ജി യു പി എസ് തിരുവമ്പാടി
ജി യു പി എസ് തിരുവമ്പാടി | |
---|---|
വിലാസം | |
പഴവീട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
27-01-2017 | Johnkoshya |
................................
ചരിത്രം
തിരുവമ്പാടി ഗവ. സ്കൂൾ സ്ഥാപിക്കപ്പെട്ടത് എ.ഡി ആയിരത്തി തൊള്ളായിരത്തി ആരിൽ ആണ്.കൈതവന എൻ.എസ്.എസ് കരയോഗങ്ങളുടെ മേൽനോട്ടത്തിലും ഉടമസ്ഥതയിലും പ്രവർത്തിച്ചുവന്ന പഴവീട് ക്ഷേത്രത്തിന്റെ വക സ്ഥലത്താണ് സ്കൂൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.ക്ഷേത്ര ഭരണസമിതിയുടെ മാനേജ്മെന്റിന്റെ കീഴിൽ വെർണാക്കുലർ പ്രൈമറി സ്കൂളായാണ് പ്രവർത്തനം ആരംഭിച്ചത്. തിരുവിതാംകൂർ സംസ്ഥാനത്തിനുവേണ്ടി ദിവാൻ കൃഷ്ണൻ നായർ അവർകളുടെ പേർക്കാണ് ആധാരം രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൊല്ലവർഷം ൧൧൧൦ ആയപ്പോഴേക്കും സ്കൂളിൽ കുട്ടികളുടെ എണ്ണം വളരെ വർധിച്ചു.സ്ഥലസൗകര്യം കെട്ടിട പരിമിതി എന്നിവ പരിഹരിക്കുന്നതിനായി ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ പ്രധാന കെട്ടിടത്തിന് തെക്കുവശമുള്ള കെട്ടിടവും പത്തു സെന്റ് സ്ഥലവും കൊല്ലവർഷം ൧൧൧൧-മാൻഡ് ഇടവമാസം ൩൨-ആം തീയതി സർക്കാരിലേക്ക് തീറാധാരമെഴുതിക്കൊടുത്തു . തിരുവമ്പാടി കരിംകുറ്റിലായ ചെള്ളാട്ടുവീട്ടിൽ റിട്ടയേർഡ് ഇംഗ്ലീഷ് സ്കൂൾ അധ്യാപകൻ ആണ്ടിപ്പിള്ള , കൈതവന കണ്ണംകുളങ്ങര വീട്ടിൽ റിട്ടയേർഡ് മലയാളം അധ്യാപകൻ പരമേശ്വരൻപിള്ളയ് എന്നിവർ ദിവാൻ സചിവോത്തമൻ സർ സി.പി രാമസ്വാമി അയ്യർ അവർകൾ പേർക്കാണ് പ്രമാണം എഴുതിക്കൊടുത്തത്. വി.എം. സ്കൂൾ (വെർണാക്കുലർ മലയാളം) മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു. തുടർന്ന് സ്കൂളിലെ പൂർവ വിദ്യാർത്ഥിയും എൻ.എസ്.എസ്.എച് എസ് അധ്യാപകനുമായ എം. മാധവൻ സാറിന്റെ മംഗ്ലാവിൽ വക സ്ഥലം കൊടുത്തു ബാക്കി കെട്ടിടം ,കളിസ്ഥലം എന്നിവ നിലവിൽ വന്നു. ആലപ്പുഴ നഗരസഭാ ജനകീയാസൂത്രണ പദ്ധതിയിൽ പ്പെടുത്തി ലഭിച്ച ആഡിറ്റോറിയം ,ശ്രീ എസ്.രാമചന്ദ്രൻ പിള്ളൈ രാജ്യസഭാ അംഗമായിരുന്നപ്പോൾ ലഭിച്ച കെട്ടിടത്തിലെ കമ്പ്യൂട്ടർ ലാബ് എന്നിവ ഇപ്പോഴും മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു. ആലപ്പുഴ നഗരസഭയും എസ.എസ.എ യും അനുവദിച്ച 6 കംപ്യൂട്ടറുകളും 2 പ്രിന്ററുകളും ഉള്ള കമ്പ്യൂട്ടർ ലാബാണ് ഉള്ളത്. സ്കൂളിലെ അക്കാഡമിക പടനാനുബന്ധ പ്രവർത്തനങ്ങൾ കല-കായിക-ശാസ്ത്ര-ഗണിതശാസ്ത്ര -പ്രവൃത്തി പരിചയ -ഐ.ടി.മേഖലകളിലെ പങ്കാളിത്തം എന്നിവ ശ്രദ്ധേയമാണ്. 1997 മുതൽ പി.റ്റി.എ. യുടെ മേൽനോട്ടത്തിൽ മികച്ച പ്രീ-പ്രൈമറിയും സ്കൂളിന്റെ അനുബന്ധ ഘടകമായി പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- വാസുദേവ പിള്ള
- കേശവക്കുറുപ്പ്
- രാജമ്മ
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}