സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല/ലിറ്റിൽകൈറ്റ്സ്/2023-26

15:00, 19 സെപ്റ്റംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25044 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളെ ചേർക്കുന്നതിനുള്ള അഭിരുചി പരീക്ഷയിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും 40 കുട്ടികൾക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു.

25044-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25044
യൂണിറ്റ് നമ്പർLK/2018/25044
ബാച്ച്2023-26
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല കോലഞ്ചേരി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷീന ജോർജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മഞ്ചു മാത്യൂസ്
അവസാനം തിരുത്തിയത്
19-09-202525044

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

Sl No Name Ad No Class Division
1 Abbas M S 22379 8 F
2 Abhinand Rajeev 21275 8 C
3 Abhinav Shaji 20150 8 B
4 Advaith N 23036 8 F
5 Ahammed Ihsan C A 22522 8 D
6 Aisha Sidhiq 22618 8 B
7 Aldin Basil Eldo 22521 8 E
8 Anandakrishna K Dileep 20444 8 B
9 Ann Mary Viju 21311 8 F
10 Ann Mathew 22317 8 E
11 Ann Mariya Sunny 21291 8 C
12 Aryananda K D 21610 8 D
13 Basil K K 22191 8 C
14 Bilha Kallingal 21612 8 E
15 Diya Maria Jomesh 22173 8 C
16 Eion Mathew Eldho 22523 8 F
17 Enosh Pathrose 22188 8 C
18 Fathima Farsana K K 21593 8 B
19 Fathima Minha M N 23010 8 C
20 Fathima Samrin 22860 8 E
21 Fidha Fathima P A 22508 8 B
22 Fidha Surayya 22178 8 B
23 Fiza Fathima 22851 8 D
24 Gouri N Raj 22182 8 B
25 Jivit Jins 22179 8 F
26 Josha Mathew Sebastian 20716 8 G
27 Krishnaveni Aji 22489 8 E
28 Muhammad Abdul Rahman P A 21629 8 B
29 Muhammed Adhnan P A 20136 8 D
30 Muhammed Ameen U A 21283 8 F
31 Muhammed Saad A M 22514 8 C
32 Muhammed Sinan M S 21606 8 B
33 Muhammed Zameel M S 21325 8 C
34 Naila Fathima 22516 8 A
35 Nakul Krishna V 21309 8 C
36 Navaneeth Shaji 22520 8 E
37 Nayana Shiju 22181 8 C
38 Niranjana R 21321 8 F
39 Nivedh K Anil 21614 8 E
40 Rahmath M R 23003 8 C
41 Rihan Ahmed Ziyad 21194 8 D
42 Rihan Mirshad 21596 8 D
43 Shifa Nafeesa K A 21002 8 B
44 Sreedevi K Sivan 21465 8 E

പ്രിലിമിനറി ക്യാമ്പ്

2023 -2026 വർഷത്തെ പ്രിലിമിനറി ക്യാമ്പ് ജൂലൈ മാസം 11-ആം തീയതി നടത്തി. സ്കൂൾ ഹെഡ്‌മാസ്റ്റർ ശ്രീ ജോസ് മാത്യു ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പിൽ കൈറ്റിൽ നിന്നും മാസ്റ്റർ ട്രെയിനർ മൈക്കിൾ സാർ ക്ലാസുകൾ നയിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ്. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്.

ഉദ്ദേശ്യങ്ങൾ

പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുക, ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്‌റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു.

ഗ്രൂപ്പിങ് പ്രോഗ്രാം

സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് വിദ്യാർത്ഥികളെ എഐ, റോബോട്ടിക്സ്, ഇ-കൊമേഴ്സ്, ജിപിഎസ്, വിആർ എന്നീ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ സെഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി, അധ്യാപകൻ ഇത് സ്‌കോർ ഷീറ്റിൽ രേഖപ്പെടുത്തി.

ഗെയിം നിർമ്മാണം

ലിറ്റിൽ കൈറ്റ്‌സ് റോളുകൾ മനസ്സിലാക്കുന്നതിനുള്ള പ്രസന്റേഷനും ചർച്ചയും നടന്നു. ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളിൽ കോഡിങ് അഭിരുചി വളർത്തുന്നതിന് സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മാണം നടത്തി.

അനിമേഷൻ

അനിമേഷൻ സങ്കേതങ്ങൾ പഠിക്കുന്നതിന് ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മാണ മത്സരം നടത്തി.

റോബോട്ടിക്സ്

ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖലയെ പരിചയപ്പെടുത്തി. ആർഡുയിനോ ബ്ലോക്കിലി ഉപയോഗിച്ച് തീറ്റ കാണുമ്പോൾ കോഴിയുടെ ചലനം കാണിക്കുന്ന പ്രവർത്തനം നടത്തി. സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു.

സ്കൂൾ ഐടി കോർഡിനേറ്റർ ശ്രീ റെജി വർഗീസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ചും ഇതുവരെ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും വിശദീകരിച്ചു. സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ച പൂർവ വിദ്യാ‌ർഥികളെകളെക്കുറിച്ച് പരാമർശിച്ചു. ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾ മാറുന്ന സാങ്കേതികവിദ്യയുമായി എളുപ്പത്തിൽ ഇടപഴകാൻ പഠിക്കുമെന്നും, ഇവിടെ പഠിക്കുന്ന അടിസ്ഥാന കാര്യങ്ങൾ അവരുടെ ജീവിതത്തിൽ ഉപകാരപ്പെടുമെന്നും പ്രതീക്ഷിച്ചുകൊണ്ട് ക്യാമ്പ് വൈകുന്നേരം 3 മണിക്ക് അവസാനിച്ചു.