ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
2024 -2027 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അഭിരുചി പരീക്ഷ 2024 ജൂൺ 15 ന് നടന്നു. 205വിദ്യാർഥിനികളാണ് അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്.195 വിദ്യാർഥിനികൾ അഭിരുചി പരീക്ഷയിൽ പങ്കെടുത്തു.180ലധികം കുട്ടികൾക്ക് 25% ത്തിലധികം സ്കോർ ലഭിച്ചു. കുട്ടികളുടെ സജീവ പങ്കാളിത്തം പരീക്ഷയ്ക്ക് ലഭിച്ചു.എട്ടാം ക്ലാസിലെ 8 ഡിവിഷനുകളിൽ നിന്നുമായി നിരവധി കുട്ടികളാണ് അപേക്ഷകൾ സമർപ്പിച്ചത്. പ്രത്യേകമായി തയ്യാറാക്കിയ അപേക്ഷാഫോം കുട്ടികൾക്ക് വിതരണം ചെയ്തു വിവരങ്ങൾ അധ്യാപകരുടെ സഹായത്തോടെ കൃത്യമാണ് എന്ന് ഉറപ്പുവരുത്തിയാണ് അപേക്ഷകൾ സ്വീകരിച്ചത്. ലിറ്റിൽ കൈറ്റ്സ് സീനിയേഴ്സ് അംഗങ്ങളുടെ സജീവമായ പിന്തുണയോടെയാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. അപേക്ഷ നൽകിയ കുട്ടികളെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷയ്ക്ക് ആവശ്യമായ വിഭവങ്ങൾ നൽകി പരിശീലനം നടത്തി. മുൻ പരീക്ഷകളിൽ ചോദിച്ച ചോദ്യങ്ങൾ, എട്ടാം ക്ലാസിലെ പ്രധാന ICT പാഠങ്ങൾ , ജനറൽ അവയർനസ് ലഭിക്കുന്ന ചോദ്യങ്ങൾ എന്നിവ ഗ്രൂപ്പുകളിലൂടെ കുട്ടികൾക്കായി നൽകി. പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് മുതിർന്ന ലിക്വിഡ് സംഘങ്ങളെയും ലക്ഷ്മി കൈ മാസ്റ്റേഴ്സ് ക്ലാസ് അധ്യാപകർ എന്നിവരെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തി . മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുന്നതിനായി ഒരു ക്ലാസുകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ വിവിധ ഡോക്കുമെന്റുകൾ പ്രദർശിപ്പിച്ചു .

ബാച്ച് 1
| 34024-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34024 |
| യൂണിറ്റ് നമ്പർ | LK/34024/2018 |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ലീഡർ | ആഷ്മി ടി എ |
| ഡെപ്യൂട്ടി ലീഡർ | അശ്വിനി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | കൈറ്റ് മാസ്റ്റർ ആരിഫ് വി. എ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കൈറ്റ് മിസ്ട്രസ് പ്രിയാ മൈക്കിൾ |
| അവസാനം തിരുത്തിയത് | |
| 02-12-2025 | 34024alappuzha |
-ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 2024 -2027 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആദ്യം ലിസ്റ്റിൽ വന്ന കുട്ടികളിൽ നിന്നും അനുമതിപത്രം നൽകിയ കുട്ടികൾ ഉപയോഗിച്ചാണ് ഒന്നാമത്തെ ബാച്ച് രൂപീകരിച്ചിരിക്കുന്നത്
അംഗങ്ങൾ
| SN | Name | Ad No | Class | Div | DOB | Contact No |
| 1 | AARABHI SUMESH | 16956 | 8 | A | 13-11-2010 | 9188559909 |
| 2 | ABHIRAMI.M.A | 16974 | 8 | B | 16-03-2012 | 8714540709 |
| 3 | AJANYA RAJESH | 17299 | 8 | E | 27-01-2011 | 9995329232 |
| 4 | ALAKANANDA K R | 18031 | 8 | F | 08-02-2012 | |
| 5 | ANAMIKA P | 18215 | 8 | H | 05-01-2012 | 9288408020 |
| 6 | ANANYA P S | 16947 | 8 | E | 20-04-2011 | 9645989398 |
| 7 | ANANYA.D.S | 16988 | 8 | D | 17-02-2011 | 9562412362 |
| 8 | ANJANA JAYAN | 17018 | 8 | H | 19-01-2012 | 9447472279 |
| 9 | ANULEKSHMI P | 18148 | 8 | F | 02-10-2010 | |
| 10 | ANUSREE K A | 17329 | 8 | A | 12-01-2011 | 9747982180 |
| 11 | ANUSREE VINOD | 17373 | 8 | E | 06-03-2011 | 9744868482 |
| 12 | ANVITHA KRISHNA S | 18058 | 8 | F | 04-11-2011 | |
| 13 | ARDRA SUDHI | 17466 | 8 | C | 20-06-2011 | 9961557856 |
| 14 | ARUNDHATHI VINUKUMAR | 17021 | 8 | D | 06-03-2012 | 7293842717 |
| 15 | ASHMI T A | 16954 | 8 | B | 06-09-2011 | 9349813898 |
| 16 | ASWINI S RAJ | 16958 | 8 | B | 02-08-2011 | 7293859776 |
