ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

കുമാരി മായ ആർ

1958 കാലയളവിലാണ് ഞാൻ ഈ സ്കൂളിൽ പഠിച്ചിരുന്നത്. ആ കാലഘട്ടത്തിൽ ആവശ്യത്തിന് കെട്ടിടങ്ങൾ ഉണ്ടായിരുന്നില്ല. പഴയ കെട്ടിടങ്ങളിൽ ആയിരുന്നു ക്ലാസുകൾ നടന്നിരുന്നത്. പഴയ കെട്ടിടങ്ങളിലെ ഭാഗമായി ഇന്ന് നിലവിൽ കാണുന്നത് മുൻവശത്തുള്ള കെട്ടിടം മാത്രമാണ്.

എ.കെ. സേതുലക്ഷ്‌മി

 

2004 മുതൽ 2018 വരെ ജി. ജി.എച്ച്.എസ്.എസ് ചേർത്തലയിൽ മലയാളം ഹൈസ്കൂളിൽ പഠിപ്പിച്ചിരുന്ന എ.കെ. സേതുലക്ഷ്‌മി ടീച്ചറിന്റെ ഓർമ്മക്കുറിപ്പ്

അക്കാലത്ത് ഞാൻ അവിടെ വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ആയിരുന്നു. അതിന്റെ ഭാഗമായി ഇപ്പൊഴുള്ള മലയാള സിനിമാഗായകൻ സുദീപ് കുമാറിന്റെ അച്ഛൻ കൈനകരി സുരേന്ദ്രൻ സാർ ഒരു അടിപൊളി ക്ലാസ് നടത്തിയത് ഇപ്പൊഴും എന്റെ കൺമുമ്പിൽ തെളിഞ്ഞു കാണുന്നു. അന്ന് സ്കൂളിനടുത്തുതന്നെ താമസിക്കുന്ന ഗോപിസാർ ( മലയാളം) ആയിരുന്നു ഹെഡ് മാസ്റ്റർ . അക്കാലത്ത് വിദ്യാരംഗം കലാ സാഹിത്യ വേദി കലാ മത്സരത്തിൽ സബ് ജില്ലയിലും റവന്യു ജില്ലയിലും നാടൻ പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം യു.പി.യിലും ഹൈസ്കൂളിലും ഞങ്ങൾ നേടിയിരുന്നു കയ്യെഴുത്തു മാസികയിലും ഒന്നാം സ്ഥാനമായിരുന്നു "പാഥേയം" എന്നായിരുന്നു മാസികയുടെ പേര് എച്ച് എസ് നാടൻ പാട്ടുമായി ഞങ്ങൾ സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുവാൻ മലപ്പുറത്ത് പോയി എ  ഗ്രേഡ് നേടി. നമ്മുടെ കുട്ടികളുടെ സൗന്ദര്യവും ഡ്രസ്സിംഗും കണ്ട് ചാനൽ ക്കാരെല്ലാം ഫോട്ടോ എടുത്തു അന്നത്തെ വിദ്യാരംഗം മാസികയിൽ അവരുടെ ഫോട്ടോ വന്നു. ഞാനും എന്റെ ഹസ്ബൻ ഡും സുധാകരൻ സാറും രക്ഷിതാക്കളും ഉൾപ്പടെ മുപ്പത് പേർ ഉണ്ടായിരുന്നു.എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ അതുവഴി അന്ന് ട്രെയിൻ പോകുകയില്ല എന്നറിഞ്ഞു. ശബരിമലയിൽ പോകുന്ന അയ്യപ്പ മാരുടെ യാത്ര പോലെ ഞങ്ങളുടെ ചുമടുകൾ തലയിൽ വച്ച് രാത്രി രണ്ട് മണിക്ക് ഞങ്ങൾ സൗത്ത് ലേക്ക് നടക്കാൻ തുടങ്ങി. മുക്കാൽ മണിക്കൂറോളം നടന്നാണ് അവിടെ എത്തി ട്രെയിൻ കയറിയത്.

          പിന്നീട് സ്കൂളിൽ ഞങ്ങൾ ഗംഭീരമായ ഒരു പരിപാടി നടത്തിയിരുന്നു.5 മുതൽ 10 വരെ മുഴുവൻ ക്ലാസ്കളിലും നടത്തിയ ഔഷധസസ്യ പ്രദർശനമായിരുന്നു. അന്നത്തെ ഹെഡ്മാസ്റ്റർ ജയകുമാർ സാർ ആയിരുന്നു. അന്ന് എട്ടിൽ പഠിച്ചിരുന്ന അർച്ചന സുഗുണൻ ആയിരുന്നു അതിനു നേതൃത്യം കൊടുത്തിരുന്നത്. അന്ന് 90 വയസ്സുള്ള ഒരു മുത്തശ്ശി  രുഗ്മിണിയമ്മ ഔഷധസസ്യങ്ങളെ കുറിച്ച് ഒരു ക്ലാസും നടത്തി. ഓരോ സസ്യവും എടുത്തു കാണിച്ച് അവ ഏത് അസുഖത്തിന് ഉപയോഗിക്കുന്നു എന്ന് അങ്ങനെ ഉപയോഗിക്കുന്നു ഉപയോഗിക്കുന്നു ഈ രീതിയിലായിരുന്നു ക്ലാസ് . ജയകുമാർ സാറും ഞാനുമായി സാറിൻറെ കാറിൽ വയലാർ പോയി , അവിടെ VRVM സ്കൂളിൻ്റെ തൊട്ട് കിഴക്കുവശത്ത് താമസിച്ചിരുന്ന രുഗ്മിണിയമ്മയെ കൊണ്ടുവന്നാണ് ക്ലാസ് നടത്തിയത്. കുട്ടികൾക്കും അധ്യാപകർക്കും ഏറെ വിജ്ഞാനപ്രദം ആയിരുന്നു ആ ക്ലാസ് , എല്ലാവരും അത്യന്തം അഭിനന്ദിച്ചു .ഇതിൻറെ ഒരു വീഡിയോ കാസറ്റും ഞാൻ  തയ്യാറാക്കിയിരുന്നു അതിനെക്കുറിച്ച് ശോശാമ്മ ടീച്ചർക്ക് അറിയാം സ്കൂളിലെ ഏതോ ആവശ്യത്തിനു ചേർക്കാനായി ആ കാസറ്റ് ടീച്ചർ എന്നോട് മേടിച്ചിരുന്നു . എന്റെ കൈയിലും ഒരെണ്ണം ഉണ്ടോ എന്നൊരു സംശയം.

