ജി.എച്ച്.എസ്സ്.കൊടുവായൂർ/2025-26
| Home | 2025-26 |
2025 ജൂൺ പ്രവേശനോത്സവം
2025-26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എം രാജൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ശോഭ ടീച്ചർ സ്വാഗതം പറഞ്ഞു. പ്രധാനധ്യാപിക ശ്രീമതി വിനിത ടീച്ചർ പ്രവേശനോത്സവ സന്ദേശവും പി ടി എ അംഗങ്ങളായ ശ്രീ എം സുധീർ, ശ്രീമതി ഷീബ, പോലീസ് ഉദ്യോഗസ്ഥൻ , ഹയർസെക്കന്ററി സീനിയർ അധ്യാപികയായ ശ്രീമതി അജിത, ഡപ്യൂട്ടി എച്ച് എം ശ്രീ സുഗേഷ് എന്നിവർ ആശംസ പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഗീത നന്ദിയും പറഞ്ഞു.
വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രവേശനോത്സവ ഗാനം, ഹിന്ദി ക്ലബിന്റെ വിവിധ പോസ്റ്ററുകൾ , ബലൂൺ,വർണ്ണകടലാസ് എന്നിവയാൽ വിദ്യാലയം അലങ്കരിച്ചു. പുതിയ അധ്യയന വർഷത്തിൽ പുത്തൻ പ്രതീക്ഷകളുമായി വന്ന പിദ്യാർഥികൾക്ക് മധുരം വിതരണം ചെയ്തു.
ജൂൺ 5 പരിസ്ഥിതിദിനം 2025
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. ഡപ്യൂട്ടി എച്ച് എം സുഗേഷ് മാഷ് പരിപാടിക്ക് നേതൃത്വം വഹിച്ചു. പ്രാർത്ഥന, പ്രതിജ്ഞ, പോസേറ്റർ , പ്ലക്കാർഡ്, പരിസ്ഥിതി ഗാനം, റാലി എന്നിവ പരിസ്ഥിതി ദിനം കൂടുതൽ ആകർഷകമാക്കി.
ജൂൺ 11 ഹൈസ്കൂൾ അസംബ്ലി
2025-26 അധ്യയനവർഷത്തെ ആദ്യത്തെ അസംബ്ലി ജൂൺ 11 ന് സ്‍കൂൾ ഗ്രൗണ്ടിൽ നടന്നു.
സ്‍കൂളുകൾക്ക് ഫർണീച്ചർ വിതരണം, ജില്ലാതലം ജൂൺ 18
പാലക്കാട് ജില്ലാ പഞ്ചായത്ത് സ്‍കൂളുകൾക്ക് ഫർണീച്ചർ വിതരണം 2024-25 ജില്ലാ തല ഉദ്ഘാടനം 2025 ജൂൺ 18 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി . കെ . ബിനുമോൾ നിർവഹിച്ചു. സ്‍കൂൾ പ്രിൻസിപ്പൽ ശ്രീമതി ശോഭ ടീച്ചർ സ്വാഗതം പറഞ്ഞു. ചാമുക്കുട്ടി അധ്യക്ഷനായ ചടങ്ങിന് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സാബിറ ടീച്ചർ, സെക്രട്ടറി ശ്രീ രാമൻകുട്ടി , പി. ടി എ പ്രസിഡന്റ് എന്നിവർ ആശംസ പറഞ്ഞു. ചടങ്ങിന് മുഖ്യാതിഥിയായി പഞ്ചായത്ത് പ്രസിഡന്റും ഉണ്ടായിരുന്നു. സ്കൂൾ എച്ച് എം വിനീത ടീച്ചർ നന്ദി പറഞ്ഞു.
വായനാദിനം ജൂൺ 19
വിദ്യാരംഗം ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന വായനാദിനപരിപാടി യ്ക് വിദ്യാരംഗം ക്ലബ് കൺവീനർ കൃഷ്ണപ്രഭ ടീച്ചർ സ്വാഗതം പറഞ്ഞു. ഉദ്ഘാടനം നിർവഹിച്ചത് എച്ച് എം വിനിത ടീച്ചറാണ്. ഡപ്യൂട്ടി എച്ച് എം സുഗേഷ് , സ്റ്റാഫ് സെക്രട്ടറി പി ഗീത എന്നിവർ ആശംസ പറഞ്ഞു. വായനാദിന പ്രതിജ്ഞ, സന്ദേശം , വായനാദിന പ്രസംഗം, പുസ്തകാസ്വാദനം, കവിതാലാപനം , വായനാമത്സരം എന്നീ പരിപാടികളും സംഘടിപ്പിച്ചു. സ്കൂൾ ലൈബ്രറിയിലേക്ക് മലയാളവിഭാഗം മേധാവി പുസ്തകങ്ങൾ സമർപ്പിച്ചു. ശ്രീകല ടീച്ചർ നന്ദി പറഞ്ഞു.
