എണ്ണൽ സംഖ്യ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഗണിതശാസ്ത്രത്തില്‍, {1, 2, 3, ...} എന്ന ഗണത്തിലെയോ (ധന പൂര്‍ണ്ണസംഖ്യകള്‍) {0, 1, 2, 3, ...} എന്ന ഗണത്തിലെയോ (ഋണമല്ലാത്ത പൂര്‍ണ്ണസംഖ്യകള്‍) ഒരു അംഗത്തെ എണ്ണല്‍ സംഖ്യ എന്ന് വിളിക്കുന്നു (Natural number). നിസര്‍ഗ്ഗസംഖ്യ, പ്രാകൃത സംഖ്യ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. N അല്ലെങ്കില്‍ <math>\mathbb{N}</math> എന്ന അക്ഷരമാണ് എണ്ണല്‍ സംഖ്യകളുടെ ഗണാത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. എണ്ണല്‍ സംഖ്യകള്‍ക്ക് രണ്ട് പ്രധാന ഉപയോഗങ്ങളാണുള്ളത്. എണ്ണലിനായി അവ ഉപയോഗിക്കാം (ഉദാഹരണം:മേശയില്‍ 3 ആപ്പിളുകളുണ്ട്). ക്രമീകരണത്തിനും എണ്ണല്‍ സംഖ്യകള്‍ ഉപയോഗിക്കുന്നു (ഉദാഹരണം:ലോകത്തിലെ ഏറ്റവും വലിയ 3-ആമത്തെ രാജ്യമാണിത്).