സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/ലിറ്റിൽകൈറ്റ്സ്/2024-27

22:43, 10 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk31037 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
31037-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31037
യൂണിറ്റ് നമ്പർLK/2018/31037
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല ഏറ്റുമാനൂർ
ലീഡർടാനിയ മേഴ്‌സി സിബി
ഡെപ്യൂട്ടി ലീഡർഅനന്ദു അഭയൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിൻസി സെബാസ്റ്റ്യൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ലിന്റാ ബേബി
അവസാനം തിരുത്തിയത്
10-11-2025Lk31037


അഭിരുചി പരീക്ഷ

     ജൂൺ 15 ന് 2024-27 ബാച്ചിന്റെ തിരഞ്ഞെടുപ്പിനായുള്ള അഭിരുചി പരീക്ഷ നടത്തി. 50 കുട്ടികൾ പേര് രജിസ്റ്റർ ചെയ്തിരുന്നു. 47 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്യുകയും 40 കുട്ടികൾ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്- 2024

ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ പ്രീലിമിനറി ക്യാമ്പ് 9- 8- 2024 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 3. 45 വരെ കൈറ്റ് സ് കോട്ടയം ഡിവിഷൻ മാസ്റ്റർ ട്രെയിനറും റിസോഴ്സ് പേഴ്സണുമായ ശ്രീ. ശ്രീകുമാർ പി. ആറിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. 2024 -27 ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. തുടർന്ന് ഉച്ചകഴിഞ്ഞ് 2. 30 മുതൽ 3.30 വരെ ക്യാമ്പ് അംഗങ്ങളുടെ മാതാപിതാക്കൾക്കായി നടത്തിയ പേരന്റ്സ് മീറ്റിൽ 34 മാതാപിതാക്കൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ, ശ്രീമതി ലിന്റാ ബേബി എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 2022 -25 ജില്ലാ ക്യാമ്പിൽ പങ്കെടുത്ത 3 കുട്ടികൾ തങ്ങളുടെ അനുഭവങ്ങൾ മാതാപിതാക്കളുമായി പങ്കുവച്ചു. 2024 -27 ബാച്ചിലെ കുട്ടികൾ തങ്ങൾ പരിചയപ്പെട്ട ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവ മാതാപിതാക്കളെ പരിചയപ്പെടുത്തുകയും പ്രദർശിപ്പിക്കുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമ നമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 13012 അഭിരാമി രതീഷ്
2 12905 അക്സ ആൻ ജോസഫ്
3 12908 അലൈന ആൻ സിജി
4 12983 അലൻ റെജി
5 13622 അമയ എം എസ്
6 12950 അമിദേവ് മനു
7 12995 അനാമിക ഗിരീഷ്
8 12961 അനന്ദു അഭയൻ
9 12928 അനന്ദു സതീഷ്
10 13672 അനില കുഞ്ഞുമോൻ
11 13535 അന്ന മറിയം ഷിബു
12 12903 അനൂഷ ബിജു
13 12988 ആൻസൻ ബിനു
14 13984 ഭാഗ്യലക്ഷ്മി എ
15 13532 ഫേബ ദേവസ്യ
16 13011 ഗിരിധർ ഗിരീഷ്
17 13547 ഗോഡ്‌വിന കുഞ്ഞുമോൻ
18 12955 ജെറിൻ റെജി
19 13732 കാശിനാഥ് മനു
20 12940 കൃഷ്ണപ്രിയ പി
21 13649 ലിയാ കുഞ്ഞുമോൻ
22 13578 എം പി ചിത്രലേഖ
23 13941 മാളവിക എസ്
24 13979 മൻഹ ഫാത്തിമ
25 12948 നവനീത് അജി
26 12914 നിശാന്ത് എസ്
27 13650 പവിത്ര വി പി
28 13102 റീജ റെജി
29 13225 റിയ മനോജ്
30 13841 എസ് മഹാലക്ഷ്മി
31 12987 സജിത കെ എസ്
32 13534 സേറ വിനോ
33 13688 ശ്രേയ നായർ
34 12933 സിദ്ധാർഥ് സതീഷ്
35 13087 ശ്രേയ ശ്രീജിത്ത്
36 12924 സുഭാഷ് കെ എസ്
37 12936 ടാനിയ മേഴ്‌സി സിബി
38 13704 ടിനിൽ ടോമി
39 13218 വൈഗ ബിനു
40 12999 വൈഷ്ണവി ബി

