Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം 2025

 
 

2025-26 അധ്യയന വർഷത്തോടനുബന്ധിച്ച് ചേർത്തല ഗവ: ഗേൾസ്. എച്ച്. എസ്. എസിൽ സംഘടിപ്പിച്ച പ്രവേശനോത്സവം ചേർത്തല മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി.ഷേർലി ഭാർഗവൻ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ശ്രീ. പി. ടി സതീശൻ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ചേർത്തല നഗരസഭ വൈസ് ചെയർമാൻ ശ്രീ. ടി. എസ് അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ശ്രീ. എ.അജി, എസ്. എം.സി.ചെയർമാൻ ശ്രീ.മുരുകൻ എം. , പി. ടി എ വൈസ് പ്രസിഡന്റ്റ് ശ്രീമതി. ജിൽസി സാബു, ശ്രീ. പി ആർ ഹരിക്കുട്ടൻ, സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.ഹരികുമാർ എൻ കെ, ഹെഡ്  മിസ്ട്രസ്  ബിന്ദു എസ്,   സീനിയർ  അസിസ്റ്റൻറ് ശ്രീ.  അനിക്കുട്ടൻ വി,  സ്റ്റാഫ് സെക്രട്ടറി ശ്രീ. ജുബീഷ് പി. വി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 2024-25 വർഷത്തിൽ എൽ എസ് എസ് ,യു എസ്  എസ്  സ്കോളർഷിപ്പ്   നേടി വിവിധ സ്കൂളുകളിൽ നിന്നും വന്ന വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് ക്ലാസ്സ് അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാദീപം പകർന്ന് നവാഗതരെ ക്ലാസ്സ് മുറികളിലേക്ക് ആനയിച്ചു. തുടർന്ന്, കഴിഞ്ഞ അധ്യയന വർഷത്തിൽ  എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 103 കുട്ടികളെയും,  യുഎസ്എസ് അർഹരായ 29 കുട്ടികളെയും എൻ എം എം എസ് പരീക്ഷയിൽ വിജയികളായ  നാലു കുട്ടികളെയും  മൊമെന്റോ നൽകി ആദരിച്ചു

 
  • ക്ലാസ് അധ്യാപകർക്കുള്ള അറ്റൻഡൻസ് രജിസ്റ്ററുകൾ വിതരണം ചെയ്തു.
  • 5 മുതൽ 8 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ ക്ലാസ് അധ്യാപകർ മുഖേന അതാത് ക്ലാസുകളിൽ വിതരണം ചെയ്തു.
  • ഉച്ചയ്ക്ക് കുട്ടികൾക്ക് പായസം വിതരണം ചെയ്തു.
  • പുതിയ അധ്യയന വർഷത്തെ  താൽക്കാലിക ടൈംടേബിൾ ക്ലാസുകളിൽ നൽകി.
  • ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന്   സ്ഥലംമാറ്റം ലഭിച്ച HS വിഭാഗം  അധ്യാപകരായ  വി ജെ വയലറ്റ്( Mal), പ്രിൻസി സാമുവൽ( Eng), സുജശ്രീ S ആനന്ദ്( Social Science),  അനൂപ് മാത്യു(Mal) എന്നിവരും, UP  വിഭാഗം അധ്യാപകരായ  സ്മിത  പി വി,  ഭാവന  കെ  ബി,  ലക്ഷ്മി രമേഷ് എന്നിവരും സ്കൂളിൽ ജോയിൻ ചെയ്തു.
  • സ്കൂളിൽനിന്ന് ജില്ലയിലെ വിവിധ സ്കൂളുകളിലേക്ക്   സ്ഥാനമാറ്റം ലഭിച്ച ഹൈസ്കൂൾ അധ്യാപകരായ  ഷിജി പി, ലക്ഷ്മി യു, ലത പി. നായർ, ടാർലി  വി ജെയിംസ്  എന്നിവരെയും, യുപി വിഭാഗത്തിൽ നിന്ന്  അനിമോൾ. എ കൂടാതെ  മാവേലിക്കര ഉളവുക്കാട് GWLP School ൽ  ഹെഡ്മാസ്റ്ററായി സ്ഥാനക്കയറ്റം ലഭിച്ച  ശ്രീ. സുനിൽകുമാറിനെയും  അതാത് സ്കൂളിലേക്ക്  ജോയിൻ ചെയ്യുന്നതിനായി  യാത്രയാക്കി.

