എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ കൈറ്റ്സ് യൂണിഫോം പ്രധാന അദ്ധ്യാപകൻ അഷ്റഫലി കാളിയത്തിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ ഈ യൂണിഫോമും, ധരിക്കുന്നു.
വിദ്യാരംഗം കലാസാഹിത്യവേദി കുറ്റിപ്പുറം ഉപജില്ല പ്രവർത്തനോദ്ഘാടനം കുറ്റിപ്പുറം എ. ഇ. ഒ ശ്രീ.അജിത് കുമാർ ഉദ്ഘാടനം ചെയ്തു.
എം. ഇ. എസ്. ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ശ്രീ നജ്മുദീൻ അധ്യക്ഷത വഹിച്ചു. എച്ച്. എം ഫോറം സെക്രട്ടറി പവിത്രൻ , ഹെഡ്മാസ്റ്റർ അഷറഫലി കാളിയത് എന്നിവർ ആശംസ പറഞ്ഞു.തുടർന്ന് പ്രഭാഷകനും അദ്ധ്യാപകനുമായ ബിജു കാവിൽ വിദ്യാരംഗം മാർഗരേഖ യെ കുറിച്ച് വളരെ ഗംഭീരമായി ക്ലാസ്സ് എടുത്തു.കവിത ചൊല്ലലും, കടങ്കഥയും ചൊല്ലുകളുമായി വളരെ സരസമായി കൺവീനർമാരോട് മാഷ് സംവദിച്ചു.തുടർന്ന് ക്ലാസ്സ് റൂം ഡിജിറ്റൽ സാധ്യതകൾ എന്നവിഷയത്തിൽ അധ്യാപകനായ റിയാസ് ക്ലാസ്സ് എടുത്തു.അധ്യാപകരായ സനൂജ , നിഷ , അഞ്ജു, അനൂപ് എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.
ജൂനിയർ റെഡ് ക്രോസ് കേഡറ്റുകളുടെ സ്കാർഫിംഗ് സെറിമണി
ഇരിമ്പിളിയം എം. ഇ. എസ് ഹയർസെക്കൻ്ററിസ്ക്കൂളിലെ 2025-28വർഷത്തെ ജൂനിയർ റെഡ് ക്രോസ് കേഡറ്റുകളുടെ സ്കാർഫിംഗ് സെറിമണി ആഗസ്റ്റ് 11 ന് സ്ക്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തി.ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് എ ലെവൽ ഗ്രൂപ്പ് ലീഡർ ഫാത്തിമ റിഷ്ലക്ക് സ്കാർഫ് അണിയച്ച് കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി അജിത്ത് ഇ,ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ഷമിമ,ജെ. ആർ സി. കോർഡിനേറ്റർമാരായ നവാസ്,അബ്ദുൽ ഷമീർ,ഫാത്തിമ നുബ്‌ല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഹിരോഷിമ–നാഗസാക്കി ദിനം ആചരിച്ചു
വിദ്യാർത്ഥികളിൽ സമാധാനവും സഹജീവനവും വളർത്തുക എന്ന ലക്ഷ്യത്തോടെ ഇരിമ്പിളിയം എം. ഇ. എസ് ഹയർസെക്കൻ്ററിസ്ക്കൂളിലെ സോഷ്യൽ സയൻസ്ക്ലബ് ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി.സോഷ്യൽസയൻസ് ക്ലബ് ലീഡറായഷിൻസ ഹിരോഷിമ നാഗസാക്കി സംഭവങ്ങളുടെ ചരിത്രം വിവരിച്ചു..വിദ്യാർത്ഥികൾക്കായി കൊളാഷ് നിർമ്മാണം,ഒറിഗാമി നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.സോഷ്യൽ സയൻസ് അധ്യാപകരായ ഷമ്മ ഷാഫി ,ജുനൈദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
സ്കൗട്ട്സ് & ഗൈഡ്സ് ടീ ഷർട്ട് യൂണിഫോം വിതരണം
സ്കൗട്ട്സ് & ഗൈഡ്സ് ടീ ഷർട്ട് യൂണിഫോം തിരൂര് ഡി.ഇ. ഒ ബാബുരാജ് ആർ.പി ഹെഡ്മാസ്റ്റർ അഷ്‌റഫലി കാളിയത്തിന് ന്ൽകി ഉദ്ഘാടനം ചെയ്യുന്നു.
സരോവരം വിദ്യർത്ഥികൾക്കുള്ള മാതൃക ചോദ്യപേപ്പർ നൽകി
ഇരിമ്പിളിയം എം. ഇ. എസ് ഹയർസെക്കൻ്ററിസ്ക്കൂളിലെ സരോവരം ക്ലബിൻ്റെ നേതൃത്വത്തിൽ സരോവരം വിദ്യർത്ഥികൾക്കുള്ള മാതൃക ചോദ്യപേപ്പർ സ്ക്കൂൾമാനേജ്മെൻ്റ് സെക്രട്ടറി ടി. മുസ്തഫ കമാൽ സ്ക്കൂൾ പാർലമെൻ്റ് സെക്രട്ടറി ഷിൻസക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ സ്ക്കൂൾ പ്രിൻസിപ്പാൾ നജ്മുദ്ധീൻ,സരോവരം ചുമതലയുള്ള അധ്യാപകരായ സുഷമ വി.കെ,ഷഹനാസ്ബിന്ദു ശ്രീജ കെ. എം ,അനീഷ് എസ് എന്നിവർ പങ്കെടുത്തു.
