ജി.എൽ.പി.എ.സ്. ചെലവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
09:58, 29 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Maheshan (സംവാദം | സംഭാവനകൾ) ('{{prettyurl|G. L. P. S Chelavur }} {{Infobox AEOSchool | സ്ഥലപ്പേര്= CHELAVOOR | ഉപ ജില്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജി.എൽ.പി.എ.സ്. ചെലവൂർ
വിലാസം
CHELAVOOR
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-01-2017Maheshan





 കോഴിക്കോട് കോർപ്പറേഷനിലെ അതിർത്തിയായ ചെലവൂർ പ്രദേശത്ത് 1981 ൽ സ്ഥാപിതമായതാണ് ചെലവൂർ ഗവണ്മെന്റ് എൽ പി സ്കൂൾ 

ചരിത്രം

         കോഴിക്കോട് കോർപ്പറേഷനിലെ അതിർത്തിയായ ചെലവൂർ പ്രദേശത്ത് 1981 ൽ സ്ഥാപിതമായതാണ് ചെലവൂർ ഗവണ്മെന്റ് എൽ പി സ്കൂൾ .ജന സാംഖ്യനുസൃതമായി പരിസരപ്രദേശത്ത് മറ്റു സ്കൂളുകൾ ഇല്ലാത്തതിനാൽ പ്രാഥമിക വിദ്യാഭ്യാസം നേടാൻ കൂടുതൽ ദൂരം യാത്ര ചെയ്യേണ്ട സാഹചര്യത്തിൽ പ്രദേശത്തെ ആളുകളുടെ ശ്രമഫലമായാണ് സ്കൂൾ സ്ഥാപിതമായത് .കല്യാണി ,അബ്ദുറഹിമാൻ തുടങ്ങിയവർ നൽകിയ സ്ഥലത്ത് ഒരു സ്കൂൾ സ്ഥാപിക്കുകയും അത് ഒരു സർക്കാർ വിദ്യാലയമായി അംഗീകരിക്കുകയും ചെയ്തു . സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നതും ഉന്നത മേഖലകളിൽ ജോലി ചെയ്യുന്നവരുമായ ആയിര കണക്കിന് വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ നിന്നും പടിയിറങ്ങിയത് .ഇന്ന് പ്രീ പ്രൈമറി ഉൾപ്പെടെ 150 ഓളം വിദ്യാർത്ഥികൾ പഠിച്ചുവരുന്നു .ആദ്യകാലത്ത് മദ്രസ്സയിൽ നിന്നും തുടങ്ങിയ സ്ഥാപനം പിന്നീട് സ്ഥിരം കെട്ടിടത്തിലേക്ക് മാറ്റിയാണ് പഠനം നടത്തിയത് 
        ഇപ്പോൾ സർക്കാരിൽ നിന്നും ലഭ്യമായ വാഹനം ഉൾപ്പെടെ വളരെ മനോഹരമായ ഭൗതിക സാഹചര്യങ്ങളും ഇവിടെ നില നിൽക്കുന്ന പൂനൂർ പുഴയുടെ സാമീപ്യവും വയലുകളും കാടുകളും കൊണ്ട് അനുഗ്രഹീതമാണ് സ്കൂളും പരിസരവും .സർക്കാരിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളിൽനിന്നും വളരെയധികം സഹായങ്ങളാണ് ഈ സ്ഥാപനത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് 
         കോഴിക്കോട് നഗര പരിധിയിലെ ഒന്നാം ക്ലാസ്സിലേക്ക് ഈ വര്ഷം ഏറ്റവും അഡ്മിഷൻ (31 ) കുട്ടികൾ വന്നത് ഈ സ്കൂളിലാണ് .

മൈ സ്കൂൾ എന്ന ഏറ്റവും മികച്ച സ്കൂളായി തെരഞ്ഞെടുത്തതിന് പുറമെ T Q S ന് വേണ്ടിയുള്ള പ്രവർത്തനങ്ങളും നടത്തിവരുന്നു .ഈ വര്ഷം മുതൽ വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണം ,ഭിന്നശേഷിക്കാരെ ഒപ്പമെത്തിക്കാൻ "ഒപ്പം" എന്ന തനത് പ്രവർത്തനം,ഇംഗ്ലീഷ് ഭാഷ ,സംസാരം എന്നിവ മികവുറ്റതാക്കാൻ ഈസി ഇംഗ്ലീഷ് നടന്നുവരുന്നു എല്ലാ ദിനാചരണങ്ങളും വളരെ മികവാർന്ന രീതിയിൽ നടത്തിവരുന്നു .ഇഫ്താർ വിരുന്ന് ,ഓണസദ്യ,ഓണാഘോഷം,ക്രിസ്തുമസ്കേക്ക് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

വി.പി.അബ്ദുൽകരീം 
എ പി തങ്കമണി 
ഇ.എം രാമചന്ദ്രൻ 
എം സി മുർഷിദ 
ഇല്യാസ് .എം

ക്ളബുകൾ

ഇംഗ്ലീഷ്‌ ക്ളബ്

കമ്മ്യൂണിക്കേഷൻ സ്കിൽ വർധിപ്പിക്കാൻ ഈസി ഇംഗ്ലീഷ് .ഓരോ കുട്ടിക്കും "മൈ സെൽഫ്" എന്ന വീക്ഷണത്തിൽ കാര്യങ്ങൾ പറയാനുള്ള ശേഷി

ശുചിത്വ ക്ളബ്

ആരോഗ്യപരമായ ചുറ്റുപാടിൽ വളരുവാൻ ദിവസവും ക്ലാസ്‌റൂമും പരിസരവും "നീറ്റ് സ്കൂൾ എന്ന പ്രവർത്തനം നടന്നുവരുന്നു

ഗണിത ക്ളബ്

കുട്ടികൾക്ക് ഗണിതം മധുരമായി അനുഭവിക്കാൻ "ഗണിതം മധുരം" എന്ന പദ്ധതിക്ക് കീഴിൽ സംഖ്യബോധം ഉണ്ടാക്കുവാൻ വിദഗ്ദ്ധ പരിശീലനം .

ഒരുദിനം ഒരറിവ്‌

കുട്ടികളുടെ അറിവ് വർധിപ്പിക്കാൻ ഒരു ദിനം ഒരറിവ് എന്ന പ്രവർത്തനം നടന്നുവരുന്നു

ഹരിത ക്ളബ്

ആരോഗ്യപരമായ ചുറ്റുപാടിൽ വളരുവാൻ ദിവസവും ക്ലാസ്‌റൂമും പരിസരവും "നീറ്റ് സ്കൂൾ എന്ന പ്രവർത്തനം നടന്നുവരുന്നു

ജെ .ആർ.സി

കുട്ടികളിൽ അച്ചടക്ക ശീലം വളർത്തുവാൻ ജെ ആർ സി നടന്നുവരുന്നു

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

സംസ്കൃത ക്ളബ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എ.സ്._ചെലവൂർ&oldid=303799" എന്ന താളിൽനിന്ന് ശേഖരിച്ചത്