| 17 | AVANI S | 18054 | 8 | F | 27-10-2011 | 9747544439 |
| 18 | BHADRA M ANIL | 17411 | 8 | B | 23-12-2011 | 9288120297 |
| 19 | DEVANANDA B | 16943 | 8 | B | 18-10-2010 | 9645572971 |
| 20 | DEVANANDA S | 18101 | 8 | H | 11-06-2011 | 9446329898 |
| 21 | DHANALAKSHMI P V | 18268 | 8 | 8A | 29-09-2010 | 9745080716 |
| 22 | DIVYASREE E V | 16968 | 8 | D | 20-12-2010 | 9745329012 |
| 23 | DIYAMARIYA T S | 17008 | 8 | E | 02-09-2011 | 9562701044 |
| 24 | GAYATHRI KRISHNAN | 18013 | 8 | F | 16-09-2011 | |
| 25 | GOWRY NANDANA V S | 18078 | 8 | G | 14-07-2011 | |
| 26 | KRISHNAPRIYA S | 16976 | 8 | D | 18-01-2012 | 8086727180 |
| 27 | LEKSHMIPRIYA K V | 17524 | 8 | D | 07-10-2010 | 9895273365 |
| 28 | NIRANJANA S | 18028 | 8 | F | 05-04-2011 | |
| 29 | NIVEDYA A | 18116 | 8 | F | 30-11-2011 | |
| 30 | P SREENAYANA | 17046 | 8 | C | 30-05-2011 | 9497223342 |
| 31 | R PAVITHRA RAJESH | 17982 | 8 | F | 27-09-2010 | 9605367601 |
| 32 | SANTHINI.S.BANERJI | 17558 | 8 | C | 29-10-2010 | 9288066035 |
| 33 | SAYUJYA P | 17142 | 8 | D | 22-06-2011 | 9288172787 |
| 34 | SIVANANDA S | 18102 | 8 | G | 05-10-2011 | 9656606937 |
| 35 | SREELEKSHMI S | 17652 | 8 | B | 06-10-2011 | 6282984839 |
| 36 | SREENANDA BHAKTHAN | 17045 | 8 | C | 14-06-2011 | 8157887296 |
| 37 | SREEPARVATHY B | 17933 | 8 | D | 19-06-2011 | 9288036189 |
| 38 | THEERDHA S | 17609 | 8 | C | 12-08-2011 | 9544721474 |
| 39 | VAIGA B S | 16944 | 8 | F | 24-06-2010 | 8137944197 |
| 40 | VAIGA DEEPU | 18188 | 8 | G | 08-11-2011 | 9995479442 |
| 41 | VAIGA S | 17596 | 8 | B | 05-08-2011 | 9847427717 |
ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ & മിസ്ട്രസ്
ലിറ്റിൽ കൈറ്റ്സ് ലീഡർ , ഉപലീഡർ
| ലിറ്റിൽ കൈറ്റ്സ് ലീഡർ | ലിറ്റിൽ കൈറ്റ്സ് ഉപലീഡർ |
ക്ലാസ്സുകൾ ഇതുവരെ
| 1 | ഹൈടെക് ഉപകരണ സജ്ജീകരണം | Batch 1 : 06-08-2024 | 42 | 0 |
| 2 | ഗ്രാഫിക് ഡിസൈനിങ് - 1 | Batch 1 : 27-08-2024 | 42 | 0 |
| 3 | ഗ്രാഫിക് ഡിസൈനിങ് - 2 | Batch 1 : 24-09-2024 | 42 | 0 |
| 4 | അനിമേഷൻ - 1 | Batch 1 : 01-10-2024 | 42 | 0 |
| 5 | അനിമേഷൻ - 2 | Batch 1 : 02-10-2024 | 42 | 0 |
| 6 | മലയാളം കമ്പ്യൂട്ടിങ് - 1 | Batch 1 : 22-10-2024 | 42 | 0 |
| 7 | മലയാളം കമ്പ്യൂട്ടിങ് - 2 | Batch 1 : 29-10-2024 | 41 | 0 |
| 8 | മലയാളം കമ്പ്യൂട്ടിങ് - 3 | Batch 1 : 05-11-2024 | 41 | 0 |
| 9 | മീഡിയ & ഡോക്യുമെന്റേഷൻ - 1 | Batch 1 : 14-12-2024 | 42 | 0 |
| 10 | മീഡിയ & ഡോക്യുമെന്റേഷൻ - 2 | Batch 1 : 14-12-2024 | 42 | 0 |
| 11 | മീഡിയ & ഡോക്യുമെന്റേഷൻ - 3 | Batch 1 : 14-12-2024 | 42 | 0 |
| 12 | മീഡിയ & ഡോക്യുമെന്റേഷൻ - 4 | Batch 1 : 14-12-2024 | 42 | 0 |
| 13 | മീഡിയ & ഡോക്യുമെന്റേഷൻ - 5 | Batch 1 : 14-12-2024 | 42 | 0 |
| 14 | ബ്ലോക്ക് പ്രോഗ്രാമിങ് - 1 | Batch 1 : 07-01-2025 | 42 | 0 |
| 15 | ബ്ലോക്ക് പ്രോഗ്രാമിങ് - 2 | Batch 1 : 14-01-2025 | 42 | 0 |
| 16 | അനിമേഷൻ - 1 | Batch 1 : 19-06-2025 | 40 | 1 |
| 17 | അനിമേഷൻ - 2 | Batch 1 : 26-06-2025 | 40 | 1 |
| 18 | മൊബൈൽ ആപ്പ് നിർമ്മാണം - 1 | Batch 1 : 10-07-2025 | 42 | 0 |
| 19 | മൊബൈൽ ആപ്പ് നിർമ്മാണം - 2 | Batch 1 : 25-07-2025 | 41 | 1 |
| 20 | നിർമ്മിതബുദ്ധി - 1 | Batch 1 : 11-08-2025 | 41 | 1 |
| 21 | നിർമ്മിതബുദ്ധി - 2 | Batch 1 : 12-08-2025 | 42 | 0 |
| 22 | നിർമ്മിതബുദ്ധി - 3 | Batch 1 : 11-09-2025 | 42 | 0 |