സ്കൂൾ അവധി മാറ്റം -ടേബിൾ ടോക്ക് ചർച്ച സംഘടിപ്പിച്ചു
ഇരിമ്പിളിയം:മഴക്കെടുതികളും, പ്രളയവും മറ്റും മൂലം സ്കൂൾപ്രവൃത്തിദിനങ്ങൾ നഷ്ടപ്പെടുന്നതിന് പരിഹാരമെന്നോണം സ്കൂൾ വേനൽ അവധി ഏപ്രിൽ- മെയ് മാസങ്ങളിൽ നിന്നും ജൂൺ- ജൂലൈ മാസങ്ങളി ലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇരിമ്പിളിയംഎം ഇ എസ് ഹയർ സെക്കൻഡറി സ്കൂളിൽടേബിൾ ടോക്ക് ചർച്ച സംഘടിപ്പിച്ചു.സ്കൂൾ മാനേജ്മെന്റ് പി ടി എ-അധ്യാപക- വിദ്യാർത്ഥി പ്രതിനിധികൾ ഉൾപ്പെടെയുള്ളവരുമായി സംഘടിപ്പിച്ച ചർച്ച എംഇഎസ് സംസ്ഥാന കമ്മിറ്റി അംഗം അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി വൈസ്പ്രസിഡന്റ് അബ്ദുൽ അസീസ്അധ്യക്ഷം വഹിച്ച പരിപാടിയിൽ എസ് എം സി സെക്രട്ടറി ടി മുസ്തഫ കമാൽ സ്വാഗതം പറഞ്ഞു. ചർച്ചയിൽ എസ് എം സി ജോ.സെക്രട്ടറിയും, വളാഞ്ചേരി കെ വി എം കോളേജ് പ്രിൻസിപ്പൽ ഇൻചാർജുമായ പ്രൊ. സാജിദ് വിഷയാവതരണം നടത്തി.തുടർന്ന് നടന്ന ക്രിയാത്മകമായ ചർച്ചയിൽ എസ് എം സിവൈസ് പ്രസിഡന്റ് പ്രൊ. സൈനബ, ട്രഷറർ ഹബീബ് റഹ്മാൻ, എസ് എം സി ജോ. സെക്രട്ടറി നൗഷാദ്, എം പി ടി പ്രസിഡണ്ട് സമീഹ അലി, എസ് എം സി അംഗങ്ങളായ ബീരാൻ, നൗഷാദ്, പി ടി എ പ്രതിനിധികളായ ഹഫ്സ ത്ത്ബീവി, നാരായണൻ, മുഹമ്മദാലി, ബുഷ്‌റ ഡെപ്യൂട്ടി എച്ച് എം ഷമീമ, സ്റ്റാഫ് സെക്രട്ടറി അജിത്ത്, അക്കാദമിക് കോഡിനേറ്റർമാരായ ഷാഹിന, റംഷി, അധ്യാപകരായഅനീഷ്, നജ്മുദ്ദീൻ, ശ്രീജിത്ത്, റഫീഖ്, മൻസൂർ, സുബൈർ, സുധീർ, അൻവർ വിദ്യാർത്ഥികളായ റാഫി, അനാമിക,അനഘ, ഷിൻസ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തിപ്രിൻസിപ്പൽ കെ കെ നജ്മുദ്ധീൻ നന്ദി പ്രകാശനം നടത്തി സ്കൂൾ അവധിമാറ്റം സമൂഹത്തിന്റെ എല്ലാതലത്തിലും വിശദമായ ചർച്ചകൾക്ക് വിധേയമാക്കേണ്ടതാ ണെന്നും,പ്രായോഗികമായി നിലവിലുള്ള സംവിധാനമാണ്കൂടുതൽ നല്ലതെന്നും ചർച്ച വിലയിരുത്തപ്പെടുക യുണ്ടായി
ആഗസ്റ്റ് 1 -ലോക സ്കാർഫ് ദിനചരണം
സ്കൗട്ട്സ് & ഗൈഡ്സ് ലോക സ്കാർഫ് ദിനാചരണം നടത്തി
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട്സ്& ഗൈഡ്സ് ആഗസ്റ്റ് 1 ന് ലോക സ്കാർഫ് ദിനചരണം സ്ക്കൂൾ ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. ദിനാചരണത്തിൽ റിക്രൂട്ടുകൾക്ക് സ്കൗട്ട്സ് ഗൈഡ്‌സിൽ അംഗത്വം നൽകുന്ന ചിഹ്നദാന ചടങ്ങും സ്കാർഫ് അണിയിക്കലും സംഘടിപ്പിച്ചു.പരിപാടിയിൽ തിരൂര് വിദ്യാഭ്യാസജില്ല സ്കൗട്ട് സെക്രട്ടറിയും സ്ക്കൂൾ സ്കൗട്ട്സ് സെക്രട്ടറിയുമായ അമീൻ പി.ജെ,ഗൈഡ്സ് അധ്യാപികമാരായ സുമയ്യ ,ഹസീന,ഷഫ്ന,റൈഹാനത്ത്, ഷബ്ന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
സുരക്ഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
തിരൂർ ഫയർ ആൻ്റ് റസ്ക്യൂ ടീമിന്റെ സഹകരണത്തോടെ ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്ക്കൂൾ പ്രൊട്ടക്ഷൻ വിംങ് വിദ്യാർത്ഥികൾക്ക് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ കെ കെ നജ്മുദ്ദീൻ അധ്യക്ഷത വഹിച്ച പരിപാടി പി ടി എ പ്രസിണ്ടൻ്റ് സുരേഷ് മലയത്ത് ഉദ്ഘാടനം ചെയ്തു. ഫയർ ഓഫീസർമാരാർ വിവേക്,വിഷ്ണു രവീന്ദ്രൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് സ്കൂൾ സുരക്ഷ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു. സുരക്ഷ കോഡിനേറ്റർ കെ റഫീഖ് ,സെപ്യൂട്ടി ഹെഡ്മിസ്ട്രസ് ഷമീമ, ഹയർസെക്കൻ്ററി സ്റ്റാഫ് സെക്രട്ടറി സൈതലവി, ഹൈസ്ക്കൂൾ സെക്രട്ടറി അജിത്ത് ,സ്കൗട്ട് മാസ്റ്റർ പി ജെ അമീൻ തുടങ്ങിയവർ സംസാരിച്ചു.
ജൂലൈ 31 പ്രേംചന്ദ്ദിനം
ഹിന്ദി ക്ലബ് ഷോർട്ട് ഫിലിം പ്രദർശനം നടത്തി.