ലിറ്റിൽ കൈറ്റ്സ് മികവുത്സവം

'ഡിജിറ്റൽ കാർണിവൽ' എന്ന പേരിൽ ലിറ്റിൽ കൈറ്റ്സ് മികവുത്സവം ഫെബ്രുവരി 21 ന് നടത്തപ്പെട്ടു. ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്സി തോമസ് അധ്യക്ഷത വഹിച്ചു. മാസ്റ്റർ ട്രെയിനർ ശ്രീമതി പ്രീത ജി നായർ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ. മാത്യു ജോസഫ് ആശംസകൾ അർപ്പിച്ചു.  ഏഴാം ക്ലാസ് വിദ്യാർത്ഥികളെ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുകയും ആനിമേഷൻ വിഭാഗത്തിൽ സബ്ജില്ലാതല ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കിയ പ്രവർത്തനങ്ങളും പത്താം ക്ലാസ് കുട്ടികൾ തയ്യാറാക്കിയ ഗ്രൂപ്പ് അസൈൻമെന്റുകളും പ്രദർശിപ്പിക്കുകയും ചെയ്തു. ആർഡിനോ കിറ്റ്, ആർഡിനോ കിറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ എന്നിവ പ്രദർശിപ്പിക്കുകയും അഞ്ചു മുതൽ 10 വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്ക് അവ കണ്ട് മനസ്സിലാക്കുന്നതിനുള്ള അവസരം നൽകുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വിശദീകരിച്ചു നൽകി.

സ്കൂൾ ക്യാമ്പ് (ഫേസ് - 1)

 
 
 

2024-27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഫേസ് 1, 2025 മെയ് മാസം 28ന് നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്‌സി തോമസ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു. ക്യാമ്പ് നയിക്കുന്നതിനായി എത്തിച്ചേർന്നത് എസ് കെ വി ഗവണ്മെന്റ് സ്കൂൾ നീണ്ടൂരിലെ LK മിസ്ട്രസ് ആയി പ്രവർത്തിക്കുന്ന ശ്രീമതി അനീസ സീനത്ത് ടീച്ചർ ആണ്. റീൽസ് നിർമ്മാണം , വീഡിയോ എഡിറ്റിംഗ് മുതലായ ക്യാമ്പ് പ്രവത്തനങ്ങളിൽ കുട്ടികൾ ഉത്സാഹപൂർവ്വം പങ്കെടുത്തു. കുട്ടികൾക്ക് ഉച്ചഭക്ഷണവും മറ്റു ക്രമീകരണങ്ങളും ചെയ്തു കൈറ്റ് മിസ്ട്രെസ്സ്മാരായ ബിൻസി സെബാസ്റ്റ്യൻ, ലിന്റാ ബേബി എന്നിവർ ക്യാമ്പിൽ സജീവ സാന്നിധ്യം വഹിച്ചു.

 

ഇലക്ട്രൽ വോട്ടിംഗ് സംവിധാനത്തിലൂടെ സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് നടത്തി

