എസ് എൻ യു പി എസ് കൊല്ലായിൽ/പ്രവർത്തനങ്ങൾ/2026-27
| Home | 2026-27 |
എസ്.എൻ. യു.പി.എസ്. കൊല്ലായിൽ പ്രവേശനോത്സവം പുതുവർഷാരവങ്ങളോടെ ആഘോഷിച്ചു
പുതിയ അധ്യയനവർഷത്തെ വരവേറ്റുകൊണ്ട് എസ്.എൻ. യു.പി.എസ്. കൊല്ലായിൽ സ്കൂളിൽ പ്രവേശനോത്സവം അതിഗംഭീരമായി സംഘടിപ്പിച്ചു. വർണ്ണശബളമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ അധ്യാപകരും പി.ടി.എ. ഭാരവാഹികളും ചേർന്ന് നവാഗതരായ കൊച്ചുകൂട്ടുകാരെ മധുരവും സമ്മാനങ്ങളും നൽകി സ്നേഹത്തോടെ സ്വീകരിച്ചു.