ജൂലൈ 31 എം.ഈ.എസ് ഹൈസ്കൂളിലെ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രേം ചന്ദ് കൃതികളെ കുറിച്ചുള്ള ചർച്ചയും ഷോർട്ട് ഫിലിം പ്രദർശനവും നടന്നു .സ്കൂൾഓഡിറ്റോറിയത്തിൽ നടത്തിയ ഷോർട്ട് ഫിലിം പ്രദർശനം ഹെഡ്മാസ്റ്റർ അഷ്റഫലി കെ ഉദ്ഘാടനം ചെയ്തു. പ്രോംചന്ദിൻ്റെ ചെറു കഥയായ " ഈദ്ഗാഹ്" ദൂരദർശൻ ആർക്കൈവിലുള്ള ഷോർട്ട് ഫിലിമാണ് ഹിന്ദിക്ലബ്അംഗങ്ങൾക്കായി പ്രദർശനം നടത്തിയത്. ഹിന്ദി ക്ലബ്ബ് അംഗം അമൃത കൃഷ്ണ കവിതാലാപനം നടത്തി . ഹിന്ദി ക്ലബ് കൺവീനർ റോഷൻ , ക്ലബ് മീഡിയ കൺവീനർ ബാസിംഎന്നിവർ പരിപാടിക്ക് നേതൃത്വം നൽകി . ഹിന്ദി അധ്യാപകരായ സുരേഷ് ,സീമ , ആഷ്‌ലി , സുമ , റീന, റഫീഖ് ,എന്നിവരും ചടങ്ങിൽ പങ്കെടുത്തു
കലാ-കായികമേളകൾ കളറാക്കാൻ ഹൗസുകൾ
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കന്ററിസ്കൂളിലെ 2025-25 വർഷത്തെ സ്ക്കൂൾ കലാ-കായിക മേളകൾ ഭംഗിയായി നടത്തുന്നതിനായി സ്കൂളിലെ മുഴുവൻ കുട്ടികളെയും നാല് ഹൗസുമായി തിരിച്ചു. എല്ലാ ഹൗസകളുടെയും പ്രഥമയോഗം ജൂലൈ 29 വൈകുന്നേരം 3.30 ന് സ്ക്കൂൾ ഗ്രൗണ്ടിന്റെ വിവിധഭാഗങ്ങളിൽ വെച്ച് നടത്തി.യോഗത്തിന് കായിക അധ്യാപകനായ ദിലീപ്,മ്യൂസിക്ക് അധ്യാപകനായ ഷിബുലാൽ എന്നിവർ നേതൃത്വം നൽകി.നാല് ഹൗസുകളുടെയും ഹൗസ്ചാർജ് അധ്യാപകർക്ക് നൽകി.ഗ്രീൻ ഹൗസ് അധ്യാപകരായ മുബാരിസ്, ഫാത്തിമ,നുബ്‌ല,സബീനയും യെല്ലോ ഹൗസ്-അധ്യാപകരായ റോഷൻ ,ശ്രുതി,റുബീന,സുമയും റെഡ് ഹൗസ്-അധ്യാപകരായ ഷമീർ,സുമയ്യ,ഷമ്മ,ഫർസാനയും ബ്ലു ഹൗസ്-അധ്യാപകരായ ബാസിം,ഹസീന,ഖദീജ നർഷി, റൈഹാനത്തും കലാകായിക മേളക്കൾക്കായി വിദ്യാർത്ഥികളെ മത്സരാവേശത്തോടെ പങ്കെടുപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ഹൗസ് മീറ്റിംഗിൽ നാല് ഹൗസിലേയും വിദ്യാർത്ഥി ക്യാപ്റ്റൻ ,വൈസ് ക്യാപ്റ്റൻ എന്നിവരെ തിരഞ്ഞെടുത്തു.ക്യാപ്റ്റൻമാരും, വൈസ് ക്യാപ്റ്റൻ മാരുമായി ബ്ലൂഹൗസിൽ നിന്ന് അക്യൂബ് IOJ യും ഫാത്തിമ റിയ 10.H ഉം റെഡ് ഹൗസിൽ നിന്ന് മുഹമ്മദ് ആദിൽ 10.R ഉം റിസ്വാന 10N നേയും യെല്ലോഹൗസിൽ നിന്ന് ഷാഹിദ് അഫ്രീദ് 10F ഉം ഫാത്തിമ ഹംന 10 N ഉം ഗ്രീൻ ഹൗസിൽനിന്ന് ഫൈസാൻ 10 S ഉം ദിയ 10.H നേയും തിരഞ്ഞെടുത്തു.
ഏകദിന ചലച്ചിത്രസ്വാദന ക്യാമ്പ് നടത്തി.
എംഇഎസ് ഹയർസെക്കൻഡറി സ്കൂൾ ഇരുമ്പിളിയവും പൊന്നാനി ഫിലിം സൊസൈറ്റിയും സംയുക്താഭിമുഖ്യത്തിൽ ഏകദിന ചലച്ചിത്രസ്വാദന ക്യാമ്പ് നടത്തി.സ്കൂൾ സെക്രട്ടറി ശ്രീ. മുസ്തഫ കമാൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽപിടിഎ പ്രസിഡണ്ട് ശ്രീ. സുരേഷ് മലയത്ത് അധ്യക്ഷനായിരുന്നു.ഫിലിം ക്ലബ് കൺവീനർ ശ്രീമതി തുളസി സ്വാഗതം ആശംസിച്ചു.പ്രിൻസിപ്പൽ ശ്രീ. നജ്മുദ്ദീൻ ,ഹെഡ്മാസ്റ്റർ അഷ്റഫ് അലി കാളിയത്ത്,ഡെപ്യൂട്ടി എച്ച് എം ഷമീമ , അജിത്ത്,റംസി,എന്നിവർആശംസകൾ നേർന്നു.പ്രമുഖ ചലച്ചിത്ര നിരൂപകൻ ശ്രീ വിധ സെഷനുകൾ നയിച്ചു..മധു ജനാർദ്ദനൻ,പൊന്നാനി ഫിലിം സൊസൈറ്റി ഭാരവാഹി ശ്രീ റിയാസ്അഹമ്മദ് എന്നിവർ വിവിധ സെഷനുകൾ നയിച്ചു.ചടങ്ങിൽ പങ്കെടുത്തവർക്ക് ശ്രീ. മുനീർനന്ദി പറഞ്ഞു
സ്ക്കൂൾപാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നു.
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ 2025-26 വർഷത്തെ സ്ക്കൂൾ പാർലമെൻ്റിലേക്കുള്ള ക്ലാസ് പ്രതിനിധി തെരഞ്ഞെടുപ്പ് ജൂലൈ 29 ന് നടന്നു.ജനാധിപത്യം,തെരഞ്ഞെടുപ്പ്,ഗവൺമെൻ്റ് എന്നീ ക്ലാസ്റൂമിലെ പഠനാശയങ്ങൾ കുട്ടികളെ നേരിട്ടറിയിക്കുന്നതിന് വേണ്ടി സാമൂഹ്യശാസ്ത്ര ക്ലബിന്റെയും ലിറ്റിൽ കൈറ്റിന്റെയും ആഭിമുഖ്യത്തിലാണ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്.ക്ലാസ് അധ്യാപകരുടെ മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പ് നടത്തിപ്പ് കുട്ടികൾ നിർവ്വഹിച്ചു.രാവിലെപത്ത്മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. 10.30 ന് വോട്ടെണ്ണി വിജയികളെ പ്രഖ്യാപിച്ചു.വ്യാഴാഴ്ച 63 ക്ലാസുകളിലെയും ക്ലാസ് പ്രതിനിധികളുടെ യോഗം വിളിച്ചു. സാമൂഹ്യശാസ്ത്ര അധ്യാപകരായ നജ്മുദ്ധീൻ സി.പി,ഷമ്മഷാഫി,അബ്ദുൽ ഷമീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
സ്ക്കൂൾ കലോത്സവം-സ്റ്റേജിതരമത്സരങ്ങൾ തുടങ്ങി.
