സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് | |
---|---|
വിലാസം | |
കുറവിലങ്ങാട് കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 01 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | Dckottayam |
ചരിത്രം
ചരിത്രത്തിന്റെ വഴികള്‍
കേരള കത്തോലിക്കസഭയുടെ വികാരി ജനറാളും ദീപിക ദിനപത്രത്തിന്റെ സ്ഥാപകനും ചരിത്ര പണ്ഡിതനും ആയിരുന്ന ബഹു. നിധീരിക്കല്‍ മാണിക്കത്തനാര്‍ കുറവിലങ്ങാട് മര്‍ത്ത് മറിയം ഫൊറോന പള്ളിയുടെ വികാരിയായിരിക്കേ 1894 ജനുവരി മാസത്തില്‍ ഇംഗ്ലീഷ് സ്കൂള്‍ എന്ന പേരില്‍ ഈ വിദ്യാലയത്തിന് ആരംഭം കുറച്ചു. അന്നത്തെ ദിവാനായിരുന്ന ബഹു. ശങ്കര സുബയ്യ സ്കൂള്‍ സന്ദര്‍ശിച്ച് സ്കൂളിന് അംഗീകാരം നല്‍കി.
1907 – ല്‍ സ്കൂളിന്റെ പേര് സെന്റ് മരീസ് ലോവര്‍ ഗ്രേഡ് സെക്കണ്ടറി സ്കൂള്‍ എന്നാക്കി. 1921 – ല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ ആയി ഉയര്‍ത്തി. 1924 – ല്‍ സെന്റ് മേരീസ് ബോയ് സ് ഇംഗ്ലീഷ് ഹൈസ്കൂള്‍ എന്നു നാമകരണം ചെയ്തു. 1998 – ല്‍ സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയി വളര്‍ന്നു. 2002-03 അദ്ധ്യയന വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്കും ഹയര്‍ സെക്കണ്ടറി യില്‍ പ്രവേശനം നല്‍കിത്തുടങ്ങി. കേരളത്തിലെ തന്നെ ഒന്നാം നിര വിദ്യാഭ്യാസ സ്ഥാപനമായി കുറവിലങ്ങാട് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രവര്‍ത്തിച്ചു വരുന്നു.
രാഷ്ട്റപതി ഡോ. കെ. ആര്‍. നാരായണനു സ്വന്തം ...
ഭാരതത്തിന്റെ മുന്‍ രാഷ്ട്രപതി ഡോ. കെ ആര്‍. നാരായണന്‍ കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു. തന്റെ ജന്മദേശമായ ഉഴവൂര്‍ നിന്ന് കാല്‍നടയായി സഞ്ചരിച്ചാണ് അദ്ദേഹം ഈ വിദ്യാലയത്തിലെത്തി അദ്ധ്യയനം നടത്തിയിരുന്നത്. ഉപരാഷ്ട്രപതിയായിരിക്കേ 1993 സെപ്റ്റംബര്‍ 4 – ന് തന്റെ മാതൃവിദ്യാലയം സന്ദര്‍ശിക്കുകയും സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 1997 സെപ്റ്റംബര്‍ 19 – ന് രാഷ്ട്രപതി എന്ന നിലയിലും ഡോ. കെ. ആര്‍. നാരായണന്‍ ഈ വിദ്യാലയം സന്ദര്‍ശിച്ചുവെന്നതും അഭിമാനകരമാണ്.
സാമൂഹിക – മതാത്മക – രാഷ്ട്രീയ രംഗത്തെ അനേകം പ്രഗത്ഭരെ ഈ വിദ്യാലയം വാര്‍ത്തെടുക്കുകയുണ്ടായി.
