ജി എച്ച് എസ്സ് എസ്സ് മൊറാഴ/പ്രവർത്തനങ്ങൾ/2026-27
ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ മൊറാഴ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 1 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ചു. PTA പ്രസിഡന്റ് ശ്രീ ബാലകൃഷ്ണൻ കെ എം അധ്യക്ഷനായ ചടങ്ങിന് പ്രിൻസിപ്പൽ ശ്രീമതി ചേതന ജയദേവ് സ്വാഗതം ആശംസിച്ചു .ആന്തൂർ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ആമിന ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വാർഡ് കൗൺസിലർ ശ്രീമതി രജിത കെ, SMC ചെയർമാൻ കെ വി മുഹമ്മദ് അഷറഫ് , PTA വൈസ് പ്രസിഡന്റ് ശ്രീ പി വി രാജേഷ് , മദർ PTA പ്രസിഡന്റ് ശ്രീമതി മിനി വിപിൻ , ഹയർ സെക്കന്ററി സ്റ്റാഫ് സെക്രട്ടറി ശ്രീ അനീഷ് സി , ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി ശ്രീ വൈഷ്ണവ് പി വി , സീനിയർ അസിസ്റ്റന്റ് ശ്രീമതി വിദ്യ എ കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ഹെഡ് മിസ്ട്രസ് ശ്രീമതി സരിത എ ചടങ്ങിന് നന്ദി അർപ്പിച്ചു .