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻഡറിയിൽ 2025 വർഷത്തെ സ്ക്കൂൾകലോത്സവ സ്റ്റേജിതര മത്സരങ്ങൾ ചിത്രരചന -പെൻസിൽ മത്സരം നടത്തി തുടക്കക്കുറിച്ചു.ജൂലൈമാസത്തിൽ നടക്കുന്ന സ്റ്റേജിതര മത്സരങ്ങളിൽ ചിത്രരചന -ജലഛായം എണ്ണഛായം,കാർട്ടൂൺ,വിവിധഭാഷകളിൽ ഉപന്യാസരചന,കവിത രചന കഥരചന തുടങ്ങിയ മത്സരങ്ങൾ നടന്നു.മത്സരങ്ങൾക്ക് വിവിധ ക്ലാസുകളിൽ നിന്നായി ധാരളം വിദ്യാർത്ഥികൾ ഒഴുകിയെത്തി.കലോത്സവ കൺവീനർമാരായ ഷിബുലാൽ,അൻഷാദ് പി.എന്നിവർ പരിപാടികൾക്ക് നേത്രുത്വം നൽകി.ഒന്നാംസ്ഥാനം കരസ്ഥമാക്കിയവർക്ക് സബ്ജില്ലാ ക്വിസ്മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നതായിരിക്കും
ജൂലൈ 21 ചാന്ദ്രദിനം
വീഡിയോ പ്രദർശനം നടത്തി
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻ്റിസ്കൂളിലെ സയൻസ്ക്ലബിൻ്റെ നേതൃത്വത്തിൽ ജൂലൈ 21 ചാന്ദ്രദിനത്തിൽ സയൻസ്ക്ലബ് അംഗങ്ങൾക്ക് ശാസ്ത്രലോകം ഇതുവരെ നടത്തിയ ചന്ദ്രദൗത്യങ്ങളുടെ അപൂർവ്വ കാഴ്ചകളും വരും നാളുകളിലെ ചന്ദ്രദൗത്യ പദ്ധതികളും ഉൾപ്പെടുത്തി വീഡിയോ പ്രദർശനം നടത്തി.സയൻസ് അധ്യാപകനായ നിഹാൽ മൊയ്തീൻ ചാന്ദ്രദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ഭാവിയിലെ ഇന്ത്യയുടെ ചാന്ദ്രദൗത്യത്തെകുറിച്ചും ക്ലാസെടുത്തു.വിദ്യാർത്ഥികൾക്കായി ക്വിസ്മത്സരവും ലെറ്റർ ടു മൂൺ എന്ന മത്സരവും നടത്തി.സയൻസ് അധ്യാപകരായ ഫഹ്മിദ ,അനീഷ് എസ് ,തസ്നീംകെ.പി, സുഷമ വി.കെ,ശ്രീജ കെ.എം,ഫൈസൽ കെ.ടി ഷമീന ,ഹഫ്സത്ത് ഇ.വി,ഖദീജനർഷിഎന്നിവർ പരിപാടിക്ക് നേത്രുത്വം നൽകി.
സമഗ്ര പ്ലസ് പോർട്ടൽ പരിശീലനം
പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം ഇരിമ്പിളിയം ഹയർ സെക്കൻഡറി സ്കൂളിലെ എല്ലാ അദ്ധ്യാപകർക്കും സമഗ്ര പ്ലസ് പോർട്ടലിലെ ഡിജിറ്റൽ ഉള്ളടക്കങ്ങളെക്കുറിച്ചുള്ള പരിശീലനം 2025 ജൂലൈ പതിനാറാം തീയതി ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ വിജയകരമായി പൂർത്തിയാക്കി. സ്കൂളിലെ എസ് ഐ ടി സി ഫൈസൽ കെ.ടി ,ജോയൻ്റ് എസ്. ഐ. ടി സി സുരാജ് ,എസ് ആർ ജി കൺവീനർ റംസി,അധ്യാപകനായ അനീഷ് എസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. എല്ലാ വിഷയങ്ങളുടെയും പഠന ലക്ഷ്യങ്ങൾക്ക് അനുസൃതമായി കൈറ്റ് രൂപകൽപ്പന ചെയ്ത നൂതന ഡിജിറ്റൽ മൾട്ടിമീഡിയ സംവിധാനമാണ് സമഗ്ര ലേണിംഗ് റൂം..പരിശീലനത്തിൽ, സമഗ്ര പ്ലസ് പോർട്ടലിലെ വിവിധ വിഭാഗങ്ങളെ ക്കുറിച്ച് അധ്യാപകർക്ക് വിശദമായ അവബോധം നൽകി. ഇതിൽ ടെക്സ്റ്റ് ബുക്ക്, ലേണിംഗ് റൂം, പോഡ്‌കാസ്റ്റ്, ക്വസ്റ്റ്യൻ ബാങ്ക്, മോഡൽ ക്വസ്റ്റ്യൻ പേപ്പർ എന്നിവ ഉൾപ്പെടുന്നു. ഈ വെബ്സൈറ്റ് പഠന പ്രക്രിയകളെ എങ്ങനെ കൂടുതൽ മെച്ച പ്പെടുത്താൻ സഹായിക്കുമെന്ന് അധ്യാപകരെ പരിശീലിപ്പിച്ചു.കൂടാതെ,സമഗ്ര പ്ലസ് പോർട്ടലിലൂടെ ടീച്ചിംഗ് മാനുവലുകൾഅയക്കുന് നരീതിയെകുറിച്ച് വിശദമായ ക്ലാസുകൾ നൽകി.ഓഫ് ലൈനിൽ ഉപയോഗിക്കാനായി പഠന ആവശ്യകതകൾക്കുള്ള വിഭവങ്ങൾ ഡൗൺലോഡ് ചെയ്യുന്ന വിധം, ടീച്ചിംഗ് മാനുവലുകൾ വിവിധ ക്ലാസുകളിലേക്ക് എഡിറ്റ് ചെയ്ത് അപ് ലോഡ് ചെയ്യുന്ന രീതി, അവ ഡൗൺലോഡ് ചെയ്ത് ഓഫ്ലൈനായി ഉപയോഗിക്കുന്ന രീതി എന്നിവയും അദ്ധ്യാപകരെ പരിശീലിപ്പിച്ചു. ഈ പരിശീലനം അദ്ധ്യാപകർക്ക് അവരുടെ ദൈനദിന അദ്ധ്യാപന പ്രവർത്തനങ്ങൾക്ക് വളരെ പ്രയോജനകരമായി
ജൂലൈ 11 ലോക ജനസംഖ്യാദിനം
ഫ്ലാഷ് മോബ് സംഘടിപിച്ചു.
ലോകജനസംഖ്യാവളർച്ചയുടെ വെല്ലുവിളികളെ കുറിച്ചും അവസരങ്ങളെ കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻ്ററി സ്ക്കൂളിലെ സാമൂഹൃശാസ്ത്രക്ലബിൻ്റെ നേതൃത്വത്തിൽ ജൂലൈ 11 ന് ലോകജനസംഖ്യാദിനം ആചരച്ചു.ദിനാചരണത്തിൻ്റെ ഭാഗമായി ഫ്ലാഷ് മോബും ലോക ജനസംഖ്യ കൂടുന്നത് ഗുണമോ ദോഷമോ? എന്ന വിഷയത്തിൽ സംവാധവും സംഘടിപ്പിച്ചു .വിദ്യാർത്ഥികൾക്കായി പ്ലകാർഡ് മത്സരം നടത്തി.സാമൂഹ്യ ശാസ്ത്ര അധ്യാപകരായ ഷമ്മാ ഷാഫി,അബ്ദുൽ ഷമീർ,അൻവർ സി.എം. എന്നിവർ പരിപാടികൾക്ക് നോതൃത്വം നൽകി.