| 23 | ഇലക്ട്രോണിക്സ് | Batch 1 : 09-10-2025 | 42 | 0 |
| 24 | റോബോട്ടിക്സ് - 1 | Batch 1 : 16-10-2025 | 39 | 3 |
| 25 | റോബോട്ടിക്സ് - 2 | Batch 1 : 23-10-2025 | 42 | 0 |
| 26 | റോബോട്ടിക്സ് - 3 | Batch 1 : 30-10-2025 | 41 | 1 |
| 27 | റോബോട്ടിക്സ് - 4 | Batch 1 : 06-11-2025 | 41 | 1 |
| 28 | റോബോട്ടിക്സ് - 5 | Batch 1 : 13-11-2025 | 41 | 1 |
| 29 | റോബോട്ടിക്സ് - 6 | Batch 1 : 20-11-2025 | 41 | 1 |
| 30 | Preliminary Camp | Batch 1 : 12-08-2024 | 42 | 0 |
ബാച്ച് 2
| 34024-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34024 |
| യൂണിറ്റ് നമ്പർ | LK/34024/2018 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ലീഡർ | ഫിദ ഫാത്തിമ |
| ഡെപ്യൂട്ടി ലീഡർ | ആന്മരിയ സേവിയർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | കൈറ്റ് മിസ്ട്രസ് ലക്ഷമി യു |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കൈറ്റ് മിസ്ട്രസ് രജനി മൈക്കിൾ |
| അവസാനം തിരുത്തിയത് | |
| 02-12-2025 | 34024alappuzha |
ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 2024-27 ലിറ്റൽ കൈറ്റസ് ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആദ്യം ലിസ്റ്റിൽ വന്ന കുട്ടികളിൽ നിന്നും അനുമതിപത്രം നൽകിയ കുട്ടികൾ ഉപയോഗിച്ചാണ് ഒന്നാമത്തെ ബാച്ച് രൂപീകരിച്ചിരിക്കുന്നത്
അംഗങ്ങൾ
| SN | Name | Ad No | Class | Div | DOB | Contact No |
| 1 | AAFRIN ROSE SOJO | 16960 | 8 | B | 10-09-2011 | 6238535305 |
| 2 | ANAHA ANIL | 16991 | 8 | D | 10-04-2011 | 9645219677 |
| 3 | ANAMIKA BINEESH | 18246 | 8 | F | 17-06-2011 | |
| 4 | ANANDHALAKSHMI C J | 17184 | 8 | C | 16-07-2011 | 9746237645 |
| 5 | ANANYA S | 17325 | 8 | D | 23-11-2011 | 9037801167 |
| 6 | ANN MARIA REJI | 17961 | 8 | H | 03-11-2011 | 9400565644 |
| 7 | ANN MARIA XAVIER | 18120 | 8 | G | 23-08-2011 | 9895952160 |
| 8 | ANUSREE ANISH | 17947 | 8 | F | 11-04-2011 | 9645879516 |
| 9 | ARADHYA MITH ARJUN | 17143 | 8 | D | 12-08-2011 | 7994395530 |
| 10 | ARUNIMA MANOJ | 18082 | 8 | G | 04-09-2010 | 9656564901 |
| 11 | ASHLA DAS | 18161 | 8 | H | 21-06-2012 | |
| 12 | ASWATHY C S | 18205 | 8 | H | 20-04-2011 | 9447117647 |
| 13 | AVANI AJAYAN | 18002 | 8 | F | 22-12-2011 | 9142063340 |
| 14 | AYANA P J | 18206 | 8 | H | 21-06-2011 | |
| 15 | DIYA ROY | 16896 | 8 | D | 05-08-2011 | 9562320976 |
| 16 | DRISHYA SATHESH | 18190 | 8 | H | 06-12-2011 | 9446118287 |
| 17 | FAZILA K J | 17049 | 8 | A | 03-08-2011 | 8590357020 |
| 18 | FIDA FATHIMA K N | 18203 | 8 | H | 07-10-2011 | 9446122847 |
| 19 | GOWRINANDANA B | 18227 | 8 | H | 13-06-2011 | |
| 20 | JYOTHIRMAYI G R | 18020 | 8 | G | 03-12-2010 | |
| 21 | KRISHNAPRIYA TS | 16932 | 8 | D | 30-11-2011 | 9947536265 |
| 22 | KRISHNATHEERTHA S AJIL | 17480 | 8 | D | 25-04-2011 | 9249260078 |
| 23 | LEKSHMIPRIYA P | 18181 | 8 | D | 21-09-2011 | 8547364629 |
| 24 | MAYUKHA SREEKUMAR | 17327 | 8 | D | 10-05-2011 | 9142335696 |
| 25 | MONISHA B | 16999 | 8 | A | 16-06-2011 | 8848689676 |
| 26 | NAVITHA A N | 17981 | 8 | F | 19-04-2011 | 8590390176 |
| 27 | NEEHARIKA S PADMAM | 16966 | 8 | A | 30-06-2011 | 9961588460 |
| 28 | PARVATHY SURESH | 17175 | 8 | B | 16-05-2011 | 9947292547 |
| 29 | RAJALEKSHMI K V | 18099 | 8 | G | 26-05-2011 | |
| 30 | ROSE MARIA SHIJU | 18197 | 8 | B | 23-08-2011 | 9447909371 |