പരിസ്ഥിതി ദിനം- 05/06/2025,  വ്യാഴം

 
 

ക്ലാസ് തല പരിസ്ഥിതി ദിന ക്വിസ് നടത്തി  2 വിജയികളെ വീതം തിരഞ്ഞെടുത്തു. A4  സൈസ് പേപ്പറിൽ കുട്ടികൾ  വീട്ടിൽ നിന്നും തയാറാക്കി കൊണ്ടുവന്ന  പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന  പോസ്റ്റർ രചന മത്സരം നടത്തി,  അവയുടെ പ്രദർശനവും സംഘടിപ്പിച്ചു. ദേശീയ ഹരിത  കർമ്മ സേന , മാതൃഭൂമി സീഡ്,  എൻ സി സി,  എസ് പി സി, ജെ ആർ സി,  ഗൈഡ്സ് തുടങ്ങിയ സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ  സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈകൾ നടുകയും പരിസ്ഥിതി ദിന സന്ദേശം ചൊല്ലുകയും ചെയ്തു. പ്ലാസ്റ്റിക് തടയുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരു വർഷക്കാലം പരിസ്ഥിതിയുടെ സംരക്ഷണത്തിന് വേണ്ടി തുടർ പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചു . ബഹു .വാർഡ് മെമ്പർ അജി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് പി ടി സതീശൻ, എസ് എം സി ചെയർമാൻ മുരുകൻ , പ്രധാനാദ്ധ്യാപിക ശ്രീമതി സന്ധ്യ ടി. തുടങ്ങിയവർ നേതൃത്വം നൽകി.പരിസ്ഥിതി വാരാഘോഷത്തോടനുബന്ധിച്ച് സ്കൂളിലെ പനമരം മുത്തശ്ശിയെ  ആദരിച്ചു.  തോരണങ്ങൾ, ബലൂൺ എന്നിവ  കൊണ്ട് പനമരം അലങ്കരിച്ച് കുട്ടികൾ വട്ടം കൂടി നിന്ന്  മര മുത്തശ്ശിക്ക് പിറന്നാൾ  ആശംസകൾ നേർന്നു . ദേശീയ ഹരിതസേന, മാതൃഭൂമി സീഡ് എന്നി ക്ലബുകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടികൾ  അദ്ധ്യാപകനായ രാജു വി. നേതൃത്വം നൽകി. പരിസ്ഥിതി ദിന ക്വിസ് ക്ലാസ് വിജയികളെ ഉൾപ്പെടുത്തിക്കൊണ്ട്  സ്കൂൾതല ക്വിസ് മത്സരം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. UP വിഭാഗത്തിൽ  യഥാക്രമം അനുപ്രിയ (7C), വൈഗ  ഉല്ലാസ് (7D)  എന്നിവർ  ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ ആറാം പ്രവർത്തി ദിവസത്തെ  കണക്കെടുപ്പിന്റെ ഭാഗമായുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി  ബഹുമാനപ്പെട്ട   ഹെഡ്മിസ്ട്രസിന്റെ  നേതൃത്വത്തിൽ  ഐ ടി ലാബിൽ വച്ച് ക്ലാസ് അധ്യാപകരുടെ മീറ്റിംഗ് നടന്നു.  ആവശ്യമായ  വിവരങ്ങൾ ഏകീകരിച്ച്  അധ്യാപകർ  ഹെഡ്മിസ്ട്രസിന് നൽകി. പരിസ്ഥിതി ദിന ക്വിസ് ക്ലാസ് വിജയികളെ ഉൾപ്പെടുത്തിക്കൊണ്ട്  HS  വിഭാഗം സ്കൂൾതല ക്വിസ് മത്സരം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. യഥാക്രമം ഗായത്രി എസ് (9C),  അശ്വിനി  കണ്ണൻ(9E),  കീർത്തി വേണുഗോപാൽ (8B)  എന്നിവർ  ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ  നേടി.

