എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/ വിദ്യാരംഗം കലാസാഹിത്യവേദി

കവി അയ്യപ്പന്‍ സ്മാരക ഫൗണ്ടേ‍ഷന്‍ ഏര്‍പ്പെടുത്തിയ കവിതാ രചന മത്സരത്തില്‍ സമ്മാനം നേടിയ ഗൗരിനന്ദയുടെ കവിത

സ്ക്കുളില്‍ നടത്തിയകഥകളി








    നിശബ്ദപ്രണയം

വേര്‍പ്പെട്ടുപോയി എന്‍ ഹൃദയത്തിന്‍ സ്മരണകള്‍ ഒരു കടലാകും നേരം
ഈ ജന്മം ഞാന്‍ കണ്ട ഓര്‍മ്മകള്‍ പലതും ഒരു പുനര്‍ജന്മത്തിലേക്കാണ്ടുപോകുന്നു.
ചുറ്റും നിശബ്ദമായ് എന്നെ തനീച്ചാക്കിയകലുന്ന പുഴയായ് നീ മാറവേ
ആ കാറ്റുപറയുന്ന കഥകളില്‍നിന്നും വേര്‍പെട്ടുപോയ രണ്ടിണക്കിളികള്‍
ഒരുപാടകലെയായ് സ്മരണകള്‍ തനിയെ ജീര്‍ണിച്ച നിമിഷങ്ങള്‍ പലതാകവേ
എന്നെത്തനിച്ചാക്കിയകലുന്ന ഹൃദന്തമേ ഇനിയെന്നു നാം വീണ്ടും കണ്ടുമുട്ടും
ആരോരുമില്ലാതെ വഴിവക്കിലേക്ക് നീ അഞ്ജാതവാസം നയിക്കുമ്പോഴും
തേങ്ങുവാന്‍ കഴിയാത്ത അശ്രുകണങ്ങള്‍ തൂകാതെ ഞാനെന്നും കാത്തിരിക്കാം
അനശ്വരമാകുന്ന പ്രണയത്തിന്‍ സ്മരണകള്‍ മിഴികളില്‍ തൂകുന്ന ചെറുബാഷ്പമോ
എരിയുന്ന അഗ്നിയില്‍ ഓര്‍മ്മകള്‍ മാത്രമായ് നശ്വരമാകുന്ന ജീവിതമോ
പ്രണയിച്ചുപോയി ഞാന്‍ ഒരുവാക്കുപറയാതെ ഹൃദയത്തിന്‍ മുദ്രകള്‍ ചാര്‍ത്തിയില്ലേ
എന്നെ തനിച്ചാക്കിപ്പോയ മോഹങ്ങള്‍ ക്രൂരമായ് നിന്നും വീക്ഷിക്കവേ
പുഷ്പഗോപുര കലവറയ്ക്കുള്ളില്‍ ഒരു നിശബ്ദചിഹ്നമായ് ഞാന്‍ മാറവേ
അരികിലേക്കെത്തുമോ എന്‍ പ്രിയ ഹൃദന്തമേ കാത്തിരിക്കണം ഞാനൊരു നൂറു ജന്മം
അശ്രുക്കളായ് പൊഴിയുന്ന മനസ്സിന്‍ ഓര്‍മ്മകള്‍ കണ്ണീരില്‍ കുതിര്‍ന്ന മരവിപ്പുകള്‍
നിഴലിച്ചുനീക്കവേ എന്‍പ്രിയ സ്മരണകള്‍ കണ്ണീര്‍ക്കണങ്ങള്‍ തന്‍ ദലബാഷ്പമോ
നിന്‍ മുഖ ദൃശ്യം പതിഞ്ഞയെന്‍ കണ്ണുകള്‍ അന്ധമായ് നിന്നും തളരുന്നുവോ
കൊത്തിപ്പറിക്കുന്ന ക്രൂരമാം ഓര്‍മ്മകള്‍ സൂര്യതേജസ്സായ് ജ്വലിക്കുമ്പോഴും
പറയാതെ പോയൊരാ പ്രണയത്തിന്‍ നൊമ്പരം കണ്ണീര്‍ക്കാറ്റായ് പുല്‍കുന്നവോ
ഏകയായ് നിന്നുഞാന്‍ തേങ്ങുന്നിതാ ഹൃദയത്തിന്‍ നെടുവീര്‍പ്പുകള്‍
ഒരുനോക്കു കാണാന്‍ ഞാന്‍ കൊതിക്കുമ്പോഴും വിധിയുടെ മടിത്തട്ടില്‍ മാഞ്ഞീടവേ
കണ്ണിലെ ബാഷ്പന ശക്തികള്‍ എന്തിനോ വേണ്ടി കൊതിക്കുമ്പോഴും
ഈ ജീവിതം വെറുമൊരു സ്വപ്നമായ് കാത്തിരിക്കുാമൊരു നൂറുജന്മം
ആകാശക്കോണിലേയ്ക്ക് എവിടെയോ പോയി നീ നിശബ്ദ പ്രണയത്തിന്‍ വഴികാട്ടികള്‍..