വായന ലഹരിയാക്കാൻ റീഡിംഗ് തീയേറ്റർ
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്റി സ്ക്കൂളിലെ സ്ക്കൂൾ ലൈബ്രറി കൗൺസിൽ '63 ലൈബറി 2000ത്തിൽ പരം പുസ്തകങ്ങൾ 2800 വിയനക്കാർ' എന്ന സന്ദേശവുമായി ജൂലൈ 11 ന് മെഗാലൈബ്രറി -റീഡിംഗ് തിയേറ്ററിന് തുടക്കം കുറിച്ചു.പരിപാടിയുടെ ഉദ്ഘാടനം സ്ക്കൂൾ ഹെഡ്മാസ്റ്റർ അഷ്റഫലി കെ നിർവ്വഹിച്ചു.ഉദ്ഘാടനത്തോടന്നു ബന്ധിച്ച് ക്ലസ്റൂം റീഡിംഗ് തിയേറ്റർ ഉദ്ഘടന റീൽസ് മത്സരം സംഘടിപ്പിച്ചു.തുടർന്ന് നല്ല വായനാക്കുറിപ്പ്മത്സരം ,ക്വിസ് മത്സരം എന്നിവ നടത്തും.സ്ക്കൂൾ ലൈബറി കൗൺസിൽ ചുമതലയുളള അധ്യാപകരായ മനു മാത്യൂ ,അനിത.സി,നസീബ .പി.കെ,അബ്ദുൽ ഷമീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ജൂലൈ - 4 മേരിക്യൂറിദിനം
ദിനാചരണം നടത്തി
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ മേരിക്യൂറിദിനാചരണം നടത്തി.ദിനാചരണത്തോടനുബന്ധിച്ച് സ്ക്കൂൾ സയൻസ് കോർണറിൽ മേരി ക്യൂറിയുടെ ഫോട്ടോയും ജീവചരിത്രവും പതിച്ചു..വിദ്യാർത്ഥികൾക്ക് മേരിക്ക്യൂറിയെ അടുത്തറിയാൻ വേണ്ടി ക്ലാസ്തല കൊളാഷ് നിർമ്മാണ മത്സരം നടത്തി.എട്ടാ ക്ലാസിൽ നിന്ന് 8 I ഉം ഒമ്പതാം ക്ലാസിൽ നിന്ന് 9U ക്ലാസും ഒന്നാംസ്ഥാനം കരസ്ഥമാക്കി സയൻസ് അധ്യാപകരായ ഫഹ്മിദടി.കെ ,സുഷമ വി.കെ,നിഷ ടി,ശ്രീജ കെ.എം,നിഹാൽമൊയ്തീൻ,തസ്‌നി കെ.പി എന്നിവർ നേതുത്വം നൽകി.
STELLARIS 25
സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററിസ്ക്കൂളിൽ പത്താം ക്ലാസിലെ എ പ്ലസ് വിദ്യാർത്ഥികൾക്കായി STELLARIS -25 സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.ജൂലൈ 4 ന് വൈകുന്നേരം തുടങ്ങിയ ഏകദിന സഹവാസ ക്യാമ്പ് ജൂലൈ 5 ന് രാവിലെ അവസാനിച്ചു.143 വിദ്യാർത്ഥികൾ പങ്കെടുത്ത ക്യാമ്പ് സ്ക്കൂൾ മാനേജ്മെൻ്റ് സെക്രട്ടറി ശ്രീ മുസ്തഫ കമാൽ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡൻ്റ് ശ്രീ സുരേഷ് മലയത്ത് അധ്യക്ഷത വഹിച്ചു.കമ്മിറ്റി കൺവീനർവി.കെ സുഷമ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രിൻസിപ്പൾ നജ്മുദ്ധീൻകെ.കെ,ഹെഡ്മാസ്റ്റർ അഷ്റഫലി കെ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.സ്റ്റാഫ് സെക്രട്ടറി അജിത്ത്.ഇ,എസ്.ആർ.ജി കൺവീനർ റംസി എന്നിവർ ആശംസകൾ അറിയിച്ചു.ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ഷമീമ.പി.ടി നന്ദി പറഞ്ഞു.തുടർന്ന് അധ്യാപകൻ അനീഷ് എസ് പുതിയ പാഠ്യ പദ്ധതി പരിഷ്ക്കരണങ്ങളുടെ വിശദീകരണവും സമഗ്രപോർട്ടൽ പരിചയപ്പെടുത്തലും നടത്തി. മിഷൻ പോസിബിൾ -ചെയ്സ് യുവർ ഡ്രിംസ് എന്ന മോട്ടിവേഷൻ സെഷൻ മോട്ടിവേഷൻ ട്രെയിനർമാരായ ശ്രീ റിയാസ് കാപ്പിൽ ശ്രീ ജലീൽ ആമയൂർ എന്നിവർ നയിച്ചു.വിദ്യാർത്ഥികളിൽ ബുദ്ധിപരവും മാനസികവുമായ മാറ്റങ്ങളുണ്ടാക്കാൻ ക്യാമ്പിന് കഴിഞ്ഞു.സ്കൗട്ട് ക്യാപ്റ്റൻ അമീൻ പി.ജെ യുടെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പ് ഫയറിൽ കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തു. രാവിലെ അധ്യാപകനായ കെ.സുരേഷ് നയിച്ച യോഗ ക്ലാസിന് ശേഷം ക്യാമ്പ് അവസാനിച്ചു.
-
ഉദ്ഘാടനം
-
സമഗ്ര പോർട്ടൽ പരിചയപ്പെടുത്തൽ
-
മോട്ടിവേഷൻ ക്ലാസ്
-
മോട്ടിവേഷൻ ക്ലാസ്
-
മോട്ടിവേഷൻ ക്ലാസ്
-
ക്യാമ്പ്ഫെയർ
-
യോഗപരിശീലനം
ജൂലൈ 4 ജാക്ക് ഫ്രൂട്ട് ഡേ
ചക്ക പായസം വിതരണം ചെയ്തു.
