ജി. യു. പി. എസ്. ബിലാത്തിക്കുളം
ജി. യു. പി. എസ്. ബിലാത്തിക്കുളം | |
---|---|
വിലാസം | |
ബിലാത്തിക്കുളം, വെസ്റ്റ്ഹിൽ. | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം. |
അവസാനം തിരുത്തിയത് | |
26-01-2017 | 17235 |
കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് നഗരസഭയിലെ അറുപത്തി എട്ടാം വാർഡിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1903 ൽ സിഥാപിതമായി.
ചരിത്രം
I903 ൽ ഇപ്പോഴത്തെ വെസ്റ്റ്ഹിൽ ടെലിഫോൺ എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു പീടികയുടെ മുകളിൽ എഴുത്ത് പള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ വിദ്യാലയത്തിന്റെ സ്ഥാപകനായ ശ്രീ തെക്കേക്കളത്തിൽ ചന്തുണ്ണി നായർ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു കെട്ടിടം പണിത് വിദ്യാലയത്തെ വിപുലീകരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം വിദ്യാലയം കോഴിക്കോട് മുനിസിപ്പാലിറ്റിയും പിന്നീട് 1943 ൽ കേരള സർക്കാരും ഏറ്റെടുക്കുകയുണ്ടായി. 1960 ൽ ആണ് ഈ വിദ്യാലയത്തിൽ യു.പി.വിഭാഗം ആരംഭിക്കുന്നത്.
ഭൗതികസൗകരൃങ്ങൾ
ഒരുകാലത്ത് ധാരാളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ 41 കുട്ടികളാണുള്ളത്. കാലപ്പഴക്കം മൂലം പഴകി ദ്രവിച്ച കെട്ടിടങ്ങളാണ് ഭൂരിഭാഗവും. എം എൽ എ ശ്രീ.എ പ്രദീപ് കുമാർ അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിനായി നിലവിലുള്ള അപകടാവസ്ഥയിലായപകുതിയോളം കെട്ടിടഭാഗങ്ങൾ പൊളിച്ചുനീക്കിയിരിക്കുകയാണ്. നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് 72 സെന്റ് കളിസ്ഥലമുൾപ്പെടെ 1 ഏക്കർ 29.2 സെന്റ് സ്ഥലം സ്വന്തമായുണ്ട്:
മികവുകൾ
....................................................
ദിനാചരണങ്ങൾ
........................................................
അദ്ധ്യാപകർ
- പി.ടി..റഹീം.
- കാവില്‍ റസാഖ്
- കെ സി.രാമന്‍.
- കെ.കെ.മുഹമ്മദ്
- ബാലന്‍ ചെനേര
- ഇ.സി അബൂബക്കര്‍,
- ഒ.കെ. മുഹമ്മദാലി
ക്ളബുകൾ
സയൻസ് ക്ളബ്
2016-17 വർഷത്തെ: സയൻസ് ക്ലബ് രൂപീകരണo 3 - 6.2016 വെള്ളിയാഴ്ച 130 PM നു നടന്നു. ക്ളബ്ബിെൻറ കൺവീനറായി 'അഭിനവിനെ തെരഞ്ഞെടുത്തു.അന്താരാഷ്ട്ര പയറു വർഗ്ഗ വർഷമായി ആചരിക്കുന്നതിനെ കുറിച്ച് ബോധവൽക്കരണം നടത്തി.ജൂൺ 14രക്തദാന ദിനത്തോടനുബന്ധിച്ച് ക്ലബ്ബ് മെമ്പർമാർ ബാഡ്ജ് ധരിച്ചു 'ഇതിനോടനുബന്ധിച്ച് ബോധവൽക്കരണം നടത്തി. ജൂലൈ 2ചാന്ദ്രദിനത്തോടനുബന്ധിച്ച് ബഹിരാകാശ ക്വിസ് നടത്തി. ചുമർ പത്രിക നിർമ്മാണം, വീഡിയോ പ്രദർശനം എന്നിവ നടത്തി.സപ്ത ബംർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന നടത്തി .22.9.16 ന്യൂ റിക്കവിജ്ഞാനോതത്സവത്തിൽ ഷി മാസ്, അഭിനവ് എന്നിവരെ കോർപ്പറേഷൻ തലത്തിൽ മത്സരിക്കാൻ തെരഞ്ഞെടുത്തു. ഊർജസംരക്ഷണ ദിനത്തോടനുബന്ധിച്ച് സ്ക്കൂളിൽ LED ബൾബ് നിർമ്മാണ ശില്പശാല നടത്തി.ജില്ലാതല ഊർജ്ജോൽസവത്തിൽ 4 പേർ പപങ്കെടുത്തു
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.282033,75.7680262|width=800px|zoom=12}}