| 31 | SADHIKA P | 18119 | 8 | G | 18-06-2011 | |
| 32 | SIVANI SHANOJ | 16996 | 8 | D | 16-06-2011 | 9633884308 |
| 33 | SONA K S | 17154 | 8 | E | 11-02-2012 | 7034089420 |
| 34 | SREE NANDA N P | 18242 | 8 | F | 24-08-2011 | |
| 35 | SREE SUBHIKSHA S | 17108 | 8 | D | 20-09-2011 | 9633484194 |
| 36 | SREENANDANA D | 16955 | 8 | C | 24-06-2011 | 9961352003 |
| 37 | SREYA SAI | 17330 | 8 | D | 16-04-2011 | 8281390557 |
| 38 | THASNEEM K J | 17146 | 8 | C | 03-10-2011 | 9846272428 |
| 39 | VAIGA MANEESH | 18223 | 8 | H | 06-03-2011 | 9288953325 |
ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ & മിസ്ട്രസ്
ലിറ്റിൽ കൈറ്റ്സ് ലീഡർ , ഉപലീഡർ
| ലിറ്റിൽ കൈറ്റ്സ് ലീഡർ | ലിറ്റിൽ കൈറ്റ്സ് ഉപ ലീഡർ |
ക്ലാസ്സുകൾ ഇതുവരെ
| 1 | ഹൈടെക് ഉപകരണ സജ്ജീകരണം | Batch 2 : 07-08-2024 | 39 | 0 |
| 2 | ഗ്രാഫിക് ഡിസൈനിങ് - 1 | Batch 2 : 21-08-2024 | 39 | 0 |
| 3 | ഗ്രാഫിക് ഡിസൈനിങ് - 2 | Batch 2 : 25-09-2024 | 39 | 0 |
| 4 | അനിമേഷൻ - 1 | Batch 2 : 02-10-2024 | 39 | 0 |
| 5 | അനിമേഷൻ - 2 | Batch 2 : 09-10-2024 | 39 | 0 |
| 6 | മലയാളം കമ്പ്യൂട്ടിങ് - 1 | Batch 2 : 23-10-2024 | 39 | 0 |
| 7 | മലയാളം കമ്പ്യൂട്ടിങ് - 2 | Batch 2 : 30-10-2024 | 39 | 0 |
| 8 | മലയാളം കമ്പ്യൂട്ടിങ് - 3 | Batch 2 : 06-11-2024 | 39 | 0 |
| 9 | മീഡിയ & ഡോക്യുമെന്റേഷൻ - 1 | Batch 2 : 04-01-2025 | 39 | 0 |
| 10 | മീഡിയ & ഡോക്യുമെന്റേഷൻ - 2 | Batch 2 : 05-01-2025 | 39 | 0 |
| 11 | മീഡിയ & ഡോക്യുമെന്റേഷൻ - 3 | Batch 2 : 05-01-2025 | 39 | 0 |
| 12 | മീഡിയ & ഡോക്യുമെന്റേഷൻ - 4 | Batch 2 : 05-01-2025 | 39 | 0 |
| 13 | മീഡിയ & ഡോക്യുമെന്റേഷൻ - 5 | Batch 2 : 05-01-2025 | 39 | 0 |
| 14 | ബ്ലോക്ക് പ്രോഗ്രാമിങ് - 1 | Batch 2 : 08-01-2025 | 39 | 0 |
| 15 | ബ്ലോക്ക് പ്രോഗ്രാമിങ് - 2 | Batch 2 : 15-01-2025 | 39 | 0 |
| 16 | അനിമേഷൻ - 1 | Batch 2 : 20-06-2025 | 38 | 1 |
| 17 | അനിമേഷൻ - 2 | Batch 2 : 30-06-2025 | 38 | 1 |
| 18 | മൊബൈൽ ആപ്പ് നിർമ്മാണം - 1 | Batch 2 : 14-07-2025 | 39 | 0 |
| 19 | മൊബൈൽ ആപ്പ് നിർമ്മാണം - 2 | Batch 2 : 26-07-2025 | 39 | 0 |
| 20 | നിർമ്മിതബുദ്ധി - 1 | Batch 2 : 13-08-2025 | 39 | 0 |
| 21 | നിർമ്മിതബുദ്ധി - 2 | Batch 2 : 14-08-2025 | 39 | 0 |
| 22 | നിർമ്മിതബുദ്ധി - 3 | Batch 2 : 12-09-2025 | 39 | 0 |
| 23 | ഇലക്ട്രോണിക്സ് | Batch 2 : 10-10-2025 | 39 | 0 |
| 24 | റോബോട്ടിക്സ് - 1 | Batch 2 : 17-10-2025 | 39 | 0 |
| 25 | റോബോട്ടിക്സ് - 2 | Batch 2 : 24-10-2025 | 39 | 0 |
| 26 | റോബോട്ടിക്സ് - 3 | Batch 2 : 31-10-2025 | 39 | 0 |
| 27 | റോബോട്ടിക്സ് - 4 | Batch 2 : 07-11-2025 | 39 | 0 |
| 28 | റോബോട്ടിക്സ് - 5 | Batch 2 : 14-11-2025 | 39 | 0 |
| 29 | റോബോട്ടിക്സ് - 6 | Batch 2 : 21-11-2025 | 39 | 0 |
| 30 | Preliminary Camp | Batch 2 : 29-08-2024 | 39 | 0 |
പ്രവർത്തനങ്ങൾ
പ്രവേശന പരീക്ഷ
ജൂൺ പതിനഞ്ചാം തീയതി മുതിർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നന്ദന , നൂറാമറിയം, നെമാ ഡോയിഡ് ,ഗായത്രി ലക്ഷ്മി, അനഘ പ്രശാന്ത്, പാർവതി, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ആരിഫ് വി.എ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ പ്രിയാ മൈക്കിൾ , ലക്ഷ്മി യു , രജനി മൈക്കിൾ എന്നിവരുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 20ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ ഗേറ്റ് സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് മൂന്നുമണിയോടെ അവസാനിച്ചു.
