ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/പ്രവർത്തനങ്ങൾ/2026-27
2026-2027 പ്രവേശനോത്സവം
ജി എച് എസ് എസ് മടപ്പള്ളിയിൽ ബി ആർ സി തലത്തിലുള്ള സ്കൂൾ പ്രവേശനോത്സവം നടന്നു . പ്രസിഡണ്ട് ശ്രീമതി ഷജിന കൊടക്കാട്ട് അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രിൻസിപ്പൽ ജിതേഷ് .എം സ്വാഗതം പറഞ്ഞു . പ്രധാന അധ്യാപിക സുപ്രിയ പി .കെ റിപ്പോർട്ട് അവതരിപ്പിച്ചു . വടകര എം എൽ എ
ശ്രീമതി കെ കെ രമ പരിപാടി ഉദ്‌ഘാടനം ചെയ്തു . മുഖ്യ അതിഥി പ്രമുഖ ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീ ഇ പി സജീവൻ ആയിരുന്നു . ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ കെ എം സത്യൻ മാസ്റ്റർ ,ബി പി സി ശ്രീ പി പി മനോജ് ,ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി ശ്രീജിത്ത് മുറിയമ്പത്ത് ,ഹയർ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ജിനീഷ് കുമാർ തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു . ബി ആർ സി അംഗം ശ്രീ ഷിജു നന്ദി പറഞ്ഞു . കുട്ടികളുടെ കലാപരിപാടികൾ പരിപാടിയുടെ മുഖ്യ ആകർഷണം ആയിരുന്നു .