ജി.എച്ച്.എസ്. കുറുക/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19868-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19868 |
| യൂണിറ്റ് നമ്പർ | LK/2018/19868 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തീരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശറഫുദ്ധീൻ എ കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുഹൈലത് കെ |
| അവസാനം തിരുത്തിയത് | |
| 01-12-2025 | Suhailath k |
ലിറ്റിൽ കൈറ്റ് ആപ്റ്റിറ്റ്യൂഡ് മോഡൽ ടെസ്റ്റ്
2025-28 വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ന് മുന്നോടിയായി ആപ്റ്റിറ്റ്യൂഡ് മോഡൽ ടെസ്റ്റ് 23-6-2025 തിങ്കൾ, ഐ ടി ലാബിൽ വെച്ച് നടത്തി. 58 കുട്ടികൾ ആയിരുന്നു അപേക്ഷിച്ചിരുന്നത്. അതിൽ 57 കുട്ടികൾ മോഡൽ പരീക്ഷ അറ്റൻഡ് ചെയ്‌തു. മോഡൽ പരീക്ഷ കുട്ടികളിലെ മാനസിക സങ്കര്ഷം കുറക്കാനും പരീക്ഷ യെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കാനും സഹായകമായി. 2024-27 ലിറ്റിൽ കൈറ്റ് ബാച്ചിലെ കുട്ടികൾ പരീക്ഷ നടത്തിപ്പിന് എല്ലാ സഹായവും ചെയ്‌തു മുന്നിലുണ്ടായിരുന്നു. സ്കൂൾ കൈറ്റ് മാസ്റ്റർ ശറഫുദ്ധീൻ എ കെ കൈറ്റ് മിസ്ട്രസ് സുഹൈലത് കെ എന്നിവർ മോഡൽ പരീക്ഷ നടത്തിപ്പിന് നേതൃതം നൽകി.
പരീക്ഷ ഡ്യൂട്ടിയിൽ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ ലിറ്റിൽകൈറ്റ്സ് ആപ്റ്റിറ്റ്യൂഡ് മോഡൽ ടെസ്റ്റ് പരീക്ഷഇൻവിജിലേറ്റർമാരായി പ്രവർത്തിച്ചു മാതൃകാരായി ലിറ്റിൽ കൈയ് 2024-27 ബാച്ചിലെ കുട്ടികൾ. പരീക്ഷഇൻവിജിലേറ്റർമാരായി മാത്രമല്ല അതിനു വേണ്ട സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാനും എക്സാം എഴുതാനുള്ള കുട്ടികളെ അതിനു പ്രാപ്തമാക്കാനും എല്ലാം ആവേശത്തോടെ മുൻപിൽ ലിറ്റിൽ കൈറ്റ് വിദ്യാർഥികൾ ആയിരുന്നു.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025
2025 ജൂൺ 25
2025-28 വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 25 -6 - 2025 ന് ഐ.ടി ലാബിൽ വെച്ച് നടത്തി . 58 കുട്ടികൾ പരീക്ഷയെഴുതി. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസുകൾ മുൻ ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു. ലിറ്റിൽകൈറ്റ്സ് അഭിരുചി മോഡൽ പരീക്ഷയും കുട്ടികളെ പരിശീലിപ്പിച്ചു. പരീക്ഷയ്ക്ക് ആവശ്യമായ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുന്നതിനും റിസൾട്ട് അപ്‌ലോഡ് ചെയ്യുന്നതിനുമായി വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്‌സിന് സഹായമായി. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ടു മുൻ ബാച്ചിലെ കുട്ടികൾ നടത്തിയ ന്യൂസ് റിപ്പോർട്ട് റീൽസ് എന്നിവ പുതിയ ബാച്ചിലേക്കു പരീകഷ എഴുതാൻ വന്ന കുട്ടികൾക്ക് ഈ മേഖലയിലേക്ക് ആകർഷിക്കാനുള്ള ഒരു അനുഭവമായി
സോഫ്റ്റ്‌വെയർ വഴി കമ്പ്യൂട്ടറിൽ നടത്തിയ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് പരീക്ഷ 30 മിനിറ്റ് ദൈർഘ്യമുള്ളതും 20 ചോദ്യങ്ങൾ ഉൾക്കൊള്ളുന്നതുമായിരുന്നു. ലോജിക് ആൻഡ് റീസണിംഗ്, പ്രോഗ്രാമിംഗ് വിഭാഗം, 5, 6, 7 ക്ലാസ്സുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങൾ, ഐ.ടി. പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെട്ടത്. 20 കമ്പ്യൂട്ടറുകളിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്ത് പരീക്ഷ നടത്തിയിരുന്നു. മൂന്ന് ബാച്ചുകളായി പരീക്ഷ നടപ്പിലാക്കി. സ്കൂൾ SITC രജീഷ് സർ , കൈറ്റ് മാസ്റ്റർ ശറഫുദ്ധീൻ എ കെ കൈറ്റ് മിസ്ട്രസ് സുഹൈലത് കെ എന്നിവർ പരീക്ഷ ഇൻവിജിലേറ്റർമാരായി പ്രവർത്തിച്ചു.
