ജിയുപിഎസ് പുതുക്കൈ/പ്രവർത്തനങ്ങൾ/2026-27

21:00, 3 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12349 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹോസ് ദുർഗ് സബ് ജില്ലാ തല , കാഞ്ഞങ്ങാട് മുൻസിപ്പൽ തല സ്കൂൾ പ്രവേശനോത്സവം ഗവ. യു.പി സ്കൂൾ പുതുക്കൈ

2026 - 27 അധ്യയന വർഷാരംഭത്തിന് തുടക്കം കുറിച്ചുകൊണ്ട്  കാഞ്ഞങ്ങാട് മുൻസിപ്പൽ തല ഹോസ്ദുർഗ് സബ്ജില്ലാ തല സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ജൂൺ 1 തിങ്കളാഴ്ച  ഗവ .യു പി സ്കൂൾ പുതുക്കൈ യിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻ നിർവ്വഹിച്ചു. ഹോസ്ദുർഗ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുരേന്ദ്രൻ കെ സ്വാഗതഭാഷണം നടത്തിയ ചടങ്ങിന് നഗരസഭ വൈസ് ചെയർപേഴ്സൺ ലതാ ബാലകൃഷ്ണൻ അധ്യക്ഷയായി. ചടങ്ങിൽ വെച്ച്  പ്രീപ്രൈമറിയിലെയും , ഒന്നാം ക്ലാസിലെയും , ഒപ്പം 2 മുതൽ 7 വരെ ക്ലാസിലെ കുട്ടികൾക്കും  പഠനോപകരണങ്ങൾ

വിശിഷ്ടാതിഥികൾ  വിതരണം ചെയ്തു. പി വിഷ്ണുനമ്പൂതിരി മാസ്റ്റർ രചനയും സംഗീതവും നിർവ്വഹിച്ച സ്വാഗത ഗാനം സ്കൂൾ അധ്യാപകർ ആലപിച്ചതോടൊപ്പം , കുട്ടികൾ പ്രവേശനോത്സവ ഗാന നൃത്ത ശിൽപ്പവും അവതരിപ്പിക്കുകയുണ്ടായി.  കാഞ്ഞങ്ങാട് നഗരസഭ 44 ാം വാർഡ് കൗൺസിലർ സന്തോഷ് കുശാൽ നഗർ ,വാർഡ് കൗൺസിലർ സജിത കെ.വി , ഡയറ്റ് ഫാക്കൽറ്റി  നാരായണൻ ഇ വി , ഹോസ്ദുർഗ് BPC സനിൽ കുമാർ വെള്ളുവ , കൈറ്റ് മാസ്റ്റർ ട്രെയിനി ബാബു എൻ കെ , നീലേശ്വരം നഗരസഭ മുൻ ചെയർപേഴ്സൺ വി. വി ഗൗരി ,മുൻവാർഡ് കൗൺസിലർ രവീന്ദ്രൻ കെ , പി.ടി.എ പ്രസിഡണ്ട് സേതുമാധവൻ കെ.വി , SMC ചെയർമാൻ അജയരാജ് കെ. എസ് , യങ്ങ് ബ്രദേഴ്സ് ക്ലബ്ബ് പ്രതിനിധി മുരളീധരൻ നായർ പി , ഇന്ത്യൻ നാഷണൽ കോൺഗ്രസ് വാർഡ് കമ്മറ്റി  പ്രതിനിധി സുകുമാരൻ സി , കെ ബാലഗോപാലൻ , ' റെഡ്സ്റ്റാർ പുതുക്കൈ പ്രതിനിധി സതീശൻ കെ. വി , പുതുക്കൈ വെസ്റ്റ് റസിഡൻസ് അസോസിയേഷൻ പ്രതിനിധി ടി.കെ രവി ,സഹൃദയ പുരുഷ സ്വയം സഹായ സംഘം പ്രതിനിധി കൃഷ്ണൻ പി വി , നക്ഷത്ര പുരുഷ സ്വയം സഹായ സംഘം പ്രതിനിധി മോഹനൻ കെ , ഇം എസ് സ്മാരക ഗ്രന്ഥാലയം പ്രതിനിധി രവി പി. വി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ച ചടങ്ങിന്  പ്രധാനാധ്യാപിക സുജ മേഴ്സി ജോസ് നന്ദി പ്രകാശിപ്പിച്ചു.