സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/സ്കൗട്ട്&ഗൈഡ്സ്/2025-26

09:23, 22 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25041 (സംവാദം | സംഭാവനകൾ) (' ===<big>ലോകപരിസ്ഥിതി ദിനം</big>=== 5/06/25ന് ഒമ്പതരയ്ക്ക് പ്രാർത്ഥനാ ഗാനത്തോടെ പരിസ്ഥിതി ദിനാഘോഷങ്ങൾ ആരംഭിച്ചു. തുടർന്ന് ഷിൻസി ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)


ലോകപരിസ്ഥിതി ദിനം

5/06/25ന് ഒമ്പതരയ്ക്ക് പ്രാർത്ഥനാ ഗാനത്തോടെ പരിസ്ഥിതി ദിനാഘോഷങ്ങൾ ആരംഭിച്ചു. തുടർന്ന് ഷിൻസി ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ കാരോളീൻ അഞ്ചാം ക്ലാസിലെ അലൻ വർഗീസിനെ വൃക്ഷത്തൈ നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു പരിസ്ഥിതി ദിനത്തിൻറെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നാടൻപാട്ട്, നൃത്തം തുടങ്ങിയ കലാപരിപാടികൾ ഗൈഡ്സ് അവതരിപ്പിച്ചു. പരിസ്ഥിതി ദിന സന്ദേശം ജുവൽ മാർട്ടിൻ നൽകി. തുടർന്ന് ഗൈഡ്സ് റെഡ്ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ പ്ലക്കാടുകൾ പോസ്റ്ററുകൾ എന്നിവയുമായി കുട്ടികളുടെ റാലിയും സംഘടിപ്പിച്ചു. റാലിക്ക് ശേഷം ഹെഡ്മിസ്ട്രസും കുട്ടികളും ചേർന്ന് സ്കൂൾ മുറ്റത്ത് ചന്ദ്രക്കാരൻ മാവിൻ തൈ നട്ടു. പരിസ്ഥിതി ദിന ക്വിസ് നടത്തി കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം https://www.youtube.com/watch?v=Rcecps5Gpqs

ലഹരി വിരുദ്ധ ദിനാഘോഷം

ലഹരി വിരുദ്ധ ദിനാഘോഷം റിപ്പോർട്ട് 26/6/2025 പത്തുമണിക്ക് സെൻറ് ജോസഫ് ഹൈസ്കൂളിലെ ലഹരി വിരുദ്ധ ആഘോഷങ്ങൾ ആരംഭിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ കരോളിൻ സിഎംസി യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ശ്രീ സാബു അരക്കുഴ മുഖ്യ അതിഥി ആയിരുന്നു. സ്കൂൾ ലീഡർ കുമാരി എൽസ റോസ് ജോണി ലഹരിവിരുദ്ധ സന്ദേശം നൽകി. ഷിൻസി ടീച്ചർ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് ലഹരി വിരുദ്ധ സന്ദേശം നൽകുന്ന skit ഗൈഡ്സ് അവതരിപ്പിച്ചു. യോഗത്തിനുശേഷം പ്ലക്കാടുകളും ഏന്തി ഗൈഡ് സ് ലഹരിവിരുദ്ധ റാലിയിൽ പങ്കെടുത്തു