ഡോക്യുമെന്ററി പ്രദർശനം-ബഷീർ ദിനം-ലിറ്റിൽ കൈറ്റ്സ്- 2025
ബഷീർ ദിനത്തോട് അനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ബഷീർ അനുസ്മരണ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. കുട്ടികൾക്ക് ബഷീർ എന്ന മഹാവ്യക്തിതത്തെ കൂടുതൽ അറിയാൻ ഈ പരിപാടിയിലൂടെ സാധിച്ചു
സർഗോത്സവം- ഡോക്യൂമെന്റഷൻ
ജി എച് സ് കുറുക സ്കൂളിൽ പുതിയ കെട്ടിടത്തിനുള്ള ശിലാസ്ഥാപനത്തിനോട് അനുബന്ധിച്ചു നടന്ന സർഗോത്സവം പരിപാടിയുടെ ഡോക്യൂമെന്റഷൻ ഏറ്റെടുത്തു സ്കൂൾ ലിറ്റിൽ കൈറ്റ്സ് ടീം. ലിറ്റിൽ കൈറ്റ്സ് പൂർവ്വ വിദ്യാർഥികളായ മുഫ്ലിഹ് ടി വി, ഷെഫിൻ എന്നിവരുടെ നേതൃത്തിൽ ആയിരുന്നു പരിപാടികൾ ഡോക്യുമെന്റ് ചെയ്‍തത്. സർഗോത്സവത്തോട് അനുബന്ധിച്ചു നടന്ന ഓരോ പ്രോഗ്രാമും ഫോട്ടോയെടുത്തു പോസ്റ്റർ തയ്യാറാക്കി സ്കൂളിൽ പ്രദർശിപ്പിച്ചു. നിലവിൽ സ്കൂളിൽ ഉള്ള ലിറ്റിൽ കൈറ്റ്സ് കുട്ടികളും ഇവരുടെ സഹായത്തിനു ഉണ്ടായിരുന്നു.
സ്കൂൾ പാർലമെന്റ ഇലക്ഷൻ - മുന്നിൽ നിന്നതു ലിറ്റിൽ കൈറ്റ്സ്
ജി.എച്ച്.എസ് കുറുകയിൽ (14-08-2025) പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുൻ നിരയിൽ നിന്ന് കൊണ്ട് എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പങ്ക് ചേർന്ന് ലിറ്റിൽ കൈറ്റ്സ്. ശറഫുദ്ധീൻ സർ, സുഹൈലത്ത് ടീച്ചർ എന്നിവർ നേതൃത്വം നൽകുന്ന ലിറ്റിൽ കൈറ്റ്സ് ടീമിലെ അംഗങ്ങളാണ് പാർലമെന്റ് ഇലക്ഷനിൽ സജീവമായി പോളിംഗ് ഉദ്യോഗസ്ഥരായി പ്രവർത്തിച്ചത്.കൂടാതെ മീഡിയ അംഗങ്ങളും. സ്കൂൾ പാർലമെൻറ് ഇലക്ഷന് വേണ്ട സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനും വോട്ടർമാരെ വോട്ട് ചെയ്യുന്ന രീതി പഠിപ്പിക്കുന്നതിനും ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ആയിരുന്നു മുൻകൈയെടുത്തത് . കൂടാതെ പോളിംഗ് ഉദ്യോഗാർഥികളയും തെരെഞ്ഞടുപ്പ് പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യുന്നതിനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ ആയിരുന്നു ചുക്കാൻ പിടിച്ചത്. പിന്നീട് തെരെഞ്ഞടുപ്പ് വാർത്തകൾ സ്കൂൾ വാർത്ത ചാനൽ ഇൽ അപ്‌ലോഡ് ചെയ്യുന്നതിനെ വാർത്തകൾ തയ്യാറാക്കിയതും വാർത്ത അവതരിപ്പിച്ചതും വാർത്ത ചാനലിൽ അപ്‌ലോഡ് ചെയ്‌തതും എല്ലാം ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ ആയിരുന്നു. കൂടുതൽ വാർത്തകൾ അറിയാൻ സ്കൂൾ വാർത്ത ചാനൽ കാണുക. ലിങ്ക് താഴെ https://youtu.be/hnBt00tYHIg?si=7LS1mNFtdNlOd_v4
|
|
|
Little Kites preliminary camp-2025
