LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float
41056-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41056
യൂണിറ്റ് നമ്പർLK/2018/41056
അംഗങ്ങളുടെ എണ്ണം35
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ലീഡർആദർശ് രാജ്
ഡെപ്യൂട്ടി ലീഡർസൗരഭ് എസ് രാജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മനു വി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രാജേഷ് പൈ ആർ
അവസാനം തിരുത്തിയത്
11-11-2025Rajeshpair


ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2018-2019

സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഹൈടെക്ക് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ "ലിറ്റിൽകൈറ്റ്സ്" യൂണിറ്റുകൾ രൂപീകരിക്കുന്നത്.

ലക്ഷ്യങ്ങൾ

  • വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക.
  • വിദ്യാലയത്തിലെ സാങ്കേതിക വിദ്യാധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടുക,.
  • ഉപകരണങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചെറിയ സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക .
  • സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക.
  • ഭാഷാകമ്പ്യ‌ൂട്ടിങ്ങിന്റെ പ്രാധാന്യത്തെക‌ുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക .

യ‌ൂണിറ്റ് പ്രവർത്തനം

 
 
ലിറ്റിൽ കൈറ്റ്സ് ലീഡേഴ്‌സ് ആദർശ് രാജ്, സൗരഭ് എസ് രാജ്

2017-18 അധ്യയനവർഷത്തിൽ എട്ടാം ക്ലാസിൽ പഠിച്ച വിദ്യാ‍ർഥികൾക്ക് ജനുവരി മാസത്തിൽ ഒരു അഭിരുചി പരീക്ഷ നടത്ത‌ുകയുണ്ടായി. ഇതിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെയാണ് ഈ യൂണിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ സ്കൂളിന് ലിറ്റിൽ കൈറ്റ്സിന്റെ അംഗീകാരം നേടിയെടുക്കാനായി - Registration No. LK/2018/41056.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള ആദ്യ ഏകദിന പരിശീലനം ജൂൺ ഇരുപത്തിഏഴ് ബ‌ുധനാഴ്ച നടന്നു. രാവിലെ പത്തിന് കൊല്ലം കൈറ്റ് മാസ്റ്റർ ട്രെയ്നർ ആയ കണ്ണൻ സാർ ക്ലാസ് എടുത്തു.

എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 3.30 മണിമുതൽ 4.30 മണിവരെ മാസത്തിൽ 4 മണിക്കൂർ ലിറ്റിൽ കൈറ്റ്സ് പരിശീലന പരിപാടികൾ നടന്നുവരുന്നു ലിറ്റിൽ കൈറ്റ്സ് ലീഡേഴ്‌സായി ആദർശ് രാജനേയ‌ും സൗരഭ് എസ് രാജനേയ‌ും തെരഞ്ഞെട‌ുത്ത‌ു.

 

ലിറ്റിൽ കൈറ്റ്സ് ഏകദിന വിദഗ്ധ പരിശീലനം

 
ഉദ്ഘാടനം.

ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമായുള്ള ആദ്യ വിദഗ്ധ പരിശീലന ക്ലാസ്സ് ജുലൈ 21-ന് പൂർവ്വ വിദ്യാർത്ഥിയും സംസ്ഥാന ഡിജിറ്റൽ പെയിന്റിങ് ഒന്നാം സ്ഥാന വിജയിയുമായ (10-ാം ക്ലാസിലും 12-ാം ക്ലാസിലും )മാസ്റ്റർ.അഖിൽ ക്ലീറ്റസ് നേതൃത്വം നൽകി. മാസ്റ്റർ.അഖിൽ ക്ലീറ്റസിനെ കൈറ്റ്സ് മാസ്റ്റർ ട്രെ‌യ്നർ ശ്രീ.കണ്ണൻ സാർ ക‌ുട്ടികൾക്ക് പരിചയപ്പെട‌ുത്തി. കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ശ്രീമാൻ . ഡോ.എം.ശങ്കർ ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു.

