ജി.എച്ച്.എസ്.എസ്. എരഞ്ഞിമങ്ങാട്/ലിറ്റിൽകൈറ്റ്സ്

ചാലിയാർ പഞ്ചായത്തിലെ അകംമ്പാടം ഗ്രാമത്തിന് വിദ്യാഭ്യാസത്തിൻറെ ചിറകുകൾ നൽകി സ്വപ്നങ്ങളുടെ ആകാശത്തേക്ക് പറക്കാനും യാഥാർത്ഥ്യങ്ങളുടെ ലോകത്തിൽ എത്തുവാനും ഈ സ്കൂൾ തനതായ വ്യക്തിമുദ്ര പതിപ്പിക്കുന്നു എന്നത് ചരിത്രസത്യം.

'ആ ലോകം മുതൽ ഈ ലോകം വരെ' ചാലിയാറിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെട്ട ഒന്നാണ് ലിറ്റിൽ കൈറ്റ്സ്. കമ്പ്യൂട്ടർ സാക്ഷരതയും നിപുണതയും പുതിയ യുഗത്തിന്റെ പ്രാധാന്യവും വിളിച്ചറിയിച്ചുകൊണ്ട് 8, 9,10 ക്ലാസുകളിൽ പഠിക്കുന്ന നൂറിൽപരം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളായ കുട്ടികൾ സമൂഹത്തിലേക്ക് ഇറങ്ങി അവരുടെ സാങ്കേതിക മികവ് സാമൂഹിക വളർച്ചയ്ക്ക് ഉതകുന്നവയാക്കി തീർക്കുന്ന ശ്രമത്തിലാണ് ഇപ്പോൾ.

രക്ഷാകർത്തൃ യോഗങ്ങളും സാമൂഹിക സഹായങ്ങളും കുട്ടികളുടെ സാങ്കേതിക മികവിന്റെ പാതയിൽ കരുത്തായി മാറുന്നു.

അകംമ്പാടം എന്ന ചെറിയ ഗ്രാമത്തിന്, നൽകുവാൻ അധികമില്ലെങ്കിലും കമ്പ്യൂട്ടർ പരിജ്ഞാനത്തിന്റെ പുതിയ വാതിലുകൾ തുറന്നു കാണിക്കുവാൻ കുട്ടികൾക്ക് സാധിക്കുന്നു എന്നതും, സാമൂഹിക പ്രാധാന്യമർഹിക്കുന്ന വിഷയങ്ങൾ പ്രത്യേകിച്ചും കാഴ്ച പരിമിതർ, പ്രത്യേക ശ്രദ്ധ അർഹിക്കുന്നവർ, ഊരുകളിൽ വസിക്കുന്നവർ, വീട്ടമ്മമാർ എന്നിവർക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു എന്നതും ഈ സ്കൂളിലെ കുട്ടികളുടെ വളർച്ചയിലെ നാഴിക കല്ലുകളാണ്.

ഇനിയും ഒരുപാട് ദൂരം ഉണ്ട് ഈ കുട്ടികളുടെ മുന്നിൽ...

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

2018-19 വർ‍ഷത്തെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഇ-മാഗസിൻ ലഭിക്കുവാൻ ഡിജിറ്റൽ മാഗസിൻ ക്ലിക് ചെയ്യുക.

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത്
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടത്തിയ ഡിജിറ്റൽ പൂക്കള മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയത്