എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/കവിതകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഖബറിനു പറയാനുള്ളത്

റാഷിദ അനീസ് (പൂർവ്വവിദ്യാർഥി)

ഗസ്സയിലെ ഖബറുകൾക്ക് പറയാനുണ്ടാവും പൊക്കിൾ കൊടി ഉണങ്ങാത്ത മുലപ്പാലിൻ്റെ മണമുള്ള കുഞ്ഞുങ്ങളുടെ കഥ,

ഖബറുറക്കെ പറയുന്നുണ്ടാവും നിൻ്റെ ഹൃദയത്തെ മുടിയ ഇരുട്ടൊന്നും എനിക്കകത്തില്ലാന്ന് നിന്നോളം ചോര കൊതിയുള്ളൊരു ജനാസയും ഇന്നോളം ഞാനേറ്റു വാങ്ങിയിട്ടില്ലാന്ന്

അവരുറങ്ങട്ടെ സമാധാനമായി വെടിയൊച്ചകളും മിസൈലുകളും ഭയക്കാതെ പൊട്ടി തകരുന്നതിൻ്റെ ഇരമ്പലുകളും നിലവിളികളും കേൾക്കാതെ,

പട്ടിണിയുടെ വിശപ്പിൻ്റെ രുചിയറിയാതെ പാൽ വറ്റി നീലിച്ച മാറിടങ്ങളും ഉണങ്ങാത്ത ഗർഭാശയങ്ങളുമായി ഇവരനുഭവിക്കേണ്ട അമ്മച്ചൂടുണ്ട് പുറത്ത്, ആ ചൂടു പുകയുന്നുണ്ട് ഒരു നാൾ ആളികത്താൻ മൂക്ക് തുളച്ചു കയറുന്ന രക്ത ഗന്ധമറിയാതെ.

കലാലയ സ്മൃതികൾ

ഹുനൈന ഷെറിൻ. പി (VII-B)

കാലം ഞങ്ങൾക്ക് നൽകിയ
മധുര നിമിഷങ്ങൾ,
സ്വപ്നങ്ങൾ ബാക്കിയാക്കി
ദിനങ്ങൾ വർഷങ്ങളായി
ഒടുവിൽ പടികൾ ഇറങ്ങേണ്ടി വന്നു.
ഇണക്കവും പിണക്കവും
പരിഭവവും പരാതിയും
പങ്കുവെച്ച് വീഥികൾ
ഒരുപിടി ഓർമകളുമായി
ഗദ്‌ഗദകണ്ഠവുമായി
ആത്മാവില്ലാത്ത ശരീരവുമായി
ഞങ്ങൾ പടിയിറങ്ങി
തമാശകൾ പങ്കുവെച്ച
ഇടനാഴികൾ
അറിവിന്റെ വെളിച്ചം നുകർന്ന
ക്ലാസ് മുറികൾ
ലോകം മുഴുവൻ കീഴടക്കിയെന്ന
തോന്നലുമായി നടന്ന നിമിഷങ്ങൾ
എല്ലാം ഈ ഓർമക്കൂട്ടിൽ ഒതുക്കി
മരവിച്ച ശരീരവുമായി....
പുഴയോളം കണ്ണീർ പൊഴിച്ച് കലാലയത്തിന്റെ കാണാമറയത്തേക്ക്
ഒടിയകുന്നു.