 
അഖിൽക്ലീറ്റസിനെ കണ്ണൻ സാർ ക‌ുട്ടികൾക്ക് പരിചയപ്പെട‌ുത്ത‌ുന്ന‌ു
 
അഖിൽ ക്ലീറ്റസ് വരച്ച ചിത്രം

ബ്ലഡ് മ‌ൂൺ പരിശീലന ക്ലാസ്

2018 ജൂലൈ 27-ന് ചന്ദ്രഗ്രഹണത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് മിസ്ട്രസസ്സ് ശ്രീമതി പ്രീയ ജോൺ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ചന്ദ്രഗ്രഹണത്തെക്കുറിച്ച് ക്ലാസ് എടുത്ത‍ു.

 
കൈറ്റ്സ് മിസ്ട്രസസ്സ് ശ്രീമതി.പ്രീയ ജോൺ ചന്ദ്രഗ്രഹണത്തെക്കുറിച്ച് ക്ലാസ് എട‌ുക്ക‌ുന്ന‌ു
 
പങ്കെടുത്ത വിദ്യാർത്ഥികൾ

ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല ഏകദിന ക്യാമ്പ്

വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റ‌ുന്നതിന് വേ​ണ്ടിയ‌ുള്ള വിവിധ പദ്ധതികളിൽ ശ്രദ്ധേയമായ ഒന്നാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതി. സംഘ പ്രവർത്തനത്തിന്റെയ‌ും സഹവർത്തിത്വ പഠനത്തിന്റെയ‌ും വൈവിധ്യമാർന്ന അന‌ുഭവങ്ങളില‌ൂടെ വിവരസാങ്കേതികവിദ്യയിൽ വിദ്യാർത്ഥികളെ പരിജ്ഞാനമ‌ുള്ളവരാക്കാൻ ലിറ്റിൽ കൈറ്റ്സിന് യൂണിറ്റ് തല ഏകദിന ക്യാമ്പ് ആഗസ്‌റ്റ് 4 ശനിയാഴ്ച സ് ക‌ൂൾ എെടി ലാബിൽ നടന്നു. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി ബി.ശൈലജ മാഡം നിർവ്വഹിച്ച‌ു. ബഹ‌ുമാനപ്പെട്ട എച്ച് എം ശ്രീമതി. മ‌ുംതാസ് ബായ് എസ്സ് കെ. സ്വാഗതവ‌ും പി ടി യെ വൈസ് പ്രസിഡൻറ് ശ്രീ മഹേഷ് എം, സ്റ്റാഫ് സെക്രട്ടറി ശ്രീ.അര‌ുൺ എസ് എസ് എന്നിവർ ആശംസയ‌ും ശ്രീമതി.പ്രിയ ജോൺ നന്ദിയ‌ും രേഖപ്പെട‌ുത്തി. സ്ക‌ുൾ എസ് എെ ടി സി ശ്രീമതി. സോണി എൻ പരിശീലനം നൽകി . പ്രസ്ത‌ുത ചടങ്ങിൽ രക്ഷകർത്താക്കള‌ുടെ സാന്നിദ്ധ്യവ‌ും സഹകരണവ‌ും ഉണ്ടായിരുന്ന‌ു. ട‌ുപി ട്യൂബ് ഡെസ്ക് സോഫ്റ്റ‌്‌വെയറിൽ കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങളെ (ആനിമേഷൻ ചിത്രങ്ങൾ ) ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ സോഫ്റ്റ്‌വെയർ , ഒഡാസിറ്റി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഒരു ഷോർട്ട് ഫിലിം തയ്യാറാക്കാമെന്ന‌ുള്ള പരിശീലനമാണ് ഈ ഏകദിന ക്യാമ്പിൽ കുട്ടികൾക്ക് ലഭിച്ചത്.

 
ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീമതി ബി.ശൈലജ മാഡം നിർവ്വഹിക്ക‌ുന്ന‌ു.
 
രക്ഷകർത്താക്കള‌ുടെ സാന്നിദ്ധ്യം



ലിറ്റിൽ കൈറ്റ്സ് മിസ്ട്രസസ്സ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ 2019

 
ഡിജിറ്റൽ മാഗസിൻ 2019