ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2026-27

19:54, 26 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haris k (സംവാദം | സംഭാവനകൾ) (വിവരങ്ങൾ ചേർത്തു)

വീടുകളിലേക്ക് നീളുന്ന വിദ്യാലയത്തിൻെറ കരുതൽ!.

കുറുമ്പാല ഗവ. ഹൈസ്‌കൂളിലെ അധ്യാപകർ കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തി.ഓരോ കുട്ടിയുടെയും സവിശേഷമായ കഴിവുകൾ ചർച്ച ചെയ്യാന‍ും, അവ ർക്കാവശ്യമായ പിന്തുണ ഉറപ്പാക്കാനും അ ധ്യാപകർ രക്ഷിതാക്കളുമായി സംവദിച്ചു. വിദ്യാലയത്തിൻെറ അക്കാദമിക്-ഭൗതിക നേട്ടങ്ങൾ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനൊപ്പം,കുട്ടികളുടെ സമഗ്ര വളർച്ചയ്ക്ക് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാനും ഈ ഗൃഹസന്ദർശനം വഴിയൊരുക്കി.പ‍ുതിയ അധ്യയന വർഷം ക‍ൂട‍ുതൽ മികവോടെ പ്രവർത്തിക്കുന്നതിന‍ുള്ള ആശയങ്ങൾ സമ‍ൂഹത്തിൽ നിന്ന് സ്വര‍ൂപിക്കുക എന്നത‍ും പ്രധാന സന്ദർശനോദ്ദേശ്യമായിര‍ുന്നു. കേവലം ഒരു സന്ദർശനത്തിനപ്പുറം വിദ്യാലയവും വീടും തമ്മിലുള്ള ദൂരം കുറയ്ക്കാനും ഊഷ്മളമായ ഒരു ബന്ധം കെട്ടിപ്പടുക്കാനും ഈ യാത്ര സഹായിച്ചതായി അധ്യാപകർ അഭിപ്രായപ്പെട്ട‍ു.