"കൂടെയുണ്ട്  കരുത്തേകാൻ"

  • കേരള സർക്കാർ ഹയർസെക്കൻഡറി വിഭാഗം  വിദ്യാർത്ഥികൾക്കായി നടത്തുന്ന "കൂടെയുണ്ട്  കരുത്തേകാൻ" എന്ന പദ്ധതിയുടെ ഭാഗമായി  പ്ലസ് ടു വിദ്യാർഥിനികൾക്കായി  നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ട്രാഫിക് നിയമങ്ങൾ,ജീവിതമാണ് ലഹരി,കൗമാരക്കാരുടെ പ്രശ്നങ്ങൾ,മാനസികാരോഗ്യം എന്നീ വിഷയത്തിൽ ക്ലാസുകൾ സംഘടിപ്പിച്ചു. ശ്രീമതി ബേബി ജയ,  അംബിക ഭായി  എന്നിവർ  ക്ലാസുകൾക്ക് നേതൃത്വം നൽകി.
  • സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികളിൽ വികസിക്കേണ്ട പൊതു ധാരണകളെ അടിസ്ഥാനമാക്കി  ജൂൺ 6 മുതൽ  സ്കൂളിൽ നടന്നു വന്നിരുന്ന  മേഖലകൾ തിരിച്ചുള്ള ക്ലാസ്സുകളുടെ പൊതു ക്രോഡീകരണം ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ  അതത് ക്ലാസുകളിൽ നടന്നു. തുടർ പ്രവർത്തനങ്ങളിലൂടെ  ഈ ധാരണകളുടെ വികസനം നടക്കണമെന്ന് വിധത്തിലാണ്  ഇവ ക്രോഡീകരിക്കപ്പെട്ടത്.  സുരക്ഷാ സംബന്ധിച്ച് പൊതു അവബോധവും  ഇതിനോടൊപ്പം നൽകാൻ  അധ്യാപകർ ശ്രദ്ധിച്ചു.

16/06/2025, തിങ്കൾ

  • അധ്യയന വർഷത്തെ രണ്ടാമത്തെ എസ്.ആർ.ജി യോഗം ഉച്ചയ്ക്ക് ഒരു മണിക്ക് സ്റ്റാഫ് റൂമിൽ  സീനിയർ അസിസ്റ്റൻറ് ശ്രീ. അനിക്കുട്ടൻ വി യുടെ അധ്യക്ഷതയിൽ  ചേർന്നു.  സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം  ജൂൺ 19, വായനാ ദിനത്തോടനുബന്ധിച്ച്  പ്രമുഖ സാഹിത്യകാരൻ ശ്രീ പള്ളിപ്പുറം മുരളി  നടത്തുമെന്ന്  തീരുമാനിച്ചു. പി എൻ പണിക്കർ അനുസ്മരണത്തോട് അനുബന്ധിച്ച്  ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വിവിധ  പരിപാടികളോടെ  വായന പക്ഷാചരണം നടത്താനും തീരുമാനിച്ചു.
  •  ഈ അധ്യയന വർഷത്തിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ ചേരുന്നതിനായി അപേക്ഷ നൽകിയ എട്ടാം ക്ലാസിലെ കുട്ടികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

17/06/2025, ചൊവ്വ

 