രക്ഷകർതൃ സംഗമം
2024-2027 ലിറ്റിൽ കൈറ്റ് യൂണിറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾക്കായി ആദ്യയോഗം സംഘടിപ്പിച്ചു. രക്ഷിതാക്കളുടെ സജീവ സഹകരണം കൊണ്ട് യോഗം ശ്രദ്ധേയമായി. ലിറ്റിൽസ് പ്രവർത്തനങ്ങൾ കുട്ടികളുടെ വ്യക്തിപ്രഭാവവും ആധുനിക സാങ്കേതികവിദ്യയുടെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിനും സഹായകരമാണ് രക്ഷിതാക്കൾ തിരിച്ചറിഞ്ഞു. മുൻ വർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ രക്ഷിതാക്കൾക്കായി അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിലൂടെ കുട്ടികൾ പരിചയപ്പെടുന്ന വിവിധ മേഖലകൾ ഏതെല്ലാം വിശദമായി അവതരിപ്പിച്ചു. റോബോട്ടിക്സിലൂടെ പുതിയ സാധ്യതകളാണ് കുട്ടികൾക്ക് മുന്നിൽ തുറന്നടുന്നത് എന്ന് ലിറ്റിൽ കൈറ്റ് മിസ്ട്രസ് പ്രിയ മൈക്കിൾ അറിയിച്ചു ലിറ്റിൽ കൈറ്റ് മിസ്ട്രസ് ലക്ഷ്മി യു ചടങ്ങിനു നന്ദി പ്രകാശിപ്പിച്ചു.
പ്രിലിമിനറി ക്യാമ്പ്
2024 -2027 വർഷത്തെ ക്യാമ്പ് ഓഗസ്റ്റ് മാസം 12, 29 തീയതികളിലായി നടത്തി. രണ്ട് ബാച്ചുകൾ ഉള്ളതിനാൽ ഒന്നാമത്തെ ബാച്ചിന്റെ ക്യാമ്പ് ഓഗസ്റ്റ് മാസം 12ആം തീയതിയും രണ്ടാമത്തെ ബാച്ചിന്റെ ക്യാമ്പ് ഓഗസ്റ്റ് മാസം 29 ആം തീയതിയും നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീ ബിന്ദു എസ് രണ്ട് ക്യാമ്പുകളും ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പിൽ കൈറ്റിൽ നിന്നും മാസ്റ്റർ ട്രെയിനർ സജിത്ത് ക്ലാസുകൾ നയിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് . ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്.
ഉദ്ദേശ്യങ്ങൾ
പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുക, ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്‌റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു.
ഗ്രൂപ്പിങ് പ്രോഗ്രാം
സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് വിദ്യാർത്ഥികളെ എഐ, റോബോട്ടിക്സ്, ഇ-കൊമേഴ്സ്, ജിപിഎസ്, വിആർ എന്നീ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ സെഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി, അധ്യാപകൻ ഇത് സ്‌കോർ ഷീറ്റിൽ രേഖപ്പെടുത്തി.
കിസ്സ്
മാറിയ ലോകത്തും മാറിയ സ്‌കൂളുകളിലും സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉൾക്കൊള്ളിച്ചുള്ള വീഡിയോ പ്രദർശനം നടത്തി. ദൈനംദിന ജീവിതത്തിൽ വിവരവിനിമയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾ ഗ്രൂപ്പ് തലത്തിൽ ചർച്ച ചെയ്തു. കിസ്സ് വഴി ലിറ്റിൽ കൈറ്റ്‌സ് പദ്ധതിയെ പരിചയപ്പെടുത്തി.
ഗെയിം നിർമ്മാണം
ലിറ്റിൽ കൈറ്റ്‌സ് റോളുകൾ മനസ്സിലാക്കുന്നതിനുള്ള പ്രസന്റേഷനും ചർച്ചയും നടന്നു. ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളിൽ കോഡിങ് അഭിരുചി വളർത്തുന്നതിന് സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മാണം നടത്തി.
അനിമേഷൻ
അനിമേഷൻ സങ്കേതങ്ങൾ പഠിക്കുന്നതിന് ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മാണ മത്സരം നടത്തി.
റോബോട്ടിക്സ്
ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖലയെ പരിചയപ്പെടുത്തി. ആർഡുയിനോ ബ്ലോക്കിലി ഉപയോഗിച്ച് തീറ്റ കാണുമ്പോൾ കോഴിയുടെ ചലനം കാണിക്കുന്ന പ്രവർത്തനം നടത്തി. സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു.
രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം
രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ പ്രാധാന്യം, പദ്ധതിയുടെ പ്രവർത്തന രീതി, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവ വിശദീകരിച്ചു. കുട്ടികൾ തയ്യാറാക്കിയ അനിമേഷനും റോബോട്ടിക്സ് ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു.
ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾ മാറുന്ന സാങ്കേതികവിദ്യയുമായി എളുപ്പത്തിൽ ഇടപഴകാൻ പഠിക്കുമെന്നും, ഇവിടെ പഠിക്കുന്ന അടിസ്ഥാന കാര്യങ്ങൾ അവരുടെ ജീവിതത്തിൽ ഉപകാരപ്പെടുമെന്നും പ്രതീക്ഷിച്ചുകൊണ്ട് ക്യാമ്പ് വൈകുന്നേരം 5 മണിക്ക് അവസാനിച്ചു.
കെഎസ്ആർടിസി കൺസഷൻ ഹെൽപ്പ് ഡെസ്ക്
അധ്യായനവർഷം ആരംഭത്തിൽ തന്നെ ലിറ്റിൽ കൈറ്റ്സ് എടുത്ത സാമൂഹിക പ്രവർത്തനമായിരുന്നു കെഎസ്ആർടിസി കൺസഷനുമായി ബന്ധപ്പെട്ട ഹെൽപ്പ് ഡെസ്ക്. ഈ വർഷം മുതൽ കെഎസ്ആർടിസി കൺസഷൻ ലഭിക്കുന്നതിനുവേണ്ടി കുട്ടികൾ ഓൺലൈനായി അപേക്ഷിക്കുകയും ഡോക്കുമെന്റുകൾ അപ്‌ലോഡ് ചെയ്യുകയും പെയ്മെൻറ് നടത്തുകയും ചെയ്യേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ഇതിന് കഴിയാത്ത നിരവധി കുട്ടികൾ ഉണ്ട് എന്ന് ശ്രദ്ധയിൽപ്പെടുകയും ഇതിന് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്കിലൂടെ കുട്ടികൾക്ക് ആവശ്യമായ സഹായം നൽകണമെന്ന് ഹെഡ്മിസ്ട്രസും പി ടി എ അംഗങ്ങളും ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് സ്കൂളിലെ കുട്ടികൾക്കും മറ്റു കുട്ടികൾക്കും ലഭ്യമാവുന്ന തരത്തിൽ ഹെൽപ്പ് ഡെസ്ക്കുകൾ സജ്ജീകരിക്കുകയും നിരവധി കുട്ടികൾ ഈ അവസരം പ്രയോജനപ്പെടുത്തി. ഒരാഴ്ച കാലത്തോളം വൈകുന്നേരം സമയങ്ങളിൽ നാല് വീതമുള്ള ഗ്രൂപ്പുകളായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരിക്കുകയും അവരുടെ നേതൃത്വത്തിൽ ഏൽപ്പി ഡിസ്ക് പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത് സിയാ ബോബി ടി ജോ, അനഘ പ്രശാന്ത്, നെമാ ഡോയിഡ് , നന്ദന എന്നിവർ നേതൃത്വം നൽകി.മറ്റു സ്കൂളുകളിലെ കുട്ടികളും ഈ അവസരം പ്രയോജനപ്പെടുത്തി .കെഎസ്ആർടിസി കൺസിഷൻ അതിൻറെ കാലാവധി കഴിയുന്ന മുറുക്ക് വീണ്ടും അത് റിന്യൂവൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. റിനുവൽ ചെയ്യുന്ന പ്രവർത്തനങ്ങളും ഹെൽപ്പ് ഡെസ്റ്റിലൂടെ തുടർച്ചയായി നൽകി വരുന്നു.
അത്ഭുതങ്ങളുമായി റോബോട്ടിക് ഫെസ്റ്റ്
പൊതു വിദ്യാഭ്യാസ വ കുപ്പിന്റെ ഐടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്സ്, വിദ്യാലയങ്ങളിൽ വിതരണം ചെയ്ത റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ച് നിർമ്മിച്ച അത്ഭു തങ്ങളുമായി റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് ഗവൺമെൻറ് ടൗൺ എൽപി സ്കൂളിൽ ഫെസ്റ്റ് ഒരുക്കിയത്.വിദ്യാർത്ഥികളിൽ ഈ രംഗത്തേക്ക് കൂടുതൽ താല്പര്യം ജനിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ യാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഓ ട്ടോമാറ്റിക് തൊട്ടിൽ, വീട്ടിലെത്തുന്നവരെ തിരിച്ചറിഞ്ഞ് വാതിൽ തുറക്കുന്ന സംവിധാനം, ശബ്ദ നി യന്ത്രിത ലൈറ്റുകൾ, പുഞ്ചിരിയിൽ തുറക്കുന്ന ഗേറ്റ് തുടങ്ങി അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരവധി സ്റ്റാളുകൾ മേളയിൽ ഉ ണ്ടായിരുന്നു. കുട്ടികളുടെ കഴിവും താൽപ്പര്യവും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികൾക്ക് വലി യ സ്വീകാര്യതയാണ് ലഭിക്കുന്നത്. ലിറ്റിൽ കൈറ്റ് മാസ്റ്റർ ആരിഫ് വി.എ,മിസ്ട്രസ്മാരായ പ്രിയാ മൈ ക്കിൾ, ലക്ഷ്മി യു, രജനി മൈക്കിൾ, ലിറ്റിൽ കൈറ്റ് അംഗങ്ങളായ നൂറാമറിയം, ഭുവനേശ്വരി, ലക്ഷ്മി കെ.എസ്, ലക്ഷ്മി കല്യാണി, ഹരി നന്ദ, ശിവാനി, ശിവാനി ബി, അപർണ എന്നിവർ മേളയുടെ വിജയത്തിനായി പ്രവർത്തിച്ചു.