ജൂലൈ 4 വേൾഡ് ജാക്ക് ഫ്രൂട്ട് ഡേയുമായി ബന്ധപ്പെട്ട് ഇരിമ്പിളിയം എംഇഎസ് ഹയർ സെക്കൻഡറി സ്കൂൾ ഉച്ചഭക്ഷണ കമ്മിറ്റി വിദ്യാർത്ഥികൾക്കായി ചക്ക പായസം വിതരണം ചെയ്തു പ്രാദേശികമായി സുലഭമായ ചക്കയുടെ പോഷണ മൂല്യങ്ങളെപ്പറ്റി വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നടത്തി സ്കൂളിലെ കണക്ക് അധ്യാപകൻ സതീഷ് .ഇ. ചന്ദർ പായസത്തിന് ആവശ്യമായ ചക്കകൾ സ്കൂളിന് ലഭ്യമാക്കി. ഹെഡ്മാസ്റ്റർ അഷ്റഫലി കെ, ഉച്ചഭക്ഷണ സമിതി അംഗങ്ങളായ അക്ബർ റഫീക്ക് ,ഷമീർ,ദിൽഷാദ് തുടങ്ങിയവർ നേതൃത്വം നൽകി
പുസ്തക പ്രദർശനവും വിൽപ്പനയും സംഘടിപ്പിച്ചു
ഇരിമ്പിളിയം:വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ സ്വന്തമാക്കാനും വായനാശീലം പ്രോത്സാഹിപ്പിക്കാനും വേണ്ടി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻ്ററി സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പുസ്തക പ്രദർശനവും വിൽപ്പനയും സംഘടിപ്പിച്ചു.പുസ്തകമേള പി.ടി.എ പ്രസിഡൻ്റ് സുരേഷ് മലയത്ത് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പിൾ നജ്മുദ്ധീൻ .കെ.കെ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ അഷ്റഫലി കെ മുഖ്യ പ്രഭാഷണം നടത്തി.എം.പി.ടി.എ പ്രസിഡൻ്റ് സമീഹ അലി ,ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് ഷമീമ പിടി,സ്റ്റാഫ് സെക്രട്ടറി അജിത്ത് ഇ, എസ്. ആർ ജി. കൺവീനർ റംസി ,മലയാളം അധ്യാപകരായ ഷിബ എം,മനുമാത്യൂ,അനിത.സി,ദേവി,നവാസ്,അനീഷ,സബീന എന്നിവർ ആശംസകൾ അറിയിച്ചു..വിദ്യാരംഗം കൺവീനർ അനൂപ് എൻ.എം ചടങ്ങിന് നന്ദി പറഞ്ഞു
ക്ലബുകൾ രൂപീകരിച്ചു
എം. ഇ. എസ് ഹയർസെക്കൻ്ററിയിലെ എല്ലാ ക്ലബുകളുടെയും രൂപീകരണം ജൂൺ 30 തിങ്കളാഴ്ച ഉച്ചക്ക് 2.30 സ്ക്കൂളിൽ വെച്ച് നടന്നു.ഒരേ സമയം നടന്ന ക്ലബ് രൂപീകരണ ത്തിലൂടെ സ്ക്കൂളിലെ മുഴുവൻ കുട്ടികളെയും ഏതെങ്കിലും ഒരു ക്ലബിൽ അംഗമാക്കി.എല്ലാ ക്ലബുകളും ക്ലബ് സെക്രട്ടറി,ജോയൻ സെക്രട്ടറി യെയും തിരഞ്ഞെടുത്തു.അധ്യാപകരായ ക്ലബ് കൺവീനർമാർ ഈ വർഷത്തെ ക്ലബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ലഹരിക്കെതിരെ
ജൂൺ 26-ലോക ലഹരി വിരുദ്ധ ദിനം
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററി സ്ക്കൂളിൽ ലോക ലഹരിവിരുദ്ധദിനം ആചരിച്ചു.പരിപാടികളുടെ ഉദ്ഘാടനം എക്സൈസ് ഓഫീസർ അഖിൽ പി.എം. നിർവഹിച്ചു.ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് ലഹരി വിരുദ്ധ സന്ദേശം കുട്ടികൾക്ക് നൽകി.സ്ക്കൂൾ സ്കൗട്ട് & ഗൈഡും ,ജൂനിയർ റെഡ്ക്രോസും ചേർന്ന് ലഹരിവിരുദ്ധ ഫ്ലാഷ് മോബും, സൂംബ ഡാൻസ്,ലിറ്റിൽകൈറ്റ്സിൻ്റെ നേത്രുത്വത്തിൽ ഡിജിറ്റൽ പോസ്റ്റർനിർമ്മാണ മത്സരം എന്നീ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.അധ്യാപകരായ അമീൻ,നവാസ്,അൻഷാദ്,റോഷൻ,മുനീർ,തുളസി,ഷമ്മ ശാഫി,എഫ്സ എന്നിവർ പരിപാടികൾക്ക് നേത്രുത്വം നൽകി.
-
DIGITAL POSTER
-
DIGITAL POSTER
-
DIGITAL POSTER
-
ZUMBA
-
ZUMBA
-
FLASHMOB
-
FLASHMOB
-
അഭിരുചി പരീക്ഷ-2025
ഇരിമ്പിളിയം എം ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25 ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. 204 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 197 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് മറ്റ് ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. 22 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തത്. ഒമ്പത് ബാച്ചുകളായി പരീക്ഷ നടത്തി. പരീക്ഷയിൽ ഉടനീളം കൈറ്റ് മെൻഡേഴ്സ് ആയ മുഹമ്മദ് മുനീർ , ഹഫ്സമോൾ ,അഹ്സൻ വസീം,എസ് .ഐ.ടി.സി ഫൈസൽ , എന്നിവർ നോതുത്വം നൽകി.
-
അഭിരുചി പരീക്ഷ
-
-
-
-
-
-
-
യോഗാദിനം
ജൂൺ 21 അന്താരാഷ്ട്ര യോഗദിനത്തിൻ്റെഭാഗമായിഎം. ഇ. എസ് ഹയർസെക്കൻ്ററി സ്ക്കൂളിലെ ഭാരത് സ്കൗട്ട്&ഗൈഡ്യൂണിറ്റ് യോഗപരിശീലനം സംഘടിപ്പിച്ചു.സ്ക്കൂളിൽവെച്ച് നടന്നപരിപാടിയുടെഉദ്ഘാടനം സ്ക്കൂൾ ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത്നിർവ്വഹിച്ചു.യോഗപരിശീലനത്തിന് സ്ക്കൂൾ ഹിന്ദി അധ്യാപകനായേ സുരേഷ് നേത്രുത്വം നൽകി.സ്കൗട്ടിംഗ്&ഗൈഡ് വിഷയത്തിൽ പൂർവ്വവിദ്യാർത്ഥിനി പി.ജെ ഹനീന ക്ലാസെടുത്തു.പ്ലാസ്റ്റിക്ക് ഫ്രീ ക്യാമ്പസിൻ്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങളും നടത്തി.തിരൂർ വിദ്യാഭ്യാസസകൗട്ട് സെക്രട്ടറിയും സ്ക്കൂൾസകൗട്ട്യൂണിറ്റ്അധ്യാപകനുമായ പി.ജെ അമീൻ ,ഗൈഡ് ടീച്ചറായ സഫ്നയും പരിപാടികൾക്ക് നോതുത്വംനൽകി.
