എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി

Schoolwiki സംരംഭത്തിൽ നിന്ന്
12:34, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24673ANMMUPSCHOOLTHALI (സംവാദം | സംഭാവനകൾ) (school map)
എ.എൻ.എം.എം.യു.പി.എസ് തിച്ചൂർ, തളി
വിലാസം
തളി
സ്ഥാപിതംജൂണ്‍ 7 - -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-201724673ANMMUPSCHOOLTHALI





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==ഏഴിക്കര നാരായണന്‍ മെമ്മോറിയല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ തിച്ചൂര്‍ വില്ലേജില്‍ വരവൂര്‍ പഞ്ചായത്തില്‍ തളി ദേശത്ത് മൂന്നാംവാര്‍ഡില്‍ 1935ജൂണ്‍ 7 നു സ്ഥാപിതമായി.A.ശങ്കരന്‍ മൂസദ് ആണ് സ്കൂള്‍ സ്ഥാപകന്‍.പുന്നശ്ശേരി നീലകണ്ഠശര്‍മ ഉല്‍ഘാടനം നിര്‍വഹിച്ചു.108 വിദ്യാര്‍ഥികള്‍ ആദ്യ വര്‍ഷം പ്രവേശനം നേടി.ആദ്യ പ്രധാനാധ്യാപകന്‍ ശ്രീ A നീലകണ്ഠന്‍ മൂസദ് ആയിരുന്നു. സര്‍വശ്രീ .ശങ്കുണ്ണി മേനോന്‍,A നാരായണന്‍ മൂസദ്,P ഗോവിന്ദന്‍ നായര്‍,K കമലമ്മ,TK കൃഷ്ണ വര്‍മ,TC മൂകാമി,M വിജയലക്ഷ്മി,Tk.നളിനി,Ck.ലളിതാബായ്,S.ഷൈല,MP.രുഗ്മിണി എന്നിവര്‍ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചു.1953ല്‍ 5ആം തരവും 1968ല്‍ 6ആം തരവും ആരംഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==സ്കൂള്‍ കെട്ടിടം:21 ക്ലാസ്സ്‌ മുറികളും 2 സ്റ്റാഫ്‌ റൂമുകളും 1 ഓഫീസ് റൂമും അടങ്ങിയതാണ് സ്കൂള്‍ കെട്ടിടം.കാറ്റും വെളിച്ചവും കടക്കുന്നതാണെങ്കിലും ക്ലാസ്സ്‌ മുറികള്‍ക്ക് വാതിലുകളും ജനലുകളും സ്ഥാപിക്കപ്പെട്ടിട്ടില്ല. ശാസ്ത്ര ലാബ്‌:ശാസ്ത്ര പരീക്ഷണങ്ങള്‍ സുഗമമായി ചെയ്യാന്‍ കഴിയുന്ന തരത്തില്‍ ഉപകരണങ്ങളും രാസ വസ്തുക്കളും സജ്ജീകരിച്ചിട്ടുള്ള സയന്‍സ് ലാബില്‍ സയന്‍സ്ക്ലാസുകള്‍ എടുക്കാനുള്ള സംവിധാനവും ഉണ്ട്. ലൈബ്രറി:രണ്ടായിരത്തില്‍ പരം പുസ്തകങ്ങളോട് കൂടിയ ലൈബ്രറിയില്‍ വായനമുറിയും സംവിധാനിച്ചിട്ടുണ്ട്.സാഹിത്യം ,ബാലസാഹിത്യം.ശാസ്ത്രം,ചരിത്രം തുടങ്ങി പല മേഖലകളിലുള്ള പുസ്തകങ്ങളും മാസികകളും ദിനപ്പത്രങ്ങളും ഇവിടെയുണ്ട്. കമ്പ്യൂട്ടര്‍ലാബ്‌:6 കമ്പ്യൂട്ടറുകള്‍ സജ്ജീകരിച്ചിട്ടുള്ള ലാബില്‍ കമ്പ്യൂട്ടര്‍ പഠനം സുഗമമായി നടത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.കൂടാതെ പ്രവര്‍ത്തനക്ഷമമായ ഒരു LCD projector,television,DVD player എന്നിവയും ഇവിടെ ഉണ്ട്. പാചകപ്പുര:LPG gas connection നോട് കൂടിയ വിശാലമായ പാചകപ്പുരയില്‍ സ്റ്റോര്‍ റൂമും ഒരുക്കിയിട്ടുണ്ട്. പാചകപ്പുരയോട് അനുബന്ധിച്ച് വിരകുപുരയും ഉണ്ട്. ആണ്‍കുട്ടികള്‍ക്ക് മൂന്നും പെണ്‍കുട്ടികള്‍ക്ക് നാലും അധ്യാപകര്‍ക്കു ഒന്നും ശൌചാലയങ്ങള്‍ ശുചിത്വത്തോടും വൃത്തിയോടും കൂടി ഉപയോഗിച്ചു വരുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

==മുന്‍ സാരഥികള്‍== സര്‍വശ്രീ A നീലകണ്ഠന്‍ മൂസദ്,ശങ്കുണ്ണി മേനോന്‍,A നാരായണന്‍ മൂസദ്,P ഗോവിന്ദന്‍ നായര്‍,K കമലമ്മ,TK കൃഷ്ണ വര്‍മ,TC മൂകാമി,M വിജയലക്ഷ്മി,Tk.നളിനി,Ck.ലളിതാബായ്,S.ഷൈല,MP.രുഗ്മിണി എന്നിവര്‍ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

==വഴികാട്ടി=={{#multimaps.10.734781,76.200225|zoom=10}}