സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
Freedom Fest 2023




സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണ അനുബന്ധിച്ച് കണ്ണോത്ത് സെന്റ് ആന്റണീസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഐടി കോർണർ സംഘടിപ്പിച്ചു. സെൻസറുകളും പ്രോഗ്രാമുകളും ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഒരുക്കിയ ഐടി കോർണർ സ്കൂളിലെ എല്ലാ കുട്ടികൾക്കും ഒരുപോലെ ആകർഷണീയവും വിസ്മയകരവുമായി. ഹെഡ്മാസ്റ്റർ റോഷിൻ മാത്യു ഉദ്ഘാടന കർമ്മം നിർവഹിച്ചു. കൈറ്റ് മാസ്റ്റർ ജിയോ ജോർജ് ജോസഫ് കൈറ്റ് മിസ്ട്രസ്സ് ദീപ ആന്റണി എന്നിവർ നേതൃത്വം നൽകി.സ്കൂളിലെ എല്ലാ കുട്ടികൾക്കും ഐടി കോർണർ സന്ദർശിക്കുവാനും പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കുവാനുമുള്ള അവസരവും ഒരുക്കിയിരുന്നു.
സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം 2025
2025 സെപ്റ്റംബർ 22 മുതൽ 27 വരെ സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരാചരണത്തിന്റെ ഭാഗമായി കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിലെ കുട്ടികൾക്കായി സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഉൾപ്പെടുന്ന പോസ്റ്റർ രചന മത്സരം നടത്തി.
അതോടൊപ്പം പൊതുജനങ്ങൾക്ക് സൗജന്യമായി ഉബണ്ടു 22.04 ഇൻസ്റ്റാൾ ചെയ്തു നൽകുന്നതിനായി 'ഫ്രീ സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ ഫെസ്റ്റ്' സംഘടിപ്പിച്ചു.
ഇൻസ്റ്റലേഷനായി എത്തിയവർക്ക് ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സോഫ്റ്റ്‌വെയർ പരിശീലനവും നടന്നു. അതുപോലെതന്നെ പത്താം ക്ലാസിലെ എല്ലാ കുട്ടികൾക്കും റോബോട്ടിക്റ്റിന്റെ പ്രവർത്തനം പരിചയപ്പെടുത്തുന്നതിനുള്ള പരിശീലന പ്രവർത്തനങ്ങളും അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തി.