ബിഷപ്പുമാരായ ഡോ. ജോര്‍ജ്ജ് മാമലശ്ശേരി, ഡോ. ജോസഫ് മിറ്റത്താനി, ജവഹര്‍ലാല്‍ നെഹൃവിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഡോ. പി.ജെ.തോമസ്, അക്കൌണ്ടന്റ് ജനറലായിരുന്ന ശ്രീ. കെ. പി ജോസഫ്, കേരളത്തിലെ പ്രഥമ ഐ..ജി. യായിരുന്ന ശ്രീ. പോള്‍ മണ്ണാനിക്കാട്, രാഷ്ട്റീയ പ്രമുഖരായ ശ്രീ. കെ.എം. മാണി, ശ്രീ. ഒ ലൂക്കോസ്, ശ്രീ. പി. എം. മാത്യു തുടങ്ങിയവരെല്ലാം ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്. ഷെവ. വി. സി. ജോര്‍ജ്, ഡോ. കുര്യാസ് കുമ്പളക്കുഴി, ശ്രീ. കെ.സി ചാക്കോ തുടങ്ങിയവരും ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.
2008 ഒക്ടോബര്‍ 16 – ന് സ്കൂള്‍ കെട്ടിടം ഭാഗികമായി അഗ്നിക്കിരയായി.. എങ്കിലും മാനേജുമെന്റും നാട്ടുകാരും പൂര്‍വ്വവിദ്യാര്‍ത്ഥികളും ചേര്‍ന്ന് പുനര്‍നിര്‍മ്മിക്കുകയും 2009 ഫെബ്രുവരി 7 – ന് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പുകര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു.
സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി രാഷ്ട്രപതി ഡോ. കെ. ആര്‍. നാരായണന്‍ ഏര്‍പ്പെടുത്തിയ 24 സ്കോളര്‍ഷിപ്പുകളും അഭ്യുദയകാംക്ഷികള്‍ ഏര്‍പ്പെടുത്തിയ 44 സ്കോളര്‍ഷിപ്പുകളും വര്‍ഷം തോറും നല്‍കിവരുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം
കേരളസർക്കാരും വിദ്യാഭ്യാസവകുപ്പും സംയുക്തമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന " പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 2017 " കുറവിലങ്ങാട് സെന്റ്. മേരീസ് ബോയ്സ് ഹൈസ്‌ക്കൂളിലും ഉദ്‌ഘാടനം ചെയ്യപ്പെട്ടു. വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാകുക എന്ന ലക്‌ഷ്യം മുന്നിൽകണ്ടുകൊണ്ട് ഗ്രാമപഞ്ചായത്തിന്റെയും സ്‌കൂൾ പി.ടി.എ യുടെയും പർവ്വവിദ്യാർത്ഥികളുടെയും സഹകരണത്തോടെ സ്‌കൂൾ തലത്തിൽ മികച്ച പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
27-01-2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്‌കൂൾ അങ്കണത്തിൽ പൊതുയോഗം ചേർന്നു. സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. മിനിമോൾ കെ. വി. ഗവണ്മെന്റിന്റെ ലക്ഷ്യങ്ങളും നയങ്ങളും വിശദീകരിച്ചു. അസംബ്ലിയുടെ തുടക്കത്തിൽ അദ്ധ്യാപകരും കുട്ടികളും ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. സമ്മേളനത്തിൽ പി.ടി.എ. പ്രസിഡന്റ് അഡ്വ. കെ. രവികുമാർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സിബി മാണി പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അദ്ധ്യാപകരും വിദ്യാർത്ഥികളും പൂർവ്വവിദ്യാര്‍ത്ഥികളും മാതാപിതാക്കളും പ്രതിജ്ഞ ഏറ്റുചൊല്ലി. സ്‌കൂൾ പഞ്ചായത്ത് അധികാരികളും പൂർവ്വവിദ്യാർത്ഥികളും പി.ടി.എയും യോഗം ചേർന്ന് ഭാവിപരിപാടികൾ ചർച്ച ചെയ്തു. സ്‌കൂളും സ്‌കൂൾപരിസരവും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കേണ്ടതിന്റെ ആവശ്യകതയും നടപ്പിലാക്കേണ്ട അജണ്ടയും ചർച്ചയിൽ രൂപപ്പെടുത്തി. പി.ടി.എ. സെക്രട്ടറി ശ്രീ. സിബി സെബാസ്റ്റ്യൻ കൃതജ്ഞത രേഖപ്പെടുത്തി. രാവിലെ 9.30ന് അദ്ധ്യാപകരും പി.ടി.എ. അംഗങ്ങളും വിദ്യാർത്ഥികളും ചേർന്ന് സ്കൂൾ പരിസരത്ത് കാണപ്പെട്ട മിഠായി കടലാസുകൾ, പ്ലാസ്റ്റിക് കൂടുകൾ ,പ്ലാസ്റ്റിക് പേനകൾ , ഗ്ലാസുകൾ മുതലായവ ശേഖരിച്ച് വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ചു. സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാണെന്ന് അസംബ്ലിയിൽ പ്രഖ്യാപിച്ചു. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന വിഷയത്തെക്കുറിച്ച് ശ്രീ.സിബി മാണി അവബോധന പ്രസംഗം നടത്തി.