ജനാധിപത്യ സംവിധാനത്തിന്റെ പ്രാധാന്യം മനസിലാക്കികൊണ്ട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ മെഷീൻ വോട്ടിംഗ് സംവിധാനം ഉപയോഗപ്പെടുത്തി 2025 - 26 സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്  പൂർത്തീകരിച്ചു ... അത്യന്തം കൗതുകകരവും ജിജ്ഞാസയും സമ്മാനിച്ച വോട്ടിംഗ് രീതി ആഗസ്റ്റ് 14 ന് രാവിലെ പത്ത് മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു ... മൂന്ന് ബൂത്തുകളായി ക്രമീകരിച്ചിരുന്ന ഇടങ്ങളിൽ ഓരോന്നിലും മൂന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  വീതം  പോളിങ് ഓഫീസർമാരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റി. രാവിലെ നടന്ന പൊതുയോഗത്തിൽ സ്കൂൾ  പാർലമെന്റ് തെരഞ്ഞെടുപ്പ്  ഹെഡ്മിസ്ട്രസ് റവ. സിസ്റ്റർ മേഴ്‌സി തോമസ് ഉദ്ഘാടനം ചെയ്തു . തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെ കുറിച്ചും രീതികളെ കുറിച്ചും അവബോധം നൽകുകയും ചെയ്തു. സയൻസ് ക്ലബ് കൺവീനർ സിസ്റ്റർ അനീറ്റ ജോസഫ് ആശംസകൾ നേർന്നു. സോഷ്യൽ സയൻസ് അദ്ധ്യാപിക കൂടിയായ വിദ്യ ജോസഫ്  പ്രിസൈഡിങ് ഓഫീസർ ആയിരുന്ന തിരഞ്ഞെടുപ്പ് പരിപാടികൾക്ക്  സ്കൂൾ ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ബിൻസി സെബാസ്റ്റ്യൻ , ലിന്റ ബേബി എന്നിവർ നേതൃത്വം നൽകി.   സോഷ്യൽ സയൻസ് ക്ലബ് , സ്കൂൾ ഇലക്ട്രൽ ലിറ്ററസ്സി ക്ലബ് എന്നിവയുടെ സജീവ പങ്കാളിത്തത്തോടെ സംഘടിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് ലാപ്ടോപ്പിൽ ഇലക്ട്രൽ സംവിധാനം ഒരുക്കിയത്. സ്കൂൾ ലീഡറായി പത്താം ക്ലാസ്സിലെ ജോസ്‌വിൻ സിജുവും അസിസ്റ്റന്റ് സ്കൂൾ ലീഡറായി എട്ടാം ക്ലാസ്സിലെ ഏഞ്ചൽ മേരി റെസ്റ്റിനും തെരഞ്ഞെടുക്കപ്പെട്ടു.

സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ

2025, സെപ്റ്റംബർ 21ന് സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ആചരിക്കുകയുണ്ടായി. അതിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അല്ലാത്ത പത്താം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും കുട്ടികൾക്ക് റോബോട്ടിക് കിറ്റുകൾ പരിചയപ്പെടുത്തുകയും ആർഡിനോ കിറ്റ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ പരിശീലിപ്പിക്കുകയും ചെയ്തു..

തുടർന്ന്  Ubuntu ഏറ്റവും പുതിയ വേർഷൻ 22.04 ആവശ്യമുള്ള കുട്ടികൾക്ക് ഇൻസ്റ്റാൾ ചെയ്ത് നൽകി.

സ്കൂൾ ക്യാമ്പ് (ഫേസ് - 2)

2024-27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് (ഫേസ് - 2) 2025, നവംബർ 1 ന് നടത്തപ്പെട്ടു. ക്യാമ്പിന്റെ ഭാഗമായി ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലുള്ള പരിശീലനം കുട്ടികൾക്ക് നൽകി. 38 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേഴ്സി തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. എസ് കെ വി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ നീണ്ടൂരിലെ കൈറ്റ് മെന്റർ ശ്രീമതി അനീസ സീനത്ത് ക്യാമ്പിന്റെ റിസോഴ്സ് പേഴ്സണായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എൽ കെ മെന്റർമാരായ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ, ശ്രീമതി ലിന്റാ ബേബി എന്നിവർ ക്യാമ്പിന് ആവശ്യമായ ക്രമീകരണങ്ങൾ നടത്തുകയും പ്രവർത്തനങ്ങളിൽ പങ്ക് ചേരുകയും ചെയ്തു. ക്യാമ്പിൽ കുട്ടികൾ സജീവമായി പങ്കെടുത്തു.