ജി.യു.പി.എസ് പൈങ്കുളം
ജി.യു.പി.എസ് പൈങ്കുളം | |
---|---|
വിലാസം | |
പൈങ്കുളം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | 24663 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശൂര്‍ ജില്ലയില്‍ പഴയന്നൂര്‍ ബ്ലോക്കില്‍ പാഞ്ഞാള്‍ പഞ്ചായത്തില്‍ പൈങ്കുളം ഗ്രാമത്തിന്റെ പടിഞ്ഞാറെ അതിര്‍ത്തിയില്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.1909-10(കൊല്ലവര്‍ഷം 1085-ല്‍) ഇവിടെ ആദ്യത്തെ വിദ്യാലയം നിലവില്‍ വന്നു. കൊച്ചി സര്‍ക്കാരിന്റെ
കീഴില്‍ ആരംഭിച്ച ഈസ്കൂള്‍ ഒരു വാടക ക്കെട്ടിടത്തിലാണ് പ്രവര്‍ത്തനമാരംഭിച്ചത്.1922-ഇല്ലാതായ ഈ സ്കൂള്‍1924-ല്‍ കോന്നനാത്ത് കുഞ്ഞികൃഷ്ണമേനോന്റെ മാനേജ്മെന്റില്‍ ഇതേ സ്ഥലത്തുതന്നെ മറ്റൊരു വിദ്യാലയം ആരംഭിച്ചു.എയ്ഡഡ് മലയാളം സ്കൂള്‍ പൈങ്കുളം.
സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലമായിരുന്നു അത് അവരെ മറ്റു കുട്ടികളോടൊപ്പം ഇരുത്തി പഠിപ്പിക്കുന്നതിന് വിലക്കുകള്‍ ഉണ്ടായിരുന്നു.അവര്‍ക്കായി 1925-ല്‍ ഒരു നിശാപാഠശാല തുടങ്ങി.
പൈങ്കുളത്ത് വന്ന് പഠിക്കാനുള്ള യാത്രാ സൗകര്യമില്ലാതിരുന്നതിനാല്‍ വാഴാലിപ്പാടത്ത് 1929-ല്‍ ഒരു ബ്രാഞ്ച് സ്കൂള്‍ സ്ഥാപിച്ചു. 1935-ല്‍ ഈസ്കൂള്‍ ബാലകൃഷ്ണ വിദ്യാലയം എന്ന പേരില്‍ അറിയപ്പെട്ടു.1910-ല്‍ സ്കൂള്‍ തുടങ്ങിയപ്പോള്‍ ആദ്യ വിദ്യാര്‍ത്ഥി മാനേജറുടെ മകനായ ബാലകൃഷ്ണനായിരുന്നു.
ഓലമേഞ്ഞ മേല്‍ക്കൂരയും മണ്‍ചുമരുമുള്ള സ്കൂള്‍ കെട്ടിടം 1938-ല്‍കാറ്റിലും മഴയിലും തകര്‍ന്നു വീണു. തുടര്‍ന്ന് സ്കൂള്‍ പൂട്ടി. സ്കൂള്‍ ഭരണം അധ്യാപകര്‍ ഏറ്റെടുത്തതോടെ സ്റ്റാഫ് മാനേജ്മെന്റായി. തുടര്‍ന്ന് ആദ്യ മാനേജരുടെ വകയായുള്ള
ഒരു വാടക കെട്ടിടത്തിലും മറ്റൊരു വീടിന്റെ പത്തായപ്പുരയാലും താത്കാലിക ഷെഡിലും സ്കൂള്‍ പ്രവര്‍ത്തനം നടത്തേണ്ടി വന്നു.
സ്ഥിരവും സുരക്ഷിതവുമായ കെട്ടിടം ഇല്ലെങ്കിലും കുട്ടികളുടെ എണ്ണം ക്രമത്തില്‍ വര്‍ദ്ധിച്ചു. 1939-ല്‍ തൊഴുപ്പാടത്ത് മറ്റൊരു ബ്രാഞ്ച് സ്കൂള്‍ സ്ഥാപിച്ചു. അത് തൊഴുപ്പാടം ഗവണ്‍മെന്റ് സ്കൂളായി ഇന്നും പ്രവര്‍ത്തിക്കുന്നു. 1944-ല്‍അന്നത്തെ
എം. എല്‍. സികോന്നനാത്ത് കുഞ്ഞിരാമന്‍ മേനോന്റെയും സ്കൂള്‍ മാനേജ് മെന്റിന്റെയും നാട്ടുകാരുടേയും ശ്രമഫലമായി സ്കൂള്‍ സര്‍ക്കാര്‍ എറ്റെടുത്തു. 1957-ല്‍ സ്കൂള്‍ ആദ്യം ആരംഭിച്ച സ്ഥലത്തു തന്നെ അതായത് സ്കൂള്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തു തന്നെ പുതിയ കെട്ടിടം സ്ഥാപിച്ചു 1960 ആയപ്പോഴേക്കും യു.പി സ്കൂളായി ഉയര്‍ന്നു. 1980 കളില്‍ വടക്കാഞ്ചേരി ഉപജില്ലയിലെ ഏറ്റവും വലിയ സ്കൂളുകളില്‍ ഒന്നായി ഇതുമാറി.