ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025 - 26
ഗവൺമെൻറ് എച്ച്എസ്എസ് വലിയഴീക്കൽ സ്കൂളിൽ 2025 26 വർഷത്തെ സ്കൂൾ പ്രവേശനോത്സവം , ജൂൺ 2 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോൺ തോമസ് അവർകൾ ഉദ്ഘാടനം ചെയ്തു.
ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ എൻ സജീവൻ മുഖ്യപ്രഭാഷണം നടത്തി
വാർഡ് മെമ്പർ രശ്മി രഞ്ജിത്ത് , എസ് എം സി ചെയർമാൻ ശ്രീ സാബു , ശ്രീ അൻസാർ, ശ്രീ രഘു എസ്. (സ്റ്റാഫ് പ്രതിനിധികൾ),മുൻ എച്ച്.എം. ശ്രീമതി ഗാഥ ഐ എന്നിവർ ആശംസ പ്രസംഗം നടത്തി.തുടർന്ന് ഒന്നഴക് അവാർഡ് ജേതാവായ ശ്രീമതി പ്രീജ യൂ വിനെ ആദരിക്കുകയും എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് സമ്മാനം വിതരണം നടത്തുകയും ചെയ്തു.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടത്തി .മധുരം വിതരണം ചെയ്തു . തുടർന്ന് സീനിയർ അസിസ്റ്റൻറ് ശ്രീമതി ശാന്തി എസ് കൃതജ്ഞത രേഖപ്പെടുത്തി.
പരിസ്ഥിതിദിനം
ഈ വർഷത്തെ പരിസ്ഥിതി ദിനം ജൂൺ അഞ്ചിന് വിപുലമായി സ്കൂളിൽ ആചരിച്ചു. സ്പെഷ്യൽ അസംബ്ലി നടത്തി പരിസ്ഥിതി ദിന പ്രാധാന്യം പങ്കുവെച്ചു. കുട്ടികൾ കൊണ്ടുവന്ന വൃക്ഷത്തൈകൾ സ്കൂൾ പരിസരത്ത് നടുകയുണ്ടായി. തുടർന്ന് കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന പോസ്റ്ററുകൾ ഉൾപ്പെടുത്തി പ്രദർശനം നടത്തി.