപള്ളിക്കൂടമായി ആരംഭിച്ച ഈ സ്കൂൾ ആദ്യം പൊന്മാനിക്കുടം കിഴക്കു ഭാഗത്തേക്കും പിന്നീട് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കു അയ്യപ്പൻ മെമ്മോറിയൽ എൽ.പി.സ്കൂൾ എന്ന പേരിലും മാറ്റി സ്ഥാപിച്ചു.അന്ന് 5 ആം ക്ലാസ് വരെ ഈ രണ്ടു ഡിവിഷൻ വീതം ഉണ്ടായിരുന്നു.ധനിക ദരിദ്ര ഭേദമില്ലാതെ ചുറ്റുപാടുമുള്ള എല്ലാ കുട്ടികളും ഈസ്കൂളിൽ സ്കൂളിൽപഡിച്ചിരുന്നു -ൽ .പെരിഞ്ഞനം സെന്റരിൽ നിന്നും 1 കിലോമീറ്റർ കിഴക്കു ആർ. .എം.വി.എച്.എസ് എസ് -ന്ടെ തൊട്ടു തെക്കായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.100 മീറ്റർ വടക്കു ഭാഗത്തു മറ്റൊരു എൽ.പി .സ്കൂൾ-[എയ്ഡഡ് മാപ്പിള സ്കൂൾ] ഉം ഉണ്ട്.
ഭൗതികസൗകര്യങ്ങള്‍
ഏകദേശം 65 സെന്റോളമുള്ള വിശാലമായൊരു സ്കൂൾ വളപ്പ് സ്കൂളിനുണ്ട്.ഒരു വലിയ ക്ലാസ്റൂമും അതേ വലുപ്പത്തിലുള്ള ഒരു ഓഫീസ് റൂമും ഉൾപ്പെട്ട ഒരു കോൺക്രീറ്റ് കെട്ടിടത്തിലും 4 ക്ലാസ്റൂമുകൾ ഉൾപ്പെട്ട ഒരു വലിയ ഹാളിലുമാണ് സ്കൂൾ പ്രവർത്തിക്കുന്നത്.. എല്ലാ ക്ലാസ് റൂമിലും ഇലക്ട്രിസിറ്റി സൗകര്യവും ഫാനും ഉണ്ട്.കൂടാതെ അടച്ചുറപ്പുള്ള ഒരു ഗ്യാസ് അടുക്കളയും ഒരു വിറക് അടുക്കളയും സ്കൂളിലുണ്ട്.രണ്ടു കമ്പ്യൂട്ടറും ഒരു പ്രിന്ററും സ്കാനറുംമൈക്കുസെറ്റും മൈക്കുസെറ്റും ഉണ്ട്.വെള്ളവും പൈപ്പു സൗകര്യവുമുള്ള 3 ടോയ്‌ലെറ്റുകളും2 യൂറിനൽ ഷെഡ്ഡുകളും ഉണ്ട്.കുടിവെള്ളസൗകര്യത്തിനായി വാട്ടർ പ്യൂരിഫൈർഉണ്ട്.കമ്പ്യൂട്ടർ ലാബ്,ലൈബ്രറി ,സ്റ്റാഫ് റൂം എന്നിവയെല്ലാം തന്നെ ഓഫീസ് റൂമിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്.അടുത്തിടെ സ്കൂളിൽ ബ്രോഡ്ബാൻഡിന്റെ ഇന്റർ നെറ്റ് കണക്ഷനും കിട്ടി.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പഠ്യേതരപ്രവർത്തനങ്ങളിൽ വളരെ മികവ് പുലർത്തുന്ന കുട്ടികളാണ് ഇവിടുള്ളത്.ഉപജില്ലാ ക്ളോത്സാവങ്ങളിൽ എല്ലാ വർഷവും പങ്കെടുക്കുന്ന മിക്ക ഐറ്റംസിലും എ ഗ്രേഡ് ഇവിടത്തെ കുട്ടികൾ നേടാറുണ്ട്.
സംഗീതത്തിലാണ് ഏറെ എ ഗ്രേഡുകൾ കിട്ടാറുള്ളത്.2014-15 അധ്യയന വർഷത്തിൽ വെറും 9കുട്ടികൾ വിവിധ ഐറ്റംസിലായി പങ്കെടുത്തു കൊണ്ട് ഓവറോൾ പോയിന്റിൽ ഉപജില്ലാ സെക്കന്റ് നേടിയ എൽ.പി സ്കൂൾ ആയി.ഉപജില്ലാ കായിക മേളയിലും സമ്മാനങ്ങൾ നേടാറുണ്ട്. കരനെൽകൃഷി വിദ്യാലയങ്ങളിൽ ആരംഭിക്കുന്നതിനു മുൻപ് തന്നെ ഏറ്റവും ആദ്യം തുടങ്ങിവെച്ച സ്കൂൾ ആണിത്.തുടർച്ചയായി ചെയ്തും വന്നിരുന്നു.2012-13 വർഷത്തിൽ തൃശ്ശൂർ ജില്ലാ ലെവലിൽ സംഘടിപ്പിച്ച തനിമകൃഷി അവാർഡ് സ്കൂളിന് ലഭിച്ചിട്ടുണ്ട്.കൂടാതെ ഐ.ടി രംഗത്തും ഇവിടത്തെ കുട്ടികൾ വളരെ മികവ് പുലർത്തുന്നു.മലയാളത്തിലും ഇംഗ്ലീഷിലും വളരെ വേഗത്തിൽ ടൈപ്പ് ചെയ്യാൻ കുട്ടികൾക്കു അറിയാം..
മുന്‍ സാരഥികള്‍
1928-ഇൽ ആരംഭിച്ച ഈ സ്കൂളിന്റെ ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ.ശക്തിധരൻ മാസ്റ്റർ ആയിരുന്നു
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
2012-13 വർഷത്തിൽ തൃശ്ശൂർ ജില്ലാ ലെവലിൽ സംഘടിപ്പിച്ച തനിമകൃഷി അവാർഡ് സ്കൂളിന് ലഭിച്ചിട്ടുണ്ട്.