ജി. റ്റി. എൽ. പി. എസ്. പെട്ടിമുടി
ജി. റ്റി. എൽ. പി. എസ്. പെട്ടിമുടി | |
---|---|
വിലാസം | |
പെട്ടിമുടി | |
സ്ഥാപിതം | 01 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-01-2017 | 29420gtlps |
ചരിത്രം ജി. റ്റി. എല്‍. പി. എസ്. പെട്ടിമുടി
വര്‍ഷങ്ങള്‍ക്കു മുമ്പ് കൃഷി ചെയ്തും ഫലമൂലാദികള്‍ ഭക്ഷിച്ചും വനാന്തരങ്ങളില്‍ താമസിച്ചി- രുന്ന മന്നാന്‍സമുദായക്കാരാണ് ഇവിടെ താമസിച്ചിരുന്നത്. പുറംലോകവുമായി ബന്ധമി-ല്ലാതിരുന്നതിനാല്‍ ഇവര്‍ക്ക് വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞിരുന്നില്ല. വെല്‍ഫേയര്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥരാണ് ആദ്യകാലത്ത് ഇവരെ അക്ഷരം പഠിപ്പിച്ചിരുന്നത്. വിദ്വാന്‍ രാമന്‍ കാണിയാണ് ഇവിടെ ഒരു സ്ക്കൂള്‍ വേണവെന്ന് ഗവണ്‍മേന്റിനെ അറിയിച്ചതും അതിനു മുന്‍കൈയ്യടുത്തതും. അങ്ങനെ 1959 ല്‍ ഈ സ്ക്കൂള്‍സ്ഥാപിതമായി.ആദ്യം രണ്ടാക്ളാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളു.പിന്നീട് നാലാം ക്ളാസു വരെയായി.ഇപ്പോഴത്തെക്കൂള്‍ സ്ഥിതി ചെയ്യുന്നത് മൂന്നാമത്തെ സ്ഥലത്താണ്. ഏതാണ്ട് 56 കൊല്ലത്തെ പഴക്കമുണ്ട് ഈ കെട്ടിടത്തിനുണ്ട്. 2009-ല്‍ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു.അടിമാലി പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലാണ് പെട്ടിമുടി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.ഭൂരിഭാഗം കുട്ടികളും ഹിന്ദു മന്നാന്‍ സമുദായത്തില്‍പ്പെടുന്നവരാണ്.ഇവര്‍ കൂടുതലായും മന്നാന്‍ ഭാഷസംസാരിക്കുന്നതിനാലും മറ്റു സമുദായത്തിലെ ആളുകളുമായി സമ്പര്‍ക്കം കുറഞ്ഞിരിക്കുന്നതിനാലും ഭാഷയിലും ഇതരവിഷയങ്ങളിലും പിന്നോക്കം നില്‍ക്കുന്നു. വിദ്യാഭ്യാസപരമായും സാമൂഹികപരമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന ഈ ആദിവാസിമേഖലയില്‍ പൊതുവിദ്യാഭ്യാസം തികച്ചും പ്രധാന്യമര്‍ഹിക്കുന്നു.ഇവരെപൊതു ധാരയിലെത്തിക്കുവാനുള്ള ഏകമാര്‍ഗ്ഗം ഈ സ്ക്കൂള്‍ മാത്രമാണ്. 56 വര്‍ഷം പിന്നിടുമ്പോള്‍ 1028 കുട്ടികള്‍ മാത്രമാണ് ഇവിടെ നിന്ന് അടിസ്ഥാന വിദ്യാഭ്യാസം നേടിയത്. ഈ പ്രദേശത്തെ കുട്ടികള്‍ മാത്രമാണ് ഇവിടെ പഠിക്കാന്‍ വരുന്നത്. എസ്. എസ്. എ.,പി.റ്റി.എ യുടേയുംഅധ്യാപകരുടേയുംപഞ്ചായത്തിന്റേയും വിവിധ സംഘടനകളുടേയുംവ്യക്തികളുടേയും നിരന്തരപരിശ്രമത്തിന്റെ ഫലമായി മുഴുവന്‍ കുട്ടികളേയും സ്കൂളില്‍ എത്തിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള കുടുംബാന്തരീക്ഷം കുറവാണ്. ആയതിനാല്‍ ഇതു പരിഹരിക്കുന്നതിനായി ബാലമാസികകള്‍,ലൈബ്രറി പുസ്തകങ്ങള്‍,പത്രങ്ങള്‍, ബുക്ക്, പെന്‍സില്‍, പേന, സ്കെച്ച് , ബാഗ്,കുട കളിയുപകരണങ്ങള്‍, മറ്റു പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍എന്നിവ സ്കൂളില്‍ നിന്നു നല്‍കുന്നു. പോഷകസമൃദ്ധമായ ഭക്ഷണം,മാനസികോല്ലാസത്തിനായി വിവധ കളിയുപകരണങ്ങള്‍, മറ്റു പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍,മികച്ച ഐ.ടി. വിദ്യാഭ്യാസം ശിശു സൗഹൃദക്ലാസ് മുറിതുടങ്ങിയവകുട്ടികളുടെ പഠനം കാര്യക്ഷമവും എളുപ്പവും ആസ്വാദ്യകരവുമാക്കുന്നു.95% കുട്ടികളും അടിസ്ഥാനവാദ്യാഭ്യാസംനേടിയാണ് ഇവിടെ നിന്നു കടന്നു പോകുന്നത്.
