സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/പ്രവർത്തനങ്ങൾ/2026-27

15:23, 2 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25078 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2026-27 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായി ജൂൺ ഒന്നാം തീയതി സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു.വരാപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ വിജു ചുള്ളിക്കാട് ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ നെഡ്സൻ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. പച്ചക്കറി തൈകളും മധുരവും നൽകി നവാഗതരായ ‍കുട്ടികളെ സ്വാഗതം ചെയ്തു. സ്കൂളിൽ സ്ഥാപിച്ച പുതിയ ഊഞ്ഞാൽ ഹെഡ്മിസ്ട്രസ് ശ്രീമതി ഹെലൻ കബ്രാൾ കുട്ടികൾക്ക് സമർപ്പിച്ചു.