  •  ഈ അധ്യയന വർഷത്തിൽ സ്കൂളിലെ NCC യൂണിറ്റിൽ ചേരുന്നതിനായി  ഇൻറർവ്യൂവിൽ പങ്കെടുത്ത എട്ടാം ക്ലാസിലെ കുട്ടികളുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

18/06/2025, ബുധൻ

  • 2025- 26  അധ്യയന വർഷത്തെ  പ്ലസ് വൺ പ്രവേശനോത്സവം  സ്കൂൾ ഓഡിറ്റോറിയത്തിൽ  രാവിലെ 10:30 ന് നടന്നു.
  • ജൂൺ 19 വായനാദിനത്തോടനുബന്ധിച്ചുള്ള ക്ലാസ്തല വായനാദിന ക്വിസ് 5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ നടന്നു.
  • സ്കൂളിലെ വിമുക്തി ക്ലബ്ബിനോട് ചേർന്ന് കേരള  സംസ്ഥാന എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ   ഉച്ചകഴിഞ്ഞ് 2:30ന് ലഹരി വിരുദ്ധ  ബോധവൽക്കരണ  ഓട്ടൻതുള്ളൽ നടന്നു. എറണാകുളം ജില്ലയിലെ അസിസ്റ്റൻറ് എക്സൈസ് ഓഫീസർ ജയരാജ് വി. ആണ് "ജീവിതമാണ് ലഹരി"എന്ന  ആശയത്തിൽ  ഊന്നിയുള്ള ഓട്ടൻതുള്ളൽ ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ചത്.

19/06/2025, വ്യാഴം

   സമീക്ഷ  2025

  • സ്കൂളിലെ വിദ്യാരംഗം ഉൾപ്പെടെയുള്ള വിവിധ ക്ലബ്ബുകളുടെ  ഉദ്ഘാടനവും,  വായനാദിന- മാസാചരണവും  പ്രമുഖ സാഹിത്യകാരൻ ശ്രീ പള്ളിപ്പുറം മുരളി  നിർവഹിച്ചു.  രാവിലെ 11 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന  ചടങ്ങിൽ പിടിഎ പ്രസിഡൻറ്  പിടി സതീശൻ അധ്യക്ഷനായിരുന്നു. തുടർന്ന്,  പി എൻ പണിക്കർ അനുസ്മരണവും,  കുട്ടികൾ അവതരിപ്പിച്ച "ചണ്ഡാലഭിക്ഷുകി"  ദൃശ്യാവിഷ്കാരവും,  ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ഫാഷൻ ഷോ , ഇംഗ്ലീഷ് സോങ്   എന്നിവയും  ഉണ്ടായിരുന്നു.
  • വായനാ ദിനത്തിന്റെ ഭാഗമായി HS, UP വിഭാഗങ്ങളിലായി ക്വിസ് മത്സരം, പോസ്റ്റർ രചന മത്സരം

എന്നിവ സംഘടിപ്പിച്ചു.  എച്ച് എസ് വിഭാഗം സ്കൂൾ തല ക്വിസ് മത്സരത്തിൽ ദേവിക പി വി (10E), ഗാഥ സി എസ് (10E), ശിവപ്രിയ ആർ (8G)  എന്നിവർ വിജയികളായി.

20/06/2025,  വെള്ളി

  • വൈകുന്നേരം 4 മണിക്ക്  കൂടിയ സ്റ്റാഫ് മീറ്റിങ്ങിൽ HM കോൺഫറൻസിൽ ലഭിച്ച ലഹരി വിരുദ്ധ സ്ക്വാഡ്, യോഗാ ദിനം,ഇൻസ്പയർ അവാർഡ് എന്നിവയെ കുറിച്ചുള്ള നിർദ്ദേശങ്ങൾ HM പങ്കുവച്ചു.
  •    സ്കൂളിലെ യുപി വിഭാഗത്തിൽ നിന്ന് എച്ച് എം പ്രൊമോഷൻ ലഭിച്ച സുനിൽ സാറിനെ  ആദരിച്ചു.