- സ്കൗട്ട് & ഗൈഡ്സ്
- റെഡ് ക്രോസ്
- ക്ലാസ് മാഗസിന്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- 'ക്ലബ്ബ്പ്രവര്‍ത്തനങ്ങള്‍.
- ഗണിത ക്ലബ്
- സയന്‍സ് ക്ലബ്
- ഐ റ്റി ക്ലബ്ബ്
- സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ഹെല്‍ത്ത് ക്ലബ്ബ്
- അഡാര്‍ട്ട് ക്ലബ്ബ് '
- കാര്‍ഷിക ക്ലബ്ബ് *
ചിത്രശാല
-
-
-
-
-
-
-
Best UP Teacher Award 2015-16 for Sheen Mathew
-
Best High School Teacher Award 2015-16 for Siby Sebastian
-
സ്പോര്‍ട്സ്
-
ക്രിസ്തുമസ് ആഘോഷം
മാനേജ് മെന്റ്
പാലാ കോര്‍പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സി പാലാ കോര്‍പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുറവിലങ്ങാട് സെന്റ്.മേരീസ് ഹയര്‍സെക്കന്ററി സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ് സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജര്‍ പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടും പ്രാദേശിക മാനേജര്‍ കുറവിലങ്ങാട് പള്ളി വികാരി റവ.ഡോ.ജോസഫ് തടത്തിലും പ്രിന്‍സിപ്പല്‍ എ.എം. ജോസ്കുട്ടിയും ഹെഡ് മിസ്ട്രസ് ശ്രീമതി മിനിമോള്‍ കെ. വി. യും ആണ്. കൂടാതെ സ്റ്റാഫ് സെക്രട്ടറി ശ്രീ റ്റോബിന്‍ കെ അലക്സിന്റെ നേതൃത്വത്തില്‍ അധ്യാപകര്‍ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് കാഴ്ചവെയ്ക്കുന്നത്. ഈ സ്കൂളില്‍ യു.പി.വിഭാഗത്തില്‍ 9 അദ്ധ്യാപകരും ഹൈസ്കൂള്‍ വിഭാഗത്തില്‍ 14 അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്. സ്കൂളിലെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിന് 4 അനദ്ധ്യാപരും ഇവിടെയുണ്ട്.സ്കൂളിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ശ്രീ.കെ രവികുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പി.ടി.എ സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ച വയ്ക്കുന്നത്.
പി.റ്റി.എ.
പ്രസിഡന്റ് -കെ. രവികുമാര്‍
വൈസ് പ്രസ്ഡന്റ് - ലവ് ലി ഷീന്‍
എം.പി.റ്റി.എ.
പ്രസിഡന്റ് -ഗ്രേസി ബെന്നി
നേട്ടങ്ങള്‍
2012-13 SSLC -100%
2013-14 SSLC -100%
2014-15 SSLC -100%
2015-16 SSLC -100%
2016-17 ഉപജില്ലാ സ്കൂള്‍ ശാസ്ത്രമേള
സയന്‍സ്-HS First Overall
ഐ.റ്റി. -UP First Overall
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍|പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
- കോട്ടയം നഗരത്തില്‍ നിന്നും 24കി.മി. അകലത്തില്‍
{{#multimaps: 9.7565332,76.5619871|width=99%|zoom=16}}