മീഡിയ സെന്റർ -പ്രവർത്തനങ്ങൾ ഇനി പൊതുജനങ്ങളിലേക്ക്
ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്, സ്കൂളിൽ നട ക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റുകളും വീഡിയോകളും തയ്യാറാക്കി പൊതുജനങ്ങളിലേക്ക് എത്തി ക്കുന്നതിനുള്ള മീഡിയ സെന്ററിനു രൂപം നൽകി. വിദ്യാർത്ഥികളുടെ കമ്പ്യൂട്ടർ പരിജ്ഞാനം മെച്ചപ്പെടുത്തുന്നതിനും, വിവരസാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി സ്കൂൾ പ്രവർത്തനങ്ങൾ കൂടുതൽ പേരിലേക്ക് എത്തി ക്കുന്നതിനും ഇത് സഹായിക്കും. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കുന്ന ഡോക്യുമെന്ററികളും വീഡിയോകളും സ്കൂളിന്റെ വെബ്സൈറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകും. ഇത് സ്കൂളിന്റെ പ്രാത്ഥിച്ചായാ വർദ്ധിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
ക്യാമറ വിദഗ്ധ പരിശീലനം
ലിറ്റിൽ കൈറ്റ്സ് മീഡിയ പരിശീലനത്തിൻ്റെ ഭാഗമായി ഡി.എസ്.എൽ.ആർ. ക്യാമറയിൽ വിദഗ്ധ പരിശീലനം നടത്തി. ചേർത്തല ടെലിവിഷൻ ചാനലിൽ വീഡിയോഗ്രാഫി ചെയ്യുന്ന പ്രകാശൻ ആണ് പ്രസ്തുത ക്ലാസ് നയിച്ചത്. ഡി.എസ്.എൽ.ആർ. ക്യാമറയുടെ പ്രവർത്തനവും വിവിധ സാങ്കേതിക വശങ്ങളും അദ്ദേഹം വിശദീകരിച്ചു.
ക്യാമറയുടെ ലെൻസുകൾ, ഷട്ടർ സ്പീഡ്, അപ്പർച്ചർ, ഐ.എസ്.ഒ. തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ മുതൽ വീഡിയോ റെക്കോർഡിംഗിൻ്റെ നൂതന സാങ്കേതിക വിദ്യകൾ വരെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. വിവിധതരം ലെൻസുകൾ ഉപയോഗിച്ചുള്ള ഷൂട്ടിംഗ്, ലൈറ്റിംഗ് ടെക്നിക്കുകൾ, ഫ്രെയിമിംഗ്, കമ്പോസിഷൻ എന്നിവയെക്കുറിച്ചും വിശദമായ പരിശീലനം നൽകി. കൂടാതെ, വീഡിയോ എഡിറ്റിംഗിൻ്റെ പ്രാഥമിക പാഠങ്ങളും വിദ്യാർത്ഥികൾക്ക് പകർന്നു നൽകി.
ഇത്തരം പരിശീലന പരിപാടികൾ കുട്ടികൾക്ക് നൂതന സാങ്കേതികവിദ്യകളിൽ കൂടുതൽ അറിവ് നേടാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും സഹായിക്കുമെന്ന് പരിശീലകൻ അഭിപ്രായപ്പെട്ടു.
സ്കൂൾ കലോത്സവം തൽസമയ വിവരങ്ങൾ
"ഹർഷം 2025" എന്ന പേരിൽ ചേർത്തല ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കലോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിൻ്റെ തത്സമയ വെബ്സൈറ്റ് ശ്രദ്ധേയമായി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും തത്സമയം മത്സരഫലങ്ങൾ അറിയാൻ സാധിക്കുന്ന തരത്തിലാണ് വെബ്സൈറ്റ് തയ്യാറാക്കിയിരുന്നത്.
മത്സരഫലങ്ങൾ തൽസമയം ശേഖരിച്ച് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും ഫലങ്ങൾ ക്രോഡീകരിക്കുകയും ചെയ്തു. ഓരോ മത്സരത്തിൻ്റെയും ഫലങ്ങൾ അപ്പപ്പോൾ തന്നെ വെബ്സൈറ്റിൽ ലഭ്യമാക്കി. കൂടാതെ, ഓരോ ഇനത്തിന്റെയും വിശദമായ വിവരങ്ങളും വെബ്‌സൈറ്റിൽ നൽകി.
വെബ്‌സൈറ്റിൽ ഓരോ മത്സരത്തിന്റെയും നിലവിലെ പോയിൻ്റ് നിലയും തത്സമയം അപ്‌ഡേറ്റ് ചെയ്തു. ഇത് കാണികൾക്ക് മത്സരത്തിൻ്റെ ആവേശം നിലനിർത്താൻ സഹായകമായി. കൂടാതെ, കലോത്സവത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തു. തത്സമയ വെബ്‌സൈറ്റ് കലോത്സവത്തിന് കൂടുതൽ ജനശ്രദ്ധ നൽകി.
ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് സാങ്കേതികവിദ്യയിൽ കൂടുതൽ അറിവ് നേടാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും സഹായിക്കുമെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനത്തെ സ്കൂൾ അധികൃതർ അഭിനന്ദിച്ചു.
സൈബർ സുരക്ഷ ക്ലാസ്
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സൈബർ സുരക്ഷയുടെ പ്രാധാന്യം കണക്കിലെടുത്ത്, വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ സൈബർ ഇടം ഒരുക്കുന്നതിനായി വിപുലമായ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനും എങ്ങനെ സുരക്ഷിതമായി സൈബർ മേഖലയിൽ ഇടപെടാം എന്നും വ്യക്തമാക്കുന്ന ക്ലാസുകളാണ് സംഘടിപ്പിച്ചത്. സൈബർ സുരക്ഷാ വിദഗ്ധ സിയാ ബോബി ടിജോ ക്ലാസുകൾ നയിച്ചു.
വിവിധ ക്ലാസുകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 40 വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകിയത്. സൈബർ കുറ്റകൃത്യങ്ങൾ, സോഷ്യൽ മീഡിയ സുരക്ഷ, ഓൺലൈൻ തട്ടിപ്പുകൾ, ഡാറ്റാ സുരക്ഷ, പാസ്‌വേഡ് സുരക്ഷ തുടങ്ങിയ വിവിധ വിഷയങ്ങൾ ക്ലാസിൽ ചർച്ച ചെയ്തു. കൂടാതെ, വിദ്യാർത്ഥികൾക്ക് അവരുടെ സംശയങ്ങൾ ചോദിക്കാനും വിദഗ്ധരിൽ നിന്ന് മറുപടി നേടാനും അവസരം നൽകി.
അഡ്മിഷൻ ഡെസ്ക് ഒരുക്കി ലിറ്റിൽ കൈറ്റ്സ്;
2025-26 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾക്കായി ചേർത്തല ഗവണ്മെന്റ് ഗേൾസ് എച് എസ് എസ് ലിറ്റൽ കൈട്സ് ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ അഡ്മിഷൻ ഡെസ്ക് സജ്ജീകരിച്ചു. സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്ക് വിശദമായി മനസ്സിലാക്കാൻ ഈ ഡെസ്ക് സഹായകമായി.
അഡ്മിഷൻ ഡെസ്കിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ രക്ഷിതാക്കൾക്ക് ആവശ്യമായ വിവരങ്ങൾ നൽകി. സ്കൂളിന്റെ അക്കാദമിക മികവ്, പാഠ്യേതര പ്രവർത്തനങ്ങൾ, സൗകര്യങ്ങൾ, അധ്യാപകരുടെ പരിചയം എന്നിവയെക്കുറിച്ചെല്ലാം വിശദീകരിച്ചു. കൂടാതെ, അഡ്മിഷൻ നടപടിക്രമങ്ങൾ, ആവശ്യമായ രേഖകൾ, ഫീസ് വിവരങ്ങൾ എന്നിവയെക്കുറിച്ചും രക്ഷിതാക്കൾക്ക് വ്യക്തമായ ധാരണ നൽകി.
കുട്ടികളുടെ വിവരങ്ങൾ ശേഖരിച്ച് അഡ്മിഷൻ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും അഡ്മിഷൻ ഡെസ്ക് സഹായകമായി.
ഭിന്നശേഷി കുട്ടികൾക്കായി സ്നേഹത്തിന്റെ ഡിജിറ്റൽ ലോകം
ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ (GGHSS) ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്, സാമൂഹിക പ്രതിബദ്ധതയുടെയും സാങ്കേതിക വൈദഗ്ധ്യത്തിന്റെയും ഉദാത്ത മാതൃകയുമായി രംഗത്തെത്തി. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കും വ്യക്തികൾക്കുമായി, അവർക്ക് എളുപ്പത്തിൽ മനസ്സിലാക്കാനും ആസ്വദിക്കാനും കഴിയുന്ന രീതിയിൽ ഗെയിമുകളും റോബോട്ടിക്സ് പ്രവർത്തനങ്ങളും ക്ലബ്ബ് അംഗങ്ങൾ സംഘടിപ്പിച്ചു.
സാങ്കേതികവിദ്യയുടെ സാധ്യതകൾ എല്ലാ വിഭാഗം ആളുകളിലേക്കും എത്തിക്കുക എന്നതായിരുന്നു ഈ ഉദ്യമത്തിന്റെ പ്രാഥമിക ലക്ഷ്യം. ലിറ്റിൽ കൈറ്റ്സിലെ വിദ്യാർത്ഥികൾ തങ്ങളുടെ സാങ്കേതിക അറിവിനെ, സ്നേഹവും കരുതലും സമന്വയിപ്പിച്ച്, വളരെ സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കാൻ സാധിച്ചു.
ക്ലബ്ബ് അംഗങ്ങൾ ഓരോ ഭിന്നശേഷിയുള്ള വ്യക്തിയുടെയും അടുത്ത് ചെന്ന്, വലിയ ക്ഷമയോടും സ്നേഹത്തോടും കൂടി സാങ്കേതികവിദ്യയുടെ ലോകം പരിചയപ്പെടുത്തിക്കൊടുത്തു. കേവലം ഉപകരണങ്ങൾ നൽകുക എന്നതിലുപരി, ഓരോരുത്തരുടെയും പ്രത്യേക ആവശ്യങ്ങൾ മനസ്സിലാക്കി വ്യക്തിഗത ശ്രദ്ധ നൽകിയത് ഈ പരിപാടിയെ കൂടുതൽ അർത്ഥപൂർണ്ണമാക്കി.







