HomeArchive & Guide2025-26


Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float



                                  നാട്ടി

എസ് പി സി യൂനിറ്റ് ജി.എച്ച് എസ് തച്ചങ്ങാട് നാട്ടി മഹോത്സവം


മനുഷ്യ സംസ്കൃതിയിൽ കൃഷിക്കുള്ള പങ്ക് നിസ്തുലമാണ് കാർഷിക മേഖലയിലുള്ള പ്രായോഗിക പഠനം വിദ്യാർത്ഥികളെ കൃഷിയോടടുപ്പിക്കുന്നതിനോടൊപ്പം പ്രശ്നപരിഹാരം, വിമർശനാത്മക ചിന്ത സംഘടിത പ്രവർത്തനം തുടങ്ങിയ പ്രധാനപ്പെട്ട കഴിവുകൾ ആർജ്ജിക്കാനും, വികസിപ്പിക്കാനും സഹായിക്കും ഉദുമ ഗ്രാമ പഞ്ചായത്തിനെ നേതൃത്വത്തിൽ നടത്തിയ നാട്ടി മഹോത്സവത്തിൽ എസ്.പി.സി കാഡറ്റുകൾ പങ്കെടുത്തു ഞാറ്റടികൾ വരിയും നിരയുമൊപ്പിച്ച് നടാൻ മുതിർന്ന കർഷകർ അവരെ പഠിപ്പിച്ചു. "നെൽവയൽആവാസവ്യവസ്ഥ പരിസ്ഥിതി പ്രാധാന്യവും നാട്ടറിവുകളും " എന്ന വിഷയത്തിൽ പരമ്പരാഗത കർഷകർ വിദ്യാർത്ഥികളുമായി സംവദിച്ചു. ഉച്ചക്ക് നാടൻ കുത്തരിക്കഞ്ഞിയും, മാങ്ങ ഇഞ്ചി ചമ്മന്തിയും കുട്ടികൾ ആസ്വദിച്ച് കഴിച്ചു.