നിയമവ്യവസ്ഥ ബോധവത്കരണം ജൂൺ 20
കൊടുവായൂർ ഗവൺമെന്റ് ഹൈസ്‍കൂളിൽ താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ലഹരി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. അഡ്വ. സുരന്യയാണ് ക്ലാസ് നയിച്ചത്. എച്ച് എം ബോധവത്കരണപരിപാടി ഔദ്യോഗികമായി ഉദ്‍ഘാടനം ചെയ‍്തു.
യോഗാദിനം ജൂൺ 21
യോഗാദിനത്തോടനുബന്ധിച്ച് ജൂൺ 23 തിങ്കളാഴ‍്ച യോഗാദിന പരിപാടികൾ സംഘടിപ്പിച്ചു. ഡപ്യൂട്ടി എച്ച് എം സുഗേഷ് ഉദ്ഘാടനം ചെയ്തു. കുട്ടികൾ ചെയ്ത യോഗാഭ്യാസ പ്രകടനം മികവുറ്റതായിരുന്നു.
അന്താരാഷ‍്ട്രലഹരി ദിനം ജൂൺ 26
അന്താരാഷ‍്ട്രലഹരി ദിനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന്റെ ലൈവ് സംപ്രേക്ഷണം പ്രൊജക്ടറിലൂടെ പ്രദർശിപ്പിച്ചു. തുടർന്ന് കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശം എച്ച് എം കുട്ടികൾക്കായി പകർന്നു നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ , പ്രസംഗം, സുംബ ഡാൻസ് എന്നിവ സംഘടിപ്പിച്ചു. സ്കൂളിലെ വിമുക്തി ക്ലബാണ് നേതൃത്വം നൽകിയത്.
പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ജൂലൈ 21
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ബി ഫണ്ടിൽ നിന്നും 3 കോടി രൂപ വിനിയോഗിച്ച് കൊണ്ട് നിർമ്മിച്ച കെട്ടിടം വിദ്യാഭ്യാസ മന്ത്രി ശ്രീ. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. ശോഭ സ്വാഗതം പറഞ്ഞു.എം എൽ എ ശ്രീ. ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥിയായി പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബിനുമോൾ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് എൻജിനീയർ ശ്രീ. വിഷ്‍ണു സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചിന്നക്കുട്ടൻ , ജില്ലാപഞ്ചായത്ത് അംഗം എം രാജൻ, പാലക്കാട് ഡി ഡി ഇ ശ്രീമതി സലീന ബീവി, കൊടുവായൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രേമ സുകുമാരൻ, പി ടി എ പ്രസിഡന്റ് എന്നിവർ ആശംസ പറഞ്ഞു. വിദ്യാർഥികളുടെ നേതൃത്വത്തിൽ ചെണ്ടമേളം, സൂംബ നൃത്തം എന്നിവ ചടങ്ങിൽ ആകർഷകമായി. ലിറ്റിൽ കൈറ്റ്സ് അംഗം ജയകൃഷ്ണൻ നിർമ്മിച്ച ഡ്രോൺ ചടങ്ങിൽ പറത്തുകയും വിദ്യാഭ്യാസ മന്ത്രിയുടെ ആദരം ഏറ്റുവാങ്ങുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ സ്കൂൾ ലോഗൊ പ്രകാശനം ചെയ്തു. കൊടുവായൂർ സ്കൂളിന്റെ ചരിത്രത്തിൽ ഇടം നേടിയ ചടങ്ങിന് സ്‍കൂൾ എച്ച് എം ശ്രീമതി. വിനിത നന്ദി പറഞ്ഞു.
സ്വാതന്ത്ര്യദിനാഘോഷം 2025
2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച കാലത്ത് 9 മണിക്ക് സ്കൂൾ പ്രിൻസിപ്പൽ പതാക ഉയർത്തി. NCC,SPC,LITTLE KITES,JRC കുട്ടികളുടെ പരേഡ് നടന്നു. പ്രിൻസിപ്പൽ സ്വാഗതം പറഞ്ഞ പരിപാടിയുടെ അധ്യക്ഷൻ പി ടി എ പ്രസിഡന്റ് ആയിരുന്നു. എച്ച് എം വിനിത , എസ് എം സി അംഗം ലൈല, സ്റ്റാഫ് സെക്രട്ടറി ഗീത, എസ് ആർ ജി കൺവീനർ സജിത എന്നിവർ ആശംസ പറഞ്ഞു. വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് മിഴിവേകി. ഡപ്യൂട്ടി എച്ച് എം വേലായുധൻ നന്ദി പറഞ്ഞു.