21/06/2025,  ശനി

  • യോഗാ ദിനത്തോടനുബന്ധിച്ച് SPC കുട്ടികൾക്ക് യോഗ ക്ലാസ് റെജി ടീച്ചറിന്റെ നേതൃത്വത്തിൽ നടത്തി. HM സന്ധ്യ ടീച്ചർ യോഗ ദിന സന്ദേശം നൽകി. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ക്ലാസ് 9 മണി മുതൽ 10 .30 വരെ ആയിരുന്നു.

23/06/2025, തിങ്കൾ

  • ചേർത്തല തുറവൂർ സബ് ജില്ലകളിലെ  തെരഞ്ഞെടുക്കപ്പെട്ട LP, UP,HS അധ്യാപകർക്കായുള്ള  സൂംബ  പരിശീലനം  സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.  ചേർത്തല സബ് ജില്ലയിലെ അധ്യാപകർക്കുള്ള പരിശീലനം  ഉച്ചയ്ക്ക് മുൻപായും,  തുറവൂർ ഉപജില്ലയുടേത്  ഉച്ചയ്ക്ക് ശേഷവുമാണ്  നടത്തിയത്.

24/06/2025, ചൊവ്വ

  • പുതിയ അധ്യയന വർഷത്തെ സ്കൂൾ  കലോത്സവത്തിൽ പങ്കെടുപ്പിക്കേണ്ട ഇനങ്ങൾക്കുള്ള സെലക്ഷൻ സംബന്ധിച്ച്  രാവിലെ 11 മണിക്ക് കൂടിയ സ്റ്റാഫ് മീറ്റിങ്ങിൽ  അതിനായി നടത്തിയിരിക്കുന്ന നിലവിലെ ക്രമീകരണങ്ങൾ  ടീച്ചർ വിശദീകരിക്കുകയും,  കലോത്സവ നടത്തിപ്പിനായി  എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു.
  • ഉച്ചയ്ക്ക് 1:15ന് IT ലാബിൽ ചേർന്ന SRG യോഗത്തിൽ  പത്താം ക്ലാസിന് സ്പെഷ്യൽ ടൈംടേബിൾ പ്രകാരം മോണിംഗ് - ഈവനിംഗ് ക്ലാസുകൾ ആരംഭിക്കാനും,  ജൂലൈ ആദ്യവാരത്തിൽ ക്ലാസ്  പരീക്ഷകൾ നടത്തി 8,9,10  ക്ലാസുകളുടെ CPTA  നടത്താനും തീരുമാനിച്ചു.

25/06/2025, ബുധൻ

  • പുതിയ ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ തെരഞ്ഞെടുപ്പിനു വേണ്ടി  എട്ടാം ക്ലാസിലെ കുട്ടികൾക്കായി

  അഭിരുചി പരീക്ഷ ഐ ടി ലാബിൽ നടന്നു.  രാവിലെ 9:30 മുതൽ വൈകിട്ട് 3:30 വരെ നടന്ന പരീക്ഷയിൽ 212 കുട്ടികൾ  പങ്കെടുത്തു.

  • SPC ജൂനിയർ കേഡറ്റ് ബാച്ചിനെ തിരഞ്ഞെടുക്കന്നതിനായുളള   ശാരീരിക ക്ഷമത പരീക്ഷ നടത്തി. ചേർത്തല പോലീസ്  സ്റ്റേഷനിലെ  പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ്  ഫിസിക്കൽ ടെസ്റ്റ് നടന്നത്.


