Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


2024-25 അക്കാദമിക വ‍ർഷത്തിലെ പ്രവർത്തനങ്ങൾ

സ്കൂൾ സ്പോർട്സ് നടത്തി വിജയിച്ച കുട്ടികളെ സബ് ജില്ലാ മത്സരത്തിൽ പങ്കെടുപ്പിച്ചു. ഗേൾസ് വിഭാഗം ഓവറോൾ തേഡ് നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു. ജില്ലാ തലത്തിൽ ഷോട്ട്പുട്ട് മത്സരത്തിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം നേടിയ ആവണി എം എസ് തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്ത് ആറാം സ്ഥാനത്തിന് അർഹയായി.

ഖോ- ഖോ

സ്കൂൾ തുറന്ന് രണ്ടാമത്തെ ആഴ്ചയിൽ ഖോ ഖോ പരിശീലനം ആരംഭിക്കുന്നു. നാലുമണി മുതൽ അഞ്ചര വരെയാണ് പരിശീലനം സബ്ജില്ലാ ഗെയിംസ് മത്സരത്തിൽ ഖോ- ഖോ സബ് ജൂനിയർ,ജൂനിയർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയത്തിനാണ് ലഭിച്ചത്. രണ്ട് ടീമിലെയും 14 കുട്ടികൾ ജില്ലാ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ മത്സരത്തിൽ പങ്കെടുത്ത് തൃശ്ശൂർ ജില്ല ടീമിലേക്ക് സെലക്ഷൻ ലഭിച്ച അമേയ എം എസ് (8 ഡി) തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് മത്സരത്തിൽ വെങ്കല മെഡൽ നേടി.

 
ഖോ ഖോ സബ്‌ജൂനിയർ
 
ഖോഖോ ജൂനിയർ



കരുത്തേകാൻ തായ്ഖൊണ്ടോ

തായ്ഖൊണ്ടോ പരിശീലനം ആഴ്ചയിൽ ഒരു ദിവസം നടന്നു വരുന്നു. സബ് ജില്ല തായ്ഖൊണ്ടോ മത്സരത്തിൽ പങ്കെടുത്ത് 7 കുട്ടികൾക്ക് ഗോൾഡ്, 3 പേർക്ക് സിൽവർ, 4 ബ്രൗൺസ് നേടി. സംസ്ഥാന സ്കൂൾ മത്സരത്തിൽ പങ്കെടുത്ത് ശിവാനി പി വി (S2) വെള്ളി മെഡൽ നേടി.

ചെസ്സ് മത്സരത്തിലും നല്ല വിജയം കൈവരിച്ചു. ദിൻഷ സി എസ് (9A) സബ്ജില്ലാ ജില്ലാ മത്സരങ്ങളിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടി സംസ്ഥാന സ്കൂൾ മത്സരത്തിൽ പങ്കെടുക്കാൻ അർഹയായി. കരാട്ടെ, വുഷു മത്സരത്തിൽ നവ്മിക 2nd,3rd സ്ഥാനങ്ങൾ നേടി. ഇന്റർ നാഷണൽ യോഗ മത്സരത്തിൽ ആൻലീല പങ്കെടുത്തു വിജയിച്ചു.