ജി.എച്ച്.എസ്.എസ്.പുറത്തൂർ/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19062-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19062 |
| യൂണിറ്റ് നമ്പർ | LK/2018/19062 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | തിരൂർ |
| അവസാനം തിരുത്തിയത് | |
| 02-12-2025 | Manumohananc2 |
ലിറ്റിൽ കൈറ്റ്സ് (Little KITES) എന്നത് കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഒരു ഐ.ടി ക്ലബ്ബാണ്. ഇത് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി രൂപീകരിച്ചിട്ടുള്ളതാണ്. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ ക്ലബ്ബുകൾ ആരംഭിച്ചത്.
കുട്ടികളിൽ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ.സി.ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ സംഘം.
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ഒരു അഭിരുചി പരീക്ഷയിലൂടെയാണ്. ഈ ക്ലബ്ബിൽ അംഗങ്ങളാകുന്ന വിദ്യാർത്ഥികൾക്ക് വിവിധ ഐടി വിഷയങ്ങളിൽ പരിശീലനം ലഭിക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ഗ്രേസ് മാർക്ക് ലഭിക്കുകയും ചെയ്യും.
കൈറ്റ് മെന്റേഴ്സ്
| ക്രമ നമ്പർ | സ്ഥാനം | പേര് | ചിത്രം |
|---|---|---|---|
| 1 | കെെറ്റ് മെന്റർ | മനു മോഹനൻ. സി | |
| 2 | കെെറ്റ് മെന്റർ | ബിന്ദു പി.ബി |