26/06/2025, വ്യാഴം

  • ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് രാവിലെ എല്ലാ ക്ലാസുകളിലും ലഹരി വിരുദ്ധ പ്രതിജ്ഞ  ചൊല്ലുകയും,  കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന ലഹരി വിരുദ്ധ പോസ്റ്ററുകൾ ശേഖരിക്കുകയും ചെയ്തു.
  • ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്കൂളിലെ NCC, SPC, ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്, മറ്റു ക്ലബ്ബുകൾ   എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെയുള്ള സന്ദേശങ്ങൾ എഴുതി സ്കൂൾ കെട്ടിടത്തിന്റെ ചുവരിൽ പ്രദർശനം  സംഘടിപ്പിക്കുകയും, ലഹരി വിരുദ്ധ  പ്ലക്കാർഡുകളും ആയി റാലിയും നടത്തി.  
  • ലഹരി ഉപയോഗം വർജിക്കുക ജീവിതം തന്നെ ലഹരിയാക്കുമെന്ന ലക്ഷ്യത്തോടെ കുട്ടികൾക്കായി ഡാൻസ് പ്രാക്ടീസ് ക്രമീകരിച്ചു. ഓരോ ക്ലാസിൽ നിന്നും മൂന്ന് കുട്ടികളെ വീതം ഓഡിറ്റോറിയത്തിൽ എത്തിച്ച് ഹൈസ്കൂൾ വിഭാഗത്തിന്  കായികാ അധ്യാപകൻ പ്രസാദ് പി.   യുപി വിഭാഗത്തിന് ഷോലാ എസ്  എന്നിവർ പരിശീലനം നൽകി
  • വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലുള്ള  വായന മത്സരം ഉച്ചയ്ക്ക് രണ്ടുമണിക്ക് നടത്തപ്പെട്ടു. HS  വിഭാഗത്തിൽനിന്ന്  അക്ഷയ  എസ് (9E) ,സാനിയ എസ് (10E)  എന്നിവരും യുപി വിഭാഗത്തിൽ നിന്ന് അനുപ്രിയ  വി എ (7C),  മേഘ വൈശാഖ് (7B)  എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

30/06/2025, തിങ്കൾ

  • രാവിലെ ഒമ്പതാം ക്ലാസുകാർക്കായി പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും, ശ്രീ. ആരിഫ്  വി എ പേവിഷബാധ ഏൽക്കാതെ എങ്ങനെ സൂക്ഷിക്കാം എന്നും,  പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരണം നടത്തുകയും ചെയ്തു.
  • ആരോഗ്യവകുപ്പിന്റെ  ആഭിമുഖ്യത്തിൽ  എട്ടാം ക്ലാസുകാർക്ക് ആയി  ഓഡിറ്റോറിയത്തിൽ വച്ച്  പേവിഷബാധയെക്കുറിച്ച്  ബോധവൽക്കരണ ക്ലാസ് നൽകി.


ഓഗസ്റ്റ് 15

സ്വാതന്ത്ര്യ ദിനം

 
ദേശീയ പതാക ഉയർത്തുന്നു

79 ആമത് സ്വാതന്ത്ര്യ ദിനം ആയി ആഘോഷിച്ചു. പ്രധാനധ്യാപിക സന്ധ്യ ദേശീയ പതാക ഉയർത്തി. പ്രധാന അധ്യാപിക, പിടിഎ പ്രസിഡൻറ് എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് എൻസിസി ,എസ് പി സി, ഗൈഡ്സ് ,ജെ.ർ.സി എന്നീ കുട്ടികളുടെ മാർച്ച് പാസ്റ്റ് നടന്നു.

 
എസ്പിസി എൻ സി സി അംഗങ്ങൾ പരേഡിന് തയ്യാറായിരിക്കുന്നു


ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ ദേശഭക്തിഗാനാലാപനം നടന്നു. എൻസിസി അംഗങ്ങളുടെ നേതൃത്വത്തിൽ കീബോർഡ് ഉപയോഗിച്ച് ദേശീയ ഗാനം

ആലപിച്ചു.

