എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര
എസ് എം ടി ജി എച്ച് എസ് എസ് ചേലക്കര | |
---|---|
വിലാസം | |
ചേലക്കര തൃശൂര്‍ ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
25-01-2017 | 24001 |
ചേലക്കരയുടെ ഹൃദയ ഭാഗത്ത് ശിരസ്സുയര്‍ത്തി നില്ക്കുന്ന പ്രധാന സ്ഥാപനമാണ്. 2006 ല്‍ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച ശ്രീമൂലം തിരുന്നാള്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍. വിദ്യാഭ്യാസ സ്ഥാപനം എന്നതിലുപരി, ഇത് ഒരു ചരിത്ര സ്മാരകം കൂടിയാണെന്ന് ഓര്‍മ്മിപ്പിക്കട്ടെ! കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്പുരാന്റെ കൊട്ടാരമായിരുന്നു (അമ്മക്കോവിലകം) സ്ക്കൂളിന്റെ മധ്യഭാഗത്തെ നാലുകെട്ടും അനുബന്ധ നിര്‍മ്മിതികളും.
ചരിത്രം
ചേലക്കര വില്ലേജാഫീസ് കെട്ടിടത്തില്‍ 1891 ആരംഭിച്ച ലോവര്‍ പ്രൈമറി സ്ക്കൂള്‍ അപ്ഗ്രേഡ് ചെയ്താണ് ഈ സ്ക്കൂള്‍ നിലവില്‍ വന്നത്. ചേലക്കരയിലെ പൗര പ്രമുഖരുടെ അഭ്യര്‍ത്ഥന മാനിച്ച് രാമ വര്‍മ്മ മഹാരാജാവാണ് (ശക്തന്‍ തമ്പുരാന്‍) 1931 ല്‍ ഹൈസ്ക്കൂള്‍ അനുവദിച്ചത്. സ്ക്കൂളിനായി ചേലക്കരയില്‍ ഉണ്ടായിരുന്ന കൊട്ടാരവും വിട്ടുകൊടുത്തു പ്രജാവത്സലനായ മഹാരാജാവ്. അങ്ങനെ, 1931 ല്‍ ആദ്യത്തെ ഹെഡ‍്മാസ്റ്ററായ ശ്രീ. ആര്‍. കല്യാണ കൃഷ്ണയ്യരുടെ കീഴില്‍ എല്‍.പി-ഹൈസ്ക്കൂള് വിഭാഗങ്ങള്‍ ഒന്നു ചേര്‍ന്ന് പ്രവര്‍ത്തിച്ചു വന്നു. കൊച്ചിയില്‍ തീപ്പെട്ട ശ്രീമൂലം തിരുന്നാള്‍ രാമവര്‍മ്മ മഹാരാജാവിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായിട്ടാണ് ശക്തന്‍ തമ്പുരാന്‍ സ്ക്കൂളിന് ശ്രീമൂലം തിരുന്നാള്‍ ഹൈസ്ക്കൂള്‍ എന്ന് നാമകരണം ചെയ്തത്. 1961 ല്‍ എല്‍.പി-ഹൈസ്ക്കൂള് വിഭാഗങ്ങള്‍ വേര്‍തിരിക്കപ്പെട്ടു. എല്‍.പി വിഭാഗം നാലുകെട്ടിലും ഹൈസ്ക്കൂള്‍ വിഭാഗം മറ്റു കെട്ടിടങ്ങളിലുമായി പ്രവര്‍ത്തിച്ചു വന്നു. 1988 ല്‍ എല്‍.പി വിഭാഗം നാലുകെട്ടില്‍ നിന്നും പുതിയതായി പണികഴിപ്പിച്ച സ്വന്തം കെട്ടിടത്തിലേക്കു മാറി പ്രവര്‍ത്തിച്ചു തുടങ്ങി. ചരിത്ര പ്രാധാന്യമുള്ള കെട്ടിട നിര്‍മ്മിതിയാണ് നാലുകെട്ടിന്റെ സവിശേഷത. രാജകീയപ്രൗഢിയുള്ള ധാരാളം മരപ്പണികള്‍ ഇവിടെ കാണാം. പ്രത്യേക ആവശ്യങ്ങള്‍ക്കായുള്ള നിലവറ (രക്ഷപ്പെടാനുള്ള രഹസ്യമാര്ഗ്ഗവും ഉള്ളതായി പറയപ്പെടുന്നു) എടുത്തു പറയത്തക്ക സവിശേഷതകള്ളതാണ്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, 1978 ല്‍ നടന്ന രാമദേവന് എന്ന വിദ്യാര്‍ത്ഥിയുടെ ദാരുണമായ കൊലപാതകം ഈ നിലവറയ്ക്കുള്ളിലാണത്രെ നടന്നത്. അതിനുശേഷം നിലവറയും അതിലേക്കുള്ള പ്രവേശന മാര്‍ഗങ്ങളും സ്ഥിരമായി അടച്ചിടേണ്ടി വന്നു. ഇപ്പോഴും ആ നില തുടരുന്നു. സ്ക്കൂളിന് പേരും പെരുമയും ഉണ്ടെങ്കിലും സ്ഥല സൗകര്യം പരിമിതമാണ്. കെട്ടിടങ്ങളുടെ ബാഹുല്യം കുട്ടികള്‍ക്ക് കളിസ്ഥലം പോലും ഇല്ലാതെയാക്കുന്നു. ഒന്നര ഏക്കറോളം വരുന്ന മൈതാനമാകട്ടെ ഒരു കിലോമീറ്റര്‍ അകലെ മുഖാരിക്കുന്നിലുമാണ. ഈ മൈതാനത്ത് മിനി സ്റ്റേഡിയം പണിയാനുള്ള തയ്യാറെടുപ്പുകള്‍ പഞ്ചായത്തും സ്പോര്ട്സ് മന്ത്രാലയവും ചേര്‍ന്ന് തുടങ്ങിക്കഴിഞ്ഞു. ചരിത്ര സ്മാരകമായ നാലുകെട്ടിനെ അതേപടി നിലനിര്ത്തുകയും മറ്റു പഴയ കെട്ടിടങ്ങള്‍ പൊളിച്ച് ബഹുനിലക്കെട്ടിടങ്ങള്‍ നിര്മ്മിക്കുകയുമാണ് സ്ഥലസൗകര്യം വര്‍ദ്ധിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. ചേലക്കര പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹൈസ്ക്കൂള്‍ ആയതുകൊണ്ടുതന്നെ 1997 ല്‍ ഇവിടെ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചു. ആരംഭ കാലത്ത് ഹൈസ്ക്കൂള്‍-ഹയര്‍ സെക്കന്ററി വിഭാഗങ്ങളുടെ തലവന്‍ ഹെഡ‍്മാസ്റ്റര്‍ തന്നെ ആയിരുന്നു. പിന്നീട് അതിനു മാറ്റം വന്നു. ഹൈസ്ക്കൂള്‍ വിഭാഗം പ്രവര്‍ത്തിച്ചിരുന്ന രണ്ടുനിലക്കെട്ടിടവും മറ്റു ചില ക്ലാസ്സ് മുറികളും ഹയര്‍ സെക്കന്ററി വിഭാഗത്തിനു നല്കി.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- എസ്.പി.സി.(സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്)
- ബാന്‍റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
| -
|
|-
| -
|
|-
| -
|
|-
| -
|
|-
| -
|
|-
| -
|
|}
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="8.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 8.071469, 76.077017, smtghss chelakkara </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.