ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ്സ് എസ്സ് മൊറാഴ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പ്രവേശനോത്സവം

2025- 26 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ 2-ന് നടന്നു . വാർഡ് കൗൺസിലർ ശ്രീ മുഹാസ് സി പി പ്രവേശനോത്സവ പരിപാടി ഉദ്ഘാടനം ചെയ്തു . പിടിഎ പ്രസിഡന്റ് ശ്രീ കെ എം ബാലകൃഷ്ണൻ , ഹെഡ്മിസ്ട്രസ് ശ്രീമതി സരിത എ എന്നിവർ രക്ഷിതാക്കളെയും കുട്ടികളെയും അഭിസംബോധന ചെയ്തു സംസാരിച്ചു . കുട്ടികളുടെ കലാപരിപാടികളും ചടങ്ങിനെ ആകർഷകമാക്കി .



ജൂൺ 5ന് പരിസ്ഥിതി ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പോസ്റ്റർ രചന , ക്വിസ് എന്നിവ കുട്ടികൾക്കായി സംഘടിപ്പിച്ചു . ജൈവവൈവിധ്യ ഉദ്യാനം സ്ഥാപിക്കുകയും പരിപാലന ചുമതല കുട്ടികൾക്ക് വിഭജിച്ച് നൽകുകയും ചെയ്തു