ആലപ്പുഴ ജില്ല ശാസ്ത്രോത്സവം

ഓവറോൾ നേടി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ചേർത്തല

 

ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ഒക്ടോബർ 27,28 തീയതികളിൽ സെൻറ് ജോൺസ് മറ്റം സ്കൂളിൽ വച്ച് നടന്ന  ജില്ലാതല ഐടി മേളയിൽ ഓവറോൾ നേടി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ . 44 പോയിന്റുകൾ നേടിയാണ് ഓവറോൾ വിഭാഗത്തിൽ എത്തിച്ചേർന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ 36 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത് എത്തി. ഹൈസ്കൂൾ വിഭാഗത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയാണ് ഈ വിജയം കരസ്ഥമാക്കിയത്.

സയൻസ് എച്ച് എസ് വിഭാഗത്തിൽ 39  പോയിന്റുകളുമായി രണ്ടാം സ്ഥാനത്തും ഗണിതശാസ്ത്രമേള എച്ച്എസ്  ഭാഗത്തിൽ  35 പോയിന്റുമായി ഏഴാം സ്ഥാനത്തും, സാമൂഹ്യശാസ്ത്രമേള എച്ച് എസ് വിഭാഗത്തിൽ 27 പോയിന്റുമായി മൂന്നാം സ്ഥാനത്തും എത്തിച്ചേർന്നു.

  ഐടി മേള പ്രസന്റേഷൻ വിഭാഗത്തിൽ ഗായത്രി എസ് ഒന്നാം സ്ഥാനവും, മലയാളം ടൈപ്പിംഗ് വിഭാഗത്തിൽ നിഹാരിക എസ് പത്മം ഒന്നാം സ്ഥാനവും, വെബ് പേജ് ഡിസൈനിങ്ങിൽ തസ്നിം കെ ജെ രണ്ടാം സ്ഥാനവും , ഡിജിറ്റൽ പെയിൻറിംഗ് വിഭാഗത്തിൽ നിവേദ്യത എസ് പത്മം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ശാസ്ത്രമേളയിൽ റിസർച്ച് ടൈപ്പ് പ്രോജക്ട് വിഭാഗത്തിൽ അനുഷ്യദേവി എസ് , അക്ഷയ എസ് എന്നിവർ ഒന്നാം സ്ഥാനവും,  ശാസ്ത്ര ക്വിസ് മത്സരത്തിൽ ഗായത്രി എസ്, തസ്നിം കെ ജെ എന്നിവർ രണ്ടാം സ്ഥാനവും നേടി ഗണിതശാസ്ത്രമേളയിൽ സിംഗിൾ പ്രോജക്ട് വിഭാഗത്തിൽ വരുണ പി വി ഒന്നാം സ്ഥാനവും ഭാസ്കരാചാര്യ സെമിനാറിൽ ഇസബൽ മേരി സജിത്ത് രണ്ടാം സ്ഥാനവും , പ്രവർത്തി പരിചമേളയിൽ പോസ്റ്റർ ഡിസൈനിങ് വിഭാഗത്തിൽ നന്ദന കെ.എസ് ഒന്നാം സ്ഥാനവും, മെറ്റൽ എൻഗ്രേവിങ് വിഭാഗത്തിൽ നിയാ പ്രഭാഷ് ഒന്നാം സ്ഥാനവും , കയർ ഡോർ മാറ്റ് വിഭാഗത്തിൽ അഭിരാമി ബിജു ഒന്നാം സ്ഥാനവും   കരസ്ഥമാക്കി.  10 കുട്ടികളാണ് പാലക്കാട് വച്ച് നടക്കുന്ന സംസ്ഥാനതല മേളയിൽ പങ്കെടുക്കുവാൻ യോഗ്യത നേടിയത്.ആദ്യമായാണ് സ്കൂൾ ജില്ലാതലത്തിൽ ഒന്നാമത് എത്തുന്നത്.