2025-26 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള പ്രീലിമിനറി ക്യാമ്പ് 12-SEP-25 നു സ്കൂൾ ഐ ടി ലാബിൽ വെച്ചു നടന്നു. ലിറ്റിൽ കൈറ്സ് ഇലെക് തിരഞ്ഞെടുക്കപ്പെട്ടത് 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്സ് യൂണിറ്റിന്റെ ആവശ്യകതയും ലിറ്റിൽ കൈറ്സ് ന്റെ വിവിധ സാധ്യതകളും കുട്ടികൾ മനസ്സിലാക്കി . കൂടാതെ അനിമേഷൻ, പ്രോഗ്രാമിങ് തുടങ്ങിയ സോഫ്റ്റ്‌വെയർ കുട്ടികൾ പരിശീലിച്ചു . കുട്ടികൾ വളരെ ആവേശത്തോടെ ക്യാമ്പിൽ പങ്കാളികളായി . ലിറ്റിൽ കൈറ്റ്സ് വേങ്ങര സബ്ജില്ലാ കൺവീനർ മുഹമ്മദ് റാഫി സാർ ക്യാമ്പിന് നേതൃത്വം നൽകി. സ്കൂൾ ഹെഡ് മാസ്റ്റർ രാജേഷ് കെ സി ക്യാമ്പ് ഉദ്ഘടനം ചെയ്‌തു. സ്കൂൾ SITC രജീഷ് മാഷ്, ലിറ്റിൽകൈറ്റ്സ് മെൻ്റർമാരായ ശറഫുദ്ധീൻ മാസ്റ്റർ സുഹൈലത് ടീച്ചർ എന്നിവർ ആശംസകൾ നൽകി സംസാരിച്ചു. ക്യാമ്പിന് ശേഷം പരെന്റ്സ് മീറ്റിംഗ് സങ്കെടുപ്പിച്ചു . രക്ഷിതാക്കളാകു ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തങ്ങളെ കുറിച്ചു ബോധ്യവത്കരണം നൽകുക എന്നതായിരുന്നു അതിന്റെ ലക്‌ഷ്യം. രക്ഷിതാക്കൾക്ക് സബ്ജില്ലാ കോർഡിനേറ്റർ മുഹമ്മദ് റാഫി സർ ക്ലാസുകൾ നൽകി .
ലിറ്റിൽ കൈറ്റ്സ് റൂട്ടീൻ ക്ലാസ് - 2025-2028 ബാച്ച്
ഹൈടെക് ഉപകരണ സജ്ജീകരണത്തിന്റെ ക്ലാസ്സ് 14-08-2025 ന് നൽകി.
കമ്പ്യൂട്ടറും പ്രൊജക്ടറും തമ്മിൽ കണക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രൊജക്ടർ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഇൻറർനെറ്റ് ഏതൊക്കെ രീതിയിൽ ലാപ്ടോപ്പിൽ കണക്ട് ചെയ്യാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് ധാരണ ഉണ്ടാക്കിക്കൊടുത്തു.
ഗ്രാഫിക് ഡിസൈനിങ് ക്ലാസ് 1 29-08-2025നൽകി.
കമ്പ്യൂട്ടറിൽ ചിത്രം വരയ്ക്കുന്നതിന് സഹായിക്കുന്ന നിരവധി സോഫ്റ്റ്‌വെയർ കുറിച്ച് കുട്ടികളെ പരിചയപ്പെടുത്തി. സന്ധ്യാസമയത്തെ കടൽ ചിത്രീകരണം ജിമ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വരയ്ക്കാൻ പഠിപ്പിച്ചു.
ട്രാഫിക് ഡിസൈനിങ് ക്ലാസ് 2 11-09-2025 നൽകി.
ഇങ്ക്സ്കേപ്പ് സോഫ്റ്റ്‌വെയറിൽ പായക്കപ്പൽ വരയ്ക്കുന്ന രീതി കാണിച്ചുകൊടുത്തു.
ആനിമേഷൻ ക്ലാസ്സ് നൽകി. 25-09-2025
ഒരു കപ്പൽ ചലിക്കുന്നതിന്റെ ആനിമേഷൻ ടു പി ട്യൂബ് സോഫ്റ്റ്‌വെയറിൽ തയ്യാറാക്കുന്ന വിധം കുട്ടികളെ പരിചയപ്പെടുത്തി
ആനിമേഷൻ ക്ലാസ്സ് നൽകി.
Tupi tube സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ 1 ,2 ക്ലാസ് നൽകി.