NMMS-രക്ഷിതാക്കളുടെ യോഗംചേർന്നു.
ജൂൺ 19 വ്യാഴാഴ്ച NMMS screening test ൽ വിജയികളായ കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം ചേർന്നു.ENSKOOL പ്രതിനിധി ജിഷ്ണു രക്ഷിതാക്കൾക്ക് ക്ലാസുകൾ നൽകി. 197 രക്ഷിതാക്കൾപങ്കെടുത്ത യോഗത്തിൽ കഴിഞ്ഞ വർഷത്തെ NMMS നേടിയ കുട്ടികളെ PTA അനുമോദിച്ചു.യോഗത്തിൽ പ്രിൻസിപ്പാൾ നജ്മുദ്ധീൻ ,ഹെഡ്മാസ്റ്റർ അഷ്റഫിലി,പി.ടി.എപ്രിസിഡൻ്റ് സുരേഷ് മലയത്ത് NMMS കൺവീനർ നസീബ കഴിഞ്ഞവർഷത്തത്തെയും ഈ വർഷത്തെയും NMMS കമ്മറ്റി അംഗങ്ങളായ അധ്യാപകരും പങ്കെടുത്തു.
ജൂൺ 19-വായനദിനം
വായിച്ച് വളരുക
വായിച്ച് വളരുക എന്ന സന്ദേശം നൽകി ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്റി സ്ക്കൂളിൽ വായനാദിന പരിപാടികൾക്ക് തുടക്കമായി.വിദ്യാരംഗം ഇംഗ്ലീഷ്,അറബി,ഉർദു, ഹിന്ദി എന്നീ ക്ലബുകളുടെ നേതുത്വത്തിൽ വായനാമത്സരം,മെഗാ ക്വിസ്,ഭാവാത്മക വായനാമത്സരം,ഭാവാഭിനയമത്സരം ,പുസ്തക പരിചയം,ക്രിയേറ്റ്ബുക്ക് മാർക്ക്,പദ്യം ചൊല്ലൽ,കാലിഗ്രഫി തുടങ്ങിയ വിവിധ പരിപാടികൾ നടത്തി. പരിപാടികളിൽ കുട്ടികളുടെ പങ്കാളിത്തം ആവേശമായി.
സുകൃതം വായനമൂല ഉൽഘാടനം ചെയ്തു.
വായന പ്രോൽസാഹിപ്പിക്കുന്നതിനായി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻ്റി സ്ക്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ആരംഭിച്ച സുകൃതം വായനമൂല ഹെഡ്മാസ്റ്റർ അഷ്റഫലി കെ ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം കൺവീനർ അനൂപ് .പി.എം വായനയുടെ സാധ്യതകൾ കുട്ടികളുമായി പങ്ക് വെച്ചു. സ്‌റ്റാഫ് സെക്രട്ടറി അജിത്ത് ആശംസകൾ അറിയിച്ചു.അധ്യാപകരായ ഷീബ,അനിത,ദേവി,നവാസ്,അനീഷ ,സബീന എന്നിവർ പ്രസംഗിച്ചു.
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇരിമ്പിളിയം എം ഇ എസ് ഹൈസ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ഇതൊടാനുബന്ധിച്ചു 8ആം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി നടത്തിയ സൗഹൃദ മരത്തൈ കൈമാറ്റം ഹെഡ് മാസ്റ്റർ അഷ്‌റഫലി കാളിയത്ത് ഉൽഘാടനം ചെയ്തു. സ്കൂൾ ഹരിത വൽക്കരണത്തിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ് അംഗങ്ങളും സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളും ചേർന്ന് ഫല വൃക്ഷ ത്തൈകൾ വച്ചു പിടിപ്പിച്ചു.ചടങ്ങിന് അമീൻ സർ, ദേവി ടീച്ചർ, റഹീന ടീച്ചർ, ഷീബ ടീച്ചർ, ഫഹ്‌മിദ ടീച്ചർ, നിഹാൽ സർ തുടങ്ങിയവർ നേതൃത്വം നൽകി.
-
ഉദ്ഘാടനം
-
സർഗ്ഗവേദി ക്ലബ് ഉദ്ഘാടനംചെയ്തു
ഇരിമ്പിളിയം എം.ഇ.എസ് വയർ സെക്കൻ്ററി സ്ക്കൂളിൽ 2025-26 ബക്രീദ് ആഘോഷത്തിന് തുടക്കം കുറിച്ച് കൊണ്ട് സർഗ്ഗവേദി ക്ലബിൻ്റെ ഉദ്ഘാടനം സർഗ്ഗവേദി ക്ലബ് കൺവീനർ അൻവർ സി.എം.നിർവ്വഹിച്ചു.ഉദ്ഘാടനത്തിനോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് മാപ്പിളപ്പാട്ടു മത്സരവും നൃത്തമത്സരവും നടന്നു.അധ്യാപകരായ അൻഷാദ്,ഷമ്മ,ഷഫ്‌ന തുടങ്ങിയവർ പരിപാടിക്ക് നേത്രുത്വം നൽകി.
പെരുന്നാൾ ഫെസ്റ്റ് -2025
ബക്രീദിനോടനുബന്ധിച്ച് ജൂൺ 5 വെള്ളിയാഴ്ച 8, 9, 10 ക്ലാസുകളിലെ കുട്ടികൾക്കായി പെരുന്നാൾ ഫെസ്റ്റ് സംഘടിപ്പിച്ചു . കുട്ടികൾക്കായി മെഹന്തിമത്സരം, പെരുന്നാൾ സന്ദേശം , ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം എന്നിങ്ങനെ വിവിധ തരം മത്സരങ്ങളൾ നടത്തി. അതിനോടൊപ്പം തന്നെ രക്ഷിതാക്കൾക്കുള്ള മെഹന്തി മത്സരവും സംഘടിപ്പിച്ചു. അധ്യാപകരായ മനു മാത്യു , പ്രേകുമാർ ഷഫ്‌ന , ബാസിം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മത്സരത്തിന് ശേഷം വിജയികൾക്കുള്ള സമ്മാനങ്ങളും നൽകി.
