സ്കൂള്‍ സ്ഥാപകനായ ശ്രീമാന്‍ പി. ചക്രപാണി ശ്രീനാരായണ ഗുരുവിന്റെ തത്വങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അക്ഷീണം പരിശ്രമിച്ച വ്യക്തിയാണ്. 1950 കളുടെ തുടക്കത്തില്‍ അദ്ദേഹം 'വെട്ട' എന്ന സ്ഥലത്ത് ഒരു സ്കൂള്‍ സ്ഥാപിക്കുന്നതിന് വേണ്ടി സര്‍ക്കാരില്‍ അപേക്ഷ സമര്‍പ്പിക്കുകയും അന്ന് മുഖ്യമന്ത്രിയായിരുന്ന ശ്രീമാന്‍. കേശവന്‍ അവര്‍കള്‍ 1952 മെയ് മാസത്തില്‍ സ്കൂള്‍ അനുവദിയ്ക്കുകയും, തുടര്‍ന്ന് ശ്രീ ലക്ഷ്മീ മംഗലം ക്ഷേത്രത്തിന് വടക്കു വശത്തായി 43 കുട്ടികളുമായി ആദ്യക്ലാസ് ആരംഭിക്കുകയും ചെയ്തു. ശ്രീമാന്‍ നരസിംഹ അയ്യര്‍ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. ശ്രീമാന്‍ നന്ദിയോട് രാമചന്ദ്രന്‍ ആദ്യ അദ്ധ്യാപകനും, പി. എന്‍. രാഘവന്‍ നായരായിരുന്നു ആദ്യ വിദ്യാര്‍ത്ഥി. 1957-ല്‍ മിഡില്‍ സ്കൂള്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 2000-ല്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
എട്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂളിന് രണ്ട് ലാബുകളിലുമായി ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.