ജി.എം.എൽ.പി.എസ് പുന്നയൂർക്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
17:38, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24214 (സംവാദം | സംഭാവനകൾ) (upathaal)
ജി.എം.എൽ.പി.എസ് പുന്നയൂർക്കുളം
വിലാസം
പുന്നയൂർക്കുളം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201724214





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലാണ് ജി.എം.ൽ.പി. സ്കൂൾ സ്ഥിതിചെയ്യുന്നത് .ആദ്യകാലഘട്ടത്തിൽ ഈ പ്രദേശത്തുള്ള മിക്കവാറും കുട്ടികൾക്ക് പ്രാഥമികവിദ്യാഭ്യാസംപോലും ലഭിച്ചിരുന്നില്ല.അക്ഷരജ്ഞാനാത്തിന്റെ ആവശ്യകത മനസ്സിലാക്കിയ കുഞ്ഞു മുഹമ്മദ് മുസ്‌ലിയാർ മൂസമുസ്ലിയാരോട്പുന്നയൂർക്കുളത്തു ഒരു വിദ്യാലയം ആരംഭിക്കേണ്ടതിന്റെ ആവശ്യകത മുന്നോട്ടുവച്ചു .1922 ൽ ചെറുവത്താട്ടിൽഅഹമ്മദ് മാസ്റ്ററുടെകയ്യാലപ്പുരയിൽ അക്ഷരം കുറിക്കാനുള്ള വേദിയായി മാറി .1923 ൽ അധികാരിയായിരുന്ന പയ്യൂരയിൽ അഹമ്മദ് സാഹിബ് 30 സെന്റ്സ്ഥലത്തു കെട്ടിടം നിർമിച്ചു ക്ലാസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി .വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം പുന്നയൂർകുളംഗ്രാമപഞ്ചായത്തിന്റെ ശ്രമഫലമായി 2014 ൽ 10 സെന്റ്സ്ഥലവും സ്വന്തമാക്കാൻ സാധിച്ചു .കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ നടത്തുകയും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്‌ഘാടന൦ 13 .08 .2015 ന്ഗുരുവായൂർ എം.എൽ.എ ശ്രീ കെ.വി. അബ്ദുൾകാദർനിർവഹിച്ചു

ഭൗതികസൗകര്യങ്ങള്‍

.പഴയ പ്രീ കെ ഇ.ആർ കെട്ടിടമാണ് ഈ വിദ്യാലയത്തിനുള്ളത് .അടച്ചുറപ്പുള്ള കെട്ടിടം പഠനപ്രവർത്തനത്തിനു അനുയോജ്യമാക്കിയെടുക്കുവാൻ സാധിച്ചു .കുടിവെള്ളത്തിന് കിണറും ആവശ്യത്തിന് ശൗചാലയങ്ങളും കറന്റ് കണക്ഷൻ ക്ലാസ്സ്മുറികളിൽ ഫാൻ കമ്പ്യൂട്ടർ സൗകര്യം ഇന്റർനെറ്റ് കണക്ഷൻ പഠന സിഡി പഠനോപകരണങ്ങൾ കുട്ടികളുടെ കായിക പരിശീലനത്തിനുള്ള ഉപകരണങ്ങൾ ഇവയും സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വായന പരിപോഷിപ്പിക്കുന്നതിന് പത്രവായനക്ക് കുട്ടികൾക്ക് അവസരം നൽകുന്നു .പത്രക്വിസ് നടത്തുന്നു .ലൈബ്രറി പുസ്തകങ്ങൾ വായനക്കായി നൽകുകയും കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നു .കാർഷികക്ലബിന്റെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം പരിപാലിക്കുന്നു .ആരോഗ്യക്ലബ്ബിന്റെ അംഗങ്ങൾ വ്യക്തിശുചിത്വവും ,പരിസരശുചിത്വവും ഉറപ്പുവരുത്തുന്നു .കൂടാതെ ശാസ്ത്രക്ലബ് ലഘുപരീക്ഷണങ്ങൾ നടത്തുന്നു .ഗണിതക്ലബ്‌ ഗണിതകേളികൾ അവതരിപ്പിക്കുന്നു .ഇംഗ്ലീഷ്‌ക്ലബ്‌ സ്കിറ്റ് ,കോൺവെർസേഷൻ ,സ്റ്റോറിടെല്ലിങ് ഇവ നടത്തുന്നു .

മുന്‍ സാരഥികള്‍

പി എം ഫാത്തിമ .പി സി കൊച്ചുത്രേസ്സ്യ

നേട്ടങ്ങൾ .അവാർഡുകൾ.

[[ഫലകം:വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം/വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം]] ജനുവരി 27 ന് പുന്നയൂർക്കുളം ജി.എം.എൽ .പി സ്കൂളിൽ നടന്ന വിദ്യഭ്യസ സംരക്ഷണ യജ്ഞത്തിൽ ഹെഡ്മിസ്ട്രസ് കെ.ബി ചിത്തരെഞ്ജിനി സ്വാഗതം ആശംസിച്ചു .വാർഡ് മെമ്പർ ഷാജി ഉദ്‌ഘാടനം ചെയ്തു .വിവിധ സാമൂഹികസാംസ്കാരിക സംഘടനകൾ പങ്കെടുത്തു .പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു

വഴികാട്ടി

{{#multimaps:10.679066,76.010177 |zoom=10}})