ഭൗതികസൗകര്യങ്ങള്‍
സാമൂഹിക പങ്കാളിത്തം
സാമൂഹികവികസനം(അക്കാദമിക/ നോണ്‍ അക്കാദമിക്) ലക്ഷ്യമിട്ടുകൊണ്ട്,സാമൂഹിക പങ്കാളിത്തത്തേടെവിവധ പ്രവര്‍ത്തനങ്ങള്‍ പോയ വര്‍ഷം ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. സ്ക്കൂള്‍ പ്രവേശനോത്സവം,വിവിധ ദിനാചരണങ്ങള്‍, ആഘോഷങ്ങള്‍,പൂന്തോട്ടനിര്‍മ്മാണം , വിറകു ശേഖരണം എന്നിവ പി.റ്റി.എ., എം. പി. റ്റി. എ., നാട്ടുകാര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കി.ജീവിതശൈലീരോഗ നിര്‍ണ്ണയക്യാമ്പ്,രക്ഷിതാക്കള്‍ക്ക് കൗണ്‍സിലിംഗ്, ഈ പ്രദേശത്തെ മുഴുവന്‍ നാട്ടുകാരേയുംപങ്കെടുപ്പിച്ചു എല്ലാ വര്‍ഷവുംനടത്തുന്ന വാര്‍ഷികാഘോ എന്നിവ ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച പരിപാടികളാണ്.വിദ്യാഭ്യാസനിയമവുമായി ബന്ധപ്പെട്ട് നടത്തിയ ബോധവല്‍ക്കരണ ക്ലാസുകള്‍,സി.പി.റ്റി.എ.,മാതൃ സംഗമംഎന്നിവ ശ്രദ്ധേയമാണ്.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍,ജനപ്രതിനിധികള്‍എന്നിവരെ സന്ദര്‍ശിച്ച്സ്ക്കൂളിന്റെ ആവശ്യങ്ങള്‍ അറിയിക്കല്‍, സ്ക്കൂള്‍ പ്രവേശനവുമായി ബ ന്ധപ്പെട്ട ഗൃഹസന്ദര്‍ശനം, മന്നാന്‍-മലയാളംനിഘണ്ടു, ആക്ഷന്‍ റിസേര്‍ച്ചുകള്‍, DIET നട പ്പിലാക്കി വരുന്ന BELLS എന്ന പരിസ്ഥിതി പരീക്ഷണശാലയെ മുന്‍നിര്‍ത്തിയുള്ള പ്രവ ര്‍ത്തനങ്ങള്‍, വിവിധ അനുബന്ധപരിപാടികള്‍ എന്നി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ്.
പഠനപിന്തുണാ സംവിധാനങ്ങളില്‍, പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും, പഠന-മികവിന്റെ അംഗീകാരത്തിനുമായി വിവിധ സാമ്പത്തിക സഹായങ്ങള്‍ , SSA അംഗീകാരം, വിവിധ സ്ക്കോളര്‍ഷിപ്പുകള്‍, പഠനോപകരണങ്ങള്‍ , മറ്റു സഹായങ്ങള്‍ എന്നിവ സമൂഹത്തിലെ വിവിധ വ്യക്തികള്‍, സംഘടനകള്‍ എന്നിവയില്‍ നിന്നും ലഭ്യമായിട്ടുണ്ട്.
ഭൗതികസാഹചര്യങ്ങള്‍ നിലവിലുള്ളത്
1.ശിശുസൗഹൃദക്ലാസ് മുറികള്‍ 2.ടോയ് ലറ്റ് 3.കളിയുപകരണങ്ങള്‍ 4.റാമ്പ്/റെയില്‍ സൗകര്യം 5.ഉച്ചഭക്ഷണം 6.വൈദ്യുതീകരണം 7.കുടിവെള്ളം 8.ഹരിത വിമല വിദ്യാലയം 9.ചുറ്റമതില്‍-ഭാഗീകം 10.ലൈബ്രറി 11.കംമ്പ്യൂട്ടര്‍ 12.ഊഞ്ഞാല്‍,ബെഞ്ച്, സീസോ 13.BELLS-ഔഷധ-പൂന്തോട്ട-പച്ചക്കറിത്തോട്ടം 14.സ്ക്കൂള്‍ അസംബ്ളി-പ്രതികൂലകാലാവസ്ഥയില്‍സ്ക്കൂള്‍ വരാന്തയില്‍ നടത്തുന്നു. 15. ഉച്ചഭാഷിണി.
നടപ്പിലാക്കേണ്ടവ
1.സ്മാര്‍ട്ട് ക്ലാസ് റൂം. 2.സ്റ്റാഫ് റൂം. 3.കളിസ്ഥലം 4.കായിക പരിശീലനം 5.ഊട്ടുപുരനിര്‍മ്മാണം 6. വിറകുപുര നിര്‍മ്മാണം 7.ചുറ്റുമതില്‍ നിര്‍മ്മാണം 8.ലാബ്,ലൈബ്രറി-പ്രത്യേക മുറി നിര്‍മ്മാണം 9.ഇന്റര്‍നെറ്റ്, എല്‍.സി.ഡി.പ്രൊജക്ടര്‍,ലാപ്പ്ടോപ്പ്,കേബിള്‍ കണക്ഷന്‍, റേഡിയോ,ഡി.വി.ഡി.,ടി.വി