പ്രവേശനോത്സവം
ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച പ്രവേശനോത്സവം സ്ക്കൂൾചെയർമാൻ ശ്രീഉബൈദുല്ല ഉദ്ഘാടനം ചെയ്തു .പി ടി എ പ്രസിഡന്റ് സുരേഷ് മലയത്ത് , പ്രിസിപ്പൽ കെ കെ നജ്മുദ്ദീൻ , ഹെഡ്മാസ്റ്റർ യാസർ , ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ഷമീമ ,സ്റ്റാഫ് സെക്രട്ടറി അജിത്ത്, എസ് ആർ ജി റംസി എന്നിവർ സംസാരിച്ചു . അധ്യാപകരായ , അൻവർ , അൻഷാദ് , ഷിബുലാൽ ,അമീൻ , നജ്മുദ്ധീൻ,ഫൈസൽ ,റഫീഖ് ,മൻസൂർ ,ദിലീപ് ,ഹമീദ് ,ഷിബിലി എന്നിവർ നേത്രുത്വം നൽകി
-
ഉദ്ഘാടനം
-
-
പ്രവേശനോത്സവ ഒരുക്കങ്ങൾ
സ്ക്കൂൾ സകൗട്ട്& ഗൈഡിൻ്റെ നേതൃത്വത്തിൽ 2025 ജൂൺ ഒന്നിന് പ്രവേശനോത്സവ ഒരുക്കങ്ങൾ നടന്നു.
സ്ക്കൂൾതല ക്യാമ്പ് 2025 ആദ്യഘട്ടം
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററിസ്കൂളിലെ ലിറ്റിൽകൈറ്റ്സ് 2024-27 ബാച്ചിൻ്റെ ആദ്യഘട്ട സ്ക്കൂൾ ക്യാമ്പ് 2025 മെയ് 31 സംഘടിപ്പിച്ചു.40കുട്ടികൾ പങ്കെടുത്തു.ഏകദിന ക്യാമ്പിൽ ക്യാമറയിലും മൊബൈൽ ഫോണിലും വീഡിയോകൾ എടുക്കുന്നതിനും റീൽസ്,ഷോട്ട് വീഡിയോ,പ്രമോവീഡിയോ എന്നിവ യുടെ നിർമ്മാണത്തിനായി എഡിറ്റിങ്ങ് സോഫ്റ്റ് വെയറായ കേഡൻ ലൈവ് എങ്ങനെ ഉപയോഗിക്കണം എന്നുള്ള പരിശീലനവും കുട്ടികൾക്ക് നൽകി.ഹെഡ്മാസ്റ്റർ യാസിർ സാർ ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. എസ്.ഐ.ടി.സി ഫൈസൽ സാർ ,നജ്മുദ്ധീൻസാർ എന്നിവർ ആശംസകൾ അറിയിച്ചു. മറാക്കര വി.വി.എം ഹയർസെക്കൻ്ററി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ് മാസ്റ്റർ നജീബ് സാർ ക്ലാസെടുത്തു.ക്യാമ്പിൽ ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്മാസ്റ്റർ മുഹമ്മദ്മുനീർ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ഹഫ്സ എന്നിവർ നോതുത്വം നൽകി.ലിറ്റിൽ കൈറ്റ് അംഗം ജുമാന സ്വാഗതാവും ആര്യനന്ദ് ജോതിഷ് നന്ദിയും പറഞ്ഞു.
-
സ്ക്കൂൾക്യാമ്പ്
-
സ്ക്കൂൾക്യാമ്പ്
-
സ്ക്കൂൾക്യാമ്പ്
-
സ്ക്കൂൾക്യാമ്പ്
-
സ്ക്കൂൾക്യാമ്പ്
-
സ്ക്കൂൾക്യാമ്പ്
-
സ്ക്കൂൾക്യാമ്പ്
-
സ്ക്കൂൾക്യാമ്പ്
വിജയോത്സവം 2025
-
ഉൽഘാടനം
-
-
-
ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു.എംഇഎസ് സ്കൂൾസ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി യു ഹംസക്കോയ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ഇ പി ഉബൈദുള്ള അധ്യക്ഷം വഹിച്ചു. വളാഞ്ചേരി സ്റ്റേഷൻ ഇൻ ചാർജ് സന്തോഷ് കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു ചടങ്ങിൽ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ മുഹമ്മദ് ജസീലിന് മെമെന്റോയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.വിവിധ വിഭാഗങ്ങളിലായി എസ്എസ്എൽസി പരീക്ഷയിൽ 69 സമ്പൂർണ്ണ എ പ്ലസ് നേടിയവരെയും, 439 എ പ്ലസ്കാരെയും, ഹയർ സെക്കൻഡറി വിഭാഗത്തിൽ 55 സമ്പൂർണ്ണ എ പ്ലസ് കാരെയും, 375 എ പ്ലസ്കാരെയും, പ്ലസ് വൺ പരീക്ഷയിൽ മികച്ച വിജയം നേടിയ ഏഴ് പേരെയും ആദരിക്കുകയുണ്ടായി. പ്രിൻസിപ്പൽ കെ കെനജ്മുദ്ദീൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സുരേഷ് മലയത്ത് മുഖ്യപ്രഭാഷണം നടത്തി. എം ഇ എസ് സ്റ്റേറ്റ് കമ്മറ്റി അംഗം അബ്ദുലത്തീഫ്,കൊടുങ്ങല്ലൂർ സ്കൂൾ സെക്രട്ടറി ഇബ്രാഹിം, പൊന്നാനി സ്കൂൾ സെക്രട്ടറി അബ്ദുറഹ്മാൻ മാസ്റ്റർ, എസ്എംസി ട്രഷറർ ഷാജു നജീബ്,എം പി ടി എ പ്രസിഡണ്ട് സമീഹഅലി, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ടി പി മുസവിർ, ഡോ. ഷാജിത, നൗഷാദ്,പിടിഎ പ്രതിനിധികളായ മുഹമ്മദാലി, ഹഫ്സത്ത്ബീവി എന്നിവർ വിജയികളെ ആദരിച്ചു.സ്റ്റാഫ് സെക്രട്ടറിമാരായ ഷറഫുദ്ദീൻ, സുഷമ, അക്കാദമിക് കോഡിനേറ്റർ സെയ്ദലവി എന്നിവർ ആശംസകൾ അർപ്പിച്ചു ഹെഡ്മാസ്റ്റർ കെ യാസിർ നന്ദി പ്രകാശനം നടത്തി ചടങ്ങിന് അജിത്ത്, ഷാഹിന, അക്ബർ, മുഹമ്മദാലി, ഇസ്ഹാഖ്,അനീഷ്, ശ്രീജിത്ത്, സമീർ, അൻഷാദ്,സുബൈർ,മുഷറഫ്,സൈനുദ്ദീൻ,റസിയ, അബ്ദുള്ള,റഫീഖ്, ഷിബുലാൽ, പ്രേകുമാർ, നിഹാൽ, ദേവി, മുനീർ, അൻവർ, റംഷി, ഷിബിലി, സന്തോഷ്, മറ്റു അധ്യാപകരും സ്കൂൾ ജീവനക്കാരും, എൻ എസ് എസ് വോളന്റീർസും നേതൃത്വം നൽകി