പിന്നെ എൻറെ ഓർമ്മയിൽ വരുന്ന മറ്റൊരുകാര്യം,എന്നെ ഏറെ സങ്കടപ്പെടുത്തിയതാണ്. ഞാൻ വയലാർ കാരിയാണ്  ചേർത്തലയിൽ വരുന്നതിനുമുമ്പ് 20 വർഷത്തോളം വി ആർ എമ്മിൽ പഠിപ്പിച്ചിരുന്നു.എല്ലാവർഷവും ഒക്ടോബർ 27ന് കുട്ടികളും അധ്യാപകരുമായി വയലാർ രാമവർമ്മയുടെ വീട്ടിൽ പോയി പുഷ്പാഞ്ജലി അർപ്പിക്കാറുണ്ടായിരുന്നു. തുടർന്ന് അവിടെ സാഹിത്യ സമ്മേളനവും കാവ്യാലാപനവും ഗാനസന്ധ്യയും നടത്തിയിരുന്നു. സാഹിത്യ വാസന ഉള്ളവർക്കും  ഇല്ലാത്തവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റിയ ഒരവസരമാണിത്.ഞാൻ പഠിക്കുന്ന ചേർത്തല G.G.H.S.S- ലെ കുട്ടികൾക്കും അതിന് അവസരം ഉണ്ടാക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. HM സമ്മതിച്ചു. യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. KSRTC BUS തന്നെ അനുവദിച്ചു സ്കൂളിൻ കിഴക്കുവശത്ത് താമസിക്കുന്ന മീനു എന്നും ക്ലാസുകളിൽ പോയി പിരിവു നടത്തി അങ്ങനെ 110 കുട്ടികൾ പോകാൻ തയ്യാറായി. ആ ദിവസം കുട്ടികൾ ദേവീക്ഷേത്രത്തിന്റെ മുൻവശത്ത് ഒത്തുകൂടി. കണ്ണൻ എന്ന പേരുള്ള ഒരു രക്ഷകർത്താവ്  ദുഷ്പ്രചരണം നടത്തിയതിന്റെ ഫലമായി കുട്ടികൾനടത്തിയതിന്റെ ഫലമായി കുട്ടികളെ അവിടെ വെച്ച് തന്നെ തിരിച്ചയച്ചു. പിന്നെ എന്റെ ഓർമ്മയിൽ വരുന്ന മറ്റൊരു കാര്യം ഗീതാകുമാരി ടീച്ചർ  HM  ആയിരുന്ന കാലത്താണ്. Health club convener കൂടിയായിരുന്നു ഞാൻ സ്കൂളിന്റെ വടക്കുവശത്ത് (അക്കാലത്ത് അമ്പതോളം ടോയ്ലറ്റുകൾ ഉണ്ടായിരുന്നു) ഉണ്ടായിരുന്ന ടോയ്‌ലറ്റുകൾ ഞാനും കുട്ടികളുമായി ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് തേച്ചു കഴുകിയതാണ്.

നാം അധ്യാപകരായി സേവനം ചെയ്യുന്ന കാലത്ത് പാഠങ്ങൾ പഠിപ്പിച്ച് തീർത്താൽ പോരാ , ഇങ്ങനെയുള്ള പ്രവർത്തനങ്ങളിലും ഏർപ്പെടണം മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ അതിൽ പങ്കാളികളായ കുട്ടികൾ നമ്മളെ ഒരിക്കലും മറക്കുകയില്ല . ഇപ്പോൾ അടുത്തൂൺ പറ്റി 5 വർഷമായി എനിക്ക്, അധ്യാപികയായിരുന്ന കാലത്ത് ഇതിൽ കൂടുതൽ കാര്യങ്ങൾ ചെയേണ്ടേതായിരുന്നു എന്ന് തോന്നുന്നുകയാണ്. കാരണം ഇതൊക്കെ എഴുതാൻ ആരിഫ് സാർ ഇപ്പോഴും അവസരം തരുന്നു,അപ്പോൾ ഞാനറിയാതെ പഴയസേവകാല ഓർമകളിലേക്ക് ഊളിയിട്ടിറങ്ങുന്നു.